ക്ലാര ദി ക്വീൻ – 4

“ആഹ് ശെരിയാ നിന്റെ ഒരു ആഗ്രഹങ്ങൾ കാരണം ദേഹത്താകെ മണ്ണായി..”

“ഓഹോ പിന്നെ… സിദ്ധു ആഹ്ഹ ഹ്മ്മ് അങ്ങനെ തന്നെ.. എന്നെ എന്ധെങ്കിലും ചെയ്യെടാ.. വയ്യെടാ.. എന്തൊക്കെ ആയിരുന്നു..എന്നിട്ടിപ്പോ എന്റെ ആഗ്രഹം അല്ലെ..”
ഞാൻ സോഫി നേരത്തെ കളിക്കിടയിൽ പറഞ്ഞതൊക്കെ വച്ചു കളിയാക്കിക്കൊണ്ട് പറഞ്ഞിട്ട് കടലിലേക്കോടി..

“ഡാ കള്ള.. നിന്നെയിന്ന് ഞാൻ..”
സോഫിയും പിന്നാലെ ഓടി വന്നു..
അവിടെ ആ പാതിരാത്രി ഒരു നൂൽബന്ധം പോലുമില്ലാതെ നമ്മൾ കടലിൽ ഒരുമിച്ച് കുളിച്ചും ഓടിക്കളിച്ചും സമയം കളഞ്ഞു.. രണ്ട് ചെറിയ കുട്ടികളായി മാറുകയായിരുന്നു സോഫിയും ഞാനും.. അവളുടെ കഥകളൊക്കെ കേട്ട് ഒരുപാട് നാളുകളായി സന്തോഷം എന്തെന്ന് അറിയാത്ത ഒരാളായിട്ടാണ് സോഫിയെ എനിക്കു തോന്നിയത്.. അത് കൊണ്ട് തന്നെ അവളെ മാക്സിമം സന്തോഷപ്പെടുത്തുക..പിന്നെ ഒരു മറക്കാനാവാത്ത രാത്രി സമ്മാനിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..

മാത്രമല്ല വേറൊരു കാര്യം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നത് എന്റെ വെള്ളത്തിനോടുള്ള പേടി കംപ്ലീറ്റ് ആയിട്ട് മാറിയിരിക്കുന്നു.. നേരത്തെ ആ സ്ത്രീയെ രക്ഷിക്കാൻ നീന്തിയെങ്കിലും അതിപ്പഴും സ്വപ്നമാണോ ശരിക്ക് നടന്നതാണോന്ന് ഉറപ്പ് വരുത്താൻ പറ്റിയിട്ടില്ല എനിക്കു.. അത് കൊണ്ട് തന്നെ കരയിൽ നിന്നുള്ള കളികൾ മാത്രേ ഉണ്ടായുള്ളൂ.. വെറുതെ മുങ്ങിചാവാൻ എന്നെ കിട്ടില്ല..

അങ്ങനെ കുളിയൊക്കെ കഴിഞ്ഞ് കുറച്ചു ഞെക്കലും പിഴിയലും ഒക്കെ ആയി കുറച്ചു സമയം കൂടി നമ്മൾ ബീച്ചിൽ ചിലവഴിച്ചു..
പിന്നെ രണ്ടു പേർക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു.. ആ പാതിരാത്രി നമ്മൾ വല്ല തട്ടുകടയും ഉണ്ടോന്ന് തപ്പിയിറങ്ങി..
കുറച്ചു കഷ്ടപ്പെടണ്ട വന്നു അവസാനം ഹൈവേക്ക് ചേർന്ന് ഒരു തട്ടുകട കണ്ടുപിടിക്കാൻ..
അവിടുന്ന് നല്ല ചൂട് ദോശയും ബീഫും കഴിച്ചു.. രാത്രി പുറത്തിന്ന് ഇത് പോലെ ഭക്ഷണം കഴിക്കുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ്…അമേരിക്കൻ ജീവിതത്തിന്റെ ഇടയിൽ ഇതൊക്കെ ഇപ്പഴെങ്കിലും ആസ്വദിക്കാൻ പറ്റിയല്ലോ ഭാഗ്യം..
അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു സോഫിയെ ബീച്ചിൽ കൊണ്ട് വിടേണ്ടിയിരുന്നു.. കാരണം അവൾടെ വണ്ടി അവിടെയായിരുന്നു..
പോകുന്ന വഴി വീടൊക്കെ കുറവുള്ള ഒരു ഏരിയ എത്തിയപ്പോഴാണ് ഒരു വണ്ടി മറിഞ്ഞു കിടക്കുന്നത് നമ്മളുടെ ശ്രദ്ധയിൽ പെട്ടത്..
ഞാൻ വേഗം വണ്ടി ഒതുക്കി അവിടേക്ക് ഓടിച്ചെന്നു..

“സോഫി നീ വണ്ടി ഇങ്ങോട്ട് തിരിച്ചു ലൈറ്റ് ഓൺ ചെയ്തേ..”
പേടിച്ചിട്ട് സോഫി ആക്‌സിഡന്റ് ഏരിയയിലേക്ക് വരാതെ വണ്ടിക്കടുത് തന്നെ നിക്കുന്നുണ്ടായിരുന്നു.. ഇരുട്ടിൽ ഒന്നും കാണാൻ പറ്റാഞ്ഞത് കൊണ്ട് സോഫിയോട് ലൈറ്റ് ഇടാൻ പറഞ്ഞു..
എന്റെ കയ്യും കാലും വിറച്ചുപോയി അവിടുത്തെ കാഴ്ച കണ്ടിട്ട്..
അഞ്ചാറു പേരെങ്കിലും കാണും.. അവിടിവിടെയായി ചോരയിൽ കുളിച് കിടക്കുന്നു..

“അയ്യോ ഇനി അടിക്കല്ലേ.. ഇനി അടിച്ചാൽ നമ്മൾ ചത്തു പോവും..ആഹ്ഹ…”
പെട്ടന്ന് ലൈറ്റ് ഇട്ടതു കണ്ടിട്ട് അവരിൽ ഒരാൾ കരഞ്ഞുകൊണ്ട് പറഞ്ഞു..

“ഞാൻ അടിക്കാൻ വന്നതൊന്നുമല്ല.. നിങ്ങൾക്കെന്താ പറ്റിയത്..””
ഞാൻ ആ കരഞ്ഞു കൊണ്ട് പറഞ്ഞവന്റെ അടുത്തെത്തി അവനോട് ചോദിച്ചു..

“ആഹ്ഹ എന്നെയൊന്നു ഹോസ്പിറ്റലിൽ കൊണ്ട് പോകുവോ..ആഹ്ഹ അമ്മേ..”
അവൻ ആണെങ്കിൽ വേദന കൊണ്ട് കരയുകയായിരുന്നു.. അപ്പോഴാണ് ഞാൻ അവനെയും ആക്‌സിഡന്റ് ആയി കിടക്കുന്ന ജീപ്പ്പും ആ ഏരിയയും ഒക്കെ ശ്രദ്ധിക്കുന്നത്..
ഒരു ആക്‌സിഡന്റ് നടന്ന പോലൊന്നും അവിടെ കാണാനില്ല.. പക്ഷെ വണ്ടി മറിഞ്ഞു കിടക്കുന്നുമുണ്ട്.. ഇതെങ്ങനെ..
പെട്ടന്ന് സോഫി നടന്നു വന്ന് കരഞ്ഞു കൊണ്ട് നിന്നവനെ തന്നെ നോക്കി നിക്കുന്നുമുണ്ട്..

“സോഫി നിന്റെ ഫോൺ ഒന്ന് നോക്കട്ടെ.. എന്റെ ഫോൺ വണ്ടിയുടെ പോക്കറ്റിൽ ആണ്..”
ആംബുലൻസിനെ വിളിക്കാൻ വേണ്ടി സോഫിയോട് ഞാൻ ഫോൺ ചോദിച്ചു..

“സിദ്ധു ഇവനാണ്!!!..!!.. ഇവനാണ് എന്റെ അശ്വിനെ…”
സോഫി അവനെ ചൂണ്ടി പറഞ്ഞു.. കരച്ചിലിന്റെ വക്കിലെത്തിയിരുന്നു അവൾ..
അപ്പോഴാണ് വീണു കിടക്കുന്നവന്മാരെ ഒക്കെ ഞാൻ ശ്രദ്ധിക്കുന്നത്.. ജിത്തുവിന്റെ കയ്യിന്ന് അടി കിട്ടിയവനെയും കൂട്ടത്തിൽ കാണാനിടയായി.. സംഭവങ്ങളുടെ കിടപ്പ് അപ്പഴാണ് എനിക്കു മനസിലായത്..

“അപ്പൊ ഇവനാണ് അല്ലെ സൈമൺ…”

“ഇവനാണ് സിദ്ധു.. ഈ നാറി തന്നെയാണ്.. ആംബുലൻസ് ഒന്നും വിളിക്കണ്ട.. ഇവിടെക്കിടന്ന് ചാവട്ടെ നാശങ്ങൾ..”
അതും പറഞ്ഞു സോഫി ഓടി അവന്റെ നെഞ്ചിന്നിട്ട് ഒരു ചവിട്ട് കൊടുത്തു..അവൻ വേദന കൊണ്ടലറിപ്പോയി..

“എടൊ നീയിതെന്താ കാണിക്കുന്നേ… അവനെ അല്ലെങ്കിലേ ആരോ പഞ്ഞിക്കിട്ടിട്ടാ ഉള്ളത്..”
ഞാൻ സോഫിയെ പിടിച്ചു മാറ്റി..

“എന്നെയെന്തിനാ പിടിച്ചു മാറ്റുന്നെ സിദ്ധു.. ഈ അവസരം എനിക്കെനി കിട്ടില്ല.. കൊല്ലണം ഇവനെ എനിക്കു..”
സോഫി എന്റെ കയ്യിൽ കിടന്നലറിക്കൊണ്ട് പറഞ്ഞു..

അവളെയൊന്ന് അടക്കാൻ ഞാൻ നന്നേ പാടുപെട്ടു..
“സോഫി നീയെന്നെയൊന്നു നോക്ക്.. ഞാൻ പറയുന്നതൊന് കേൾക്ക്.. സോഫി..”
ഒരു രക്ഷയുമിണ്ടായില്ല സോഫി എന്റെ കയ്യിൽ നിന്നില്ല.. കൊല്ലണം കൊല്ലണം എന്നുള്ള ഒറ്റ ചിന്ത മാത്രേ അവൾടെ മനസിലുണ്ടായുള്ളു..
അവസാനം കരണം നോക്കിയൊന്ന് കൊടുക്കേണ്ടി വന്നു അവളൊന്നടങ്ങാൻ..അടികിട്ടി നിലത്തു വീണുപോയി സോഫി..
ശേഷം അവൾക്ടുത്തിരുന്നു കൊണ്ടു പറഞ്ഞു തുടങ്ങി..

“സോഫി നീയൊന്നടങ്ങ്… എനിക്കറിയാം നിനക്ക് നഷ്ടപ്പെട്ടതിന്റെ വില.. എനിക്കു മനസിലാവും എല്ലാം.. മരിക്കേണ്ടവർ തന്നെയാണ് ഇവന്മാർ.. ഒരു ദയയും ഇല്ലാതെ മരിക്കേണ്ടവർ…പക്ഷെ അത് നിന്റെ കൈ കൊണ്ട് വേണോ??!!.. അപ്പൊ നീയും അവരും തമ്മിലെന്ത് വത്യാസം ആണ് വരാൻ പോകുന്നത്.. ഇപ്പൊ ചെയ്യാൻ പോകുന്ന ഒരു പ്രവർത്തി കരണം നാളെ നീ ദുഃഖിക്കേണ്ടി വന്നാലോ.. നിന്നെ കൂടി നഷ്ടപ്പെട്ടാലുള്ള വീട്ടികരുടെ അവസ്ഥയെ പറ്റി ആലോചിച്ചു നോക്ക് നീ.. അശ്വിൻ ഇതാണ് നിന്നിൽ നിന്ന്
പ്രതീക്ഷിക്കുന്നതെന്ന് തോന്നുന്നുണ്ടോ നിനക്ക്.. ആലോചിക്ക് ശരിക്ക് ആലോചിക്ക് നീ…..
ഇനി നിന്നെ തടയില്ല ഞാൻ.. കൊല്ലണോ നിനക്ക് ഇവനെ.. ഞാനുണ്ടാകും കൂടെ.. പറ.. എന്താ വേണ്ടത്.. നിനക്കിവന്മാരെ പോലെ ആവണോ.. അതോ നിനക്ക് നീയായി ജീവിക്കണോ..”

എന്നെ കെട്ടിപ്പിടിച് പൊട്ടിക്കരച്ചിലായിരുന്നു സോഫിയുടെ മറുപടി.. ഞാനും അവളെ ചേർത്തു പിടിച്ചു..അവളെ അശ്വസിപ്പിച്ചു ഞാൻ.. അവളൊന്നു ഓക്കെ ആയപ്പോ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് എനിക്കു നേരെ നീട്ടി..
ഞാൻ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു.. ശേഷം ഇങ്ങനെ പറഞ്ഞു..
“എനിക്കറിയായിരുന്നു നിനക്കതിനു പറ്റില്ലെന്ന്.. നീ ചെല്ല് ഞാൻ വന്നേക്കാം..”
സോഫി ഒന്നും മിണ്ടാതെ വണ്ടിക്കടുത്തേക്ക് നടന്നു..
നമ്മുടെ ആരേലും ഫോണിന്ന് വിളിച്ചാൽ ചിലപ്പോ പണി കിട്ടുമെന്നറിയാവുന്നത് കൊണ്ട് ഞാൻ അവന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അവന്റെ ഫിംഗർപ്രിന്റ് വച് ലോക്ക് തുറന്നു വേഗം ആംബുലൻസിനെ വിളിച്ചു പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *