ക്ലാര ദി ക്വീൻ – 4

“നിങ്ങൾ വാ ചായ കുടിച്ചിട്ട് പോവാം..”

റഫീഖ് ബൈക്കിൽ നിന്നും ഇറങ്ങി എന്നോടും ജിത്തൂനോടും ആയിട്ട് പറഞ്ഞു..

പെട്ടന്നാണ് ബൈക്കിന്റെ ശബ്ദം കേട്ട് ഒരു ചെറിയ പെൺകുട്ടി ഓടി പുറത്തേക്ക് വന്നത്.. റഫീഖിനെ കണ്ടതും അവന്റെ അടുത്തേക്ക് വന്ന് അവനെ കെട്ടിപ്പിടിച്ചു ആ കുട്ടി..
“ഇതാരാ ഇക്കു…”

ആ കുട്ടി റഫീകിനോട് ചോദിച്ചു.. അവൻ നേരത്തെ പറഞ്ഞ അവന്റെ പെങ്ങൾ തന്നെ ആയിരുന്നു അത്..

“നമ്മൾ മോൾടെ ഇക്കാന്റെ പുതിയ ചെങ്ങായിമാർ ആണ്.. മോൾടെ പേരെന്താ..”

ജിത്തു ആയിരുന്നു ബൈക്കിൽ നിന്നിറങ്ങി ചോയ്ച്ചത്..

“റസിയ..”

“ആഹാ നല്ല പേരാണല്ലോ.. റസിയക്കുട്ടി എത്രയിലാ പഠിക്കുന്നെ..”

“ഞാനിപ്പോ രണ്ടിൽ ആയി.. നിങ്ങൾടെ പേരെന്താ..”

“ഞാൻ ജിത്തു ചേട്ടൻ.. ഇത് സിദ്ധു ചേട്ടൻ..അപ്പൊ ശെരി ട്ടൊ നമുക്ക് പിന്നെ നന്നായി പരിചയപ്പെടാവേ.. ഇപ്പൊ കുറച്ചു ധൃതിയുണ്ട്..”

“നിങ്ങൾ പോകുവാണോ.. ആദ്യായി വരുന്നതല്ലേ.. ചായ കുടിച്ചിട്ട് പോവാം..”

നമ്മൾ പോവാൻ പോകുവാണെന്നറിഞ്ഞ റഫീഖ് പെട്ടന്ന് പറഞ്ഞു..

“പോയിട്ട് ചെറിയ ജോലി ഉണ്ടെടാ.. ഇനിയും വരാലോ.. ഇതാ പിടിക്ക് നിന്റെ പാർസൽ എടുക്കാൻ മറന്നു നീ..”

ഞാൻ വാങ്ങിയ പാർസൽ അവന്റെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു..

റഫീഖ് ആണെങ്കി ഇതെപ്പോ എന്നുള്ള ഭാവത്തിൽ എന്നെ നോക്കി നിക്കുന്നുണ്ട്.. പാർസൽ എന്ന് കേട്ടപ്പോഴേ റസിയക്കുട്ടീടെ കണ്ണിൽ തിളക്കം കുറചൂടി കൂടി…

പിന്നെ അവിടെ അതിക സമയം നിക്കാൻ നിന്നില്ല നമ്മൾ.. തിരിച്ചു പോവുന്ന നമ്മളെ കണ്ണും മിഴിച്ചു റഫീഖ് നോക്കുന്നത് മിററിൽ കൂടി കണ്ടു ഞാൻ..

“ഞാൻ ആലോചിക്കുന്നത് തന്നെയാണോ നിന്റെ മനസിലും..”

റഫീഖിന്റെ വീട് കഴിഞ്ഞ് കുറച്ചു മുന്നോട്ട് എത്തിയപ്പോ ഞാൻ ജിത്തൂനോട് ചോദിച്ചു..റഫീഖിനെ ഈ കാര്യത്തിൽ ഉൾപെടുത്തേണ്ട വിചാരിച്ചായിരുന്നു ഇത്രയും സമയം ഞാനും ജിത്തുവും മിണ്ടാതിരുന്നത്..

“അതെ… സോഫി പറഞ്ഞത് വച് നോക്കുകയാണെങ്കി എന്തായാലും അവന്മാർ നമ്മളെ വെറുതെ വിടാൻ പോവുന്നില്ല.. ഇപ്പൊ തന്നെ നമ്മളെ തിരഞ്ഞു കോളേജിൽ ചുറ്റി നടപ്പുണ്ടാവും…”
“അപ്പൊ പഴയ പോലെ തന്നെ ഒന്ന് അറിഞ്ഞു കളിക്കണ്ടേ വരുവല്ലോടാ ജിത്തു….”

“കളിക്കാടാ..ഇവന്മാരെ അങ്ങനെ വെറുതെ വിട്ടാൽ പറ്റില്ലാലോ…”

“അപ്പൊ എങ്ങനെയാ കാര്യങ്ങൾ..”

“എന്തായാലും നാളെ കോളേജിൽ പോയി നോക്കാം..നമ്മളായിട്ട് അങ്ങോട്ട്‌ ഒന്നിനും പോവണ്ട.. അവന്മാർ ഇങ്ങോട്ട് വരട്ടെ..അപ്പൊ നോകാം ബാക്കി..

“അങ്ങനെയാണെങ്കി അങ്ങനെ..”

ഞാൻ മറുപടി കൊടുത്ത് കഴിഞ്ഞതും ദൂരെ ഒരു പരിചയമുള്ള വണ്ടി വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു..ശരിക്ക് നോക്കിയപ്പോ ആണ് മനസിലായത് അത് മറ്റവൾടെ വണ്ടി ആണെന്ന്..

പെട്ടന്നാണ് ഒരു ഐഡിയ വന്നത് മനസ്സിൽ.. അവൾ ആണെങ്കി ഇയർഫോൺ ഒക്കെ വച് പാട്ടും പടിയാണ് വരുന്നത്.. പണി കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..കുറച്ചു മുന്നോട്ടായി ഒരു ചെറിയ നെൽപാടം ഉണ്ടായിരുന്നു..അത് കണ്ടതും ഞാൻ വണ്ടി കുറച്ചു വേഗത കുറച്ചു.. അവൾ അത്യാവശ്യം സ്പീഡിൽ തന്നെയാണ് വരുന്നത്.. ആ പാടത്തിന്റെ അടുത്തവൾ എത്തിയതും ഞാൻ വണ്ടി അവളുടെ സൈഡിലേക്ക് ചേർത്ത് ഓടിക്കാൻ തുടങ്ങി.. ജിത്തു ഇവനന്ത കാട്ടുന്നെന്ന് ചിന്തിച്ചതും അവളെ കണ്ടതും ഞാൻ എന്താ ചെയ്യാൻ പോവുന്നെന്ന് മനസ്സിലായതും എല്ലാം ഒരുമിച്ചായിരുന്നു.. അവന് എന്തെങ്കിലും പറയാനുള്ള ചാൻസ് പോലും ഞാൻ കൊടുത്തില്ല.. അതിന് മുന്പേ അവളുടെ വണ്ടിക്ക് വട്ടം വെക്കുന്നത് പോലെ ഞാൻ എന്റെ ബൈക്ക് അവളുടെ വണ്ടിയിൽ ഇടിക്കാൻ പോവുന്ന പോലെ ഓടിച്ചു..

ഞാൻ നേർക്കു വരുന്നത് കണ്ടിട്ട് അവൾ നേരെ വണ്ടി പാടത്തേക്കിറക്കി.. ഞാൻ ആണെങ്കി നിർത്താതെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നേരെ വിട്ടു.. ജിത്തു “സോറി പെങ്ങളെന്ന് “ഉച്ചത്തിൽ അവളോട് വിളിച്ചു പറഞ്ഞു..

കുറച്ചു മുന്നോട്ടെത്തി ഞാൻ മിററിലൂടെ തിരിഞ്ഞു നോക്കുമ്പോ ചെളിയിൽ കുളിച്ചു ഇടുപ്പിൽ കയ്യും വച് ദേഷ്യത്തോടെ നമ്മളെ തന്നെ നോക്കി നിൽക്കുന്ന അവളെയാണ് കാണാൻ കഴിഞ്ഞത്..

ഞാൻ അത് കണ്ട് ഉറക്കെ ചിരിച്ചു പോയി..

“ആഹ്ഹ എന്താടാ മൈരേ..”

ജിത്തു എന്റെ വയറിനിട്ട് നന്നായി പിച്ചി..

“എന്തു പണിയാട കാണിച്ചേ.. അവൾക്കെന്തേലും പറ്റിയെങ്കിലോ മൈരേ ”

ജിത്തു ദേഷ്യത്തോടെ എന്നോട് ചോദിച്ചു..

“അതിന് ഒന്നും പറ്റിയില്ലലോ..നീ കണ്ടില്ലേ അവൾ നീണ്ടു നിവർന്നു നിക്കുന്നത്.. കുറച്ചു ചെളി പറ്റിയിട്ടല്ലേ ഉള്ളു..”

ഞാൻ വളരെ പുച്ഛത്തോടെ മറുപടി കൊടുത്തു..
“നിന്നോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. ഇപ്പൊ തന്നെ മറ്റവന്മാരുടെ പ്രശ്നം ഉണ്ട്.. ഇവൾ ഇനി എന്തൊക്കെയാണാവോ ചെയ്തു കൂട്ടാൻ പോവുന്നത്..”

“അയ്യേ അവൾ എന്ത് ചെയ്യാനാടാ..അവൾക്കത് കിട്ടണ്ടതാണ്.. അവൾടെ കാര്യം ഞാൻ നോക്കിക്കോളും നീ ഡോണ്ട് വറി…”

“ഹ്മ്മ് ഹ്മ്മ് കണ്ടറിയണം..അവൾ ചില്ലറക്കാരിയൊന്നും അല്ല മോനെ.. നിന്നെ പഞ്ഞിക്കിടും അവൾ.. കണ്ടോ..”

“കാണാടാ..”

ഞാനും വിട്ടു കൊടുത്തില്ല..

അങ്ങനെ നമ്മൾ വീട്ടിലെത്തി..എല്ലാവരോടും കുറച്ചു സമയം സംസാരിച്ചിരുന്നു..

രാത്രി കിടന്നു കഴിഞ്ഞപ്പോ ആണ് ഫോൺ റിങ് ചെയ്തത്.. എടുത്ത് നോക്കിയപ്പോ സോഫിടെ പേർ കണ്ടിട്ട് ഞാൻ പെട്ടന്ന് പേടിച്ചു പോയി.. ഇനി അവന്മാർ അവളെ വല്ലതും ചെയ്‌തെന്ന് വിചാരിച്ചു.. ഞാൻ വേഗം തന്നെ ഫോൺ എടുത്തു..

“സിദ്ധു നീ എവിടെയാ..”

വളരെ നോർമൽ ആയിട്ട് തന്നെയാണ് സോഫി ചോദിച്ചത്.. അപ്പഴാണ് എന്റെ ശ്വാസം നേരെ വീണത്..

“നിന്റപ്പന്റെ അണ്ടർവയറിനകത്തു എന്തേ… രാത്രി ഞാൻ വീട്ടിലല്ലാതെ വേറെ എവിടെ ഉണ്ടാവാനടി കോപ്പേ ”

ഞാൻ കുറച്ചു ദേഷ്യവും ഉറക്കച്ചവടും കാണിച് പറഞ്ഞു..

“സിദ്ധു എനിക്കിപ്പോ നിന്നെയൊന്നു കാണണം.. പെട്ടന്ന് വാ.. പ്ലീസ്..ഒരു പ്രശ്നമുണ്ട്..വരയാർ ബീച്ചിലുണ്ട് ഞാൻ..”

പെട്ടന്ന് സോഫിയുടെ ശബ്ദം മാറി.. അവൾ പേടിക്കുന്ന പോലെ പറഞ്ഞു..

“എന്ത് പറ്റി നിനക്ക്..എന്താണെന്ന് പറ നീ..”

“വന്നിട്ട് പറയാം.. പെട്ടന്ന് വാ സിദ്ധു.. തനിച് വന്നാൽ മതി…”

അത്രയും പറഞ്ഞു സോഫി ഫോൺ കട്ട്‌ ചെയ്തു.. തിരിച്ചു വിളിച്ചപ്പോ സ്വിച്ച് ഓഫും..

എനിക്കു പെട്ടന്ന് എന്താ ചെയ്യണ്ടെന്ന് ഒരു പിടിയും കിട്ടിയില്ല..

അവസാനം ഞാൻ തനിച് പോവാൻ തന്നെ തീരുമാനിച്ചു..

എല്ലാവരും കിടന്നിരുന്നു.. അത് കൊണ്ട് തന്നെ പുറത്ത് ചാടാൻ വലിയ പ്രശ്നമൊന്നും ഉണ്ടായില്ല.. ഞാൻ പെട്ടന്ന് തന്നെ വണ്ടി ഉരുട്ടി ഗേറ്റിന് പുറത്തെത്തിച്ചു.. എന്നിട്ട് കുറച്ചു സ്പീഡിൽ തന്നെ വരയാർ ബീച്ച്ലേക്ക് വിട്ടു..

സോഫി എന്തിനായിരിക്കും വിളിച്ചത്.. അവളുടെ സംസാരത്തിന്റെ ശൈലി അങ്ങനെയല്ലലോ.. ഇനി അവളെ ഭീഷണിപ്പെടുത്തിയിട്ട് ആരെങ്കിലും വിളിപ്പിച്ചതാണോ.. ഓരോ സംശയങ്ങൾ എന്റെ മനസിലൂടെ കടന്നു പോകുമ്പോഴും എന്റെ പേടി കൂടിക്കൂടി വന്നു..

Leave a Reply

Your email address will not be published. Required fields are marked *