ഗായത്രി – 3 Like

” എടാ “
” എന്താടി നിനക്ക് വേണ്ടേ കൊറേ നേരം ആയല്ലോ കൊണ കൊണ ന്ന് ചെലക്കുന്നെ എവിടെയാ പോകുന്നെന്ന് അറിയാണേൽ നീ നിന്റെ അമ്മേനോട് പോയി ചോയ്ക്കടി പുല്ലേ ” അത്രയും പറഞ്ഞു ഞാൻ കാല് കുത്തി ഊഞ്ഞാലിൽ ആടുന്നതിന്റെ സ്പീഡ് ഒന്ന് കൂട്ടി. ആടുന്നതിന്റെ ഇടക്ക് ഞാൻ ഒന്ന് പറന്നോ എന്നൊരു സംശയം എയറിൽ ഉയർന്നു പൊന്തി ചന്തിയും കുത്തി ഒറ്റ വീഴ്ച ആയിരുന്നു. “‘ അമ്മേ ‘” ഒറ്റ കാറൽ ആയിരുന്നു ഞാൻ .

ചന്തിക്ക് എന്തോ പറ്റി എന്ന് തോന്നുന്നു. ഞാൻ വീണത് കണ്ടപ്പഴേ അവൾ കിടന്നു ചിരിക്കാൻ തുടങ്ങി. അവൾ ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു. എനിക്ക് ആണേൽ എണിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

” കിടന്ന് കിണിക്കാതെ ഒന്ന് പിടിക്കടി പട്ടി. ഇത്ര കിണിക്കാൻ എന്താ ഞാൻ ഇവിടെ തുണി ഉടുക്കാതെ നടക്കുന്നുണ്ടോ ”

” അയ്യേ ഈ ചെക്കൻ ഇത് എന്നതൊക്കെയാ പറയണേ ”

” നീ പിടിക്കണ്ടടി പുല്ലേ ” അവളുടെ ചിരിയിൽ എനിക്ക് വന്ന ദേഷ്യത്തിൽ ഞാൻ തന്നെ എഴുന്നേൽക്കാൻ നോക്കി വീണത് ഭേദപ്പെട്ട രീതിയിൽ ആയതു കൊണ്ട് ശ്രെമം നടന്നില്ല . അവസാനം അവൾ തന്നെ എന്നെ പിടിച്ച് പൊക്കി. ടാപ്പിന്റെ അടുത്തേക്ക് കൊണ്ടുവന്നു….

ഞാൻ അവിടെന്ന് ചെളിയൊക്കെ കഴുകി കളഞ്ഞ് അകത്തേക്ക് കേറി. ഞൊണ്ടി ഞൊണ്ടി ആണ് എന്റെ നടത്തം ചന്തി അടിച്ചു വീണതിന്റെ സുഖമുള്ള ഒരു വേദന കൂടി ആയപ്പം ആ ഞൊണ്ടൽ പൂർത്തിയായി.

” നിനക്ക് എന്താ അച്ചു പറ്റിയെ ” എന്റെ ഞൊണ്ടി ഞൊണ്ടി ഉള്ള വരവ് കണ്ടപ്പം ആന്റി എന്നോട്

ചോദിച്ചു.

“അത് അവൻ ഊഞ്ഞാലിൽ നിന്ന് വീണതാ “ഞാൻ പറഞ്ഞു തുടങ്ങും മുൻപേ ഗായത്രി കേറി പറഞ്ഞു.
” എന്നിട്ട് എന്തേലും പറ്റിയോ നിനക്ക് ”

” ചന്തിക്ക് നല്ല സുഖം ഇണ്ട് ” ഞാൻ അത് പറഞ്ഞപ്പഴേക്കും ഗായത്രി പൊട്ടി ചിരിക്കാൻ തുടങ്ങി. ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി. അപ്പോൾ അവൾ വാ പൊത്തി ചിരിക്കാൻ തുടങ്ങി.

” കേറി പോടീ അകത്ത് അവൾ എന്റെ കൊച്ചിനെ കളിയാക്കാൻ വന്നേക്കുന്നു ” ആന്റി അവളെ നോക്കി പറഞ്ഞു. അവൾ പിന്നെയും ചിരിക്കാൻ തുടങ്ങി.

” എടാ അച്ചു ”

” മ്മ് എന്താ ആന്റി ”

” നമ്മക്ക് രണ്ടിനും പോകണ്ടേ ”

” ആ പോണം. ഞാൻ ഒന്ന് ചൂട് വെള്ളത്തിൽ കുളിച്ചിട്ട് വരാം . ആന്റി റെഡി ആയിരുന്നോ ”

ഞാൻ റൂമിൽ ചെന്ന് ചൂടുവെള്ളത്തിൽ ഒന്ന് കുളിച്ചു വന്നപ്പം വേദനക്ക് ഒരു കൊറവുണ്ട്. ഡ്രസ്സ്‌ മാറി താഴേക്ക് ഇറങ്ങി.

” ആന്റി ”

” ദാ വരുന്നച്ചു ”

നേവി ബ്ലൂ കളർ സിൽക്ക് സാരിയിൽ ആന്റി ഇറങ്ങി വന്നു. ആന്റി ഇറങ്ങി വരുന്നത് കണ്ടപ്പം അമ്മേനെ ആണ് ആദ്യം ഓർമ വന്നത്. ആന്റിനെ ഒറ്റ നോട്ടത്തിൽ കണ്ടാൽ അമ്മേനെ പോലെ തോന്നും കാരണം അമ്മയും ആന്റിയും ഏകദേശം ഒരുപോലെ ആണ്.
” പൂവാം ”

” ആം ”

” അച്ചു മേശയിൽ കാറിന്റെ കീ ഉണ്ട് അതിങ്ങെടുത്തോ ” ഞാൻ ഡ്രോ തുറന്ന് കീ എടുത്തു പുറത്തേക്ക് ഇറങ്ങി.

പോർച്ചിൽ കേറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്ക് ഇറക്കി. ആന്റി വന്ന് വണ്ടിയിൽ കേറി.

വേഗം വാതിൽ അടച്ച് ഒരാൾ പുറത്തേക്ക് ഇറങ്ങി ഓടി വണ്ടിയിൽ കേറി. ഞാനും ആന്റിയും ഒരേ സമയം അവളെ നോക്കി.

” നീ എങ്ങോട്ടാ ” ആന്റി അവളോട് ചോദിച്ചു.

” നിങ്ങൾ എങ്ങോട്ടേക്കണോ അങ്ങോട്ടേക്ക് ”

” ഓഹോ ” ആന്റി പറഞ്ഞു.

” ഒരു ഓഹോയും ഇല്ലാ ഡ്രൈവർ വണ്ടി എടുക്കു.

” ഡ്രൈവർ നിന്റെ….” പറയാൻ വന്നത് ഞാൻ പാതിക്ക് നിർത്തി. ഞാൻ പയ്യെ വണ്ടി മുൻപോട്ട് എടുത്തു. ഇടവഴിയിലൂടെ വണ്ടി മുൻപോട്ട് പോയി

വീട്ടിലേക്ക് പോകാൻ ഉള്ള ആവേശത്തിലായിരുന്നു. ഞാൻ അതോണ്ട് മറ്റൊന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല .

” അച്ചു ” ആന്റി എന്നെ വിളിച്ചു.

” ന്താ ആന്റി ”

” നീ മാളിന്റെ അവിടെ നിറുത്ത് നമ്മക്ക് കുറച്ചു സാധങ്ങൾ വാങ്ങീട്ട് പോകാം” ഞാൻ വണ്ടി മാളിലേക്ക് കേറ്റി പാർക്ക്‌ ചെയ്തു ഞാൻ ആന്റിയുടെ കൂടെ ഇറങ്ങി കൂടെ ഗായത്രിയും ഇറങ്ങി. ആന്റി എന്തോ സാധങ്ങൾ വാങ്ങാൻ പോയി.

ഞാൻ ഫുഡ്‌കോർട്ടിൽ പോയി ഇരുന്നു. ഫോൺ എടുത്ത് ഞോണ്ടാൻ തുടങ്ങി ഞാൻ ഇരിക്കുന്നതിന്റെ മുൻപിലായി ആരോ വന്നിരിക്കുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ ഒന്ന് ഞെട്ടി അഖില……? അവളെ കാണാതിരിക്കാൻ വേണ്ടി ഞാൻ അവിടെന്ന് എഴുന്നേറ്റു നടന്നു. പെട്ടെന്ന് പുറകിൽ നിന്നൊരു വിളി.

Leave a Reply

Your email address will not be published. Required fields are marked *