ഗായത്രി – 3 Like


കുറച്ച് വൈകി എന്നറിയാം തിരക്കായിരുന്നു. ഈ ഭാഗം ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കണം ❤️

പെട്ടെന്ന് ആന്റി കരയുന്ന ശബ്ദമാണ് ഞാൻ കേട്ടത്.

ഞാൻ വേഗം കഴിപ്പ് നിർത്തി പുറത്തേക്ക് ഓടി ആന്റി ആകെ സ്തംഭിച്ച് നിൽക്കുകയാണ്. ആന്റിയുടെ കൈയിൽ നിന്നും ഫോൺ താഴെ പോയിരുന്നു. എന്നെ കണ്ടപ്പഴേ ആന്റി എന്നെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി.

” എന്താ ആന്റി പറ്റിയെ എന്തിനാ കരയണേ ”

” അച്ചു……. ഏട്ടന് ……. ആക്‌സിഡന്റ് പറ്റിയെന്ന് ”

” അയ്യോ…. എന്നിട്ട് അങ്കിൾന് എന്തേലും പറ്റിയോ ”

” ഒന്നുമറിയില്ല അച്ചു . എനിക്ക് ഏട്ടനെ കാണണം ”

ആന്റിയുടെ ഫോൺ നിലത്തു കിടന്നടിക്കാൻ തുടങ്ങി. അതിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടപ്പോൾ ഞാൻ വേഗം ഫോൺ എടുത്തു.

” ഹലോ…. ”

” ആാാ അച്ചുവാണോ “
” ആം ന്താ പറ്റിയെ അങ്കിളെ ആക്‌സിഡന്റ് പറ്റി എന്ന് പറഞ്ഞെ ”

” ഒന്നുമില്ലടാ കാറിന്റെ ടയർ പൊട്ടിയതാ ”

” അതിനാണോ ആക്‌സിഡന്റ് എന്നൊക്കെ പറഞ്ഞെ” ഞാൻ പറഞ്ഞു മുഴുവിക്കും മുന്നേ ആന്റി എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി.

” ഏട്ടാ എന്താ പറ്റ്യേ ആക്‌സിഡന്റ് പറ്റി എന്നൊക്കെ ആന്റോ ചേട്ടൻ പറഞ്ഞു ” അപ്പറത്തും നിന്നും എന്തൊക്കെയോ പറയുന്നുണ്ട് ഒന്നും കേൾക്കുന്നില്ല

” ആണോ വേറെ കൊഴപ്പം ഒന്നുമില്ലല്ലോ ” ആന്റിയുടെ മുഖം തെളിഞ്ഞു

” ആം ” ആന്റി പുഞ്ചിരിച്ചു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു.

” ആന്റി അങ്കിൾ എന്താ പറഞ്ഞെ ”

” ടയർ പൊട്ടിയപ്പം കണ്ട്രോൾ പോയി ഏതിരെ വന്ന ഒരു ജീപ്പിന് തട്ടി .ഇവർ വളഞ്ഞു പുളഞ്ഞു വരുന്ന കണ്ടപ്പഴേ ജീപ്പ് സ്ലോ ആക്കിന്ന് അല്ലെൽ നല്ല ഇടി ഇടിച്ചേനെ പിന്നെ ഏട്ടൻ സ്പീഡിൽ പോകില്ല അപ്പം പ്രശ്നം ഒന്നുമില്ല പോയ കാര്യം കഴിഞ്ഞു വരും എന്നാ പറഞ്ഞെ.. ” അത്രയും കേട്ടപ്പോഴാണ് ആശ്വാസമായത്.

അകത്തേക്ക് നോക്കിയപ്പോൾ ദേ ഒരാൾ കിടക്ക പായയിൽ നിന്ന് എണിറ്റു വരുന്നു. അത് കണ്ടപ്പോഴേ എനിക്ക് ചിരി വന്നു. ഞാൻ ആന്റിയെ നോക്കിയപ്പോൾ ആന്റിയും അതെ ചിരി. ആന്റിക്ക് ചിരി പിടിച്ചു നിർത്താൻ പറ്റിയില്ല ആന്റി ചിരിക്കുന്ന ശബ്ദം പുറത്ത് കേൾക്കാൻ തുടങ്ങി. മുടിയൊക്കെ പറന്ന് പെട്ടെന്ന് കണ്ടാൽ ഒരു പ്രാന്തി തന്നെ ഞാൻ ചിരിച്ചു കൊണ്ട് അകത്തേക്ക് കേറി.

” അമ്മ എന്തിനാ ഇവിടെ കിടന്നു കാറിയെ ആ ക്യാപ്റ്റന്റെ പട്ടി വന്നോ ” അവൾ ആന്റിനോട് ചോദിച്ചു.

” അത് ഏട്ടന്റെ വണ്ടി തട്ടി എന്ന് പറഞ്ഞപ്പം കാറി പോയതാ”

” എന്നിട്ടോ പപ്പക്ക് എന്തേലും പറ്റിയോ “
” എന്നിട്ട് ഒന്നുമില്ല പപ്പ പോയ കാര്യം കഴിഞ്ഞാൽ ഇങ്ങു പോരും ”

” പിന്നെ ഞാനും എന്റെ അച്ചുവും കൂടെ ഇന്ന് ഒരു സ്ഥലത്തും പോകും ” അതും പറഞ്ഞു ആന്റി അകത്തേക്ക് കേറിയപ്പോൾ ഞാൻ ചായ ഗ്ലാസും പിടിച്ച് അവിടെ നിൽക്കുവാർന്നു.

ഞാൻ ചായ ഗ്ലാസും വെച്ച് മുകളിലേക്ക് കേറാൻ തുടങ്ങിയപ്പോൾ ഒരു വിളി……

” അച്ചു…….” ആ വിളികേൾക്കാൻ ഒരു സുഖം ഒക്കെ ഉണ്ട് . ഓ ഈ ശവത്തിന് എന്റെ പേരൊക്കെ അറിയാം അല്ലെ. ഞാൻ തിരിഞ്ഞു നോക്കി പിരികം ഉയർത്തി എന്താ എന്ന് ചോദിച്ചു.

” നിങ്ങൾ എങ്ങോട്ടേക്ക പോണേ ” അയ്യോ പാവം ഞാൻ വിചാരിച്ചത് പോലെ തന്നെ അവൾക്ക് ഞങ്ങൾ പോകുന്ന എവിടെയാന്ന് അറിയണം

” അതൊക്കെ നീ എന്തിനാ അറിയണേ ” ഉള്ളിൽ ചിരി ഉണ്ടെങ്കിലും ഞാനത് പുറത്ത് കാണിക്കാതെ കൊറച്ച് സീരിയസ്നെസ്സ് വരുത്തി ഞാൻ അങ്ങ് പറഞ്ഞു.

” എടാ പറയടാ ഒന്ന്……” അവൾ പറഞ്ഞു തീരും മുന്നേ ഞാൻ മോളിൽ കേറി. അവിടെ ചെന്നിട്ടും എനിക്ക് ഇരുപ്പ് ഉറച്ചില്ല. ഞാൻ താഴേക്ക് ഇറങ്ങി വീടിന്റെ സൈഡിൽ ഒരു ഊഞ്ഞാൽ കണ്ടു അത് കണ്ടപ്പോൾ എനിക്ക് ഒരു കൗതുകം തോന്നി. ഞാൻ അതിൽ കേറി ഇരുന്ന് ആടാൻ തുടങ്ങി.

” അച്ചു…… ” ഇവൾ പിന്നെയും വന്നോ.

” മ്മ് ന്താ ”

” എടാ എങ്ങോട്ടാ പോണേ ” ഞാൻ അവൾ പറയുന്നത് ശ്രദ്ധിക്കാതെ ആടാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *