ഞാൻ അഭിനെ നോക്കിയപ്പോൾ അവനും അതെ ആകംക്ഷയോടെ എന്നെ നോക്കി.
” അത് ഞാനും ഇവനും കൂടെ പ്ലസ് ടു കഴിഞ്ഞ് ആപ്ലിക്കേഷൻ കൊടുക്കാൻ പോയ സമയം ഞാൻ ഈ പന്നിനോട് പറഞ്ഞതാ. അക്ഷയ സെന്ററിൽ പോകാം . അപ്പം ഈ ഇരിക്കുന്ന പൊട്ടൻ പറഞ്ഞു നമ്മക്ക് കഫയിൽ പോയി ചെയ്യാം എന്ന് അങ്ങനെ ഈ മണ്ടന്റെ വാക്കും കേട്ട് ഞങ്ങൾ. കഫയിൽ കേറി. അവിടെ ഒരു ചേച്ചി ആർന്നു ഇവൻ അവരെ കണ്ടപ്പം എന്നെയും കൊണ്ട് അങ്ങോട്ടേക്ക് കേറി. ഈ മണ്ടൻ അവിടെ കേറി ചെന്നിട്ട് പറഞ്ഞു ഡിഗ്രിക്ക് ആപ്ലിക്കേഷൻ കൊടുക്കണം ”
” കേറി വാ ” ആ ചേച്ചിന്റെ മനോഹരമായ വാക്കുകളിൽ ഈ മണ്ടൻ വീണു.
” എന്നിട്ടോ ”
” നീ ഒന്ന് മിണ്ടാതെ ഇരിക്ക് ഗായു അവൻ പറയും ” അവർ മൂന്നും കാതോർത്തു നിന്നു.
” എന്നിട്ട് ഇവൻ ആദ്യമെ ചാടി കേറി ഇരുന്നു ഞാൻ മാറി നിന്നു എന്താകാണിക്കുന്നെന്ന് അറിയാൻ. അവർ എന്തൊക്കെയോ ചോദിക്കുവോം പറയും ചെയ്തു. ഇവൻ ആ ഈ കു എന്നൊക്കെ പറയുന്ന കേട്ടു . എന്നിട്ട് എന്റെ ഊഴം വന്നു. ”
‘എന്നോട് ഒറ്റ ചോദ്യം ആയിരുന്നു. ആ കുട്ടിക്ക് ചെയ്ത പോലെ അല്ലെ എന്ന് . ഞാൻ പറയുന്നതിനു മുന്നേ ഈ തെണ്ടി അതെ എന്ന് പറഞ്ഞു എന്നോട് വേറെ ഒന്നും ചോദിച്ചില്ല ഇമെയിൽ ഐഡി ഓ ടി പി ഫോൺ നമ്പർ വേറെ ഒന്നും ചോദിച്ചില്ല ” എല്ലാം കഴിഞ്ഞ് പേപ്പർ എല്ലാം തന്നു പൈസ ഒക്കെ കൊടുത്ത്. ഞങ്ങൾ തിരിച്ചു ഇറങ്ങി ബൈ എന്നും പറഞ്ഞു ഇറങ്ങി വീട്ടിൽ വന്നിട്ട് ഞാൻ ആ പേപ്പർ എല്ലാം ചുമ്മാ എടുത്തു നോക്കി അപ്പോൾ ആണ് അത് ഞാൻ കാണുന്നത്. ഒറ്റ ഗവണ്മെന്റ് കോളേജിൽ കൊടുത്തിട്ടില്ല ഫുൾ സെൽഫ് ഫിനാൻസ് മാത്രം. ”
‘ അപ്പം തന്നെ വിളിച്ച് ഞാൻ ഈ പൊട്ടനെ. അപ്പം ഈ പൊട്ടൻ പറയുവാ അതൊന്നും സീൻ ഇല്ലടാ. എന്നിട്ടോ കിട്ടിയതൊ ആ ശോകം പിടിച്ച കോളേജിൽ. ഇതൊന്നും പോരാതെ തന്തെന്റെ എടുത്തുന്ന് നല്ല തെറി ഞാൻ കേട്ടു ഈ പട്ടി കാരണം.
” കിണിക്കല്ലേ ” ഞാൻ അവനെ നോക്കി പറഞ്ഞു.
” അതൊക്കെ പോട്ടെ അവന് ഒരു അബദ്ധം പറ്റിയതല്ലേ ” അമ്മ പറഞ്ഞു
” അതെ ഏത് ബുദ്ധി ജീവിക്കും ഒരു അബദ്ധം പറ്റും ”
” അബദ്ധം ശെരി പക്ഷെ ഈ ബുദ്ധി ജീവി ആര് നിന്റെ തന്തയോ ”
” അങ്ങേർക്ക് വെളിവ് ഇല്ലേൽ ഞാൻ ഇങ്ങനെ നടക്കുമോ ”
” ടാ ടാ രണ്ടിനും കൂടുന്നുണ്ട് അച്ഛന്മാരെ പറഞ്ഞ കളി രണ്ടിനും കിട്ടും എന്റെ കൈയിൽ ന്ന് ” അമ്മ പറഞ്ഞു.
” ബാ കഴിക്കാം ” ഞാൻ പുറത്തേക്ക് പോയ സമയത്തു അമ്മയും ആന്റിയും കൂടെ എന്തൊക്കെയോയോ ഉണ്ടാക്കി. ഞങ്ങൾ എല്ലാരും കൂടെ അതൊക്കെ കഴിച്ചു റസ്റ്റ് എടുക്കുവാർന്നു.
” ആന്റി ” ഗായത്രി അമ്മേനെ വിളിച്ചു.
” എന്താ ഗായു ”
” ആന്റി പറഞ്ഞില്ലേ ഇവടെ ആമ്പൽ കുളം ഉണ്ടെന്ന് നമ്മക്ക് അതൊക്കെ ഒന്ന് കാണാൻ പോകാം ”
” നിങ്ങൾ പൊക്കോ എനിക്ക് വയ്യാ നിന്റെ അമ്മേനെയും കൂട്ടിക്കോ ”
” അയ്യടി എനിക്കൊന്നും വയ്യാ ഈ പിള്ളേര് പോക്കോട്ടെ ” ആന്റിയും പറഞ്ഞു. പിന്നെ ഉള്ളത് ഞങ്ങൾ മൂന്നും ആണ്.
” എന്നാ പിന്നെ നിങ്ങൾ മൂന്നും ചെല്ല് ” അമ്മ പറഞ്ഞു.
” എന്റെ പൊന്ന് അമ്മേ എന്നെക്കൊണ്ടൊന്നും വയ്യാ അച്ചു പൊക്കോളും ” അതും പറഞ്ഞ് അഭി കൈയൊഴിഞ്ഞു. ഞാൻ അവളുടെ മുഖത്തെക്ക് നോക്കിയപ്പോൾ പ്രതിക്ഷയുടെ അവസാന കണിക എന്നോണം എന്നെ നോക്കി ദയനീയ ഭാവം കണ്ടപ്പോൾ എനിക്ക് വയ്യാ എന്ന് പറയാൻ തോന്നിയില്ല.
” അച്ചു നീ ഒന്ന് കൊണ്ടുപോയി കാണിച്ചിട്ട് വാടാ ” അമ്മ എന്നോട് പറഞ്ഞു.
” ഹമ്മ് ” ഞാൻ അതിന് സമ്മതം പറഞ്ഞു അത് പറഞ്ഞപ്പഴേക്കും അവൾ എന്നെ പിടിച്ചു വലിച്ചോണ്ട് ഇറങ്ങി.
” പെടക്കാതെ നിൽക്ക് ഞാൻ കൊണ്ടുപോകാം ”
ഞാൻ അതും പറഞ്ഞു പറമ്പിലേക്ക് ഇറങ്ങി. അവള് എന്റെ പുറകെ വന്നു ഞാൻ കാപ്പി തോട്ടത്തിന്റെ ഉള്ളിലൂടെ മുൻപിലോയ്ക്ക് പോയി. ഒരു മല ഇടുക്ക് പോലെ ഒത്ത നടുക്കായി ഒരു കുളം അത്യാവശ്യം ആഴവും വലുപ്പവും ഉണ്ട് . അതിന്റെ സൈഡിലായി ആമ്പൽ കൂട്ടം. അത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു. ആ മുഖത്ത് സന്തോഷം കളിയാടാൻ തുടങ്ങി.
