ഗായത്രി – 3 Like

” അച്ചു ”

“മ്മ് ”

” എനിക്ക് അത് പറിച്ചു തരുമോ ”

” പോടി അവിടെന്ന് വേണേൽ തന്നെ പോയി പറിക്ക് ” എന്റെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു ഞാൻ ഫോൺ എടുത്തുനോക്കി.

ഇൻസ്റ്റാഗ്രാമിൽ ഒരു ഫോളോ. പേര് നോക്കി

‘ ആവണി ‘ ആഹാ ഇവളോ ഞാനും തിരിച്ചു ഫോളോ ചെയ്തു. അപ്പഴേ ഒരു മെസ്സേജ് വന്നു.

‘ഹലോ ‘

‘ ഹലോ ‘ ഞാനും തിരിച്ചു മെസ്സേജ് അയച്ചു.

‘ എടാ നമ്പർ വാങ്ങാൻ മറന്നു പോയി നീ ഒന്ന് പറയുമോ ‘

‘ ഹാ 98********1’

” ആാാ ” ഞാൻ ഗായത്രി കരയുന്ന ഒച്ച കേട്ടു. ഞാൻ ചുറ്റും നോക്കി ആരെയും
കാണുന്നില്ല ഇവൾ ഇത് എവിടെ പോയി.

ഞാൻ കുളത്തിന്റെ അടുത്തേക്ക് നടന്നു. അവൾ കുളത്തിലേക്ക് ഇറങ്ങി നിൽക്കുന്നു.

” നീ എന്ത്‌ ഉണ്ടയാ ഈ കാണിക്കുന്നേ ഇത് കൊരവയാ കാൽ ചെളിയിൽ മുങ്ങി പോകും ”

” അച്ചു എന്റെ കാല് എവിടെയോ കുടുങ്ങി. നിക്ക് നല്ലോലെ വേന എടുക്കുന്നുണ്ട്” അവൾ എന്നോട് ദയനീയതയോടെ പറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ഞാൻ പാന്റ് കുറച്ച് പൊക്കി കുളത്തിലേക്ക് ഇറങ്ങി.

അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ അടുത്ത് ചെന്ന്. അവളുടെ കാല് ഇരിക്കുന്ന ഭാഗത്തേക്ക് എന്റെ കൈ താഴ്ത്തി അവളുടെ മൃദുലമായ കാലിൽ പിടിച്ചു മുകളിലേക്ക് വലിച്ച്. ചെളിയിൽ നിന്ന് പുറത്തേക്ക് കാൽ വന്നു കൂടെ അവൾ ഒന്ന് കരയുകയും ചെയ്തു.

” ന്തിനാ കരയണേ ”

” കാലു വേദനിക്കുന്നുണ്ട് ” അവളുടെ കാലിൽ മുഴവൻ ചളി ആയതുകൊണ്ട് എന്താ പറ്റിയെ ഇന്ന് എനിക്ക് മനസിലായില്ല. ഞാൻ അവളെയും കൂട്ടി കുളത്തിൽ നിന്ന് കേറി.

അവൾ ഞൊണ്ടി ഞൊണ്ടി ആണ് നടക്കുന്നത്. ഞാൻ അവളെ ഒരു പാറ കല്ലിൽ ഇരുത്തി .അവിടെ ചുറ്റും നോക്കി ഒരു പഴയ കുപ്പി കണ്ടു ഞാൻ എടുത്ത് കഴുകി അതിൽ വെള്ളം നിറച്ച് അവളുടെ കാലിൽ ഒഴിച്ചു കാലിൽ കൂടെ വെള്ളം ഒഴുകി ഇറങ്ങി ഇടതു കാലിന്റെ ഇണക്കിൽ നിന്നും ചോര വരുന്നുണ്ട്. കുപ്പിയിലെ വെള്ളം തീർന്നു ഞാൻ ഒന്നുടെ പോയി വെള്ളം എടുത്തു.

അവളുടെ കാലിൽ ഒഴിച്ചു കാൽ ശെരിക്കും ഒന്ന് കഴുകി പക്ഷെ ചോര വരുന്നുണ്ടായിരുന്നു. അവിടെ ചുറ്റം നോക്കി.

അവിടെ മുറുവിൽ ഇടുന്ന മുറിവോടി ഉണ്ടായിരുന്നു ഞാൻ പറിച്ച് . അത് കൈയിൽ ഇട്ട് തിരുമ്മി. ഞാൻ എന്താ കാണിക്കാൻ പോകുന്നത് എന്ന് നോക്കി ഇരിക്കുകയാണ് ഗായത്രി.
ഞാൻ അത് കൈയിൽ ഇട്ട് നല്ല പോലെ തിരുമ്മി. എന്നിട്ട് അതിന്റെ നീര് അവളുടെ കാലിൽ ഇറ്റിച്ചു.

അത് കാലിലേക്ക് വീണപ്പോൾ അവൾ ഉള്ളിലേക്ക് ശ്വാസം വലിച്ചു.

” അച്ചു എനിക്ക് കാൽ നീറുന്നുണ്ട് ”

” അതൊക്കെ ഇപ്പമാറും ”

” നീ എന്തിനാ കെട്ടിയെഴുന്നേള്ളി അവിടേക്ക് ഇറങ്ങിയെ ”

” നിക്ക് അത് വേണം ന്ന് തോന്നി അതാ ”

” കൊറച്ചൂടെ മുന്നിലേക്ക് ചെന്നിട്ടാ കാൽ കുടുങ്ങിയെങ്കിൽ വാഴയില വെട്ടി വെക്കാർന്നു ”

‘ അയിന് നീ ഇല്ലേ ‘ അവൾ പിറുപിറുത്തു.

” ബാ പോകാം ചോര നിന്നു ” ഞാൻ പതിയെ എഴുന്നേറ്റു നടന്നു. അവൾ പുറകെ വരുന്ന ശബ്ദം ഒന്നും കേൾക്കാത്ത കൊണ്ട് ഞാൻ തിരഞ്ഞു നോക്കി അവൾ അവിടെ തന്നെ ഇരിക്കുവാ

” നീ വരുന്നില്ലേ ” ഞാൻ നീട്ടി വിളിച്ചു കൊണ്ട് ചോദിച്ചു.

” നിക്ക് കാൽ നിലത്തു കുത്താൻ പറ്റിണില്ല. ഭയങ്കര വേദന ” ഓ കോപ്പ് ഇനി ഈ കോപ്പിനെ ചുമക്കേണ്ടി വരുമോ. ഞാൻ അവൾടെ അടുത്തേക്ക് നടന്നു.

” അച്ചു ഒന്ന് പിടിക്കട ” അവൾ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് രാവിലെ നടന്ന കാര്യമാണ് ഓർമ വന്നത്.

” അല്ല ഞാൻ രാവിലെ വീണപ്പോൾ നീ ഇങ്ങനെ ഒന്നും അല്ലല്ലോ കാണിച്ചേ എന്ത്‌ കൊല ചിരി ആർന്നു. നിന്നെ പിടിക്കാൻ എനിക്ക് സൗകര്യമില്ല ” എന്നിട്ട് ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ആ മുഖത്തെ ദയനിയത കാണുമ്പോൾ എന്തോ എന്റെ മനസ്സ് ഒന്ന് അലിയും. ക്ലാസ്സിൽ നിന്ന് പുറത്താക്കിയപ്പോൾ ഇവൾ വിളിച്ചു
പറഞ്ഞു. ആ ഒറ്റ കാരണം മതി ഇവളെ ഞാൻ മൈൻഡ് ചെയ്യാതെ ഇരിക്കൻ. എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന എന്റെ അമ്മയെ ഞാൻ വേദനിപ്പിക്കുന്നത് കൂടാതെ ഇവളും അങ്ങനെ ചെയ്തു. എന്ത്‌ മൈര് എന്ന് വിചാരിച്ചു പോകണ്ട ഞാൻ ഇവളെ സഹായിക്കുന്നുണ്ട് എന്തുകൊണ്ടെന്ന് എനിക്ക് അറിയില്ലാ.

Leave a Reply

Your email address will not be published. Required fields are marked *