” അക്ഷയ്….. ” ഒരിക്കൽ ആ ശബ്ദവും അതിന്റെ ഉടമയും എനിക്ക് അന്യമായിരുന്നില്ല. പക്ഷെ ഇപ്പോൾ ആ ശബ്ദം എന്നെ വല്ലാതെ പിരിമുറുക്കുന്നു.
ഞാൻ വേഗം അവിടെന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങി പെട്ടെന്ന് എന്റെ കൈയിൽ ആരോ പിടിച്ചു. ഞാൻ അത് ആരാ എന്ന് നോക്കിയപ്പോൾ ഗായത്രി
” നീ എന്താ അച്ചു ഇങ്ങനെ ഓടുന്നെ ”
” ഒന്നുല്ല്യ ” അവൾ എന്നെ പിടിച്ചു നിർത്തി ഞാൻ ഇരുന്ന അവിടേക്ക് നോക്കി .
” ആരാ അച്ചു അത് അവൾ എന്താ നിന്നെ തന്നെ നോക്കി നിൽക്കുന്നെ ” ഇനിയും അവിടെ നിൽക്കുന്നത്. പന്തി അല്ല എന്ന് തോന്നിയത് കൊണ്ട്. ഞാൻ അവളെയും വലിച്ചു കൊണ്ട് പാർക്കിലിങ്ങിലേക്ക് പോയി. പാർക്കിങ്ങിന്റെ മുന്നിൽ എത്തിയപ്പോൾ അവൾ എന്റെ കൈ വിടുവിച്ചു.
” എന്താടാ അച്ചു നീ എന്നെ അവിടെന്ന് പിടിച്ചോണ്ട് വന്നേ. ആാാ പെണ്ണ് ഏതാ ”
” അതൊന്നും നീ അറിയണ്ട ”
“അതൊക്കെ ഞാൻ അറിഞ്ഞോളാം ” അവൾ ശബ്ദം കുറച്ച് പറഞ്ഞു.
” എന്ത് ”
” ഒന്നുല്ല ” ഞാൻ കാറിൽ കേറി ഇരുന്നു.
അവളും പുറകെ കേറി
” ഈ അമ്മ എന്താ വരാത്തെ ”
” ഞാൻ അപ്പഴാണ് ആന്റിയുടെ കാര്യം ഓർത്തെ ” ഞാൻ ഡോർ തുറന്ന്
പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആന്റി കൊറേ കവറുകളുമായി വണ്ടിയിലേക്ക് കേറി.
” ഇതെന്താ ആന്റി ഇത്രേയും ”
” ഇതൊക്കെ അവൾക്ക് വേണ്ടതാ ”
” ഇത്രയോ ” ഗായത്രി ചോദിച്ചു.
” അതൊന്നുമെന്റെ മക്കൾ അറിയണ്ട ”
” ഓഹോ അതെന്താ അറിഞ്ഞാൽ ” ഗായത്രി ചോദിച്ചു
” മിണ്ടാതെ ഇരുന്നോണം അല്ലേൽ അതിൽ പഴം ഇരിപ്പുണ്ട് വായിൽ കുത്തി കേറ്റും ഞാൻ ” അതും പറഞ്ഞ് ആന്റി എന്നെ നോക്കി ചിരിച്ചു. ആ ഡയലോഗ് കേട്ടപ്പോൾ ഞാൻ ആദ്യമൊന്ന് അമ്പരന്നെങ്കിലും ആന്റിയുടെ ചിരിയിൽ എനിക്ക് കാര്യം മനസിലായി. ഞാൻ വണ്ടി മുൻപോട്ട് എടുത്തു.
വണ്ടി ഗേറ്റ് കടന്ന് അകത്തേക്ക് കേറി. നാട്ടുമ്പുറത്തെ കുടുംബിനികളെ പോലെ ആരാ വന്നത് എന്ന് നോക്കുന്ന അമ്മ. അത് കണ്ടപ്പോൾ എനിക്ക് ആദ്യം ചിരിയാണ് വന്നത്. പിന്നെ ഒന്നും നോക്കില ഞാൻ ആദ്യമേ അങ്ങ് ഇറങ്ങി. എന്നെ കണ്ടപ്പഴേ ആ മുഖത്തെ സന്തോഷം അത് എനിക്ക് ഒത്തിരിയൊന്നുമല്ല സന്തോഷം തന്നത്. എന്നെ കണ്ടപ്പഴേ അമ്മ എന്റെ അടുത്തേക്ക് ഓടി വന്നു.
അമ്മയുടെ കണ്ണുകൾ നിറഞ്ഞു ഓടി വന്നെന്നെ കെട്ടി പിടിച്ചു. എന്നെ ഇത്രയും ഇഷ്ടമായിരുന്നിട്ടും അമ്മ എന്തുകൊണ്ടാണ് എന്നെ അവിടേക്ക് അയച്ചതെന്ന് എത്ര ആലോചിച്ചിട്ടും. എനിക്ക് മനസിലായില്ല.
” അതെ അവൻ മാത്രമല്ല വേറെ ആളുകളും വന്നിട്ടുണ്ട് ”
” രാധു നീയും ഇണ്ടായിരുന്നോ ”
” ആല്ലേലും മക്കളെ കണ്ടാൽ മ്മളെ ഒക്കെ ആർക്ക് കണ്ണിൽ പിടിക്കാൻ “
” മിണ്ടാതെ പൊക്കോണം ”
” ഓഹോ എന്നാൽ പിന്നെ ഞാൻ അങ്ങ് പോകുവാ ” എന്നും പറഞ്ഞ് ആന്റി വണ്ടി കേറാൻ തിരിഞ്ഞു നടന്നു. അത് കണ്ടപ്പഴേ അമ്മ പുറകെ പോയി ആന്റിയുടെ മുന്നിൽ കേറി നിന്നു
” ഒറപ്പിച്ചോ ” അമ്മ ചോദിച്ചു.
” എന്ത് ” സംശയഭാവേന ആന്റി ചോദിച്ചു.
” അല്ല പോകുവാ എന്ന് പറഞ്ഞത് ”
” ഹാ പോകുവാ ”
” നീ ഇവിടുന്ന് ഇപ്പം വണ്ടിയിൽ കേറിയാൽ നിന്റെ കാല് ഞാൻ തല്ലി ഓടിക്കും ”
” ഓഹോ ”
” ഒരു ഓഹോയും ഇല്ലാ മര്യാതക്ക് വന്നോണം എന്ന് പറഞ്ഞ് ആന്റിനെ വലിച്ചോണ്ട് അമ്മ അതെക്കെ കേറി ”
” അല്ല നിങ്ങൾ രണ്ടും ഒള്ളോ ”
” അല്ല അവളും ഇണ്ട് ” അപ്പഴാണ് അമ്മ പുറത്തേക്ക് നോക്കുന്നത്. അവളെ മൈൻഡ് ചെയ്യാത്ത കൊണ്ട് അവൾ കൊറച്ച് ജാടയൊക്കെ ഇട്ട് നിക്കുവാണ്. അത് കണ്ടപ്പോൾ ഞാൻ അറിയാതെ ഒന്ന് നോക്കി നിന്നു പോയി എന്താ സംഭവിക്കാൻ പോകുന്നത് എന്നറിയാൻ .
” ആന്റിന്റെ വാവക്ക് പിണക്കം ആണോ ”
” നിക്ക് ആരോടും പിണക്കം ഒന്നുല്ല ”
” ആണോ….. എന്നാ ആന്റിനെ ഒന്ന് നോക്കിയേ ” അവൾ ഇല്ലാ എന്ന് തല
അനക്കി. അത് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഇവൾ ആർന്നോ എന്നോട് ഇത്രയും ജാഡ ഇട്ട് നടന്നത്.
” നീ അവൾക്ക് ഒരു പാൽ കുപ്പി വാങ്ങി കൊടുക്ക് ” അമ്മയെ നോക്കി ആന്റി പറഞ്ഞ്.
” നീ പോടി ഇത് എന്റെ മോൾ ആ അവൾക്ക് എന്നോട് ഒരു പിണക്കവും ഇല്ലാ ” അമ്മ പറഞ്ഞു
