ഗായത്രി – 3 Like

” ഓഹോ നിനക്ക് എന്താ അവന്റെ കാര്യം കേൾക്കാൻ ഇത്ര തൊര.”

” എനിക്ക് ഒരു തൊരയും ഇല്ലാ. ആന്റി പറ ”

” ഏട്ടൻ തന്നെ അവനോട് നേരിട്ട് വിളിച്ചു ചോദിച്ചു ”

” എന്നിട്ടോ ”

” അവൻ ആ വണ്ടിന്റെ പേര് പറഞ്ഞു കൊടുത്തു. ആ സമയത്ത് ഏട്ടൻ നാട്ടിലേക്ക് വാരാൻ നിക്കുവാർന്നു. ഏട്ടൻ വന്നിട്ട് ഒരുമിച്ചു പോയി നോക്കാം എന്ന് പറഞ്ഞു. പക്ഷെ അച്ചുവല്ലേ ആള് അങ്ങനെ പറഞ്ഞതിന്റെ പിറ്റേന്ന് അവൻ വണ്ടിയും കണ്ടുപിടിച്ച് വന്നു. വണ്ടിന്റെ വില കേട്ടപ്പോൾ ആണ് ഞാനും ഏട്ടനും ഒരുപോലെ ഞെട്ടിയത് . പഴയ ബൈക്കിന്‌ അത്രയും വിലയൊക്കെ വരുമോ ആവോ ”

” എന്തോ ഏട്ടൻ സമ്മതിച്ചു. ഏട്ടൻ പൈസ അയച്ചു അന്ന് തന്നെ അവനും അഭിയും പോയി വണ്ടി കൊണ്ടുവന്നു. പക്ഷെ വണ്ടി കണ്ടു കഴിഞ്ഞപ്പം ഈ പാട്ട വണ്ടി ഇത്രേയും വിലയോ എന്ന് സംശയം തോന്നി. ”

” അതെന്താ ആന്റി ”

” മോളെ ആ വണ്ടി ഇപ്പം ഉള്ള പോലെ ഒന്നുമല്ല വന്നേ ഒരു പാട്ട വണ്ടി തന്നെ ആയിരുന്നു. കൊണ്ടു വന്നു 5 ഓ 6 ഓ മാസം അവൻ ഓടിച്ചു. പിന്നെ വണ്ടിക്ക് എന്തോ പണി ഇണ്ട് പറഞ്ഞു അവൻ അത് ഏതോ വർഷോപ്പിൽ കൊണ്ടാക്കി. അതിന്റെ ഇടയ്ക്ക് ആണല്ലോ കോളേജ് ഇഷ്യൂ ഒക്കെ വന്നേ. അവൻ അവിടെ കൊണ്ട് വിട്ടേന്റെ പിറ്റേന്ന് വണ്ടി ഇവിടെ കൊണ്ട തന്നു. ”

” ഞാൻ പിന്നെ അവനെ വിളിച്ചപ്പോൾ ഇതിന്റെ കാര്യം പറയാൻ മറന്നു പോയി ” നിങ്ങള് വാ അവൻ ഇപ്പഴൊന്നും വരുമെന്ന് തോന്നുന്നില്ല .

ഞാൻ വണ്ടി റോഡിലൂടെ ഓടിച്ചു പോകുകയായിരുന്നു. പഴയതു പോലെയേ അല്ല നല്ല മാറ്റം ഉണ്ട് വണ്ടിക്ക്. കൊറേ നേരം വണ്ടി ഓടിച്ചു വല്ലാത്ത ഒരു അനുഭൂതി ആയിരുന്നു എനിക്ക്. വണ്ടി വീടിന്റെ മുറ്റത്തേക്ക് കേറി ഞാൻ ഗേറ്റ് കടന്ന് അകത്തു കേറിയപ്പോൾ ദേ ഒരുത്തൻ ഹിമാലയന്റെ മുകളിൽ കുത്തിയിരിക്കുന്നു.

” ഓ സർ എത്തിയാർന്നോ ”

” ഹെയ് വണ്ടി കിട്ടിയോ ”

” മ്മ് ”

“എപ്പം ”

” അറിയില്ലടാ ഞാൻ വന്നപ്പോൾ വണ്ടി ഇവിടെ ഉണ്ടാർന്നു ”

” ആണോ എന്നാൽ ചാവി ഇങ്ങു താ മോനെ ” അവൻ വണ്ടി എടുത്തു പോയി. ഞാൻ അകത്തേക്ക് കേറി തിണ്ണയിൽ ഇരുന്ന്

” ഇവൻ പിന്നെയും പോയോ ” ഗായത്രി അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി. ഞാൻ അവിടെ ഉണ്ടാകും എന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.

” ആര് പിന്നെയും പോയോ ന്ന് ”

“അത് ”

” എന്ത്‌ അത് ന്ന് ”

” ഒന്നുല്ല ” അതും പറഞ്ഞ് അവൾ അകത്തേക്ക് ഓടി.
ഞാൻ അഭി വരുന്നതും കാത്ത് അവിടെ ഇരുന്നു. അവൻ വന്നപ്പോൾ അവനും ഞാനും കൂടെ അകത്തേക്ക് കേറി.

” ആ അഭി എപ്പഴാ വന്നേ ”

” ഞാൻ ഇപ്പഴാ വന്നേ അമ്മേ ” അഭിയും ഞാനും പരിചയപ്പെടുന്നത് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവനും എന്റെ അമ്മയെ അമ്മ എന്നാണ് വിളിക്കുന്നത്.

” ഇവൻ ഇവിടെ വന്നപ്പഴേ എന്നെ വിളിച്ചു വരുത്തി ”

” നിനക്ക് വന്നത് അത്രക്ക് ബുദ്ധിമുട്ട് ആണേൽ മക്കള് വിട്ടോ നിക്കണ്ട ”

” നീ പോടാ തെണ്ടി അയിന് നിന്നെ കാണാൻ ആരു വന്നു. ഞാൻ എന്റെ അമ്മേനെ കാണാൻ വന്നതാ ” എന്നും പറഞ്ഞ് അഭി അമ്മേന്റെ അടുത്തു കൂടി.

നാണമില്ലേ മൈരേ എന്ന് അവർ കേൾക്കാതെ ഞാൻ അവനെ നോക്കി പറഞ്ഞ്. നീ പോടാ പുല്ലേ എന്നും പറഞ്ഞ് അവൻ അടുക്കള ലക്ഷ്യമാക്കി വിട്ടു.

അവിടെ ചെന്നപ്പോൾ ആണ് അവനു മണ്ടത്തരം പറ്റിയ കാര്യം അവൻ അറിയണേ അവിടെ ഗായത്രിയും ആന്റിയും ഇരിപ്പുണ്ടാർന്നു.

” ഇത് ഏതാ ഈ കൊച്ച് ”

” ഇത് അച്ചുന്റെ കൂട്ടുകാരനാ വെല്ല്യ ചങ്ങാതിമാർ ആർന്നു ഇവർ കണ്ടപ്പം തൊട്ട് ഒരുമിച്ചാർന്നു പടുത്തം ഇപ്പം രണ്ടും രണ്ട് വഴിക്കാ ”

” ആന്റി അതൊന്നും നോക്കണ്ട വേണമെന്ന് വെച്ചാൽ ഞാനും അവിടെ അങ്ങ് ചെന്ന് ചേരും ” അവൻ അതു പറഞ്ഞ് കൊണ്ട് ഇരിക്കുമ്പോൾ ആണ് ഞാൻ അവിടേക്ക് ചെല്ലുന്നത്.

” എന്റെ പൊന്ന് മോനെ നീ ഉപദ്രവിക്കരുത്. നീ ഒറ്റ ഒരുത്തൻ കാരണം ആണ് ഞാൻ ഇപ്പം ഇവിടെന്ന് പോകണ്ടി വന്നത് ”

” ഞാനോ അച്ചു വെറുതെ ഓരോന്ന് പറഞ്ഞാൽ കണ്ണ് അടിച്ച് പൊളിക്കും ഞാൻ ”

” അതെന്താടാ സംഭവം ” അമ്മ എന്നോട് ചോദിച്ചു.
” പറ അച്ചു ” ആന്റിയും എന്നോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *