ഞാൻ പിന്നെയും അവളെ നോക്കി. കണ്ണുകൾ നിറഞ്ഞിരിക്കുന്നു. കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി വളരെ നിശബ്ദമായ കരച്ചിൽ ആഹാ അത് കാണാൻ എന്ത് രസം. ഞാൻ ഒന്നും മിണ്ടാതെ അവളുടെ അടുത്തേക്ക് ചെന്നു. അവളെ കൈകളിൽ കോരി എടുത്തു. ഒരു നിമിഷം അവൾ ഒന്ന് ഞെട്ടി എന്റെ ആ പ്രവർത്തിയിൽ. അവൾ എന്റെ മുഖത്തേക്ക് നോക്കി
” ന്താടി ” ഒന്നുമില്ല എന്ന് അവൾ ഷോൾഡർ അനക്കി കാണിച്ചു.
” നീ എന്നതാടി എപ്പഴും കേറ്റുന്നത് എന്ത് വെയിറ്റ് ആണ് ” ഒരാവേശത്തിന് എടുക്കുവോം ചെയ്തു.
അവൾ ചെറുതായൊന്നു ചിരിക്കാൻ തുടങ്ങി.
” ചിരിച്ചാൽ നിന്നെ ഞാൻ ഇവിടെ ഇട്ടിട്ട് പോകും കേട്ടോ ” അവൾ ചിരി നിർത്തി.
നടത്തതിന് ഇടക്ക് അവളുടെ മർദ്ദമേറിയ മാറിടങ്ങൾ എന്റെ നെഞ്ചിൽ അമരുന്നത് ഞാൻ അറിഞ്ഞു. അതിന്റെ മൃദുലത എന്നെ അതിശയപെടുത്തി ആദ്യമായിട്ടാണ് എനിക്ക് അങ്ങനെ ഒരനുഭവം. ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവൾ ഇതൊന്നുമറിയാതെ. ചെറിയ ആലസ്യത്തിൽ കിടക്കുന്നു.
ഒരുവിധം അവളെയും കൊണ്ട് ഞാൻ വീട്ടിൽ എത്തി.
വീടിന്റെ മുൻപിൽ മൂന്നും തമ്പടിച്ചു ഇരിക്കുകയാണ്. ന്റെ പൊന്നെ ചടച്ചല്ലോ ഞാൻ ആണേൽ ഈ ഇവളേയും എടുത്തോണ്ട്.
” എന്താടാ ഇവൾക്ക് പറ്റിയെ ” അമ്മ ആദ്യമെ ഓടി വന്നു .
” ഇവൾ ആമ്പൽ പറിക്കാൻ കുളത്തിൽ ഇറങ്ങി കാൽ ചെളിയിൽ താന്നു പോയി എവിടെയോ തട്ടി മുറിഞ്ഞു നടക്കാൻ വയ്യാത്ത കൊണ്ട് ഞാൻ എടുത്തു ”
” എടാ അച്ചു നീ എങ്ങനെയാ ഈ തടിച്ചിനെ എടുത്തേ ” ആന്റി എന്നോട്
ചോദിച്ചു.
” എന്റെ ആന്റി കാണുന്ന പോലെ അല്ല നല്ല ഭാരം ഇണ്ട് ഇവൾക്ക് ” ഞാൻ മറുപടി പറഞ്ഞു.
” മിണ്ടാതെ ഇരിക്കുന്നുണ്ടോ രണ്ടും . എന്റെ കൊച്ചിന്റെ കാൽ നോക്കിയേ തൊലി പോയിട്ട് ഇണ്ട് ” ഞാൻ അവളെ കൊണ്ടു പോയി തിണ്ണയിൽ ഇരുത്തി.
അമ്മ പിന്നെ ഒരു നേഴ്സ് ആകുകയായിരുന്നു. അകത്തേക്ക് പോയി മരുന്ന് ഒക്കെ വെച്ചു കെട്ടി.
” എന്തൊക്കെ ആയിരുന്നു അവൾക്ക് ആമ്പൽ കാണണം പോലും എന്നിട്ട് അതിൽ പോയി ചാടിയിരിക്കുന്നു ”
” നീ പോടി അവിടെന്ന്. നിന്റെ ബാക്കി അല്ലെ അപ്പം എങ്ങനെ പോയി ചാടാതെ ഇരിക്കും ” അമ്മ അതും പറഞ്ഞ് ആന്റിനെ നോക്കി. ആന്റി അമ്മേനെ നോക്കി കണ്ണുരുട്ടി.
” അത് എന്തെമ്മേ സംഭവം ” അഭി അമ്മേനോട് ചോദിച്ചു.
” അതൊരു കദന കഥയാണ് മോനെ ” ഞങ്ങൾ എല്ലാരും അമ്മേനെ നോക്കി. ആന്റി ആണേൽ നാണം കൊണ്ട് കവിൾ തുടുത്തു.
” ഓരോളിച്ചോട്ടം ”
” ആരുടെ ” ദേ ഇവളുടെ എന്ന് പറഞ്ഞ് അമ്മ ആന്റിനെ നോക്കി പറഞ്ഞു.
” ഒന്ന് മിണ്ടാതെ ഇരിക്കടി ” ആന്റി അമ്മേനെ നോക്കി പറഞ്ഞു.
” ഓഹോ അത്രക്ക് ആയോ ”
” എന്റെ പൊന്ന് മോളെ മിണ്ടാതെ ഇരിക്ക് മനുഷ്യനെ നാണം കെടുത്തതല്ലേ “
” ഹമ്മ് അങ്ങനെ വഴിക്ക് വാ ”
” ഡാ അച്ചു ഞാൻ ഇറങ്ങുവാ. അമ്മേ ഞാൻ. ആന്റി…. ചേച്ചി….”
” ഡാ പിന്നെയെ ” ഞാൻ അവനെ വിളിച്ചു.
” വണ്ടി കൊണ്ടത്തരണായിരിക്കും ”
” ഹാ ”
” ഞാൻ വരുന്നുണ്ട് ” അവൻ വണ്ടി എടുത്ത് പോയി.
” എടി എന്നാൽ ഞങ്ങളും ഇറങ്ങുവാ ” ആന്റി പറഞ്ഞു
” ഇന്ന് പോണോ ” പിന്നെ പോകാതെ.
ഞങ്ങൾ അവിടെന്ന് യാത്ര പറഞ്ഞു. അമ്മയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് ഞാൻ കണ്ടു…
വണ്ടി എടുത്തു മുൻപോട്ട് പോയി.
തുടരും…………….
അടുത്തത് തരാൻ ചിലപ്പോൾ വൈകും എക്സാം ഉണ്ട്. പരമാവധി തരാൻ ശ്രെമിക്കാം
