ഗായത്രി – 4 3

” നീ എങ്ങോട്ടും പോകുന്നില്ല ഇവിടെ ഇരിക്ക് ഞാൻ എന്തായാലും നിനക്കും കൂടെ ഉള്ള ഫുഡ്‌ കൊണ്ടു വന്നിട്ട് ഉണ്ട്. നീ എന്തായാലും കൊണ്ടു വരില്ല എന്ന് എനിക്ക് അറിയാം അതുകൊണ്ട് മോനെ അക്ഷയ് വന്ന് ഇത് കഴിച്ചിട്ട് പോകാൻ നോക്ക് ”

അവസാനം ഞാൻ അവരുടെ കൂടെ ഇരുന്നു. ആവണിക്ക് ആണേൽ ഇരുന്നിട്ട് ഇരുപ്പ് ഉറക്കുന്നില്ല.
അവളുടെ കാട്ടായം കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി.

” ആവണി നീ ഫുഡ്‌ കൊണ്ടു ഇങ്ങ് വാ എന്നിട്ട് അത് ഇതും മിക്സ് ആക്ക് ” കേൾക്കാൻ കാത്തിരിക്കുന്ന പോലെ അവൾ ചോറും കറികളും ഇലയിലേക്ക് തട്ടി. പിന്നെ ഞങ്ങൾ മൂന്നും വട്ടത്തിൽ ഇരുന്ന് യുദ്ധം ആയിരുന്നു. രണ്ടു മൂന്ന് പിടി കഴിച്ചപ്പോഴേക്കും എന്റെ വയർ നിറഞ്ഞു.

ഒരാൾക്ക് കഴിക്കാൻ ഉള്ള ചോർ ബാക്കിയായി.
“നിങ്ങൾ മതിയാക്കിയോ”

” എടാ എനിക്ക് ഇനി ഒന്നും ഇറങ്ങില്ലടാ ”

എന്തുകൊണ്ടെന്ന് അറിയില്ലാ വല്ലാത്ത ഒരു അനുഭവം ആയിരുന്നു. ഞങ്ങൾ പോയി കൈ കഴുകി ക്ലാസ്സിൽ തന്നെ വന്ന് നിന്നു.

ആവണി നല്ല അസ്സൽ ഒരു തള്ളിസ്റ്റ് ആയിരുന്നു. ഞാൻ അത് കേട്ട് അതിനെ സപ്പോർട്ട് ചെയ്യത് ഇരിക്കുകയായിരുന്നു അപ്പോഴാണ്

നിധിൻ എന്റെ പുറത്ത് തട്ടിയത്.

” എന്താടാ ”

” ടാ രാവിലെ നിന്നെ നോക്കി കൊണ്ടിരുന്ന പെണ്ണ് ദേ നമ്മടെ ക്ലാസ്സിന്റെ മുന്നിൽ കൂടെ ഉലാത്തുന്നു” അവന് അത് പറഞ്ഞു ചിരിക്കാൻ തുടങ്ങി

” ഡാ മിണ്ടല്ലേ ”

” എന്താടാ രണ്ടും കൂടെ ഒരു കുശുകുശുക്കൽ ”

” ഹെയ് ഒന്നുമില്ലടി നീ ബാക്കി പറയ് ”
ഞാൻ ഇടക്ക് ഇടക്ക് പുറത്തേക്ക് നോക്കുമ്പോൾ ഇവൾ ഇടക്ക് പാസ്സ് ചെയ്യത് പോകുന്നുണ്ട്. പോകുന്നതിന്റെ ഇടക്ക് അവൾ ക്ലാസ്സിന്റ ഉള്ളിലേക്ക് നോക്കാനും മറക്കുന്നില്ല. ഇത് കൊറേ ആയപ്പോൾ എനിക്ക് നല്ല ദേഷ്യം വരാൻ തുടങ്ങി ഞാൻ വേഗം ബെഞ്ചിൽ നിന്ന് ഇറങ്ങി.

നിധിൻ എന്നെ നോക്കി ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി. ഞാൻ വിചാരിച്ച പോലെ തന്നെ അവൾ വരുന്നുണ്ടായിരുന്നു. ഞാൻ വാതിലിന്റെ അകത്തു അവളെ കാത്ത് നിന്നു. അവൾ അടുത്ത് എത്തി എന്ന് കണ്ടപ്പോൾ ഞാൻ അവളുടെ കൈയിൽ കേറി പിടിച്ചു. നേരെ സ്റ്റൈയറിന്റെ ഉള്ളിലേക്ക് തള്ളി അവളെ ഭിത്തിയോട് ചേർത്ത് നിർത്തി.

” എന്താടി മൈരേ നിനക്ക് വേണ്ടേ രാവിലെ തൊട്ട് കാണുവാ നിന്റെ കൊണാവോധിയാരം അടിച്ച് നിന്റെ കണ്ണ് ഞാൻ പൊട്ടിക്കും ” ഞാൻ അത്രയും പറഞ്ഞ് എന്റെ കൈ അവളിൽ നിന്നും അയച്ചു.

ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അഞ്ജനമെഴുതിയ കണ്ണുകൾ നിറഞ്ഞു. അവൾ മുഖം പൊത്തി പിടിച്ച് കരഞ്ഞു കൊണ്ടു ഓടി. അവൾ ഓടുന്ന കണ്ടപ്പോൾ നിധിൻ എന്റെ അടുത്തേക്ക് വന്നു.

” എന്താടാ എന്താ അവൾ കരഞ്ഞോണ്ട് ഓടിയെ ”

” ഒന്നുല്ലടാ ”

” വെല്ല സീനും ആകുമോ ”

” എന്ത്‌ സീൻ ” ഇവർക്ക് രണ്ടുപേർക്കും അറിയില്ലല്ലോ അവൾ എന്റെ ചേച്ചി ആണെന്ന്.

ഞാൻ ക്ലാസ്സിലേക്ക് കേറി ആവണി ഒന്നും മനസിലാകാതെ എന്നെ നോക്കി. ഞാൻ ഒന്നുമില്ല എന്നാ രൂപത്തിൽ തല അനക്കി.

പിന്നെ ബെൽ അടിച്ച് മിസ്സ്‌ വന്നു. ആദ്യത്തെ ഹവർ മിസ്സ്‌ ക്ലാസ്സ്‌ എടുക്കത്തിനിടക്ക് പല ചിന്തകളും എന്റെ മനസ്സിൽ നിറഞ്ഞു.

“ഛെ അങ്ങനെ പറയണ്ടായിരുന്നു അല്ലെ.”
” ഹെയ് ”

” നീ എന്താടാ സ്വപ്ന കാണുവാണോ ” അക്ഷയ്

” എടാ ഞാൻ അവളോട് അങ്ങനെ പറയണ്ടായിരുന്നു അല്ലെ ”

” എങ്ങനെ അയിന് നീ പറഞ്ഞത് ഒന്നും ഞാൻ ഒന്നും കേട്ടില്ലല്ലോ ”

” എന്തടാ കാര്യം ” ആവണി ചോദിച്ചു.

” ഒന്നുമില്ല മോളെ നീ മിണ്ടാതെ ഇരിക്ക് നീ വാ തുറന്നാൽ പണിയ കിട്ടണേ ” ഞാൻ പറഞ്ഞു പിന്നെ ആവണി ഒന്നും മിണ്ടിലാ വൈകുന്നേരം പെട്ടെന്ന് അങ്ങ് പോയി .

വൈകുന്നേരം പതിവ് പോലെ അവരെ ഞാൻ ബസ് സ്റ്റാൻഡിൽ ആക്കി വീട്ടിലേക്ക് നടന്നു…..

നടക്കുന്ന വഴിക്ക് ഞാൻ ഇടക്ക് പുറകോട്ട് നോക്കി അവരെ പ്രതീക്ഷിച്ചോ എന്ന് എനിക്കൊരു സംശയം. ഞാൻ നടന്ന് വീട്ടിൽ എത്തി

ആന്റി അവിടെ ആരോടോ സംസാരിച്ചോണ്ട് ഇരിക്കുവാർന്നു ഞാൻ അകത്തേക്ക് കേറി ഡ്രസ്സ്‌ മാറി താഴേക്ക് ചെന്ന് ടീവി തുറന്ന് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *