ചാരുലത ടീച്ചർ – 7 59അടിപൊളി  

 

പെട്ടെന്നെന്നെയവൾ തട്ടി മാറ്റി…

 

“ഓ ഇഷ്ടപ്പെട്ടു കാണില്ലായിരിക്കും….!

 

ഞാനൊന്നൂമ്പിപ്പോയ വിഷമത്തിൽ അടുത്തുള്ള മതിലിലേക്ക് ചാരി നിന്നു

 

“ആ.. അതന്നെ… ഇഷ്ടപെട്ടില്ല…. ഓണപ്പരിപാടിക്ക് വന്നാൽ അത് കൂടീട്ട് പോണം അല്ലാണ്ട് നിന്റെ കപ്പിലണ്ടിയും കൊണ്ടു പായസമുണ്ടാക്കാൻ വന്നാലുണ്ടല്ലോ….”

 

സാരിത്തുമ്പു കൂട്ടി പിടിച്ചെന്റെ ചെവിക്ക് നേരെ നീണ്ടു വരുന്നയവളുടെ നീളൻ കൈ വിരലുകൾ കണ്ടതും ഞാൻ ഇറങ്ങിയോടി…

 

“നിക്കടാ അവിടെ…”

 

പിറകിൽ നിന്നവളുറക്കെ വിളിച്ചു പറഞ്ഞു… അയ്യോ മറന്നു…. ഞാൻ ഓടിയ വഴി തന്നെ തിരിഞ്ഞോടി ചാരുവിനടുത്തേക്ക്….

 

അവളാണേൽ എന്റെ ഓട്ടവും കണ്ടു ചിരിച്ചു നില്കുകയായിരുന്നു പക്ഷെ ഞാൻ തിരിച്ചോടി വരുന്നത് കണ്ടപ്പോളേക്കും അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു…

 

ഓടി വന്ന ഞാനവളെ കെട്ടിപിടിച്ചു… കെട്ടിപിടിക്കുകയെന്ന് പറഞ്ഞാലാ പഞ്ഞിക്കെട്ടിനെ നെഞ്ചോടമർത്തി പിടിച്ചെന്നർത്തം…..

 

“ഏഹ്… എന്താ ടാ….!!!

 

എന്റെയാ നീക്കത്തിൽ ഞെട്ടിപ്പോയ ചാരു വിറയാർന്ന സ്വരത്തിൽ ചോദിച്ചു….

 

“ഈ വേഷത്തിൽ കണ്ടപ്പോ മുതലൊന്ന് ആഗ്രഹിച്ചതാ….”

 

അതും പറഞ്ഞവളുടെ നെറ്റിയിലായി ഒരുമ്മ കൂടി കൊടുത്തു ഞാൻ തിരിഞ്ഞു നടന്നു…… ആളിപ്പോ എന്തായിവിടെ നടന്നതെന്ന് മനസിലാവാതെ വായും തുറന്നു നില്കുന്നുണ്ടാവും…. ഒരു ചിരിയോടെ ഞാൻ അടുക്കളയിലേക്ക് കേറി…. പിള്ളേരൊക്കെ എടുത്തു പിടിച്ചുള്ള അധ്വാനത്തിലാണ്…..

 

“ഉച്ചക്കു മുന്നേ നിന്റെയൊക്കെ കറിക്കരിയൽ കഴിയുമോ പെണ്ണുങ്ങളെ….?

 

എനിക്ക് മുൻപിൽ കിടന്നു പയറിനെ കത്തികൊണ്ട് ഇക്കിളിയാക്കുന്ന ഒരുത്തിയെ നോക്കി ചോദിച്ചു ഞാൻ അജയനടുത്തേക് നടന്നു…

 

“ഓഹ് വന്നോ..!

 

ഞാൻ വരുന്നത് കണ്ടവൻ ചോദിച്ചു….. പാവം ഈ പെണ്ണുങ്ങളുടെ ഇടയിൽ കിടന്നു വലഞ്ഞെന്നു തോന്നുന്നു…..

 

“എന്നതാടാ ഇത്… നീ ചെമ്പിനകത്തിറങ്ങിയാണോ ഉള്ളിയിരിഞ്ഞത്…?

 

അവന്റെ ഷർട്ടിൽ പറ്റിയിരുന്ന ഉള്ളിത്തോല് മുഴുവൻ പെറുക്കി കളഞ്ഞു ഞാൻ ചോദിച്ചു..

 

“ഈ മൈരിപ്പോ എവിടുന്ന് വന്നു… ഷെയ്യ്… കറയാവോ..!

 

അവനാ ഷർട്ട് പിടിച്ചു തിരിച്ചും മറിച്ചും നോക്കി ചോദിച്ചു….

 

“ഏയ്യ്… നീ വാ കോളേജിലേക്ക് പോവാ…”

 

ഞാനവനെയും കൂട്ടി വെളിയിലേക്ക് നടന്നു…. പിന്നീട് പറയത്തക്ക പരുപാടികൾ ഒന്നും തന്നെ ഉണ്ടായില്ലെന്ന് വേണമെങ്കിൽ പറയാൻ…. കോളേജിലെ തട്ടിക്കൂട്ട് കലാപരിപാടികളൊക്കെ കഴിഞ്ഞപ്പോളേക്കും സദ്യക്കുള്ള വിളി വന്നു….. തോമസേട്ടൻ വിളിമ്പനായി കൊറച്ചു പയ്യൻമാരെ തേടി വന്നെങ്കിലും സീനിയേഴ്‌സിനെ പിടിച്ചു ഞങ്ങളാ പരുപാടി ഏൽപ്പിച്ചു…. അവരുടെ കോളേജ് ലൈഫിലെ അവസാന ഓണമല്ലേ എന്നും പറഞ്ഞൊരു പട തന്നെ കാന്റീനിലേക്ക് പോയി….

 

ആളും ബഹളവും കുറഞ്ഞതോടെ ഓഡിറ്റോറിയത്തിന്റെ ആളൊഴിഞ്ഞൊരു മൂലയിലേക്ക് ഞാനും അജയനും ചെന്ന് നിന്നു…ഒള്ളത് പറഞ്ഞാൽ തരക്കേടില്ലാത്തൊരു സദ്യ തന്നെയായിരുന്നു ഒരുക്കിയിരുന്നത്…. കഴിക്കാൻ ഇരുന്നപ്പോ എന്റെ കണ്ണുകൾ ചാരുവിനായി ആളുകൾക്കിടയിൽ പരതിയെങ്കിലും അവളെ മാത്രം കണ്ടു കിട്ടിയില്ല…. ഇടക്കപ്പോഴോ അത്തമിടാൻ പോയ ദക്ഷയും ഞങ്ങളുടെ അടുത്തേക്ക് വന്നു……

 

പിന്നെ ഞങ്ങൾ മൂന്ന് പേരുമിരുന്നു സദ്യ കഴിച്ചെണീറ്റു… എക്സ്ട്രാ കിട്ടിയ ഒരൊണങ്ങിയ പഴം ദക്ഷക്ക് നൽകി അജയൻ അവളെ വളക്കാനുള്ള വഴികൾ തേടി…. ഞാനിതെല്ലാം കണ്ടെങ്കിലും ഒന്നുമറിയാത്തത് പോലിരുന്നു…… അല്ലേലും ഞാനായിട്ട് ഇവരെ രണ്ടു പേരെയും ഒരുമിപ്പിക്കാൻ ശ്രമിക്കില്ലെന്ന് മുൻപേ തീരുമാനിച്ചിരുന്നു…. കാരണം വേറൊന്നുമല്ല സ്വന്തമായി ഒരു പെണ്ണിനോട് ഇഷ്ടം തുറന്നു പറഞ്ഞു വളക്കാൻ കഴിവില്ലാത്തവർ ആ പണിക്ക് പോകരുതെന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ…… എനിക്ക് വേണമെങ്കിൽ അവന്റെ മനസ്സിലുള്ള ഇഷ്ടം അവളോട് പറഞ്ഞു ചിലപ്പോ ഈ റിലേഷൻ സെറ്റ് ആക്കി കൊടുക്കാൻ സാധിക്കും പക്ഷെ അതിന്റെ കാലാവധി എന്ന് പറയുന്നത് അധികം നീണ്ടു നിൽക്കില്ല…. നിങ്ങള് തന്നെ ആലോചിച്ചു നോക്ക്….. ഇഷ്ടം തുറന്നു പറയാൻ പേടിക്കുന്നവനൊരു പെണ്ണ് സെറ്റയാൽ ആ ബന്ധം മുൻപോട്ട് കൊണ്ടുപോകാനുള്ള കഴിവ് അവനുണ്ടാവണമെന്നില്ല…….സ്വന്തം റിസ്കിൽ ഒരു ബന്ധം സ്ഥാപിക്കാൻ പറ്റുന്നവനെ അത് മുൻപോട്ട് കൊണ്ടുപോകാനുള്ള ധൈര്യവും കാണുകയുള്ളു…………………………

Leave a Reply

Your email address will not be published. Required fields are marked *