ഞാൻ ഒരു നിമിഷം ചുറ്റിനും നോക്കി…. വേറെയാരും ആ വഴി വരില്ലെന്ന് വിശ്വാസത്തോടെ ഞാനവളുടെ ഇടുപ്പിലൂടെ കൈയിട്ടെന്നിലേക്ക് വലിച്ചടുപ്പിച്ചു…. പെട്ടെന്നുള്ള നീക്കാമായത് കൊണ്ടു തന്നെ അവളൊരു പേടിയോടെ ചുറ്റിനും നോക്കിക്കൊണ്ടെന്നേ നോക്കി….
“എന്താടാ….!!!!
ദേഷ്യം വന്നു ചുവന്ന മൂക്കുമായി അവളെന്നെ നോക്കി പല്ലിറുമി…… ഒന്നുമില്ലായെന്ന ഭാവത്തിൽ ഞാനൊന്ന് കണ്ണുചിമ്മി കാണിച്ചു… എന്നിട്ടും അവിടെ മാറ്റമൊന്നുമില്ല……. പെണ്ണിനെ മെരുക്കാൻ ഒരല്പം പൈങ്കിളിയാവൻ തന്നെ ഞാൻ തീരുമാനിച്ചു…..
കണ്ണടച്ചു കാണിച്ചൊരു ചിരിയോടെ ഞാനൊരു കൈ കൊണ്ടവളുടെ നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകളിലൂടെ വിരലോടിച്ചു….. കണ്ണുകൾ അപ്പോഴും അവളുടെ മുഖത്തേക്ക് തന്നെയാണ്…. ഓരോ ഭാവങ്ങളും എനിക്ക് കാണണമെന്ന വാശിയുള്ളത് പോലെ…..
ചാരുവിന്റെ മുഖത്തെ ദേഷ്യം മാറി ഒരുതരം കൗതുകം വിടർന്നു…. ഞാൻ എന്താണ് ചെയ്യുന്നതെന്ന് അറിയാനുള്ള ആഗ്രഹവും….
അവളുടെ ചന്ദനം ചാർത്തിയ നെറ്റിത്തടം കാണുമ്പോ എനിക്ക് പലപല ആഗ്രഹങ്ങളും മനസ്സിൽ തോന്നിയിരുന്നു…..
“നീയെങ്ങനെ വന്നാലും സുന്ദരിയാടി ടീച്ചറെ…..ഇന്നീ സെറ്റ് സാരിയിൽ കാണുമ്പോ കഴുത്തിലൊരു താലികെട്ടി വീട്ടിൽ കൊണ്ടുപോയാലോന്ന് തോന്നുവാ…”
ഞാനവളുടെ കണ്ണുകളിലേക്ക് നോക്കിത്തന്നെ പറഞ്ഞു
“എന്നാ നമുക്ക് കല്യാണം കഴിക്കാ….?
പെട്ടെന്നായിരുന്നു അവളുടെ മറുചോദ്യം…. ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവളെന്നെ കളിയാക്കാൻ വേണ്ടി ചോദിച്ചതാണെന്ന് കരുതി… പക്ഷെ ചാരുവിന്റെ കണ്ണുകളിൽ ഞാൻ കണ്ട ഭാവം… അതെന്നെയൊന്ന് കുഴപ്പിച്ചു….
“ടി നീ തമാശപറഞ്ഞതല്ലേ….?
ഞാൻ മുഖത്തൊരു ചിരിവരുത്തികൊണ്ട് ചോദിച്ചു…. പക്ഷെ അല്ലായെന്ന ഭാവത്തിലവൾ തലയാട്ടി……
“ശെരിക്കും… ശെരിക്കും ചോദിച്ചതാ…. ഒരു താലികെട്ടിയെന്നെ കൂടെ കൂട്ടുമോ…?
അവളുടെ കണ്ണുകളിൽ ചുവപ്പു നിറം പടർന്നു തുടങ്ങിയതും ഞാനിത്തവണ ശെരിക്കും ഞെട്ടി…..
“ച… ചാരു… ടി നീ തമാശ പറയല്ലേ…!
ഞാനൊരുതരം തപ്പിത്തടയലോടെ പറഞ്ഞു….. എന്തോ ഓർമ്മയിൽ മുഴുകി നിന്നയവൾ ഒരു ചിരിയോടെ സ്വന്തം തലക്കൊരു കൊട്ട് കൊടുത്തുകൊണ്ടെന്നേ നോക്കി ചിരിച്ചു…
“പേടിച്ചുപോയോ…..?
നിറഞ്ഞ ചിരിയോടെയുള്ള അവളുടെയാ ചോദ്യം കേട്ടപ്പോളാണ് എനിക്കൊന്നു ശ്വാസം നേരെ വീണത്…
“പിന്നെ പേടിക്കാതെ…. ആഗ്രഹമില്ലാഞ്ഞിട്ടല്ലല്ലോ….. അവസ്ഥയിതായി പോയില്ലേ….”
ഞാനൊരു തരം നിർവികാരതയോടെ അവളെ ചേർത്തു പിടിച്ചു പറഞ്ഞു…
“ഹ്മ്മ്… നിന്റെ പറച്ചിലൊക്കെ കേട്ടപ്പോ എന്റേം കയ്യീന്ന് പോയതാ…. എന്തോ കളഞ്ഞു പോയത് പോലുള്ള നിന്റെ നിൽപ്പ് കണ്ടപ്പോളാ ഞാൻ ശെരിക്കും ഓർത്തത് തന്നെ എന്താ ചോദിച്ചതെന്ന്…”
ഒരു മങ്ങിയ ചിരിയോടെ അവൾ പറഞ്ഞു നിർത്തി… അവളോടൊട്ടി നില്കുന്നത് കൊണ്ടു തന്നെ എനിക്കറിയാമായിരുന്നു ആ ചോദ്യം അവളെ എത്രത്തോളം ബാധിച്ചെന്ന്…. കയ്യീന്ന് പോയതാണ് പക്ഷെ ചോദിച്ചു വന്നത് മനസ്സിൽ ഉള്ള കാര്യം തന്നെയല്ലേ… അവൾക്കും ആഗ്രഹം കാണില്ലേ ഞാനെന്റെ കൈ കൊണ്ടു ചാർത്തിയ താലിയണിയാൻ…
“ഹ്മ്മ് അത് വിട്…. പിന്നെ നീയെന്തോ പറഞ്ഞയിരുന്നല്ലോ എന്തോ കളഞ്ഞു പോയത് പോലുള്ള നിൽപ്പെന്ന്…”
അപ്പോളത്തെ മൂഡ് മാറ്റികൊണ്ട് ഞാനൊരു വെകിട ചിരിയോടെ അവളെ നോക്കി….. ചാരുവാണേൽ എന്റെ ചോദ്യം കേട്ട് ചുണ്ടു കൂർപ്പിച്ചു നോക്കുന്നുണ്ട്…. ഞാനെന്തെങ്കിലും ഉടായിപ്പ് കാണിക്കാനോ പറയാനോ തുടങ്ങുമ്പോളുള്ള ഭാവമാണ് ഇതവളുടെ….
“പറഞ്ഞിരുന്നു… അതുകൊണ്ട്..”
പുരികമുയർത്തിയവളെന്നെ നോക്കി….
ചൊടികളിൽ കുസൃതി ഭാവം……
“അല്ല… കളഞ്ഞു പോവാത്തൊരു സാധനം എന്റേൽ ഉണ്ടേ… അതൊന്നോർമ്മിപ്പിച്ചതാ…”
“”അയ്യേ വഷളൻ…. മാറിക്കെ മാറിക്കെ… അഹ് മാറി നിക്ക് ചെക്കാ…!!!
