ചാരുലത ടീച്ചർ – 7 59അടിപൊളി  

 

കറുത്ത ഷർട്ടാണ് ഞാൻ ഇട്ടത്.. എന്തോ അന്നത്തെ ദിവസം കറുപ്പിനോടൊരു ഇഷ്ടം തോന്നി…… വെള്ളമുണ്ട് കൂടിയായപ്പോ കാണാനൊക്കെ കൊറച്ചു കൂടെ മെനയായെന്നാണ് രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോ കിട്ടിയ അഭിപ്രായം…… ആഹ് ഏതായാലും ഇങ്ങനെ വന്നത് നന്നായി സെറ്റ് സാരിയൊക്കെ ഉടുത്തു നല്ല മലയാളി മങ്കയായി ഒരുപാടെണ്ണം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്…. ഒന്നെങ്കിൽ ചെക്കന്മാരെ വായി നോക്കാൻ അല്ലെങ്കിൽ പരുപാടികളിലൊന്നും തലകാണിക്കാതെ രക്ഷപ്പെട്ടു പോന്നവർ… അങ്ങനെ ഉള്ളവരാണ് പുറത്തുകൂടെ നടക്കുന്നവരിൽ അധികവും……… പക്ഷെ പറയാതിരിക്കാൻ വയ്യ.. മടി കാരണം പണിയൊന്നും ചെയ്യാത്ത ടീംസ് ആയത് കൊണ്ടു തന്നെ നെയ്മുറ്റിയ ശരീരം എന്നൊക്കെ വേണമെങ്കിൽ അതുങ്ങളെ വിശേഷിപ്പിക്കാം… അമ്മാതിരി സാധനങ്ങളാ എന്റെ മുൻപിലൂടെ നടക്കുന്നത്. .. ഇടക്കോരോനിന്റെയും നോട്ടമെന്നിലേക്ക് പാളി വീഴുന്നത് ഒരല്പം അഭിമാനത്തോടെ തന്നെ ഞാൻ നോക്കികണ്ടു…. നമ്മളുമൊട്ടും മോശമല്ലല്ലോ എന്നോർത്തിട്ടെ…..

 

ഓരോന്നാലോചിച്ചു നിന്നപ്പോളുണ്ട് തോമസേട്ടൻ നടന്നു വരുന്നത് കണ്ടത്… ആള്ക്കിന്ന് ലീവാണ്… സദ്യക്കുള്ള പരിപാടികൾ പുള്ളിയാണ് നോക്കി ചെയ്യുന്നത്….. എന്നെ കണ്ടത് കൊണ്ടാണെന്നു തോന്നുന്നു ആളൊരു ചിരിയോടെ എന്റെയടുക്കലേക്ക് വന്നു…

 

“ആദിയെന്താ ഇവിടെ നിൽകുന്നെ…. പരുപാടിക്ക് ഒന്നുമില്ലേ…?

 

വെറുതെ ചൊറിയും കുത്തി നിൽക്കുന്ന എന്നോട് പുള്ളി അന്വേഷിച്ചു…

 

“എന്തോന്ന് പരുപാടി തോമസേട്ടാ… നമുക്കതിനുള്ള കഴിവൊന്നുമില്ല….”

 

ഞാനൊരു ചിരിയോടെ ആളോട് പറഞ്ഞു…. ഉള്ളത് തന്നെയാണ് പറഞ്ഞത്… വല്ല ചിത്രവും വരയ്ക്കാനുള്ള മത്സരം വല്ലതുമുണ്ടായിരുന്നെങ്കിൽ ഒരു കൈ നോക്കാമായിരുന്നു…

 

“ആഹാ.. എന്നാ ഞാനങ്ങോട്ട് ചെല്ലട്ടെ.. പിടിപ്പതു പണിയുണ്ട്….”

 

ആളതും പറഞ്ഞൊരു പോക്കങ്ങു പോയി…..

 

“കുട്ടാ…!!!

 

തോമസേട്ടൻ പോയതും അജയനോടി വന്നു….

 

“എവിടായിരുന്നു മൈരേ…. നേരമെത്രയായെന്ന് അറിയോ ഞാനീ നിൽപ്പ് നിൽക്കാൻ തുടങ്ങിയിട്ട്…”

 

ഞാനവനെക്കണ്ടു പറഞ്ഞു….

 

“ഒന്നും പറയേണ്ടടാ… അടുക്കള ഭാഗത്തു എന്തോരം പെൺപിള്ളേരാ.. ഉള്ളി അരിയാനും തേങ്ങ ചിരണ്ടാനുമൊക്കെ…. ഒറ്റ ഒന്നിനും ജാടയില്ല… കാണാനും മോശമില്ല…. പിന്നെ അവരോട് ഓരോന്നും പറഞ്ഞങ്ങനെ നിന്ന് സമയം പോയതറിഞ്ഞില്ല…”

 

“എന്നാ വാ നമുക്ക് ഒന്നൂടെ പോയിട്ട് വരാം…”

 

അതും പറഞ്ഞവനെയും തൂക്കി ഞാൻ നടന്നു

 

“എടാ ഇനിയും പോകാനോ… നിന്റെ ടീച്ചർ ഉണ്ടവിടെ…”

 

“ചാരുവോ… അവളവിടെ എന്ത് കാണിക്കുവാ…നീ വന്നേ…!

 

അവനെയും തള്ളിപ്പിടിച്ചു ഞാൻ കാന്റീനിന്റെ ഭാഗത്തേക്ക്‌ നടന്നു…. അവിടുത്തോട് അടുക്കുന്തോറും പെണ്പിള്ളേരുടെ സംസാരവും ഒച്ചപ്പാടും കേൾകാം…

 

ഞാനകത്തേക്ക് കയറിയപ്പോ കണ്ട കാഴ്ച… അടുക്കളയോടെ ചേർത്തു ടാർപ്പാ കെട്ടിയൊരു ഭാഗമാണ്… അതിനുള്ളിലായി ഒരു എട്ടു പത്തോളം പെൺപിള്ളേർ നിന്നോരോ പണികൾ ചെയ്യുവാണ്… കൊറച്ചു പേർ അരിയാനും കഴുകാനും മറ്റു ചിലർ വെട്ടി കൊണ്ടുവന്ന വാഴയില കീറി തുടച്ചു വെക്കാനും… അതിനിടയിൽ തന്നെ തോമസേട്ടൻ ഏർപ്പാടാക്കിയ പാചകക്കാരും….

 

പക്ഷെ എന്റെ കണ്ണുകൾ തിരഞ്ഞത് ചാരുവിനെയാണ്…

 

“ദേ അവിടെ…”

 

തിരക്കിനിടയിൽ തപ്പുന്ന എന്നെവിളിച്ചു അജയൻ കാണിച്ചു തന്നു കൊറച്ചു മാറിയായി കരിക്കരിയുന്ന മൂന്ന് പെണ്ണുങ്ങൾക്കരികിലായി ഭിത്തിയിൽ ചാരിനിന്നു സംസാരിക്കുന്നവളെ… ഇടക്കൊരു കഷ്ണം ക്യാരട്ടും കടിക്കുന്നുണ്ട്……..

 

പെട്ടെന്നെന്തോ ഓർത്തത് പോലവൾ ചുറ്റിനും തിരിഞ്ഞു നോക്കി…. സംശയം നിറഞ്ഞ കണ്ണുകളുമായി തിരിഞ്ഞും മറിഞ്ഞും നോക്കുന്നവളുടെ കണ്ണുകളിലെന്റെ രൂപം പതിഞ്ഞതും കൗതുകത്തോടെയാ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു…. പിന്നെയാരും ശ്രദ്ധിക്കാത്ത വിധമൊരു ചെറു ചിരികൂടി തന്നവൾ അടുക്കള വഴി പുറത്തേക്ക് ഇറങ്ങി നടന്നു…. അതൊരു ക്ഷണമാണെന്ന് എനിക്ക് തോന്നി….. അതിനാക്കം കൂട്ടാനെന്നവണ്ണമവളുടെ കണ്ണുകൾ ഇടക്കിടെയെന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *