“ചാരു എനിക്കാകെ ഒരു പരവേശം പോലെ…”
ഞാനൊന്നവളെ നോക്കി പറഞ്ഞു…അരുതാത്തതെന്തോ കേട്ടത് പോലവളെന്നെ കണ്ണുയർത്തി നോക്കി….
അവളുടെ കണ്ണുകളിലാകെ പേടി നിറയുന്നത് ഞാൻ കണ്ടു…പാവം എനിക്കുണ്ടാക്കി തന്ന ബിരിയാണിയെന്തോ പണിയൊപ്പിച്ചെന്ന് വിചാരിച്ചിട്ടാണ്…
“എന്താ.. എന്താ പറ്റിയെ…. വയ്യായിക തോന്നുന്നുണ്ടോ…?
മക്കൾക്കെന്തോ ആപത്ത് പറ്റിയത് പോലവൾ ആതിയോടെ ചോദിച്ചു….
“അതറിയില്ല…ആകെ മൊത്തം ഒരു വിറയലും…വിയർക്കാനും…മേലാകെ ചൂട് പൊതിയുന്നത് പോലെ…”
കണ്ണുകളിൽ നിഷ്കളങ്കത നിറച്ചു ഞാൻ പറഞ്ഞു…..
അതവളിലെ പേടിയുടെ അളവ് കൂട്ടിയെന്ന് തോന്നുന്നു…പെട്ടെന്ന് വിരലുകൾ രണ്ടും തെരുപിടിച്ചു കൊണ്ടവൾ എന്ത് ചെയ്യണമെന്നറിയാതെ പതറി നിന്നു…. ഇനിയും മുൻപോട്ട് പോയാ ഇവളെന്നെ പിടിച്ചു താഴേക്ക് എറിയുമെന്ന് തോന്നിയ ഞാൻ പെട്ടെന്നവളുടെ കയ്യിൽ പിടിച്ചു…
“എന്താ…എന്താ ആദി…നമുക്ക്.. നമുക്കോസ്പ്പിറ്റലിൽ പോണോ…”
പേടിയോടെ അവളെന്നെ നോക്കി…പകരം ഞാനൊരു വാടിയ ചിരിയവൾക്ക് കൊടുത്തു…പതിവ് വോൾടേജ് എന്റെ ചിരിയിൽ കാണാതിരുന്നവൾ ചിലപ്പോ നിന്ന നിൽപ്പിൽ അറ്റാക്ക് വന്നു വീഴുമെന്ന് വരെ ഞാൻ പേടിച്ചുപോയി.. അതുപോലെയായിരുന്നു അവളുടെ മുഖഭാവം.. ഒരുമാതിരി ചെകുത്താനെ മുൻപിൽ കണ്ടത് പോലെ…മുഖത്തെ രക്തവർണ്ണമെല്ലാം നഷ്ടമായി കണ്ണുകൾ നിറയാൻ തുടങ്ങി…കൂടുതലൊന്നും പറയാനോ ചിന്തിക്കാനോ നിൽക്കാതെ ഞാനവളുടെ കൈ പിടിച്ചു വലിച്ചു…ആകെ വശം കെട്ടു നിന്നതിനാലാണെന്ന് തോന്നുന്നവൾ അലച്ചു തല്ലി വീഴുന്നത് പോലെന്റെ നെഞ്ചിലേക്ക് വന്നു വീണു
“ആദി…!!!
എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ ഒരുതരം പേടിയോടെ അവളെന്നെ നോക്കി വിളിച്ചു…ഒട്ടും താമസിച്ചില്ല പേടിയാൽ വിറക്കുന്നു അവളുടെ കീഴ്ച്ചുണ്ടിനെ ഒരു തവണ ഞാൻ മൃദുവായി ചപ്പിയെടുത്തു…….. അതിലൊന്ന് ഞെട്ടിയ അവൾ കണ്ണുമിഴിച്ചെന്നെ നോക്കി…. പകരമൊരു രാജ്യം വെട്ടിക്കീഴ്പെടുത്തിയ യുവരാജാവിന്റെ ഭാവത്തിൽ ഞാനവളുടെ ചുണ്ടിൽ മെല്ലെയൊന്ന് മുത്തി….
“ഹ്മ്മ്…ഇപ്പൊ കൊഴപ്പമില്ല…. “
ഞാനൊന്ന് ചുണ്ടു കടിച്ചുകൊണ്ടവളെ നോക്കി…പാവം ഇപ്പോളും ഒന്നും മനസിലാവാതെ ഞെട്ടിത്തരിച്ചെന്റെ മടിയിൽ കിടക്കുവാണ്….. ഇപ്പൊത്തന്നെ അവളുടെ ബ്രെയിൻ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തി ചാരിവിനോട് പറഞ്ഞു കൊടുക്കുമെന്ന് എനിക്ക് അറിയാം..പിന്നെ അതൊരു ദേഷ്യമായി മാറും.. ഭാഗ്യം ഉണ്ടെങ്കിൽ അവളീ കിടന്ന കിടപ്പിലെന്റെ ചെവിക്കല്ലിളക്കി മാറ്റിയെന്നും വരും…എന്റെ തന്നെയായാൽ അതിനെയെല്ലാം നേരിടാനെന്നവണ്ണം ഞങ്ങളുടെ മുഖത്തേക്ക് നോക്കി ഇരുന്നു…..
പക്ഷെ…പക്ഷെ എന്റെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റിയോ….. അവളുടെ കവിളിലേക്ക് ഇരച്ചു കയറി വരുന്ന ചുവപ്പ് രാശി കണ്ടതും കുറുകിയ കണ്ണുകളുമായി ഞാനവളെ നോക്കി…. പൊടുന്നനെ അവളുടെ ചുണ്ടുകളിലൊരു നാണം നിറഞ്ഞ ചിരിയോടെ എന്റെ നെഞ്ചിലേക്ക് ചാരു മുഖം പൂഴ്ത്തി കിടന്നു…
“ഏഹ്.. ചാരു.. ഡി…നീയെന്നെ തല്ലുന്നില്ലേ…ചീത്ത വിളികുന്നില്ലേ…?
ഞെട്ടിപണ്ടാരമടങ്ങി നിന്ന ഞാനവളുടെ ഈ പ്രത്യേക ഭാവങ്ങൾ കണ്ടറിയാതെ തന്നെ ചോദിച്ചു പോയി….
“ഞാൻ എന്തിനാ തല്ലുന്നേ…ന്തിനാ നിന്നെ ചീത്ത പറയുന്നേ…?
ഞാൻ ചോദിച്ച അതേ ചോദ്യങ്ങൾ അതുപോലെ തന്നവൾ തിരിച്ചു ചോദിച്ചു…ഇരു ശരീരങ്ങളുടെയും ചൂടും മൃതുലതയും പരസ്പരം കൈമാറാൻ തുടങ്ങിയതും പാതിയടഞ്ഞ കണ്ണുകളുമായി ചാരുവൊരല്പം ഉയർന്നു പൊങ്ങിയെന്റെ ചുണ്ടിലൊരുമ്മ തന്നു…ഏറിപോയാൽ ഒന്നോ രണ്ടോ സെക്കൻടുകൾ മാത്രം ദീർഘമേറിയ ചുംബനമായിരുന്നെങ്കിൽ പോലും അതിനുമൊരു സുഗമുണ്ടായിരുന്നു……തണുത്ത കാറ്റൊരല്പം കൂടി വീശിയടിച്ചതോടെ ചാരു വീണ്ടുമെന്നോടെ ഒട്ടിച്ചേർന്നിരുന്നു….
പരസ്പരം ഒന്നും പറയാതെ കണ്ണുകൾ കൊണ്ടു മാത്രം ഞങ്ങൾ കഥകൾ പറഞ്ഞു…സന്തോഷം പങ്കു വെച്ചു…. അരമണിക്കൂറുകൾ കൂടി പിന്നിട്ടതോടെയാണ് ഞാനവിടെ നിന്ന് തിരിച്ചിറങ്ങാൻ ഒരുങ്ങിയത്…എനിക്കായി വാതിൽ തുറന്നു തന്നതും അവളൊരു നിമിഷമെന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു…. ആ പെണ്മനസ്സന്തിനോ വേണ്ടി മുറവിളി കൂട്ടുന്നത് പോലെനിക്ക് തോന്നി…
