ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 2 4അടിപൊളി  

ചിത്ര അതെ ക്രോധ ഭാവത്തിൽ “അപ്പൊ,, ഞാൻ കാര്യം പറഞ്ഞാലും നമ്മളിവിടുന്നു പോകില്ലേ??” എന്ന് ചോദിച്ചു കൊണ്ട് മഹിയുടെ അടുത്തേക് നീങ്ങാൻ തുടങ്ങി,,

ചിത്ര ഓരോ അടി മുഞ്ഞോട്ട് വെക്കുമ്പോഴും, മഹി ഭയത്തോടെ ഓരോ അടി പിഞ്ഞോട്ടും വെച്ചു, ഒപ്പം ഇതുപോലൊരു സീൻ താൻ മുമ്പ് എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നും മഹിക്ക് തോന്നി!!

അവസാനം മഹിയുടെ തൊട്ടടുത്തെത്തിയ ചിത്ര കൈകൾ ഉയർത്താൻ തുടങ്ങിയതും,, ആരോ പിറകിൽ നിന്നും ഉറക്കെ വിളിച്ചു

“”””ചിത്രേ,,,,,,,,,,,,,”””

ഏതാനും സെക്കൻഡുകൾ കൂടി വൈകിയിരുന്നെങ്കിൽ, പൂർണമായും മാടമ്പള്ളിയിലെ നാഗവല്ലിയായി മാറുമായിരുന്ന ചിത്ര, പെട്ടെന്ന് പാർവ്വതിയമ്മ തൻ്റെ പേര് പുറകിൽ നിന്നു വിളിക്കുന്നത് കേട്ടതും വേഗം തൻ്റെ സ്വബോധത്തിലേക്കു തിരിച്ചു വന്നു,,

പാർവ്വതിയമ്മ അല്പം ഗൗരവമേറിയ മുഖത്തോടെ അവരുടെ അടുത്തേക് വന്നു, എന്നിട്ടു മഹിയോടായി ചോദിച്ചു,,

എന്താ മോനെ ഇത്,, ഇവിടെ ഈ കല്യാണ വീട്ടിൽ വന്നിട്ടും നിങ്ങൾ രണ്ടുപേരുമായി മാത്രം മാറി നില്കയാണോ?? ഇന്നൊരു ദിവസത്തേക്കെങ്കിലും ചിത്ര മോളെ നമ്മൾക്ക് വിട്ടു തന്നൂടെ??

മഹി: അയ്യോ,, അതിനു ഞാനല്ല ആന്റ്റി, ഇതാ ഈ ചിത്രയാ,, അവളാ എന്നോട് സംസാരിക്കാൻ വന്നേ,,

എന്നും കൂടെ കിടക്കുന്ന എന്നെ, യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഒറ്റിക്കൊടുത്തു, “”ദുഷ്ടൻ”” (ചിത്ര അങ്ങനെ മനസ്സിൽ ചിന്തിക്കുന്നതോടൊപ്പം മഹിയെ കടുപ്പിച്ചൊന്നു നോക്കി)

മഹിയുടെ ആ വാക്കുകൾ കേട്ട പാർവ്വതിയമ്മ വിശ്വാസം വരാതെ ചിത്രയുടെ മുഖത്തേക്കു നോക്കി, എന്നിട്ടു ചിത്രയോടു അത് സത്യമാണോ എന്നുപോലും ചോദിക്കാതെ മഹിയോടായി പറഞ്ഞു

നീ പോടാ ചെറുക്കാ,, വിളച്ചിലെടുക്കാതെ,, കുറച്ചു നേരത്തെ പരിചയമാണെങ്കിലും എനിക്കറിയാം ചിത്രമോളെ, അവൾ അങ്ങനെയൊന്നും പറയില്ല,, അവൾ ഇവിടെ ഹാപ്പിയാണ്,, അല്ലെ ചിത്രമോളെ,,

തന്നോട് ഇത്രയും സ്നേഹവും, വിശ്വാസവും ഉള്ള പാർവ്വതിയമ്മയുടെ ആ ചിരിച്ച മുഖത്തോടെയുള്ള ചോദ്യത്തിന് ചിത്രയ്ക്ക് മറുത്തൊന്നും പറയാൻ സാധിച്ചില്ല,, പകരം പാർവ്വതിയമ്മ പറഞ്ഞതൊക്കെ ശരിയാണെന്നു സമ്മതിക്കുന്ന രീതിയിൽ അവൾ മുഖത്തു പുഞ്ചിരി പടർത്തി വെറുതെ തലയിളക്കി!!

പാർവ്വതിയമ്മ കൂട്ടിച്ചേർത്തു,, ആഹ്,, ഇനി ആര് എന്തോകെ പറഞ്ഞാലും നിങ്ങൾ രണ്ടാളും ഇന്ന് തിരിച്ചു പോകുന്നതിനെ പറ്റി ചിന്തിക്കേണ്ട,, ഇന്നിവിടെ കൂടിയിട്ട് നാളെ കാലത്തു പോയാൽ മതി!!

പാർവ്വതിയമ്മയുടെ ആ തീരുമാനം കേട്ടതും, ചിത്രയുടെ ഉള്ളിൽ കൊള്ളിയാൻ മിന്നി,, എങ്കിലും അവൾ എതിർത്തൊന്നും പറയാൻ നിന്നില്ല,, പകരം മഹി പ്രതികരിച്ചു,,

മഹി: അയ്യോ ആന്റ്റി, ചതിക്കല്ലേ,, നാളെ എനിക്ക് ഡ്യൂട്ടിയുള്ളതാ,, ഒരുപാടു പണിയുണ്ട് ബാങ്കിൽ,, സൊ, പ്ളീസ്,,,

പാർവ്വതിയമ്മ: നീ അടങ്ങി നിക്ക് ചെറുക്കാ,, നീ ഒരു ദിവസം പോയില്ലേൽ ബേങ്ക് പൂട്ടിപ്പോകത്തൊന്നുമില്ല, വേണേൽ നീ അങ്ങേരോട് (അയ്യർ സാറിനോട്) പറഞ്ഞു ആരെയാണെന്നു വെച്ചാ വിളിപ്പിക്ക്, അല്ലേൽ നീ കാലത്തു പോയി അത്യാവശ്യ പണികൾ തീർത്തിട്ട് തിരിച്ചു വാ,, എന്തായാലും ചിത്ര മോളെ ഞാൻ ഇന്ന് ഇവിടുന്നു വിടുന്ന പ്രശ്നമില്ല (പാർവ്വതിയമ്മയുടെ ആ അവസാന വാക്കുകൾക്കു കുറച്ചധികം ഗൗരവം നിലനിന്നതിനാൽ പിന്നെ മഹി കൂടുതലൊന്നും തർക്കിക്കാൻ നിന്നില്ല)

വാ മോളെ,, അവിടെ പിന്നാമ്പുറത്തു പെണ്ണുങ്ങളുടെ കൂട്ടം ഡാൻസും പാട്ടുമൊക്കെ തുടങ്ങിക്കഴിഞ്ഞു,, നമുക്കങ്ങോട്ടു പോകാം,,

ഇത്രയും പറഞ്ഞു പാർവ്വതിയമ്മ ചിത്രയുടെ കയ്യിൽ അധികാരത്തോടെ പിടിച്ചു, മഹിയുടെ സമ്മതത്തിനു പോലും കാത്തു നില്കാതെ അവളെ അല്പം ബലമായിട്ടെന്നോണം തന്നോടൊപ്പം പിന്നാമ്പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി,,

ആ പോകുന്ന പോക്കിൽ, ചിത്ര മഹിയുടെ നേർക്കു ഒന്ന് തിരിഞ്ഞു നോക്കി, മഹി ചിത്രയെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു,,

സത്യത്തിൽ ചിത്രയുടെ ആ പോകു കണ്ടപ്പോൾ, ‘ഒരു അമ്മ’ തൻ്റെ കുട്ടിയെ ആദ്യ ദിവസം സ്കൂളിലേക്കു നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുന്ന പോലെയാണ് മഹിക്ക് തോന്നിയത് (അങ്ങനെ ഓർത്തപ്പോൾ മഹിക്ക് ഉള്ളിൽ ശരിക്കും ചിരിപൊട്ടി, എങ്കിലും ചിത്രയുടെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടപ്പോൾ അവൻ സംയമനം പാലിച്ചു)

Leave a Reply

Your email address will not be published. Required fields are marked *