ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 2അടിപൊളി  

മഹി: അയ്യോ,, അതിനു ഞാനല്ല ആന്റ്റി, ഇതാ ഈ ചിത്രയാ,, അവളാ എന്നോട് സംസാരിക്കാൻ വന്നേ,,

എന്നും കൂടെ കിടക്കുന്ന എന്നെ, യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഒറ്റിക്കൊടുത്തു, “”ദുഷ്ടൻ”” (ചിത്ര അങ്ങനെ മനസ്സിൽ ചിന്തിക്കുന്നതോടൊപ്പം മഹിയെ കടുപ്പിച്ചൊന്നു നോക്കി)

മഹിയുടെ ആ വാക്കുകൾ കേട്ട പാർവ്വതിയമ്മ വിശ്വാസം വരാതെ ചിത്രയുടെ മുഖത്തേക്കു നോക്കി, എന്നിട്ടു ചിത്രയോടു അത് സത്യമാണോ എന്നുപോലും ചോദിക്കാതെ മഹിയോടായി പറഞ്ഞു

നീ പോടാ ചെറുക്കാ,, വിളച്ചിലെടുക്കാതെ,, കുറച്ചു നേരത്തെ പരിചയമാണെങ്കിലും എനിക്കറിയാം ചിത്രമോളെ, അവൾ അങ്ങനെയൊന്നും പറയില്ല,, അവൾ ഇവിടെ ഹാപ്പിയാണ്,, അല്ലെ ചിത്രമോളെ,,

തന്നോട് ഇത്രയും സ്നേഹവും, വിശ്വാസവും ഉള്ള പാർവ്വതിയമ്മയുടെ ആ ചിരിച്ച മുഖത്തോടെയുള്ള ചോദ്യത്തിന് ചിത്രയ്ക്ക് മറുത്തൊന്നും പറയാൻ സാധിച്ചില്ല,, പകരം പാർവ്വതിയമ്മ പറഞ്ഞതൊക്കെ ശരിയാണെന്നു സമ്മതിക്കുന്ന രീതിയിൽ അവൾ മുഖത്തു പുഞ്ചിരി പടർത്തി വെറുതെ തലയിളക്കി!!

പാർവ്വതിയമ്മ കൂട്ടിച്ചേർത്തു,, ആഹ്,, ഇനി ആര് എന്തോകെ പറഞ്ഞാലും നിങ്ങൾ രണ്ടാളും ഇന്ന് തിരിച്ചു പോകുന്നതിനെ പറ്റി ചിന്തിക്കേണ്ട,, ഇന്നിവിടെ കൂടിയിട്ട് നാളെ കാലത്തു പോയാൽ മതി!!

പാർവ്വതിയമ്മയുടെ ആ തീരുമാനം കേട്ടതും, ചിത്രയുടെ ഉള്ളിൽ കൊള്ളിയാൻ മിന്നി,, എങ്കിലും അവൾ എതിർത്തൊന്നും പറയാൻ നിന്നില്ല,, പകരം മഹി പ്രതികരിച്ചു,,

മഹി: അയ്യോ ആന്റ്റി, ചതിക്കല്ലേ,, നാളെ എനിക്ക് ഡ്യൂട്ടിയുള്ളതാ,, ഒരുപാടു പണിയുണ്ട് ബാങ്കിൽ,, സൊ, പ്ളീസ്,,,

പാർവ്വതിയമ്മ: നീ അടങ്ങി നിക്ക് ചെറുക്കാ,, നീ ഒരു ദിവസം പോയില്ലേൽ ബേങ്ക് പൂട്ടിപ്പോകത്തൊന്നുമില്ല, വേണേൽ നീ അങ്ങേരോട് (അയ്യർ സാറിനോട്) പറഞ്ഞു ആരെയാണെന്നു വെച്ചാ വിളിപ്പിക്ക്, അല്ലേൽ നീ കാലത്തു പോയി അത്യാവശ്യ പണികൾ തീർത്തിട്ട് തിരിച്ചു വാ,, എന്തായാലും ചിത്ര മോളെ ഞാൻ ഇന്ന് ഇവിടുന്നു വിടുന്ന പ്രശ്നമില്ല (പാർവ്വതിയമ്മയുടെ ആ അവസാന വാക്കുകൾക്കു കുറച്ചധികം ഗൗരവം നിലനിന്നതിനാൽ പിന്നെ മഹി കൂടുതലൊന്നും തർക്കിക്കാൻ നിന്നില്ല)

വാ മോളെ,, അവിടെ പിന്നാമ്പുറത്തു പെണ്ണുങ്ങളുടെ കൂട്ടം ഡാൻസും പാട്ടുമൊക്കെ തുടങ്ങിക്കഴിഞ്ഞു,, നമുക്കങ്ങോട്ടു പോകാം,,

ഇത്രയും പറഞ്ഞു പാർവ്വതിയമ്മ ചിത്രയുടെ കയ്യിൽ അധികാരത്തോടെ പിടിച്ചു, മഹിയുടെ സമ്മതത്തിനു പോലും കാത്തു നില്കാതെ അവളെ അല്പം ബലമായിട്ടെന്നോണം തന്നോടൊപ്പം പിന്നാമ്പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി,,

ആ പോകുന്ന പോക്കിൽ, ചിത്ര മഹിയുടെ നേർക്കു ഒന്ന് തിരിഞ്ഞു നോക്കി, മഹി ചിത്രയെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു,,

സത്യത്തിൽ ചിത്രയുടെ ആ പോകു കണ്ടപ്പോൾ, ‘ഒരു അമ്മ’ തൻ്റെ കുട്ടിയെ ആദ്യ ദിവസം സ്കൂളിലേക്കു നിർബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുന്ന പോലെയാണ് മഹിക്ക് തോന്നിയത് (അങ്ങനെ ഓർത്തപ്പോൾ മഹിക്ക് ഉള്ളിൽ ശരിക്കും ചിരിപൊട്ടി, എങ്കിലും ചിത്രയുടെ ദേഷ്യത്തോടെയുള്ള നോട്ടം കണ്ടപ്പോൾ അവൻ സംയമനം പാലിച്ചു)

അതേ സമയം, ചിത്ര മനസ്സിൽ കരുതിയത് ഇങ്ങനെയാണ്,, “എടാ ദുഷ്ടാ,, എന്നെ നീ പാർവ്വതിയമ്മയുടെ മുന്നിൽ ഒറ്റിക്കൊടുത്തതും പോരാനിട്ടു, ഇന്ന് രാത്രി ഇവിടെ താമസിക്കാനും സമ്മതിച്ചു,, അതും എന്നോട് ഒരു വാക് പോലും ചോദിക്കാതെ,, ഇതിനു നീ അനുഭവിക്കും,, ഇനി ഇന്നത്തെ ദിവസം എനിക്ക് എന്ത് സംഭവിച്ചാലും അതിൻ്റെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കില്ല (100 തരം / കട്ടായം)!!

പിന്നാമ്പുറത്തെത്തിയ ചിത്രയെ വരവേറ്റത് വളരെ പ്രസന്നമായ അന്തരീക്ഷമായിരുന്നു!! അവൾ നേരത്തെ ഇവിടെ വന്നപ്പോൾ കാണാത്ത തരത്തിൽ ആ ചുറ്റുപാട് അലങ്കരിച്ചിരുന്നു, പലതരം നിറത്തിലുള്ള പൂമാലകളും,വാഴയില അടങ്ങുന്ന മറ്റു പച്ചിലകളും ചേർന്നു വളരെ വർണാഭയമായിരുന്നു! അവിടെ കൂടി നിന്ന പെണ്കുട്ടികളൊക്കെയും പല നിറത്തിലുള്ളതും, മിന്നുന്ന തരത്തിലുമുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്, അതും കൂടി ആയപ്പോൾ ആ നയന മനോഹര കാഴ്ചയ്ക്കു മാറ്റു കൂടി എന്ന് തന്നെ വേണം പറയാൻ.

ഞാൻ ചെല്ലുമ്പോൾ, എല്ലാവരും കൂടി എന്തിനോ വേണ്ടിയുള്ള ഒരുക്കം കൂട്ടുന്നത് പോലെ എനിക്ക് തോന്നി,, അങ്ങിങ്ങായി കിടന്ന കസേരകളെല്ലാം ഒരു വൃത്തം വരയ്ക്കുന്ന രീതിയിൽ ഒരിക്കിയിടുന്നുണ്ട്,അത്യാവശ്യം പ്രായമുള്ളതും മധ്യവയസ്കരായ സ്ത്രീകളെല്ലാം ആ കസേരയിൽ ഇരിപ്പുറക്കാനും തുടങ്ങിയിട്ടുണ്ട്, കുറച്ചകലെയായി ഒരു ചെറുപ്പക്കാരൻ സ്റ്റീരിയോയിൽ വലിയ രണ്ടു സ്പീക്കർ കണക്ട് ചെയ്യുന്നതും എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു.

അതികം താമസമില്ലാതെ ആ സ്‌പീക്കറിൽ നിന്നും പാട്ടു ഒഴികിയെത്താൻ തുടങ്ങിയതും, ചെറുപ്പക്കാരികളായ പെണ്കുട്ടികളെല്ലാം, വട്ടം കൂടിയിരിക്കുന്ന വയസ്സായ സ്ത്രീകളുടെ നടുഭാഗത്തായി വന്നു ആ പാട്ടിനു അനുസരിച്ചു ഡാൻസ് കളിയ്ക്കാൻ തുടങ്ങി,,

എനിക്ക് ഡാൻസ് വളരെ ഇഷ്ടമാണ്,, ഞാൻ ക്ലാസ്സിക്കൽ നൃത്തം പഠിച്ചിട്ടുണ്ട്, കോളേജിൽ ഒരുവിധം പരിപാടികളിലൊക്കെ പങ്കെടുത്തു സമ്മാനം വാങ്ങിച്ചിട്ടുമുണ്ട്,, അതിനാൽ തന്നേ ഞാൻ എൻ്റെ ശ്രദ്ധ പൂർണമായും ആ പെൺകുട്ടികൾ കളിക്കുന്ന ഡാൻസിലേക്കു കേന്ത്രീകരിച്ചു,, അല്ലെങ്കിലും ഇപ്പോൾ എൻ്റെ മനസ്സിനെ അലട്ടുന്ന വലിയ പ്രശ്നങ്ങളിൽ നിന്നും ഒന്ന് മുക്തി നേടാൻ ഇത് തന്നെയാവും നല്ലതെന്നു എനിക്ക് തോന്നി!!

ഞാൻ മഹിയോടൊത്തു പങ്കെടുത്ത പാർട്ടികളൊക്കെ കോർപ്പറേറ്റ് /വൈറ്റ് കോളർ പാർട്ടികളായിരുന്നു, അവിടെ ആണുങ്ങളെല്ലാരും മദ്യഗ്ലാസും പിടിച്ചു ബോസ്സിൻറ്റെ ചുറ്റും കൂടി നിന്നു അങ്ങേരു പറയുന്ന ചളി കോമെടികൾക്കു കഷ്ട്ടപ്പെട്ടു ചിരിക്കുന്നത് കാണാം, ഒരിക്കലും നടക്കാത്ത അത്രയും വലുപ്പത്തിൽ കമ്പനിയെ ഉയർത്തിക്കൊണ്ടുവരുന്ന ബോസിൻറ്റെ പ്ലാനിങ്ങിനെ ഒട്ടും ആത്മാർത്ഥതയില്ലാതെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് കാണാം,, പെണ്ണുങ്ങളാണെങ്കിൽ തള്ളോട് തള്ളും, കുശുമ്പും, കുന്നായ്മയും നിറഞ്ഞ ചർച്ചയിൽ മുഴുകിയിരിക്കും (അല്ല അതിൽ ഞാനും ഒട്ടും പിന്നിലല്ല)

പക്ഷെ ഇവിടെ അങ്ങനെയല്ല,, എല്ലാരും കാപട്ട്യം തീരെയില്ലാതെ വളരെ നിറഞ്ഞ മനസ്സോടെ കല്യാണം ആസ്വദിക്കുന്നു, പ്രായവ്യത്യാസമില്ലാതെ തമാശകൾ പറയുന്നു, മനസ്സുകൊണ്ട് ഇപ്പോഴും ഒരു ഗ്രാമവാസി ആയതിനാൽ ഞാൻ പെട്ടെന്നു തന്നേ ഇവരുമായി അങ്ങ് സെറ്റായി!!

‘ശശികല ചാർത്തിയ ദീപാവലയം’ എന്ന പാട്ടിനാണ് ഇപ്പോൾ ആ പെൺകുട്ടികൾ ചുവടുകൾ വെയ്ക്കുന്നത്, എൻ്റെ കോളേജ് കാലഘട്ടത്തിൽ ഈ പാട്ട് വളരെ ട്രെൻഡിങ് ആയിരുന്നു, എന്തേലും ഒരു പരിപാടി വന്നാൽ കുറഞ്ഞത് മൂന്നോ നാലോ ഗ്രൂപ്പുകൾ ആ കാലത്തു ഈ പാട്ട് തന്നെ തിരഞ്ഞെടുക്കുമായിരുന്നു, പക്ഷെ ഈ പട്ടിക്കാട്ടിൽ ഇപ്പോഴും ഈ പാട്ട് ട്രെൻഡിങ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *