ചിത്രയും പാലക്കാട്ടെ കല്യാണ വീടും – 2അടിപൊളി  

ഇത്രയും പറഞ്ഞു മാളു എൻ്റെ കാൽക്കൽ തൊട്ടു വണങ്ങാൻ തുടങ്ങിയതും, ഞാൻ അവളെ തടഞ്ഞു, (ഇവിടെയുള്ളവർക്ക് ഇങ്ങനെയുള്ള മര്യാദകൾ സാധാരണമായിരിക്കാം, പക്ഷെ എനിക്കിതൊന്നും ശീലമില്ലാത്ത കാര്യങ്ങളാണ്, എന്തോ അവൾ അപ്പോൾ എന്നോട് കാണിച്ച ആ ബഹുമാനം കാരണം എനിക്ക് അവളോടുള്ള അസൂയ അലിഞ്ഞില്ലാതായി എന്ന് മാത്രമല്ല അവളോട് വല്ലാത്ത സ്നേഹവും തോന്നിത്തുടങ്ങി)!!

പ്രേകഷകരുടെ കരഘോഷങ്ങൾ അപ്പോഴും തീർന്നിട്ടുണ്ടായിരുന്നില്ല, ആദ്യമായിട്ടാവും അവർ ഇത്രയും ആവേശകരമായ ഒരു മത്സരത്തിന് സാക്ഷ്യം വഹിക്കുന്നത് എന്ന് അവരുടെ മുഖത്തെ സന്തോഷം കണ്ടാൽ തന്നെ അറിയാം!!

അല്പം കഴിഞ്ഞതും, സദ്യ പാകമായിട്ടുണ്ടെന്നും എല്ലാവരോടുമായി തീന്മേശയുടെ ഭാഗത്തേക്ക് ചെല്ലാനും ആരോ ഒരാൾ വിളിച്ചു പറഞ്ഞു!!

ഞാൻ വീട്ടിനകത്തേക്ക് കയറുമ്പോൾ, മഹി ഏതോ ഒരു കൈക്കുഞ്ഞിനെ മടിയിലിരുത്തി താലോലിക്കയായിരുന്നു, നല്ല രസമുണ്ടായിരുന്നു മഹിയെ അങ്ങനെ ഒരു കോലത്തിൽ കാണാൻ.

ഞാൻ കപടദേഷ്യം ഭാവിച്ചു കൊണ്ട് മഹിയുടെ അടുത്തേക് ചെന്ന് ചോദിച്ചു

ഞാൻ: സത്യം പറഞ്ഞോ,, ആരുടെയാ ഈ കൊച്ചു??

മഹി: (പേടിച്ച പോലെ അഭിനയിച്ചു കൈകൂപ്പിക്കൊണ്ട് പറഞ്ഞു) ഓഹ്,,, എൻ്റെ പൊന്നേ,, ഏതോ ഒരു സ്ത്രീ കുറച്ചു നേരം നോക്കുമോ എന്ന് ചോദിച്ചപ്പോ കൊതികൊണ്ടു വാങ്ങിച്ചതാ,,, നീ വെറുതെ എന്നെ ആരാന്റ്റെ കൊച്ചിന്റെ തന്തയാക്കല്ലേ,,,

ചിത്ര: അവൻ്റെ കാതിലേക്കു ചുണ്ടു ചേർത്ത് രഹസ്യം പോലെ പറഞ്ഞു ” സാറിനു ഇത്രയ്ക്കു കൊതിയുണ്ടെങ്കിൽ, സ്വന്തമായി ഒരെണ്ണത്തിനെ ഉണ്ടാക്കരുതോ??,,,

മഹി: പിന്നെന്താ,, നൂറു വട്ടം സമ്മതം,, പക്ഷെ നിൻറ്റെ ഫുൾ സപ്പോർട്ട് ഇണ്ടായിരിക്കണം,,

ഇത്രയും പറഞ്ഞു അവർ രണ്ടുപേരും ഒരുപോലെ പൊട്ടിച്ചിരിച്ചു,,,

മഹി തുടർന്നു: എന്നാ നീ പോയി ആന്റ്റിയോടൊപ്പം ഭക്ഷണം കഴിക്കാൻ നോക്കു, ഞാൻ ഈ കൊച്ചിനെ തിരിച്ചേല്പിച്ചു കഴിഞ്ഞാൽ വരാം.

ചിത്ര മറ്റുള്ളവരെ അനുഗമിച്ചു തീൻമേശ ലക്ഷ്യമാക്കി നടക്കാൻ ആരംഭിച്ചു, അപ്പോഴാണ് അവൾ നേരത്തെ കണ്ട ആ കറുത്ത് മെലിഞ്ഞ ചെറുക്കൻ മുകളിലേക്കുള്ള പടികൾ കയറിപ്പോകുന്നത് ശ്രദ്ധിച്ചത്, എന്തോ അവൻ്റെ ആ ചുറ്റുപാടും വീക്ഷിച്ചുള്ള ആ കയറിപ്പോകിൽ എന്തോ ഒരു പന്തികേടുള്ളത്പോലെ ചിത്രയ്ക്ക് തോന്നി.

ആദ്യം അത് വിട്ടുകളഞ്ഞെങ്കിലും വീണ്ടും സ്ത്രീ സഹജമായ ജിറ്റ്നാസ അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു (എന്നാലും എന്തിനായിരിക്കും അവൻ പാത്തും പതുങ്ങിയും മുകളിലേക്കു പോയിട്ടുണ്ടാകുക, ഇനി ചിലപ്പോൾ മാളുവും ഒത്തു എന്തെങ്കിലും??,,)

അതെ! അത് തന്നെ, ചിത്രയുടെ മനസ്സിൽ നിന്നും അവൻ മാളുവിനെ കാണാൻ പോകുകയാണെന്ന് ആരോ ശക്തമായി വിളിച്ചു പറയുന്നുണ്ടായിരുന്നു, എന്നാൽ അതൊന്നു അറിഞ്ഞിട്ടു തന്നെ കാര്യമെന്ന് ചിത്രയും ഉറപ്പിച്ചു!!

മറ്റുള്ളവരുടെ കണ്ണിൽ പെടാതെ, ചിത്രയും മെല്ലെ പടവുകൾ കയറിത്തുടങ്ങി, ഒന്നാം നിലയിൽ എത്തിയിട്ടും അവൾക്കു ആരെയും അവിടെ കാണാൻ സാധിച്ചില്ല, ബാൽക്കണിയുടെ വാതിൽ ചെറുതായി തുറന്നു കിടക്കുന്നതു കണ്ടതിനാൽ അവൾ മന്ദം മന്ദം ചുവടുകൾ വെച്ച് ബാൽക്കണി ലക്ഷ്യമാക്കി നടന്നു.

നട്ടുച്ച നേരമാണ്, കല്യാണ വീടാണ് അതിനാൽ തന്നെ അവൻ്റെ മുമ്പിൽ പെട്ടുപോയാലും തനിക്ക് അപകടമൊന്നും സംഭവിക്കില്ല എന്ന ധൈര്യം ചിത്രയ്ക്കുണ്ടായിരുന്നു, അതേ സമയം,താൻ അവരെ പിന്തുടരുന്നത് അവർ അറിയാനും പാടില്ല, എന്നാലേ അവരുടെ കള്ളക്കളി കയ്യോടെ പിടിക്കാൻ പറ്റൂ!!

ബാല്കണിയിലേക്കു പ്രവേശിച്ച ചിത്ര കണ്ടത് മറ്റൊരു കോണിപ്പടികളാണ്, അതും പഴയ രീതിയിലുള്ള മരത്തടി കൊണ്ടുള്ള കോണിപ്പടികൾ, ഇത്രയും ആധുനികമായ വീട്ടിൽ ഇങ്ങനെ ഒരു കോണിപ്പടികൾ കണ്ടപ്പോൾ ചിത്രയ്ക്ക് ആദ്യം അസ്വാഭാവികത തോന്നി,പക്ഷെ പെട്ടെന്ന് ബൾബ് കത്തി,, ഓഹ്,, അപ്പൊ ഇത് പഴയ തറവാട് വീട് പുതുക്കിപ്പണിഞ്ഞതാണ്, എന്തായാലും നല്ല വർക്ക്, വീടിൻ്റെ ഇപ്പോഴത്തെ ഭംഗി കണ്ടാൽ അത് പുതുക്കിപ്പണിഞ്ഞതാണെന്നു ആർക്കും പറയാൻ സാധിക്കില്ല.

മരത്തിൻറ്റെ കോണിപ്പടികൾ ആയതിനാൽ ഓരോ കാൽവെപ്പിനും വല്ലാതെ ശബ്ദം വരുന്നുണ്ടായിരുന്നു, ചിത്ര ശ്വാസം അടക്കിപ്പിടിച്ചു ഒരു പൂച്ചയുടെ മെയ്‌വഴക്കത്തോടെ പതിയെ,, വളരെ പതിയെ ഓരോ പടവുകൾ കയറിത്തുടങ്ങി,,

മുകളിൽ എത്തിയ ചിത്ര,മെല്ലെ തല മാത്രം അകത്തേക്കു നീട്ടി ആ മച്ചിൻപുറം വീക്ഷിച്ചു,, അവിടെ മൊത്തം പഴയ ഫർണിറ്ററുകളും, പാത്രങ്ങളും, വിളക്കുകളുമെല്ലാം നല്ല ചിട്ടയോടെ അടക്കി വെച്ചിരിക്കുകയാണ്, അധികമാരും ഇങ്ങോട്ടു വരാത്തത് കൊണ്ടാവാം എല്ലാം പൊടി പിടിച്ചു കിടക്കുന്നു,,

വെളിച്ചം കുറവാണെങ്കിലും എൻ്റെ കണ്ണുകൾ ആ കറുത്ത് മെലിഞ്ഞ ചെറുക്കനെ കണ്ടെത്തി, അവൻ അവിടെ പൊടിപിടിച്ച സോഫയിൽ ഇരുന്നു മൊബൈലിൽ ആരുമായോ ചാറ്റ് ചെയ്യുന്നു,പക്ഷെ അവിടെ മാളു ഇല്ല, എല്ലാം തൻ്റെ തെറ്റിദ്ധാരണയാണെന്നും ഇവിടെ ഈ ചെറുക്കൻ തനിച്ചു വന്നത് വല്ല കള്ളോ, കഞ്ചാവോ അടിക്കാനായിരിക്കും എന്ന് കരുതി ഞാൻ തിരിച്ചു പോകാൻ തുനിഞ്ഞതും,താഴെ നിന്നും ആരോ പടികൾ കയറിവരുന്ന കാലൊച്ചകൾ എൻ്റെ കാതുകളിൽ പതിഞ്ഞു.

തത്ക്ഷണം ഞാൻ അകത്തേക്കു കയറി ഒരു അലമാരയുടെ പിന്നിൽ ഒളിച്ചു നിന്നു, മൂക്കിലേക്ക് പൊടി കയറി എനിക്ക് തുമ്മൽ വന്നുവെങ്കിലും ഞാൻ വളരെ ആയാസപ്പെട്ട് അതിനെ തടഞ്ഞു നിർത്തി,(അല്ലെങ്കിലും എനിക്ക് പൊടി അലർജി ആണ്, വീട് വൃത്തിയാക്കുന്ന ദിവസം ഞാൻ തുമ്മി തുമ്മി മരിക്കും) മിടിക്കുന്ന ഹൃദയത്തോടെ ഞാൻ ആ മുകളിലേക്കു കയറി വരുന്ന അതിഥിയെ അക്ഷമയോടെ കാത്തിരുന്നു.

ഞാൻ നേരത്തെ പറഞ്ഞിരുന്നില്ലേ?? എൻ്റെ ഉൾവിളികൾ കൂടുതലൊന്നും തെറ്റാറില്ലെന്നു,, അപ്പോൾ അത് വായിച്ച നിങ്ങളിൽ കുറച്ചു പേരെങ്കിലും മനസ്സിൽ പറഞ്ഞു കാണില്ലേ “ഹ്മ്മ്,,, ഭയങ്കരം” എന്ന്?? എന്നിട്ടു ഇപ്പൊ എന്തായി?? ദേ,, നോകിയെ,, ഇപ്പൊ ആരാ ആ പടികൾ കയറി വരുന്നേനു,, ഇപ്പോൾ ഞാൻ പറഞ്ഞത് കറക്റ്റ് ആയില്ലേ?? (ഈ ചിത്ര ആരാ മോൾ)!!

പടികൾ കയറി വന്ന മാളുവിൻറ്റെ മുഖത്തു നല്ല പരിഭ്രാന്തി ഇണ്ടായിരുന്നു, അവൾ അകത്തേക്കു പ്രവേശിച്ചതും അല്പം ശബ്ദമുയർത്തി ദേഷ്യത്തോടെ ചോദിച്ചു, “അല്ല കിച്ചു,, ഞാൻ പറഞ്ഞതല്ലേ ഇന്ന് ഒന്നും വേണ്ടാന്നു, താഴെ ഇത്രയും ആൾകാർ ഉള്ളപ്പോൾ ഞാൻ കയറി വരില്ലെന്നു,, പിന്നെയും നീ എന്തിനാ എനിക്കിങ്ങനെ മെസ്സേജസ് അയച്ചു കൊണ്ടിരിക്കുന്നെ”??

ഓഹ്,, കിച്ചു,,!! അപ്പൊ അതാണ് അവൻ്റെ വിളിപ്പേര് (ഞാൻ മനസ്സിൽ പറഞ്ഞു) നല്ല സുന്ദരമായ പേര്, പക്ഷെ അവൻ്റെ മുഖത്തിനും കോലത്തിനും ചേരില്ല, ഏറിപ്പോയാൽ മുത്തു, അല്ലെങ്കിൽ ശശാങ്കൻ അതിൽ കൂടുതൽ ഭംഗിയുള്ള പേരൊന്നും അവൻ്റെ മുഖത്തു നോക്കി വിളിക്കാൻ തോന്നില്ല, അത്രയ്ക്കും കോലം കെട്ട രൂപമായിരുന്നു അവൻ്റെ!

Leave a Reply

Your email address will not be published. Required fields are marked *