ജന്മാന്തരങ്ങൾ

പർവീൺ താഴെ ഇറങ്ങി ഒരു സന്യാസിനിയുടെ രൂപം സ്വീകരിച്ചു.

അവളുടെ തോൾ സഞ്ചിയിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു

എന്നിട്ട് വെള്ളം അനിഖയുടെ മുഖത്തേക്ക് തെളിച്ചു.

“”” എഴുന്നേൽക്ക് മോളെ അവൾ അനിഖയെ വിളിച്ചു “””
അനിഖ ഉറക്കത്തിൽ നിന്നും എന്നപോലെ എഴുന്നേറ്റു
തന്റെ ചുറ്റും പകച്ചു നോക്കി””
തല ചിതറി കിടക്കുന്ന ഗുണ്ടകളുടെ ജഡങ്ങൾ അവളുടെ കണ്ണിൽ പതിഞ്ഞു

അവൾ ആ കാഴ്ചകൾ കണ്ട് സഹിക്കാനാവാതെ കണ്ണുകൾ ഇറുക്കി അടച്ചു

“” എന്താ ഇതൊക്കെ !

ഞാൻ.,., ഞാൻ.,. എങ്ങനെ രക്ഷപ്പെട്ടു അവൾ തന്റെ മുന്നിൽ ഇരിക്കുന്ന പർവീണിനോടായി ചോദിച്ചു””

“”എല്ലാം ദൈവനിശ്ചയം ആണ് മോൾ എഴുനേറ്റു വാ,.

ഒരുപാട് നന്ദിയുണ്ട് അമ്മേ ആ കാട്ടാളൻമാരിൽ നിന്നും എന്റെ മാനം രക്ഷിച്ചതിന് ,.,.
ഞാൻ.,.,. ഞാൻ ഇതിന് പകരമായി അമ്മക്ക് എന്താ നൽകുക ,.
എനിക്കറിയാമായിരുന്നു എന്റെ ഗണേഷൻ എന്നെ കയ് വിട്ടിട്ടില്ല എന്ന്.,.
എന്റെ ഗണേഷൻ അയച്ചതാ അമ്മയേ,.
അവരെന്റെ ശരീരം കളങ്കപ്പെടുത്തി യിരുന്നു എങ്കിൽ ഇനി അവരെന്നെ ജീവനോടെ വിട്ടാലും ശെരി ,.ഞാൻ ഒരു നിമിഷം പോലും ജീവനോടെ ഇരിക്കില്ലായിരുന്നു ,.,.
സ്വയം അങ്ങ് ഒടുങ്ങുമായിരുന്നു .,.

അവൾ പർവീണിന്റെ കാലിൽ വീണു തേങ്ങിക്കൊണ്ടിരുന്നു.

പർവീൺ തന്റെ കാലിൽ വീണു കരയുന്ന അനിഖയെ പിടിച്ചു എഴുന്നേൽപ്പിച്ചു

എന്നിട്ട് ചോദിച്ചു

“” അസ്റാറാബാദിലെ രാജകുമാരി കരയുകയാണോ !

ആ നിമിഷം അവളുടെ കരച്ചിൽ സ്വിച്ചിട്ടപോലെ നിന്നു
രാജ കുമാരിയാ .., ഞാനാ ,.. അമ്മേ ,..
അവിടുന്ന് എന്നെ കളിയാക്കിയതാണല്ലെ

ഹേ …. ത്യാഗത്തിന്റെ നക്ഷത്രമേ ഇരുട്ടിന്റെ കാവൽകാരിയെ വിശ്വസിച്ചാലും

ഏ … എന്താ ,..

എന്താ എന്നെ വിളിച്ചത്…..

ഒന്നുമില്ല തൽക്കാലം മോൾ വാ ഈ രാത്രി ഒറ്റയ്ക്ക് യാത്ര വേണ്ട
പർവീൺ അനിഖയോടായി പറഞ്ഞു.

എന്ത് വിശ്വസിക്കണം ആരെ വിശ്വസിക്കണം എന്ന ആശയക്കുഴപ്പത്തിൽ നിൽക്കുകയാണ് അവൾ

എന്താ … എന്നെ പേടിയാണോ ?
പർവീൺ ചോദിച്ചു.

ഏയ് അങ്ങനെ ഒന്നും ഇല്ല എന്റെ ജീവൻ രക്ഷിച്ച പുണ്യാത്മാവല്ലെ അവിടുന്ന്

അപ്പോൾ പിന്നെ ഞാൻ എന്തിന് ഭയക്കണം.

പർവീണിന്റെ വാക്കുകളിലെ ആജ്ഞാ ശക്തിക്ക് മുന്നിൽ അനിഖക്ക് ഇത്രയും
മാത്രമാണ് പറയാനായത്.

വാ എന്റെ വീട്ടിൽ പോകാം അവൾ അനിഖയുടെ കയ് ചേർത്ത് പിടിച്ചു രാത്രിയിലെ വെള്ളിവെളിച്ചത്തിലേക്ക് നടന്നു നീങ്ങി……………

നിരവധി തവണ ഇത് വഴി വന്നിട്ടുണ്ടെങ്കിലും അമ്മയുടെ കയ് പിടിച്ചു നടക്കുന്ന ഈ വഴിയിൽ എല്ലാം തന്നെ എനിക്ക് പുതുമയുള്ളതാണ് മുമ്പൊരിക്കൽ പോലും ഈ വഴികൾ ഒന്നും ഇവിടെ ഞാൻ കണ്ടിട്ടില്ല

നിലാവെളിച്ചത്തിൽ വഴികൾക്കെല്ലാം ഒരു പ്രത്യേക ഭംഗി

വഴിയോരത്തെവിടെയൊക്കെയോ നിശാഗന്ധി പൂത്ത സൗരഭ്യം നാസികയിലേക്ക് അടിച്ചു കയറുന്നു,.,.

ആ സൗരഭ്യം ആത്മാവിന് എന്തോ ഉണർവ്വ് നൽകുന്നതായി ഒരു ഫീൽ
അമ്മയുടെ കണ്ണുകളിലേക്ക് നോക്കാൻ പോലും എനിക്ക് കഴിയുന്നില്ല .,.
ആ മരതകമിഴികൾക്ക് എന്തോ ആജ്ഞാ ശക്തിയുള്ളത് പോലെ.

എങ്കിലും പിന്നിടുന്ന വഴികളിലേക്ക് പകച്ച് നോക്കി ഞാൻ ചോദിച്ചു !

അങ്ങ് ആരാണ് ?

“”ഞാൻ ആരാണെന്നതിൽ എന്ത് കാര്യം ?
ഇത് എന്റെ കടമയാണ് “”
പർവീൺ പറഞ്ഞു.

ആരാണെന്ന് പറഞ്ഞില്ല അനിഖ വീണ്ടും ചോദിച്ചു !

ഞാൻ ഇരുണ്ട രാത്രിയുടെ കാവൽക്കാരി
അതായത് ഇരുണ്ട രാത്രിയിലെ ക്രൂരതകളിൽ നിന്നും മനസ്സിൽ ഒരണുമണിതൂക്കമെങ്കിലും നൻമയുള്ളവരെ കാക്കുന്ന കാവൽക്കാരി

നോക്കൂ……ഈ രാത്രിയെത്രസുന്ദരമാണ്! അതെ..,.,രാത്രിയെ ഭീകരതയുടെ മൂടുപടം അണിയിക്കുന്ന മനുഷ്യ മൃഗങ്ങളിൽ നിന്നും രാത്രിയെ രക്ഷിക്കുന്നത് ജീവിതവൃതമാക്കിയ ഇരുണ്ട രാത്രിയുടെ കാവൽക്കാരിയാണ് ഞാൻ..,.

അമ്മ എന്നോട് പറഞ്ഞു
അമ്മയുടെ അപ്പോഴത്തെ മുഖഭാവം എല്ലാം കണ്ടപ്പോൾ എന്റെ ഉള്ളിൽ ഭയം
നിറഞ്ഞു തുടങ്ങി

ഇതൊന്നും കേട്ട് മോൾ പേടിക്കണ്ടട്ടോ !
പുഞ്ചിരി തൂകി എന്റെ പരിഭ്രാന്തി നിറഞ്ഞ മുഖത്ത് നോക്കി അമ്മ പറഞ്ഞു.

അമ്മേ …. ഞാൻ വിളിച്ചു

എനിക്ക് അങ്ങയെ അങ്ങനെ വിളിക്കാമോ
തൽക്കാലം അങ്ങനെ വിളിച്ചോ തീർച്ചയായും മാറ്റി വിളിക്കേണ്ട സമയം വരും

സുന്ദരഭീകരമായ രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഞങ്ങൾ നടത്തം തുടർന്നു

തിങ്ങി നിറഞ്ഞ പൈൻ മരങ്ങൾക്കിടയിലൂടെ നിലാവെച്ചം അരിച്ചിറങ്ങുന്നു

കുറച്ചു ദൂരം പിന്നിട്ടപ്പോൾ നിലത്ത് രത്നക്കല്ലുകൾ ദൃശ്യമായിതുടങ്ങി
നമ്മുടെ നാട്ടിലെ ചരൽ കല്ലുകൾ പോലെ
ഇന്ദ്രനീലം , മാണിക്ക്യം, മരതകം , അങ്ങനെ നിരവധി ഇനം രത്നങ്ങൾ

“”എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാമോ ?
ഞാൻ അമ്മയോട് ചോദിച്ചു

“” തീർച്ചയായും വിശ്വസാക്കാം അമ്മ മറുപടി നൽകി.

സ്വർണനിർമ്മിതമായ മേൽക്കൂര രത്നം കൊണ്ട് അലങ്കരിച്ച തടാകത്തിന് നടുവിലുള്ള ഒരു കൊച്ചു വീടിനു മുന്നിൽ ഞങ്ങൾ എത്തി നിന്നു

അതും കൂടെ ആയപ്പോൾ ഞാൻ ഏതോ കിളി പോയ അവസ്ഥയിൽ ആയി.

തടാകത്തിൽ നിറയെ മൺ ചിരാതുകളിൽ ദീപങ്ങൾ തെളിഞ്ഞു നിൽക്കുന്നു
ഒപ്പം റോസ് ആമ്പൽ പൂക്കൾ വിടർന്നു നിൽക്കുന്നുമുണ്ട്
“”ശെരിക്കും ഞാൻ ഇപ്പോ ഭൂമിയിൽ തന്നെ ആണോ ?
അതോ അവൻമാർ നേരത്തെ എന്നെ കൊന്നോ ?
ഞാൻ ഇപ്പോൾ സ്വർഗത്തിൽ ആണോ ?
അപ്പോ ഇനി ഒരിക്കലും എനിക്ക് എന്റെ ശഹുവിനോടൊപ്പം ജീവക്കാൻ പറ്റില്ല അല്ലെ ?
അനുസരണയില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

ഹേയ് … ശഹ്സാദീ….. ( രാജകുമാരി )
അവിടുന്ന് ഇപ്പോഴും ഇഹലോകവാസം വെടിഞ്ഞിട്ടില്ല !

“”മുവായിരം ആണ്ടുകൾ ഒന്നിച്ചൊരാത്മാവായി അങ്ങനെ വാർദക്ക്യം ഏൽക്കാതെ പരസ്പരം പ്രണയിച്ച ശേഷമേ നിങ്ങൾ ഇഹലോകവാസം വെടിയൂ
എന്റെ മനസ്സ് വായിച്ചെന്ന പോലെ അമ്മ പറഞ്ഞു.

എന്റെ കിളികൾ വീണ്ടും എങ്ങോ പറന്നകന്നു

“”അസ്റാറാബാദ് രാജകുമാരിക്ക് ബഹാർ ഗഡിലേക്ക് സ്വാഗതം

അമ്മ പെട്ടന്ന് എന്റെ മുന്നിൽ കയറി നിന്നുകൊണ്ട് പറഞ്ഞു

ആ മുഖം എന്നെ തന്നെ നോക്കി മന്ദഹസിച്ചു കൊണ്ടിരുന്നു

“”ഇന്ന് രാത്രി ഞങ്ങളോടൊപ്പം അത്താഴം കഴിച്ചു നാളെ സൂര്യോദയത്തിന് മുന്പ് യാത്ര പുനരാരംഭിക്കുക
കിഴക്ക് വെള്ളകീറുന്നതിന് മുമ്പ് നീ വീടണഞ്ഞിരിക്കും ?

ആ അമ്മ എന്നോട് പറഞ്ഞു.

എന്നെ ആ അമ്മ വൃത്താകൃതിയിൽ ഉള്ള ഒരു തീൻമേശയിലേക്ക് ആനയിച്ചു

ഞാനിന്നേവരെ രുജിച്ചുപോലും നോക്കിയിട്ടില്ലാത്ത നിരവധി പഴങ്ങളും ഭക്ഷണ പാനീയങ്ങളും തീൻ മേശയിൽ തെയ്യാറായിരുന്നു.,.

സത്യത്തിൽ രണ്ടു വയറുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോയ നിമിഷങ്ങൾ ആയിരുന്നു അത്

പച്ച മരതകം കൊണ്ട് നിർമ്മിച്ച ഷാന്റ്ലിയർ വിളക്ക് നടുത്തളത്തിൽ തൂങ്ങിക്കിടന്ന് എങ്ങും മരതകപ്രഭവിതറുന്നു .
ആ കൊച്ചു വീടിന്റെ ചുമരുകൾ എല്ലാം പളുങ്ക് കൊണ്ട് നിർമ്മിച്ചവയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *