ജന്മാന്തരങ്ങൾ

പിറ്റേ ദിവസം കോളേജിൽ,….

വൈശാഖ് റോഷനോട് ചോദിച്ചു എടാ നിനക്ക് ഒരു കാര്യം അറിയുമോ ?

എന്ത് കാര്യം നിന്റെ പെണ്ണ് നിന്നെ തേച്ചോ?
റോഷൻ തമാശ ആയി പറഞ്ഞു.
ആ കരിനാക്ക് വളച്ച് ഒന്നും പറയല്ലെ മൈരെ ഇത് അതുക്കും മേലെ!
ഈ ഇരിക്കുന്ന മിണ്ടാപൂച്ചയില്ലേ ആള് കാണുന്നത് പോലെ ഒന്നും അല്ല, ആള് വലിയ പുള്ളിയാണ്.
വൈശാഖ് എന്നേ നോക്കി റോഷനോട് പറഞ്ഞു.
അതെന്താട ഞാൻ അറിയാത്ത ഒരു ചുറ്റിക്കളി റോഷൻ ചോദിച്ചു.

വേറൊന്നും അല്ലെടാ നമ്മുടെ ഷഹ്സാദിന് ഒരു ബംഗാളി പെണ്ണ് സെറ്റായി.
ബംഗാളി അല്ല രാജസ്ഥാനി, ഞാൻ ഇടയിൽ കയറി പറഞ്ഞു.

എന്ത് കുന്തം എങ്കിലും ആകട്ടെ എന്തായാലും കാര്യം മനസിലായാൽ പോരെ അവൻ പറഞ്ഞു.

“””””അന്നേദിവസം ഉച്ചയ്ക്ക്”””””

ടാ ഷഹ്സാദേ ഫുഡ് കഴിക്കണമെങ്കിൽ പോരെ……

റോഷൻ ക്ളാസിൽ നിന്ന് പുറത്ത് ഇറങ്ങുന്നതിനിടയിൽ എന്നോടായി പറഞ്ഞു.

ദാ വരുന്നു ഒരു വൺ മിനിറ്റ് ഞാൻ പറഞ്ഞു.

ഞങ്ങൾ നാല് പേരും കോളേജിന് പുറത്ത് പാർക് ചെയ്ത റോഷന്റെ കാറിനരികിലേക്ക് നടന്നു,
കാർ ടോർ തുറന്ന ഉടനെ ശരത്ത് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു
വണ്ടി ഞാൻ എടുക്കാം അവൻ പറഞ്ഞു, ഞങ്ങൾ ഒരുമിച്ചുള്ള യാത്രകളിൽ കൂടുതലും അവനാണ് കാറ് ഓടിക്കുന്നത്.

റോഷൻ ഇല്ലെങ്കിൽ ഞങ്ങൾ പട്ടിണി ആയേനെ!
അവന്റെ വീട്ടുകാർക്ക് സ്വന്തമായി ജ്വല്ലറി ഒക്കെയുണ്ട്.
അവൻ എല്ലാ ദിവസവും ഞങ്ങൾക്ക് ചിലവ് ചെയ്യും.

ഹോട്ടലിൽ എത്തിയ ഞങ്ങൾ,
വൈശാഖ് എന്റെ അരികിലും റോഷൻ എന്നോട് മുഖാമുഖം ആയും ശരത്ത് അവന്റെ അരികിലും ആയി ഇരിപ്പുറപ്പിച്ചു.

റോഷനും ശരത്തും വൈശാഖും കുഴിമന്തി കഴിച്ചു ഞാൻ മാത്രം ബീഫും പൊറോട്ടയും.

കഴിച്ചു കഴിഞ്ഞു പൈസ കൊടുക്കാൻ നേരം ഞാൻ ഒരു സവനപ്പും എടുത്തു
തിരിച്ചു കോളേജിൽ പോകുമ്പോൾ ഞങ്ങൾ അത് കാറിൽ വെച്ച് കുടിച്ചു.
കോളേജ് വിട്ടു കഴിഞ്ഞ് കുറേ നേരം കറങ്ങി തിരിഞ്ഞാണ് ഞങ്ങൾ വീട്ടിൽ എത്താറുള്ളത്, ഞാൻ ഹോസ്റ്റലിലും അവർ വീട്ടിലും!

കോളേജ് വിട്ട ശേഷം ഞങ്ങൾ വണ്ടികൾ ഒക്കെ പാർക് ചെയ്യുന്ന സ്ഥലത്ത് വർത്തമാനം പറഞ്ഞു ഇരിക്കുന്ന നേരം.
ടാ വെള്ളി ആഴ്ച പുസ്തക പൂജ അല്ലേ
ഞാൻ ശരത്തിനോട് ചോദിച്ചു.
അതേടാ അവൻ പറഞ്ഞു.
ഹാവൂ സമാധാനമായി! ഞാൻ പറഞ്ഞു.
“””എന്തേ”””
റോഷൻ ചോദിച്ചു
എനിക്ക് മഹാരാഷ്ട്ര വരെ പോകേണ്ട ആവശ്യം ഉണ്ട്.
എന്തിനാ?
വൈശാഖ് ചോദിച്ചു…

ഞാൻ അത് നിങ്ങളോട് പറയാൻ വിജാരിച്ച് ഇരിക്കുക ആയിരുന്നു.
എന്ത്?
റോഷൻ ചോദിച്ചു .
ഞാൻ എന്റെ പെണ്ണിനെ കാണാൻ പോവുകയാണ്.
ടാ ……..
നിന്റെ തലക്ക് വല്ല ഓളവും ഉണ്ടോ?
അതും ഒരു ഹിന്ദിക്കാരി, നമ്മുടെ നാട്ടുകാരി ആണെങ്കിൽ പ്രശ്നം ഉണ്ടായിരുന്നില്ല, ആർക്ക് അറിയാം വല്ല ട്രാപ്പും ആണെങ്കിലോ.

ശരത്ത് അൽപം ശബ്അ ഉയർത്തി പറഞ്ഞു.
ടാ ….അങ്ങനെന്നും പറയല്ലേ അത് ഒരു പാവം പിടിച്ച പെണ്ണാ…
ഞാൻ എന്തായാലും പോകാൻ തീരുമാനിച്ചു.
എങ്കിൽ നിന്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ ഞാൻ എനിക്ക് പറയാനുള്ളത് പറഞ്ഞു.

ടാ നീ ഒന്ന് നിർത്തിക്കേ..
വെറുതെ അവനെ ടെന്ഷന് ആക്കാൻ വേണ്ടി, എന്ന് പറഞ്ഞു അവൻ എന്റെ തോളിൽ കൈ ചേർത്ത് പിടിച്ചു.
നീ ധൈര്യമായി പോയിട്ട് വാ നിന്റെ കൂടെ ഞാൻ ഉണ്ട് റോഷൻ പറഞ്ഞു.

ടാ പക്ഷേ ഞാൻ വീട്ടിൽ എന്ത് പറയും?
അതിനാ എനിക്ക് നിങ്ങളുടെ സഹകരണം വേണ്ടത്!
ഞാൻ പറഞ്ഞു.

ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?
എന്തായാലും നിന്റെ പദ്ധതി എന്താണ് എന്ന് പറ കേൾക്കട്ടെ?
വൈശാഖ് പറഞ്ഞു.

അതായത് നമ്മൾ നാലു പേരും കൂടി ഹൈദരാബാദ് ട്രിപ്പ് പോകുകയാണ് എന്ന് ഞാൻ വീട്ടിൽ പറയും!
എന്റെ വീട്ടിൽ നിന്ന് ആരെങ്കിലും നിങ്ങളെ വിളിച്ചാൽ ഞാൻ പറഞ്ഞത് പോലെ അങ്ങ് പറയണം! കേട്ടല്ലോ
ഇതാണോ ഇത്ര വലിയ ആനക്കാര്യം അതൊക്കെ ഞങ്ങളേറ്റു എന്ന് പറഞ്ഞു കൊണ്ട് റോഷൻ എല്ലാവരെയും ഒന്ന് നോക്കി, അവർ എല്ലാം ഞങ്ങളേറ്റു എന്ന അർത്ഥത്തിൽ തലയാട്ടി.

ടാ വൈശാഖേ… എനിക്ക് നാളെ നിന്റെ ബൈക്ക് ഒന്ന് തരണം,
എനിക്ക് വീട്ടിൽ ഒന്ന് പോകണം,
തിരൂർ പോയി ടിക്കറ്റ് റിസർവ് ചെയ്യണം.
എന്നാ നീ ഇപ്പോൾ തന്നെ കൊണ്ട് പൊയ്ക്കോ എന്ന് പറഞ്ഞു കെ ടി എം ട്യൂകിന്റെ ചാവി എനിക്ക് തന്നു.

ഞാൻ വൈശാഖിനോട് പറഞ്ഞു നാളെ കോളേജ് വിട്ടാൽ നീ ടൂറ് പോകുന്ന കാര്യം സംസാരിക്കാൻ ആണ് എന്ന് പറഞ്ഞു എന്റെ വീട്ടിൽ വരണം എന്നിട്ട് നീ ബൈക്കും എടുത്ത് പൊയ്ക്കോ!
ടാ അത്രക്ക് ഒക്കെ വേണോ?
വൈശാഖ് ചോദിച്ചു,
വേണം ടാ , വീട്ടുകാർക്ക് നേരിയ ഒരു സംശയത്തിന് പോലും ഇട കൊടുക്കരുത്
ഓ കെ ടാ അങ്ങനെ ചെയ്യാം വൈശാഖ് പറഞ്ഞു.

കാര്യങ്ങൾ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു അന്നത്തെ ദിവസം ഞങ്ങൾ പിരിഞ്ഞു.
പിറ്റെ ദിവസം ഞാൻ പോയി ടിക്കറ്റ് ഒക്കെ ബുക്ക് ചെയ്തു വന്നു.

അതിന്റെ അടുത്ത ദിവസം വൈകുന്നേരം 6:30

സിറ്റൗട്ടിൽ ചായയും കുടിച്ച് ഇരിക്കുമ്പോൾ ആണ് ഗേറ്റിനു മുന്നിൽ നിന്ന് ഒരു കാറിന്റെ ഹോണടി ശബ്ദം കേട്ടത്.
ഞാൻ നോക്കുമ്പോൾ അത് റോഷനും വൈശാഖും ആയിരുന്നു
ഞാൻ നേരെ ഇറങ്ങിച്ചെന്നു ഗേറ്റ് തുറന്നു കൊടുത്തു.

കയറി ഇരിക്കടാ ഞാൻ പറഞ്ഞു.
കയറി ഇരിക്കൂ മക്കളെ എന്ന് പറഞ്ഞു ഉമ്മ അകത്തേക്ക് പോയി ചായയും പലഹാരങ്ങളും കൊണ്ട് വന്നു ഞങ്ങൾക്ക് മുന്നിൽ നിരത്തി വെച്ചു.

ഞങ്ങൾ ഒരു ട്രിപ്പ് പോകുകയാണ്
വൈശാഖ് പറഞ്ഞു
എങ്ങോട്ടാ മക്കളെ ഉമ്മ ചോദിച്ചു.
ഹൈദരാബാദ് രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞു.

ഞങ്ങളുടെ കൂടെ ഷഹ്സാദിനെ പറഞ്ഞ് അയക്കുമോ എന്ന് അറിയാൻ വേണ്ടിയാ വന്നത് റോഷൻ പറഞ്ഞു.
അതിപ്പോൾ ഞാൻ എങ്ങനെയാ മക്കളെ പറയുക അവന്റെ ഉപ്പ വന്നിട്ട് ചോദിച്ചു നോക്കട്ടെ
ഞാൻ ആകെ നിരാശനായി.

രാത്രി ആകാൻ കാത്തിരുന്നു.
ഉപ്പയുടെ കാല് പിടിച്ചിട്ടായാലും ഞാൻ അനുവാദം വാങ്ങിയിരിക്കും എന്ന് ഉറപ്പിച്ചു.
ഉപ്പയോട് അനുവാദം ചോദിച്ചു.
അൽപം മൗനമായി എന്തോ ആലോചിച്ച ശേഷം ഉപ്പ ചോദിച്ചു.
പൈസയൊക്കെ ഇല്ലെ കയ്യിൽ?
ഉണ്ട് ഉപ്പാ ഞാൻ പറഞ്ഞു
നോക്കീം കണ്ടും ഒക്കെ പോണെ.
ഉപ്പ പറഞ്ഞു.

ഉപ്പയുടെ ഭാഗത്ത് നിന്നും ഗ്രീൻ സിഗ്നൽ കിട്ടിയതോടെ എനിക്ക് അതിയായ സന്തോഷം തോന്നി,
ഉടൻ തന്നെ അനിഖയെ വിളിച്ചു ഞാൻ വരുന്ന കാര്യം പറഞ്ഞു.

ബുധനാഴ്ച രാത്രി 11നാണ് ട്രെയിൻ
റോഷൻ റയിൽവേ സ്റ്റേഷൻ വരെ കൊണ്ട് പോകാം എന്ന് ഏറ്റിട്ടുണ്ട് .
അങ്ങനെ ആദിസം വന്നെത്തി ഒന്പത് മണിക്ക് തന്നെ ഞങ്ങൾ റയിൽവേ സ്റ്റേഷനിൽ എത്തി. എന്നെ ട്രൈൻ കയറ്റി വിട്ടു അവർ യാത്രയായി.

“””ട്രെയിൻ കൊങ്കൺ പാതയിൽ പ്രവേശിച്ചു”””

കാടും പുഴകളും തുരങ്കങ്ങളും പിന്നിട്ട് ട്രെയിൻ ഒരു യാഗാശ്വത്തേ പോലെ മുന്നോട്ട് കുതിച്ചു.
പതിയെ ഞാൻ ഒരു മയക്കത്തിലേക്ക് വഴുതി വീണു.
കിഴക്ക് വെള്ളകീറിയപ്പോളാണ് ഞാൻ ഉറക്കം ഉണർന്നത്.
ട്രെയിനിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കുമ്പോൾ പ്രകൃതി ഏതോ ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞ മനോഹര ചിത്രം പോലെ തോന്നി.
ഗ്രാമീണ സൗന്ദര്യത്തിന്റെ ഹൃദയഭാഗങ്ങളും നാഗരീക സംസ്കാരത്തിന്റെ ചീഞ്ഞു നാറുന്ന പിന്നാമ്പുറങ്ങളും പിന്നിട്ട് ട്രെയിൻ മുന്നോട്ട് നീങ്ങി.

Leave a Reply

Your email address will not be published. Required fields are marked *