ജന്മാന്തരങ്ങൾ

“”മോളെ എഴുന്നേറ്റ് വന്നെ എന്തൊരു ഉറക്കാ ഇത്

നേരം സന്ധ്യയായി

അമ്മ കതകിൽ മുട്ടിക്കൊണ്ട് പറഞ്ഞു .

“”എന്നാലും ഞാനെന്തിനായിരിക്കും കരഞ്ഞത്

കുറച്ച് മുന്പ് കണ്ട സ്വപ്നത്തെ പറ്റി ഓർത്തെടുക്കാൻ ശ്രമിച്ചു..,. പക്ഷെ കഴിയുന്നില്ല

അല്ലെങ്കിലും ചില സ്വപ്നങ്ങൾ അങ്ങനെയാണ് നമ്മെ ഒരുപാട് പിടിച്ചുലക്കും

ചിലപ്പോൾ കരയിപ്പിക്കും ചിലപ്പോൾ ചിരിപ്പിക്കും പക്ഷേ ഉറക്കം ഉണർന്നു അൽപ്പം കഴിയുമ്പോഴേക്കും മറവിയുടെ മാറാലകളാൽ വലയം ചെയ്യപ്പെടും

★★★★★★★★★★★★★★★★★★★★★ഇതേ സമയം അങ്ങ് കേരളത്തിൽ…

ഞാൻ എന്തായാലും ഹോസ്റ്റലിൽ നിന്ന് മാറി കോളേജിന്റെ അടുത്ത് എവിടെയെങ്കിലും ഒരു വീടെടുത്ത് താമസിക്കാൻ തന്നെ തീരുമാനിച്ചു..,.

ഈ ഹോസ്റ്റൽ ഫുഡ് ഒക്കെ കഴിച്ചു നാവിന്റെ രുജിയൊക്കെ പോയെ അദാ.

അങ്ങനെ കുറെ തീരുമാനങ്ങളുമായി പെട്ടിയും കിടക്കയും ഒക്കെ എടുത്ത് വെക്കുന്ന സമയത്താണ് അനിഖയുടെ കോൾ വന്നത്….

ഹാ.. അനുക്കുട്ടി പറ ..,.

യാത്രാ ക്ഷീണം ഒക്കെ മാറിയോ..

ഞാൻ ചോദിച്ചു.,.

ഹാ… പിന്നെ സംഭവം ആകെ കുഴപ്പമായീന്നാ തോനുന്നെ.,.

അനു പറഞ്ഞു

എന്ത് കുഴപ്പം എന്റെ പെണ്ണിന്റെ നേരെ കൈ ഉയർത്തിയവർ ചത്ത് തൊലഞ്ഞു.,.

എന്റെ പെണ്ണേ I proud of you,…

ടാ അത് ഞാൻ വേണം എന്ന് വിചാരിച്ചു ചെയ്തതല്ല എന്നെക്കൊണ്ട് ആരോ ചെയ്യിക്കുന്നതായാ തോന്നിയത്.,.

എന്നാലും സന്ന്യാസിയുടെ രൂപത്തിൽ ഭൂതം വന്നു രക്ഷിച്ചു എന്നൊക്കെ പറയുമ്പോൾ എനിക്ക് ഇപ്പോഴും അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല.,.

ഞാൻ എല്ലാം അറിഞ്ഞുകൊണ്ട് തന്നെ അൽപം അതിശയോക്തി കലർത്തി പറഞ്ഞു.

ന്നാ ശെരി ഞാൻ പോണു…

നിന്നോട് പറഞ്ഞ എന്നെ പറഞ്ഞാ മതിയല്ലോ.,.

അവൾ പറഞ്ഞു.

അയ്യോ പോവല്ലേ.,.,. ഞാൻ ഒരു തമാശ പറഞ്ഞതാ എന്റെ പെണ്ണ് പറയുന്നത് വിശ്വസിച്ചില്ലങ്കിൽ പിന്നെ ഞാൻ ആരെ വിശ്വസിക്കും.,.

എന്ന് ഞാൻ പറഞ്ഞതും പെണ്ണ് ഒന്നടങ്ങി.

ന്യൂസിൽ ഒക്കെ വന്നു … എനിക്ക് ചെറുതായി പേടിയാവുന്നുണ്ട് ട്ടോ !
ഒരു മൈരനും എന്റെ പെണ്ണിന്റെ രോമത്തിൽ പോലും തൊടില്ല ഈ ഷഹ്സാദാ പറയുന്നത്.,.

നിന്നെ രക്ഷിച്ചവർക്കു അറിയാം ബാക്കി എങ്ങനെ കയ്കാര്യം ചെയ്യണം എന്ന്.

ഇനി എങ്കിലും ഒന്ന് പേടിക്കാതെ ഇരിക്കെന്റെ അനൂ…

പെട്ടന്ന് ഒരു കാറിന്റെ ശബ്ദം കേട്ടതും അനിഖ ഷഹ്സാദിനോട് പറഞ്ഞു,…

പപ്പ വന്നൂന്ന് തോനുന്നു,.,.

ഞാൻ പിന്നെ വിളിക്ക ലവ് യൂ ടാ… 😘😘😘😘

പർവീൺ…. പർവീൺ…

ഇവളിതെവിടെ പോയി സ്മരിച്ചാൽ വരുമെന്ന് പറഞ്ഞിട്ട് ഇപ്പോ വിളിച്ചിട്ട് പോലും വരുന്നില്ലല്ലോ.,.

ഷഹ്സാദ് തനിയെ പറഞ്ഞുകൊണ്ട് അവൻ വീണ്ടും തന്റെ സാദനങ്ങൾ ഓരോന്നായി എടുത്തുവെക്കാൻ തുടങ്ങി

***************************

ഇതേ സമയം ഗുൽബഹാർ രാജ്ഞിയുടെ കൊട്ടാരത്തിൽ.

പർവീൺ …… നീ അപരാധം പ്രവർത്തിച്ചിരിക്കുന്നു

നീ മാപ്പർഹിക്കുന്നില്ല

നമ്മുടെ പിതാവിനെ പ്രണയിക്കാൻ ആരാണ് നിനക്ക് അധികാരം തന്നത് !

ഗുൽബഹാർ രാജ്ഞി രോഷാകുലയായി പറഞ്ഞു

അവളുടെ ചാട്ടുളി പോലുള്ള വാക്കുകൾ കൊട്ടാര മതിൽ കെട്ടുകളെ പ്രകമ്പനം കൊള്ളിച്ചു

ശെരി… പോട്ടേ … ഞാനെല്ലാം മറക്കാം ,.. നിനക്ക് ഒരവസരം കൂടി നൽകാം,. താരാജുർമട്ട് രാജ്യത്തിന്റെ മഹാ റാണി ആകും മുന്നെ നീ എന്റെ കളിക്കുട്ടുകാരി ആയിരുന്നല്ലോ!

ആ നിന്നെ ശിക്ഷിക്കാൻ എന്റെ മനസ് അനുവദിക്കുന്നില്ല.

ഗുൽബഹാർ രാജ്ഞി അൽപം ശാന്തയായി പറഞ്ഞു.

കൽപനപോലെ മഹാറാണി അവിടുന്ന് എന്ത് കൽപിച്ചാലും അനുസരിക്കാൻ ഞാൻ ബാധ്യസ്ഥയാണ്

പർവീൺ തലതാഴ്ത്തി കാൽമുട്ടിൽ ഇരുന്നു മറുപടി നൽകി

********************************************

ശെരി എങ്കിൽ മുമ്പ് ചെയ്ത പോലെ അപരാധം വല്ലതും പ്രവർത്തിച്ചാൽ രണ്ടായിരം വർഷം ഏഴാം കടലിനടിയിൽ തടവറയിൽ അഗ്നിഭോഗൻ എന്ന ചെകുത്താൻ്റെ പത്നിയായി കഴിയേണ്ടി വരും ,.. ഓർമ്മിയിരിക്കട്ടെ!

രാജ്ഞി പറഞ്ഞു

അരുത് മഹാറാണി അവിടുന്ന് അപ്രകാരം പ്രവർത്തിക്കരുത്

എന്നെ ഈ നിമിഷം ഇല്ലാതാക്കിയാൽ പോലും ഞാൻ സന്തോഷത്തോടെ മരണം വരിക്കും,. എന്നാലും അഗ്നിഭോഗന്റെ കൂടെ ഒരു നിമിഷം പോലും എനിക്ക് സങ്കൽപിക്കാൻ പോലും കഴിയില്ല .,പർവീൺ പറഞ്ഞു
ശെരി.. എങ്കിൽ നിനക്ക് ഭൂമിയിലേക്ക് മടങ്ങാം നമ്മുടെ വാക്കുകൾ ഓർമ്മയിരിക്കട്ടെ

അൽവിദാ യാ സുൽത്താനാ

വീണ്ടും കാണാം

എന്ന് കയ് വിരലുകൾ നെറ്റിയിൽ മുട്ടിച്ച് കൊണ്ട് നമസ്കാരിച്ച ശേഷം പർവീൺ ഭൂമിയിലേക്ക് മടങ്ങി.

********************************************

മടക്കയാത്രയിൽ പർവീണിന്റെ ഓർമ്മകൾ ഭൂതകാല സ്മൃതികളിലൂടെ ജന്മാന്തരങ്ങൾ തൻ യവനിക നീക്കി സഞ്ചരിക്കുകയായിരുന്നു.

“””പർവീണിന്റെ മനുഷ്യ ജന്മത്തിലൂടെ ഒരു സഞ്ചാരം “”

ഹിന്ദുസ്ഥാനിൽ നിന്നും ഹുറാസാനിലേക്കുള്ള യാത്രാ മധ്യേ ആയിരുന്നു ഞാൻ.

കുദിരപ്പുറത്തുള്ള ദീർഘ യാത്രയും പൊതുവേ ഉഷ്ണം മുന്നിട്ടു നിൽക്കുന്ന കാലാവസ്ഥയും തുടർന്ന് യാത്ര ചെയ്യാൻ കഴിയാത്ത വിധം എന്നെ തളർത്തിയിരുന്നു.

അങ്ങനെയാണ് ഞാൻ നദീ തീരത്തുള്ള ഒരു മുസാഫിർഖാന(സത്രം , യാത്രക്കാർക്ക് താമസിക്കാനുള്ള സ്ഥലം) യിൽ രാത്രി തങ്ങാം എന്ന് കരുതിയത് .

സത്രത്തിന്റെ സൂക്ഷിപ്പുകാരനുമായി സംസാരിച്ചു കാര്യങ്ങൾ ഉറപ്പിച്ച ശേഷം ഞാൻ ആഹാരത്തിനുള്ള വക കണ്ടെത്താൻ അമ്പും വില്ലുമായി പുറത്തേക്കിറങ്ങി.

സമയം ഏതാണ്ട് രാത്രിയുടെ രണ്ടാം യാമത്തോട് അടുത്ത നേരം.

എങ്ങും കനത്ത നിശ്ശബ്ദത

പെട്ടന്നാണ് അത് സംഭവിച്ചത്, രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് നദിയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നും ഒരു കൂട്ടം മനുഷ്യരുടെ ഉച്ചത്തിലുള്ള ശബ്ദകോലാഹലം ഉയർന്നു കേൾക്കുന്നു.

അതു നദിയിലൂടെ അടുത്തടുത്ത് വരികയാണ്.

ഞാൻ ആകെ ഭയന്നു വിറച്ചു….

ദൈവമേ എന്നെ രക്ഷക്കണേ….

ഇത്രമാത്രമേ ഞാൻ പറഞ്ഞൊള്ളൂ!

സർവ്വ നാടീ വ്യൂഹങ്ങളേയും തളർത്തുന്നതായിരുന്നു ആ കാഴ്ച.

“”” ഞാൻ പതിയെ നദീ തീരത്തെ കഴുത്തറ്റം വളർന്നു നിൽക്കുന്ന പുല്ലുകൾക്ക് ഇടയിലേക്ക് നുഴഞ്ഞു കയറി”””

ശ്വാസം പോലും വിടാതെ ഞാൻ നദിയിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു…

“””ഇരുപതോളം തോണികളിലായി ഒരു വലിയ ഘോഷയാത്രാസംഘം നദിയിലൂടെ മുന്നോട്ട് വരുന്നു”””

അവരിൽ എല്ലാവരും തന്നെ പത്ത് അടിക്കു മുകളിൽ ഉയരവും അദിനൊത്ത വണ്ണവും ഉള്ളവരാണ്.

കുന്ദങ്ങൾ ഉയർത്തി പിടിച്ചു ആർത്തട്ടഹസിച്ചാണ് ഘോഷയാത്രാ സംഘത്തിന്റെ വരവ്.

മനുഷ്യ ശിരസ്സുകൾ കുന്ദ മുനകളിൽ കുത്തി നിർത്തിയിരിക്കുന്നു.
സംഘത്തിന്റെ നേതാവ് എന്ന് തോന്നിപ്പിക്കുന്ന ആളുടെ കൈയ്യിൽ ഒരു അധികാരദണ്ഡ് ഉണ്ട് , അധികാര ദണ്ഡിന്റെ തലഭാഗം മനുഷ്യ തലയോട്ടി കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

കൈകാലുകൾ വരിഞ്ഞു കെട്ടിയ നിലയിൽ ഒരു യുവതിയെ തോണിയുടെ നടുക്ക് ബന്ധിച്ചു കെട്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *