ജീവിതം നദി പോലെ – 3 2അടിപൊളി  

“ആ ഇങ്ങനെ ആണെങ്കിൽ ഇക്ക നിന്നെ പറപ്പിക്കും… പകൽ കണ്ണ് തുറന്നു വച്ചവൻ സ്വപ്നം കാണുന്നു.” അവൾ തലയാട്ടിക്കൊണ്ട് പറഞ്ഞു.

“അത് പിന്നെ ഡെയിലി നീ ഇങ്ങനെ സുന്ദരിയായി മുന്നിൽ വന്നു നിന്നാൽ പിന്നെങ്ങനെ സ്വപ്നം കാണാതിരിക്കും. ഞാനും ചോരയും നീരുമൊക്കെയുള്ള മനുഷ്യൻ തന്നല്ലേ? അല്ല സമീറ നീ ദിവസം തോറും സുന്ദരിയാകാൻ മരുന്ന് വല്ലതും കഴിക്കുന്നുണ്ടോ?”

ഞാനതു പറഞ്ഞതും, ആ മുഖം വിടർന്നു, ആ കണ്ണുകളിൽ ഒരു തിളക്കമുണ്ടായി, കവിളുകൾ ചുവന്നു. പെണ്ണിന് ഞാൻ പറഞ്ഞത് സുഖിച്ചു.

“ഈ മുഖസ്തുതി നിന്നെ എവിടെയെങ്കിലുമൊക്കെ എത്തിക്കും.” അവളെന്റെ കൈയിൽ അടിച്ചകൊണ്ടു പറഞ്ഞു.

“മുഖ സ്തുതിയൊന്നുമല്ല സമീറ, ഓരോ ദിവസം കഴിയും തോറും നീ കൂടുതൽ കൂടുതൽ സുന്ദരിയായി മാറുന്നുണ്ട്.” ഞാനവളുടെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു.

അവളുടെ മുഖം നാണത്താൽ ചുവന്നു. “പോടാ…”ആ ചുണ്ടുകൾ മന്ത്രിക്കും പോലെ പറഞ്ഞു.

“തമാശ അല്ലെടി പെണ്ണേ. ഞാൻ കാര്യമായി പറഞ്ഞതാ, ഈ മുഖം കുറച്ചു ദിവസമായി കൂടുതൽ സുന്ദരമായിട്ടുണ്ട്. എന്താണ് കാര്യം?”

“അതോ മനസ്സിലെ സന്തോഷം മുഖത്തേക്ക് പടരുന്നതാണ്.” അവൾ മുന്നോട്ടാഞ്ഞു മേശമേൽ കൈകുത്തി രഹസ്യം പോലെ പറഞ്ഞു.

“അതെന്താ അത്ര സന്തോഷം മനസിന്‌, പറ ഞാനുമൊന്ന് അറിയട്ടെ!.”

“അതൊക്കെയുണ്ട്, മോൻ അറിയാറാകുമ്പോൾ പറയാമേ..” എന്റെ കവിളിലൊന്ന് തട്ടി അവൾ നിവർന്നു.

ഹാ എന്താ സുഖം, മൃദുലമായ ആ വിരലുകളുടെ സ്പർശനം, ശരീരത്തിലൂടെ വൈദ്യുതി കടന്നു പോയ പോലെ..

“ഹാ പോകുവാണോ?”.. നടക്കാൻ തുടങ്ങിയ സമീറയെ നോക്കി ഞാൻ ചോദിച്ചു.

“അതേ.. നിന്നോട് കൊഞ്ചിക്കൊണ്ട് നിന്നാൽ എന്റെ പണി നടക്കില്ല..”അവൾ നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കി കുസൃതിയോടെ പറഞ്ഞു.

സ്റ്റെപ്പിലെത്തി ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു കണ്ണടച്ചു കാണിച്ചു കൊണ്ടവൾ താഴേക്കു പോയി.

അവളെ കാണാഞ്ഞപ്പോൾ തോന്നിയ വിഷമത്തിന്റെ നൂറിരട്ടി സന്തോഷമുണ്ടിപ്പോൾ മനസ്സിന്. സമയ്യ പകർന്നു തന്ന മൊത്ത സുഖത്തിനേക്കാൾ കൂടുതലിവളുടെ സ്പർശനത്തിനു തരാൻ കഴിയുന്നുണ്ട്.

“എങ്കിൽ നീ വെള്ളിയാഴ്ച സമയ്യയെ കാണാൻ പോകണ്ടടാവേ, ഇവളുടെ വിരലും പിടിച്ചിവിടെ ഇരുന്നാൽ പോരേ, സുഖം കിട്ടുമല്ലോ?”

ഓഹ് എന്റെ ദൈവമേ ഈ മനസാക്ഷി മൈരനെ കൊണ്ട് ഞാൻ തോറ്റു.

ഡേയ് നീ എന്റെ മനസ്സ് തന്നെയല്ലെടേ? അതോ വല്ല അലന്ന ആത്മവിൽ നിന്നും ഇറങ്ങി എന്റെ ഉള്ളിൽ കേറിയതാണോ?

ഇത് ചുമ്മാ കേരളത്തിൽ ഇരുന്നു കേരള സർക്കാരിനെ തെറി വിളിക്കുന്ന ഹൈ ക്കോടതിയെ പോലെ ഉള്ളിൽ കേറിയിരുന്നു എന്നെ ചൊറിയുന്നു.ബ്ലഡി ഫൂൾ…

ഇന്നിനി പ്രത്യേകിച്ച് പണിയൊന്നുമില്ല, താഴേക്കു പോയാലോ? ചുമ്മാ സമീറയോട് കത്തി വയ്ക്കാം. ഇവിടെ കുത്തിയിരിക്കുന്നതിലും ഭേദമല്ലേ..

താഴേക്ക് ഇറങ്ങി, കടയിൽ മൂന്നു നാലു കസ്റ്റമർസ് ഉണ്ട്. കോട്ടയം, പത്തനം തിട്ട ഭാഗത്തു നിന്ന് ഉള്ളവരാണ്. രാവിലെ പർച്ചെസിനെത്തും, ഇവിടെ സാധനം ഒക്കെ സെലക്ട്‌ ചെയ്തു കൊടുത്തു, ബാക്കിയുള്ള സാധനങ്ങൾ എടുക്കാൻ പോകും, അവർ വരുമ്പോഴേക്കും നമ്മൾ എല്ലാം ബില്ല് ചെയ്തു പാക്ക് ചെയ്തു വച്ചേക്കും.

ബില്ല് തന്നെ രണ്ടാണ്, ഒന്ന് ചെക്കിങ് വല്ലതും ഉണ്ടായാൽ കാണിക്കാൻ മറ്റേതു പർച്ചേസ് ചെയ്ത സാധങ്ങളുടെ ശരിയായ വിലയുള്ള, ഐറ്റം നമ്പർ ഉള്ള ബില്ല്.

നേരിട്ട് വന്നു സ്വന്തം വണ്ടിയിൽ സാധനം കൊണ്ടു പോകുന്നവർ തിരിച്ചു ചെക്കിങ് ഒന്നും ഇല്ലാതെ കടയിൽ എത്തിയാൽ അവരുടെ വാറ്റ് ബില്ല് ക്യാൻസൽ ചെയ്തു കൊടുക്കും. അപ്പോൾ ടാക്സ് ഒഴിവാകും. ഇങ്ങനെ ചില ചില്ലറ ഉടായിപ്പ് വഴികളൊക്കെയുണ്ട് കച്ചവടം പിടിക്കാൻ.

ഈ രണ്ടു ബില്ലിംഗ് പണ്ടും ഉണ്ടായിരുന്നു. നാല് ലക്ഷത്തിന്റെ പർച്ചെസിനു ഒന്നൊന്നര ലക്ഷത്തിന്റെ ബില്ല് കൊടുക്കും. ഞാൻ വന്നതിനു ശേഷമാണു എന്റെ റിസ്കിൽ ആവശ്യക്കാർക്ക് ബില്ല് ക്യാൻസൽ ചെയ്തു കൊടുക്കാൻ തുടങ്ങിയത്. അതിനു ശേഷം ഒന്ന് – രണ്ടു ലക്ഷത്തിനൊക്കെ സാധനമെടുക്കുന്ന ഇടത്തരം കച്ചവടക്കാരുടെ ബിസിനസ് കൂടുതൽ കിട്ടാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *