ജീവിതം നദി പോലെ – 3 2അടിപൊളി  

ഞാൻ മൈൻഡ് ചെയ്തില്ല, ഇല്ലെങ്കിൽ അവളെന്നെ വാരിക്കൊല്ലും.

അവൾ ടേബിളിനടുത്തെത്തി,

“ഡാ താഴോട്ട് വരുന്നോ?” ചിരിച്ചു കൊണ്ടാണ് ചോദ്യം.

“എന്താ എന്തെങ്കിലും കാര്യമുണ്ടോ? ” ഞാൻ മുഖത്തു മാക്സിമം ഗൗരവം വരുത്തി ചോദിച്ചു.

“അല്ല രണ്ടു മൂന്ന് ലേഡീസ് കസ്റ്റമർ വന്നിട്ടുണ്ട്, സാറിന് വേണേൽ കാണാം ”

ഹോ അളിഞ്ഞ കോമഡി, ഞാൻ നാക്ക് കടിച്ചു.

എന്റെ ഭാവമാറ്റം കണ്ടു രസിക്കുകയാണ് അവൾ.

ഞാൻ മുഖം കമ്പ്യൂട്ടർ സ്ക്രീനിലേക്ക് തന്നെ തിരിച്ചു.

” ഡാ ” അവൾ വിളിച്ചു, ഞാൻ നോക്കിയില്ല.

അവൾ പുറകിൽ നിന്നും കൈയെടുത്തു ഒരു കവർ മുന്നിലേക്ക് വച്ചു.

എന്തേ എന്ന ഭാവത്തിൽ ഞാൻ മസിലു വിടാതെ അവളെ നോക്കി.

“ഇനി മുതൽ ഹോട്ടൽ ഭക്ഷണം വേണ്ട, ഞാൻ കൊണ്ടുത്തരാം ഉച്ചക്ക്. ” അവൾ ആ കവർ മുന്നോട്ട് തള്ളി വച്ചു.

പാവം, എനിക്കുള്ള ഫുഡ്‌മായി വന്നതാണ്. എന്റെ മുഖത്തെ കള്ള ഗൗരവമൊക്കെ പോയി അവിടെ അത്‍ഭുതം നിറഞ്ഞു.

“ഡീ നീയെന്തിനാ ഇതൊക്കെ കൊണ്ടുവന്നത്.”

“അതെന്താ ഞാൻ കൊണ്ടുവന്നത് നീ കഴിക്കില്ലേ?”

“അതല്ലെടി, വെറുതെ നിനക്കൊരു ബുദ്ധിമുട്ട് എന്തിനാ?”

“പിന്നെ ഒരു പാത്രം ചോറ് കൊണ്ടു വരുന്നത് ഭയങ്കര ബുദ്ധിമുട്ടല്ലേ? അത് ഞാനങ്ങു സഹിച്ചു.” അവൾ ചുണ്ട് കോട്ടി.

“ഓഹ് ഞാൻ പറഞ്ഞത് മുഴുവൻ തിരിച്ചെടുത്തു.” ഞാൻ കൈകൂപ്പി.

അപ്പോൾ അവളൊന്നു ചിരിച്ചു.

“എന്നാൽ നീ കഴിച്ചോ. ഞാൻ പോകുവാ ” അവൾ പോകാൻ തുടങ്ങി.

“ങേ, എന്നാൽ നീ കൂടി വാ നമുക്കൊരുമിച്ചു കഴിക്കാം.” ഞാൻ പറഞ്ഞു.

“ഹേയ് അത് വേണ്ട ഞാൻ പിള്ളേരുടെ കൂടെ താഴെയിരുന്നു കഴിച്ചോളാം. ഇവിടെ ഇരുന്നു കഴിച്ചിട്ട് വേണം ഇനി വല്ലോരും വല്ലോം പറയാൻ. ഞാൻ പതിവ് പോലെ സ്റ്റാഫ് റൂമിൽ പൊക്കോളാം.” അവൾ തിരിഞ്ഞു നടന്നു.

“പിന്നെ പാത്രം കഴിച്ചിട്ട് ഇവിടെ വച്ചാൽ മതി. ഞാൻ വന്നെടുത്തോളാം.” അവൾ പോയി.

പാവം അപ്പോൾ സ്നേഹമൊക്കെയുണ്ട് പൊതിയിൽ നോക്കി ഞാനൊന്ന് ചിരിച്ചു.

നല്ല രുചികരമായ ഭക്ഷണം. ഉച്ചഭക്ഷണം കഴിഞ്ഞു ഞാൻ ബാക്കിയുള്ള ഷോപ്സിൽ എല്ലാം ഒന്ന് പോയി വന്നു. ഇന്ന് എല്ലാവരോടും കുറച്ചു സംസാരിച്ചു, അതിന്റെ ഒരു അമ്പരപ്പ് എല്ലാവരിലും ഉണ്ടായിരുന്നു.

ഇപ്പോൾ എനിക്ക് ലേഡീസ്നോട്‌ കുറച്ചു ഫ്രീയായി സംസാരിക്കാൻ ഒക്കെ കഴിയുന്നുണ്ട്. എല്ലായിടത്തും കേറിയിറങ്ങി വന്നപ്പോൾ നാലുമണിയായി. ടേബിളിൽ പാത്രം കാണുന്നില്ല, സ്റ്റോക്ക് ബുക്ക്‌ ഇരിപ്പുണ്ട്. അപ്പോൾ സമീറ വന്നു പോയി.

ശ്ശേ നേരെത്തെ വരേണ്ടതായിരുന്നു. എന്തായാലും പോകാൻ നേരത്ത് ഇതിലെ വരുമായിരിക്കും.

വൈകുന്നേരമായപ്പോൾ ഇന്നലത്തെ പോലെ അവൾ കേറി വന്നു.

“ആ സാറ് വന്നോ? എങ്ങനെ ഉണ്ടായിരുന്നു കളക്ഷൻ ഒക്കെ?”

“കളക്ഷൻ ഒക്കെ വൈകുന്നേരമല്ലേ നോക്കു….” ഒഹ്ഹ്ഹ് ആക്കിയതാണ് തെണ്ടി…

എന്നെ നോക്കി ചിരിച്ചോണ്ടിരിക്കുവാ തെണ്ടി. പോട്ടെ ഉച്ചക്ക് ഫുഡ്‌ ഒക്കെ തന്നതല്ലേ.

“മതിയെടി.. മതി ഒരവസരം കിട്ടിയെന്ന് കരുതി അങ്ങ് ഓവറാക്കല്ലേ ” ഞാൻ പറഞ്ഞു.

“ശരി… ശരി.. ബൈ.. വൈകിട്ട് വിളിക്കാം ” അവൾ ഇറങ്ങി.

“അതെ ഫുഡ്‌ അടിപൊളി ആയിരുന്നു.”… ഞാൻ വിളിച്ചു പറഞ്ഞു.

അവൾ തിരിഞ്ഞൊന്നു നോക്കി ചിരിച്ചു. പിന്നെ തലയാട്ടി ബൈ പറഞ്ഞു പോയി.

പിന്നെ ഫ്ലാറ്റിൽ എത്തുന്ന വരെയും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ഇന്ന് വെള്ളമടി ഇല്ലായിരുന്നു എന്നതൊഴിച്ചാൽ. എല്ലാം പതിവ് പോലെ.

പത്തു മണിയായി സമയ്യ വിളിച്ചില്ല. ഇനി വിളിക്കില്ലായിരിക്കും. സമീറയെ വിളിച്ചു കുറച്ചു നേരം കുറുകി. അവളിപ്പോൾ ശരിക്കും ഫ്രീയായിട്ടാണ് ഇടപെടുന്നത്.

അങ്ങനെ രണ്ടു ദിവസം പെട്ടെന്ന് പോയിക്കിട്ടി. സമീറയോടുള്ള കൊഞ്ചലുകൾ മുടക്കമില്ലാതെ നടന്നു. വെള്ളിയാഴ്ചയും, ശനിയാഴ്ചയും ഇക്കയോട് വീട്ടിൽ പോകുവാണെന്നു ലീവാക്കി.

രണ്ടു ദിവസം ലീവാണെന്നും, വിളിക്കില്ലെന്നു പറഞ്ഞപ്പോൾ സമീറയുടെ മുഖത്തൊരു വാട്ടമുണ്ടായിരുന്നു. സാരമില്ല വന്നിട്ട് ശരിയാക്കാം. രാത്രിയൊന്നു കഴിഞ്ഞു കിട്ടാൻ എന്തൊരു പാട്, ഒരു രീതിയിൽ ഞാനാ രാത്രി തള്ളി നീക്കി.

Leave a Reply

Your email address will not be published. Required fields are marked *