അമൃത: “ഇവളുടെ കൂടെ കൂടിയില്ലായിരുന്നെങ്കിൽ അവനെ ഞാൻ വളച്ചെനെ,”
അനുപമ: “നീയങ്ങു ചെല്ല് അവൻ വളഞ്ഞു വരും. “
അന്നക്ക് അമൃതയുടെ കുറ്റപ്പെടുത്തലുകൾ കേട്ടപ്പോൾ എഴുന്നേറ്റ് പോകണം എന്നുണ്ടായിരുന്നു. പക്ഷേ അവൾ അർജ്ജുവിനെ കുറിച്ചും രാഹുലിനെ കുറിച്ചും പറഞ്ഞത് മുഴുവൻ കേട്ടിരുന്നു. അർജ്ജുവും രാഹുലും ഇറക്കിയത് നല്ല കല്ല് വെച്ച നുണയാണ് എന്നവൾക്ക് മനസ്സിലായി.
അവളുമാർ സംസാരം കഴിഞ്ഞു പരീക്ഷക്ക് പഠിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവൾ ഡയറി എടുത്ത് രാഹുലും അർജ്ജുവും പറഞ്ഞ നുണ കഥ ഒരു പേജിൽ എഴുതി. എന്നിട്ട് കണ്ടു പിടിക്കാനുള്ള കാര്യങ്ങളുടെ കൂട്ടത്തിൽ രണ്ടു കാര്യങ്ങൾ കൂടി എഴുതി ചേർത്തു എന്നിട്ട് ആ ലിസ്റ്റ് ഒന്ന് കൂടി വായിച്ചു നോക്കി
അർജ്ജുവും രാഹുലും തമ്മിലുള്ള പരിചയം ? അർജുവിൻ്റെ മാതാപിതാക്കളുടെ പേര്? അഡ്രസ്സ് ? അർജുവിൻ്റെ പെങ്ങൾ ? വണ്ടി നമ്പറുകൾ 4 ? റജിസ്ട്രേഷൻ? ഫ്ലാറ്റ് അഡ്രസ്സ്?
ആ ജെന്നിയുമായി എങ്ങനെയെങ്കിലും കൂട്ട് കൂടണം. ഇന്നല്ലെങ്കിൽ നാളെ അവൾ രാഹുലിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയും.
സ്റ്റീഫനോട് നാളെ രാവിലെ മീറ്റ് ചെയ്യണം എന്ന് മെസ്സേജ് അയച്ചിട്ട് അവൾ ഉറങ്ങാൻ കിടന്നു.
മീരാ മാമിൻ്റെ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടയിൽ
കീർത്തന: ചെറിയമ്മേ അന്ന് പറഞ്ഞ അർജ്ജുൻ വന്നതും അന്ന എന്ന കുട്ടി കരച്ചിലായി. പരീക്ഷ ഒന്നും എഴുതിയിട്ടില്ല
മീര മാം: ഞാൻ CCTV യിൽ കണ്ടായിരുന്നു പിന്നെ മിസ്സും പറഞ്ഞായിരുന്നു.
കീർത്തന: അവർ തമ്മിൽ എന്താണ് പ്രശനം? ആണുങ്ങൾ എല്ലാവരും കൂടി അവളെ ബോയ്‌കോട്ട് ചെയുന്നുണ്ട്
മീര എന്ധോ പറയാൻ പോയപ്പോളേക്കും അവരുടെ ഭർത്താവ് വേണ്ട എന്ന രീതിയിൽ കണ്ണിറുക്കി കാണിച്ചു. കീർത്തന അത് കണ്ടെങ്കിലും കാണാത്ത പോലെ ഇരുന്നു.
മീര മാം: അതൊക്കെ വലിയ കഥയാണ് മോളെ. ഞാൻ നേരത്തെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ മോൾ എന്തായാലും അർജുവിൻ്റെ രാഹുലിൻ്റെ അടുത്ത് യാതൊരു സംസംസാരത്തിനും പോകേണ്ട.
കീർത്തന: ആ അർജ്ജു എന്താ ഡ്രസ്സ് കോഡ് പാലിക്കാത്തത് ?
മീര അവരുടെ ഭർത്താവിനെ സഹായത്തിനായി നോക്കി. എന്നാൽ പുള്ളി കേട്ട ഭാവം കാണിക്കാതെ കഴിക്കൽ തുടർന്നു
മീര: നാളെ എക്സാം ഉള്ളതല്ലേ മോൾ വേഗം കഴിച്ചിട്ട് പോയി കിടക്കാൻ നോക്ക്
കീർത്തന പിന്നെ ഒന്നും ചോദിക്കാനും നിന്നില്ല
ഇതൊക്കെ കേട്ടിരുന്ന മീര മാമിൻ്റെ മകൻ സുധീപ് ചോദിച്ചു.
ആരാ അമ്മേ ഈ അർജ്ജുൻ? പുള്ളി ആണോ കോളേജിലെ വില്ലൻ?
തുടരും….
