അപ്പോഴേക്കും ഫൗസിയ വന്നിട്ട് എന്നെ ഒന്ന് നോക്കി ഞാൻ ആകെ വിയർത്ത് ഇരിക്കുക ആയിരുന്നു. ഫൗസിയ ചിരിച്ച് കൊണ്ട് പോയി വാതിൽ തുറന്നു. ഏതോ അമ്പല കമ്മിറ്റി ആളുകൾ പിരിവിന് വന്നത് ആണ്. അവർ പിരിവും വാങ്ങി അവരുടെ പാട്ടിന് പോയി. കോപ്പിലെ പരിപാടി ആയിപ്പോയി. മനുഷ്യന്റെ ഉള്ള ജീവൻ അങ്ങ് പോയി. ഇനി ഒന്നും മുൻകൂട്ടി സങ്കൽപ്പിക്കുക എന്ന പരിപാടി നിർത്തി.
എന്തോ പിന്നെ അവിടെ അതികം നേരം ഇരിക്കാൻ തോന്നിയില്ല. ഞാൻ ചിലപ്പോ എന്തെങ്കിലും ഒക്കെ അവളോട് ചെയ്യും എന്ന് എനിക്ക് തന്നെ തോന്നി. അപ്പോഴേക്കും ഫൗസി ചായയും ആയിട്ട് വന്നു. അവള് കൊണ്ടുവന്ന ചായയും കുടിച്ച് ഇരുന്നപ്പോൾ.
ഫൗസിയ: എന്താടാ ഇങ്ങനെ വിയർക്കുന്നെ..?…
ഞാൻ: ഒരു കാര്യം ആലോചിച്ചത് ആണ്. എനിക്ക് പോയിട്ട് കുറച്ച് ദൃതിയുണ്ട്. നമുക്ക് പിന്നെ ഒരിക്കൽ കാണാം. ഇല്ലെങ്കിൽ ഞാൻ ഫ്രീ ആവുമ്പോ വിളിക്കാം. എന്നും പറഞ്ഞ് അവിടുന്ന് ഇറങ്ങി. ഒന്നും മനസ്സിലാവാതെ പൊട്ടിയെ പോലെ അവളെന്റെ മുഖത്ത് നോക്കി.
ഞാൻ അധികം മുഖം കൊടുക്കാതെ അവിടുന്ന് ഇറങ്ങി. എനിക്കും ഒന്നും മനസ്സിലാകുന്നില്ലായിരുന്ന്. എനിക്ക് മെന്റലി ഇനി വല്ല പ്രോബ്ലം ഉണ്ടോ..?… ആദ്യം ആയിട്ട് ആണ് ഉണർന്നിരിക്കുമ്പോ സ്വപ്നം കാണുന്നത്. അതും തികച്ചും റിയാലിറ്റി പോലെ… അവള് ചായ ഇടാൻ പോയി അതിന് ശേഷം ഞാൻ എന്താ അങ്ങിനെ ഒരു സ്വപ്ന ലോകം തീർത്തത്. ആകെ ഫ്രാന്തമായ ഒരു അവസ്ഥ… വണ്ടിയെടുത്ത് അവിടുന്ന് ഇറങ്ങി വരുമ്പോഴും എന്റെ മനസ്സിൽ എനിക്ക് എന്തോ മെന്റലി പ്രോബ്ലം ഉണ്ടോ എന്ന് തോന്നി കൊണ്ടിരുന്നു.
ഒരു ഡോക്ടറിന്റെ അടുത്ത് പോണം എന്ന് ചിന്തിച്ച്. കടക്കൾ അമ്പലത്തിന്റെ അവിടെ എത്തിയതും വീണ്ടും ഫോൺ ബെല്ലടി തുടങ്ങി… നോക്കിയപ്പോ തേപ്പ് കാരി വിളിച്ച നമ്പർ ആണോന്ന് ഒരു സംശയം. എന്തായാലും അവൾക്ക് പത്ത് തെറി കൂടി കൊടുക്കാം. എന്ന് തന്നെ കരുതി ഫോൺ എടുത്തപ്പോ. അതാ നിൽക്കുന്നു എന്റെ മുന്നിൽ എന്റെ സ്വന്തം തേപ്പ് കാരി അവളുടെ മുഖത്ത് ഒന്നെ നോക്കിയുള്ളു. റോഡിലേക്ക് ഒന്ന് കാറി തുപ്പി എന്റെ അമർഷം ഞാൻ കാണിച്ചു.
അപ്പോഴേക്കും അവളെന്റെ വണ്ടിയുടെ ഹാൻഡിലിൽ എന്റെ കയ്യോട് ചേർത്ത് അവളുടെ കൈ വെച്ചു. ഞാൻ എന്റെ കൈ അവിടുന്ന് പിറകോട്ട് മാറ്റി..
വാവ: ഇക്ക എനിക്കൊന്ന് സംസാരിക്കണം ഞാൻ കാലു പിടിക്കാം.. പ്ലീസ്….
അവളുടെ കണ്ണുകൾ ഈറണിഞ്ഞു തുടങ്ങിയിരുന്നു. ഞാൻ നോക്കിയപ്പോ കുറച്ച് പയ്യൻസും വേറെ കുറച്ച് ആളുകളും ഞങ്ങളെ ശ്രദ്ധിക്കുന്നു. അതുകൊണ്ട് തീരെ സംയമനം പാലിച്ചു കൊണ്ട്
ഞാൻ: പ്ലീസ്, ഇനിയെങ്കിലും എന്നെ എന്റെ വഴിക്ക് വിട്ടേരെ കൊച്ചെ.. എനിക്കിനിയും നിന്റെ കളിപ്പാവ ആവാൻ താത്പര്യം ഇല്ല….
പിന്നെ ആളുകൾ ശ്രദ്ധിക്കുന്നത് കൊണ്ടാണ് ഞാൻ ഇത്രയും മാന്യമായി സംസാരിക്കുന്നത്… പ്ലീസ്…
വാവ: ഇക്ക പ്ലീസ് ഞാൻ ഒന്ന് പറഞ്ഞോട്ടെ…
ഞാൻ: കോപ്പ് നിനക്ക് പറഞ്ഞ മനസ്സിലാവില്ല എന്നുണ്ടോ മൈരെ…
എന്ന് സ്വരം താഴ്ത്തി അവളോട് ചോദിച്ചു… ഉടൻ തന്നെ അവളുടെ സ്ഥിരം അടവായ കരച്ചിൽ തുടങ്ങി. അപ്പോഴേക്കും ഞങ്ങളെ ശ്രദ്ധിച്ച് കൊണ്ടിരുന്ന കുറച്ച് പ്രായം ആയ 3 പേര് ഞങ്ങടെ അടുത്ത് വന്ന്, എന്നെ ആപാധചൂടം നോക്കി. ഞാൻ ശെരിക്കും ഒന്ന് ഭയന്നു. ഒരു മൈരാണെങ്കിൽ അതിനോട് എന്തോ അനാവശ്യം കാണിച്ചത് പോലെ നിന്ന് മോങ്ങലും.
അവരിൽ ഒരാൾ അവളോട് എന്താ പറ്റിയത് മോളെ..?.. ഇവൻ മോളോട് എന്തെങ്കിലും അനാവശ്യം പറഞ്ഞോ…?… അപ്പോ അടുത്ത ആൾ ഇത് നമ്മടെ ലത്തീഫിന്റെ മോളല്ലെ… മൂന്നാമത്തെ ആൾ ആണല്ലോ കോച്ചെ നി ട്രഷറി ജോലി ചെയ്യുന്ന ലത്തീഫിന്റെ മോളല്ലെ…. അവള് കരച്ചിലടക്കി അതെ എന്ന് പറഞ്ഞു. വീണ്ടും ആദ്യം ചോദിച്ച ആൾ വീണ്ടും അവളോട് അത് തന്നെ ചോദിച്ചു… അപ്പോഴേക്കും അടുത്ത ആൾ എന്റെ ഷർട്ടിൽ പിടിച്ചു….
എനിക്ക് എന്റെ കലിപ്പ് മുഴുവൻ കയറി വന്നു എന്നതാണ് സത്യം ഞാൻ അയാളുടെ കയ്യിൽ പിടിച്ച് ബലമായി തന്നെ പിടി വിടുവിച്ചു കൊണ്ട് പറഞ്ഞു അണ്ണൻ മാരോക്കെ എന്നെ കേറി ഒണ്ടാക്കാൻ നിൽക്കും മുന്നെ നിങ്ങടെ നാട്ടുകാരിയായ ഇതിനോട് ചോദിക്ക് എന്തിനാ എന്നെ വെറുതെ ബുദ്ധിമുട്ടിക്കുന്നത് എന്ന്. വായും പൂട്ടി നിൽക്കാതെ അങ്ങോട്ട് പറയുന്നുണ്ടോ നി എന്ന് അവളോടും പറഞ്ഞു. അപ്പോ അവൾ കിട്ടിയ അവസരം കണക്ക് പറഞ്ഞു എന്റെ വുഡ് ബി ആണ് ഒന്ന് വീട്ടിലോട്ട് ആക്കാൻ പറഞ്ഞിട്ട് പറ്റില്ല എന്ന് പറഞ്ഞു. അതിന് ആണ് എനിക്ക് സങ്കടം വന്നത് എന്ന്.
