ഞാൻ: അല്ലെട അവളുടെ മോളാട…
അഷറഫ്: പോട കള്ളം പറയാതെ, എനിക്ക് അറിയാവുന്നത് ആണ് അവളെ രമ്യ നല്ല പക്കാ ഡീസന്റ് കൊച്ചാണ്. ഒരിക്കല് ഒരുത്തൻ അവളുടെ ആസ്സിൽ ഒന്ന് തട്ടിയ്തിന് പബ്ലിക് ആയിട്ട് ചെരുപ്പ് ഊരി കരണത്ത് പൊട്ടിച്ചത് ആണ് അവൾ. പിന്നെ ഒരുത്തനും അവളോട് തെറ്റായി പെരുമാറിയിട്ടില്ല. പിന്നെ ഏതോ ഒരുത്തൻ അവളുമായി ഇഷ്ടത്തിൽ ആയി. എന്തായാലും അവളുടെ ശരീരത്തിൽ അവൾ തൊടീക്കില്ല അതെനിക്ക് ഉറപ്പാണ്.
ഞാൻ: എടാ അവൾ അത്രക്ക് പ്രശ്നം ആണോ..?..
അഷറഫ്: അല്ലെട.., എന്റെ ഒരു നല്ല ഫ്രണ്ട് ആയിരുന്നു പഠിക്കുമ്പോ ഒരേ ടൂഷൻ സെന്ററിൽ ആണ് ഞങ്ങൾ പഠിച്ചത്. അതുകൊണ്ട് പറഞ്ഞത് ആണ്.
ഞാൻ: അവൾ തന്നാട….
അഷറഫ്: നി എന്തായാലും ഒന്ന് ശ്രദ്ധിക്കണേ… ഇനിയിപ്പോ പെണ്ണല്ലേ ചിലപ്പോ തള്ളയെ കണ്ട് പഠിച്ചതാവും.
ഞാൻ അവനോട് വിളിക്കുമ്പോ വന്ന മതി എന്നും പറഞ്ഞ് അവളുടെ വീട് ലക്ഷ്യം ആക്കി നടന്നു. സമയം നോക്കിയപ്പോ 10.45 ആയി. ഞാൻ പതിയെ നടന്ന് ചുറ്റും നോക്കി ആരുമില്ല എന്ന് ഉറപ്പ് വരുത്തി, എന്നിട്ട് ഗേറ്റിന്റെ മുൻപിൽ എത്തിയതും ഒരു കൺഫ്യൂഷൻ മതിലു ചാടണോ അതോ ഗേറ്റ് തുറന്ന് കയറണോ..?.. എന്തായാലും മതിലു ചാടുന്നില്ല എന്ന് തന്നെ തീരുമാനിച്ച് പതിയെ ഗേറ്റ് തുറന്നു അപ്പോ അതിൽ നിന്നും എലികരയുന്നത് പോലുള്ള ശബ്ദം വന്നു. അപ്പോ തന്നെ ഒരു പട്ടിയുടെ കുരയുംകൂടി മനുഷ്യന്റെ പകുതി ജീവൻ അങ്ങ് പോയി.
അല്ലെങ്കിൽ തന്നെ മുഴുവൻ പേടിച്ച് വിറച്ച് ആണ് വരുന്നത് അതിന്റെ കൂടെ ഇതും. എന്തായാലും ഞാൻ അകത്ത് കയറി അവളെ മിസ്സ് അടിച്ചു. അപ്പോഴേക്കും മുൻവാതിൽ തുറന്ന് ഒരു ടി ഷർട്ടും പാവാടയും ഇട്ട് ഒരു അടാർ ഐറ്റം ഇറങ്ങി വരുന്നു. എങ്ങും വെളിച്ചം ഒന്നുമില്ല എങ്കിലും മിറ്റത്തെ കളർ ബൾബിന്റെ പ്രകാശത്തിൽ ഞാൻ അവളെ കണ്ടൂ. ആദ്യമായി എന്റെ രമ്യയെ. പ്രതീക്ഷകൾക്കും അപ്പുറം ആയിരുന്നു രമ്യയുടെ ഭംഗി. പാവാട മുട്ടിനു താഴെ വരെയേ ഉള്ളൂ. എന്റെ നെഞ്ചിടിപ്പ് ഒരു നിമിഷം നിന്നുപോയി. എന്റെ റബ്ബേ ഇവളിനി സ്വർഗ്ഗത്തിലെ ഹൂറി മാരിൽ ഒരാൾ ആണോ എന്ന് കരുതിപോയി.
ഗേറ്റിൽ നിന്നും വീട്ടിലേക്ക് കുറച്ച് നടക്കാനുണ്ട് ഞാൻ അവരുടെ സിറ്റൗട്ടിന് വെളിയിൽ തന്നെ നിന്നുപോയി. അവളുടെ ശരീരത്തിൽ മതി മറന്ന്. അല്ല എന്റെ പ്രണയിനിയിൽ മതി മറന്ന്. എന്റെ ഉള്ളിൽ ഒരു വാക്ക് തർക്കം തന്നെ നടക്കുകയായിരുന്നു, എന്ന് തോന്നിയ നിമിഷങ്ങൾ. സാത്താൻ അവളെ ഉപയോഗിച്ച് വലിച്ചെറിയാൻ പറയുമ്പോ ചാർളി ഇവളാണ് എന്റെ പെണ്ണ് എന്ന് പറഞ്ഞ് സാത്താനിൽ നിന്നും അവളുടെ മുന്നിൽ എന്നെ ചാർളിയാക്കി മാറ്റിയിരുന്നു. ഒടുവിൽ ചാർളി തന്നെ മുന്നിൽ വന്നു. അവളോട് ഉള്ളിന്റെയുള്ളിൽ എത്രയൊക്കെ ഇല്ല എന്ന് പറഞ്ഞാലും ഒരു പ്രണയം ഉണ്ട് എന്നത് ഞാൻ മനസ്സിലാക്കിയ നിമിഷങ്ങൾ.
മനസ്സുപോലെ ശരീരവും അവളുടെ മുന്നിൽ ചലനം ഇല്ലാതെ അവളെ മാത്രം നോക്കി നിന്ന് പോയി. ചെറുതായി കലങ്ങിയ അവളുടെ കണ്ണുകൾ എന്നിൽ വിഷാദം നിറക്കുന്നത് ഞാൻ മനസ്സിലാക്കി. അതെ പെണ്ണേ നി എന്നിലെ സാത്താനെ തോൾപ്പിച്ചവൾ ആണ്. എന്ന് എന്റെ ഖൽബ് മന്ത്രിക്കും പോലെ തോന്നി.
കാലും കയ്യും ഒന്നും ചലിക്കാത്ത അവസ്ഥ ആകെ മനസ്സിലൊരു അങ്കലാപ്പ്. അവളെന്റെ അരികിലേക്ക് എന്തോ ജീവൻ കിട്ടിയത് പോലെ നടന്ന് വരുമ്പോ പ്രതിമയെ കണക്ക് അവളുടെ മുന്നിൽ നിൽക്കുവാനെ എനിക്ക് കഴിഞ്ഞുള്ളൂ. അവളരുകിലേക്ക് വരുന്ന ഓരോ നിമിഷവും എന്റെ ചങ്കിടിപ്പ് പരിധികൾക്കും മുകളിൽ ആയി മാറിയിരുന്നു.
എന്റെ കുറച്ച് അടുത്ത് എത്തിയതും അവൾ ഓടി വന്നെന്‍റെ മാറിലേക്ക് വീണെന്നെ കെട്ടി പിടിച്ചപ്പോൾ ഞാൻ അവൾ സ്നേഹിക്കുന്ന വെറും നന്മയുടെ ഉറവിടമായ ചാർളി ആയി മാറിയിരുന്നു. പതിയെ എന്റെ കൈകൾക്ക് ചലനം വന്നത് പോലെ തോന്നി പോയി. അവളെന്റെ നെഞ്ചില് ചുംബനം നൽകി ഉയർന്ന് കണ്ണുകൾ തുടച്ച് കൊണ്ട് വാ നമുക്ക് ടെറസ്സിൽ പോവാം പൊന്നൂസ് മുത്തെ എന്നും പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് അവൽ നടന്നു. പിന്നാലെ ഞാനും അപ്പോഴും ഞാൻ എന്റെ ശെരിയായ മാനസിക നിലയിൽ എത്തിയിട്ടില്ലായിരുന്ന്.
