ഞാൻ ചാർളി – 5 Like

എന്റെ മനസ്സ് ഇങ്ങനെ മന്ത്രിക്കുന്നത് എനിക്ക് കേൾക്കാം ആയിരുന്നു.” ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ദ ബെസ്റ്റ് ഇമ്പ്രഷൻ.” തിരികെ എന്റെ മൈൻഡ് എന്നിലേക്ക് വന്നപ്പോ എന്റെ കയ്യും പിടിച്ച് ഒരു വിജയിയെ പോലെ എന്നോട് ചേർന്ന് നില്ക്കുന്ന രമ്യയെ ആണ് കാണുന്നത്. നിലാവിന്റെ വെളിച്ചത്തിൽ അവളുടെ മുഖത്തിനു മുന്നിലൂടെ മൂന്ന് നാല് മുടിയിഴകൾ കിടക്കുന്നത് കാണാൻ വല്ലാത്തൊരു ഭംഗി തോന്നി. ഞാൻ പതിയെ മൗനത്തിന് വിരാമം ഇട്ടു.
ഞാൻ: എടി ഇവിടെ ആരും ഇല്ലേ…

എന്നിൽ ഒരു തരം ഭയവും നിറഞ്ഞ് നിന്നിരുന്നു. ഒപ്പം ഒരു വല്ലാത്തൊരു ഫീലും. വാക്കുകൾക്ക് അതിനെ വിവരിക്കാൻ കഴിയില്ല എന്നതാണ് സത്യം.

രമ്യ: എന്തെ പൊന്നുസിന് പേടിയുണ്ടോ..?. ഞാൻ അല്ലെ എന്റെ പൊന്നുസിന്റെ കൂടെ നിൽക്കുന്നത് എന്റെ വീട്ടിൽ ഞാൻ എന്നതിലും ഒരു ധൈര്യം ഇനി എന്റെ മോന് വേണോ..?…

അവൾ എന്തോ വെട്ടിപിടിച്ച ഒരു വ്യക്തിയുടെ വാക്കുകളുടെ രീതിയിൽ ആയിരുന്നു എന്നോടത്‌ പറഞ്ഞത്.

ഞാൻ അവളുടെ വിരലുകളിലൂടെ എന്റെ വിരലുകൾ കോർത്ത് പിടിച്ച് കൊണ്ട് ടെറസ്സിൽ കെട്ടിയ ചെറിയ മതിലിലേക്ക്‌ ചാരി ഇരുന്നു എന്നോട് തോൾ ചേർന്ന് അവളും എനിക്കൊപ്പം ഇരുന്നു. എന്റെ തോളിൽ തലച്ചായ്‌ച്ച് കൊണ്ട്. എന്നിൽ ഒരു ചോദ്യം അവളോട് ചോദിക്കാൻ ഉണ്ടായിരുന്നു.
ഞാൻ: നി ഒറ്റ ദിവസം മാത്രം സംസാരിച്ച എന്നെ ഇങ്ങനെ പ്രണയിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു. ഞാൻ ചതിക്കും എന്ന് നിനക്ക് പെടിയില്ലെ…?..

കുറച്ച് നേരം അവൾ മൗനം പൂണ്ട് ആയിരുന്നു ഇരുന്നത്. പിന്നെ പതിയെ ഒരു നിശ്വാസം എടുത്തുകൊണ്ട് അവളെന്റെ മുഖത്തേക്ക് നോക്കി എന്നിട്ട് എന്റെ കവിളിലൂടെ വിരലുകൾ ഓടിച്ചു. എന്നിട്ട് എന്റെ ചെവിയിൽ അവളുടെ ചുണ്ടുകൾ ചേർത്ത് അവൾ ആദ്യം പറഞ്ഞത് മരണം കൊണ്ടല്ലാതെ എന്നെ നിന്നിൽ നിന്നും പിരിക്കാൻ ആർക്കും കഴിയില്ല അത്രക്ക് ഇഷ്ടാട നിന്നെ. എന്നായിരുന്നു. പിന്നെ തുടർന്ന് കൊണ്ട്.

രമ്യ: നിങ്ങള് ആണുങ്ങൾക്ക് മാത്രേ കണ്ടയുടനെ പ്രണയം വരുള്ളോ..?? എന്താ ഞങ്ങൾക്ക് വന്ന് കൂടെ. ഞാൻ നിന്നോട് ആദ്യമേ പറഞ്ഞത് ഒക്കെ തന്നെയാണ് എനിക്ക് നിന്നോട് ഒരിഷ്ടം തൊന്നുവാൻ ഉള്ള കാരണങ്ങൾ നിന്റെ നിഷ്കളങ്കമായ മനസ്സ്. അതിൽ നിനക്ക് ഒരുപാട് കള്ളം സംരക്ഷിക്കാൻ പറ്റില്ല. അത് പോലെ സ്നേഹിക്കുന്നവർക്ക് വേണ്ടി നി എത്ര വേദന വേണമെങ്കിലും സഹിക്കും. കാരണം വാവക്ക് തേക്കാൻ നീ ആയിട്ട് നിന്ന് കൊടുത്തതല്ലെ നിന്റെ വേദന പോലും മറന്നിട്ട്‌. ഒരു പെണ്ണിന് ഇതിലും വലിയ എന്ത് കാര്യം ആട വേണ്ടത് അവൻ നെഞ്ചില് സത്യം ഉള്ളവൻ ആണെന്ന് അറിയാൻ.
ഒരു നിമിഷം ഞാൻ ഒന്ന് ഖൽബുകൊണ്ട് അവളോട് ക്ഷമ ചോദിച്ചു. ജീവനേക്കാൾ സ്നേഹിച്ച എന്റെ തേപ്പ് കാരിക്ക്‌ മനസ്സിലാകാത്തത് വെറുതെ ശരീരം മോഹിച്ച് ഞാൻ സ്നേഹിച്ച ഇവൾക്ക് മനസ്സിലായി. ഞാൻ എന്ന വ്യക്തിത്വത്തെ. അവളോട് ഉള്ളിൽ തോന്നിയ ഇഷ്ടം പതിന്മടങ്ങ് അധികരിച്ചു എന്നതാണ് സത്യം. അവൾ വീണ്ടും തുടർന്നു.

രമ്യ: നിനക്ക് വേണ്ടത് എന്തായാലും ഞാൻ നിനക്ക് തരും. എന്റെ ജീവൻ വേണം എങ്കിലും. കാരണം നി ഒരിക്കലും ഒരു പെണ്ണ് നിന്റെ കൂടെ ജീവിക്കൂ എന്ന് പറഞ്ഞാല് അവളിനി എന്ത് വലിയ തെറ്റ് ചെയ്താലും നി അവളെ തന്നെ ജീവിത സഖിയാക്കും.

എന്റെ സംശയം ഇതൊക്കെ ഇവളോട് ആരു പറഞ്ഞു എന്നതാണ്. അതിനുളള മറുപടിയും അടുത്ത വരിയിൽ അവളെനിക്ക്‌ നൽകി..
രമ്യ: എന്താടാ ആലോചിക്കുന്നെ, ഇതൊക്കെ എനിക്ക് എങ്ങനെ അറിയാം എന്നാണോ..?.. അത് നിന്റെ വാവ എന്ന് പറയുന്ന മുതല് നിനക്ക് കോൾ ചെയ്യുന്നത് ഞങ്ങടെ കൂടെ ഇരുന്നാണ് ഹോസ്റ്റലിൽ വെച്ച്. ഇപ്പൊ മനസ്സിലായോ..?.. അവൾ നിന്നെ തമാശ ആയി എടുത്തപ്പോ എനിക്ക് അവളോട് ദേഷ്യം തോന്നി. പിന്നെ നിന്നോട് ഒരു തരം സഹതാപവും. അതൊക്കെ കൊണ്ടാവും ഈ മുത്തിനെ ഈശ്വരൻ എന്റെ കൈകളിൽ കൊണ്ട് തന്നത്. മതിവരുവോളം നിന്നെ സ്നേഹിക്കാൻ ആത്മാർത്ഥമായി.

Leave a Reply

Your email address will not be published. Required fields are marked *