ടീച്ചർമാരുടെ കളിത്തോഴൻ – 2അടിപൊളി  

“ ചിലതൊക്കെ അച്ഛനോടും ആരോ പറഞ്ഞുകൊടുത്തിട്ടുണ്ട്. അച്ഛനും ഇതുതന്നെയാ നിന്നോട് പറയാന്‍ പറഞ്ഞത്.”

അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റ് ഇറങ്ങിപ്പോകാൻ തുടങ്ങിയപ്പോഴേക്കും അംബിക ഓടിവന്നു.

“ നീയെങ്ങോട്ടും പോകണ്ട കണ്ണാ. ഇവൾ പറഞ്ഞതൊക്കെ ഞാന്‍ കേട്ടു. ഇത്രയും കാലം എന്നെ തനിച്ച് ജീവിക്കാൻ വിട്ടിട്ട് ഇപ്പൊ കേറിവന്ന് ഓരോന്ന് പറയുന്ന ഇവടെ വാക്കിനോട് എനിക്ക് പുച്ഛം മാത്രമേയുള്ളൂ.”

“ ഓഹോ… അതിനുള്ള പ്രതികാരമായിരുന്നോ കണ്ടവന്മാരെ എപ്പോഴും വീട്ടിൽ വരുത്തി സൽക്കരിച്ച് ആളുകൾക്ക് ചിരിക്കാനുള്ള വകയുണ്ടാക്കി കൊടുക്കുന്നത്?” നീതു പുച്ഛിച്ച് ചിരിച്ചു.

“ ച്ഛി.. നിർത്തെടി… നിന്റെ അച്ഛനെന്ന് പറയുന്ന മനുഷ്യന്‍ എന്നെയിവിടെ ആക്കിയിട്ട് അവിടെ ചെയ്യുന്നതൊക്കെ പൊന്നുമോൾക്കും അറിയാവുന്നതാണല്ലോ. അതൊന്നും ചോദ്യം ചെയ്യാൻ ഈ ഉത്സാഹമില്ലല്ലോ. അതെങ്ങനെയാ.. അപ്പൊ തന്തപ്പടീടെ കാശ് വേണം! ആയിക്കോ.. പക്ഷേ അതിന് തള്ള മരിച്ച ഒരു കൊച്ചിനോട് ഞാനിത്തിരി സ്നേഹം കാണിച്ചതിന് ഇങ്ങനെ ഉരുകേണ്ട കാര്യമില്ല!”

കണ്ണൻ പതിയെ എഴുന്നേറ്റു.

“ വേണ്ട ടീച്ചറേ… എന്നെ ചൊല്ലി നിങ്ങളാരും വഴക്കിടണ്ട. ഞാൻ കാരണം ടീച്ചറുടെ കുടുംബത്തിലൊരു പ്രശ്നം ഉണ്ടാകരുത്. എനിക്കത് സഹിക്കാൻ കഴിയില്ല. ഇനി ഞാൻ ആർക്കുമൊരു ബുദ്ധിമുട്ടാവില്ല.” അവൻ ഗദ്ഗദത്തോടെ പറഞ്ഞു.

“ ബുദ്ധിമുട്ടോ? കണ്ണന് അറിയുമോ, കഴിഞ്ഞ ആറേഴ് വർഷമായി ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കാ. ഇവളുടെ അച്ഛനെന്ന് പറയുന്നയാൾ രണ്ട് വർഷത്തിലൊരിക്കൽ ഒരു ചടങ്ങ് പോലെ വന്നിട്ട് പോകും. പിന്നെ കടമ തീർക്കാൻ വർഷത്തിൽ കുറച്ച് ഫോൺ കോള്. ഇടയ്ക്കിടെ ഓരോ മെസ്സേജ്. തീർന്നു! അതാണ് ഞാനും അങ്ങേരും തമ്മിലുള്ള ബന്ധം. ആകെയുള്ള ഒരാശ്വാസം ഇവളായിരുന്നു. പക്ഷേ എന്ത് ചെകുത്താൻ ബാധിച്ചതാണെന്ന് അറിയില്ല. ഇവളും എന്നിൽ നിന്ന് എന്നോ അകന്നു. പ്ലസ് ടൂവിന് മനപ്പൂര്‍വ്വം ദൂരെ ചേർന്നതും അത് കഴിഞ്ഞ് അവിടെ കണ്ടവന്റെ കൂടെ ലിവിംഗ് ടുഗതർ നടത്തിപ്പോഴൊന്നും ഇവൾക്ക് ഈപ്പറഞ്ഞ നാണക്കേടും മാനക്കേടും ഇല്ലായിരുന്നു. അമ്മയെന്നൊരു ജീവി ഇവിടുണ്ടെന്ന് ചിന്തിച്ചിട്ടില്ല ഇവള്. ആ അവൾ ഇന്നലെ പെട്ടെന്നൊരു ദിവസം വന്ന് കേറിയപ്പോഴേ ഞാനൂഹിക്കണമായിരുന്നു. സ്നേഹം കൊണ്ടല്ല, എന്തോ ദുരുദ്ദേശ്യം കൊണ്ടാണെന്ന്. ഇനി നീ പറ, ഇവരെയൊക്കെ ഇനിയും എന്തിനാ ഞാൻ നോക്കിയിരിക്കുന്നത്? ഇവളുടെ വാക്കും കേട്ട് എൻ്റെ മോൻ ഇവിടെയിനി കാല് കുത്തില്ലെങ്കിൽ പിന്നെയീ ടീച്ചറമ്മ ജീവനോടെ ഉണ്ടാവില്ല. ചങ്കിൽ തട്ടിയാ ഈ പറേന്നത്..” അംബിക ഉറച്ച സ്വരത്തില്‍ പറഞ്ഞുതീർത്തു.

“ ടീച്ചറമ്മേ! അരുത്, ഇങ്ങനെ ചിന്തിക്കുക പോലും ചെയ്യല്ലേ. അറിയോ? അച്ഛൻ മരിച്ചയന്ന് ഈ നശിച്ച നാട്ടിൽനിന്ന് പോകാനൊരുങ്ങിയതാ ഞാൻ. ഇവിടെ എന്നെ പിടിച്ചുനിർത്തിയ ഒരേയൊരു ഘടം ടീച്ചറാ… ഇനി ടീച്ചറൂടി എന്നെ വിട്ട് പോയാൽ… പിന്നെ ഞാനെന്തിനാ ഇവിടെ? വേണ്ട, മതി. ഇനി ആരെന്ത് പറഞ്ഞാലും എനിക്കൊന്നുമില്ല. ടീച്ചറെ വിട്ട് ഞാനൊരിടത്തോട്ടും പോകില്ല.” നീതുവിനെ നോക്കി തറപ്പിച്ചാണ് അവനത് പറഞ്ഞത്.

“ ദേ ചെക്കാ… നീയും ഈ തള്ളയും കാരണം എന്റെ ജീവിതം കുട്ടിച്ചോറായാൽ, രണ്ടിനേയും കൊണ്ട് എന്റെ ശവം തീറ്റിക്കും. പറഞ്ഞില്ലെന്ന്, വേണ്ട.” നീതു കലി തുള്ളി അകത്തേക്ക് പോയി എടുക്കാനുളളതൊക്കെ എടുത്ത് ഇറങ്ങിപ്പോയി. അന്നാണ് കണ്ണൻ അവളെ ആദ്യമായും അവസാനമായും കാണുന്നതും.

കാലം കടന്നുപോയി. മകൾക്ക് പോലും അവരുടെ ബന്ധം ഉലയ്ക്കാനായില്ല. കണ്ണൻ കോളേജിൽ ബി.എയ്ക്ക് ചേർന്നു. ഇപ്പോൾ നാട്ടുകാരുടെ സംശയം കോളേജിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠിക്കുന്ന കണ്ണന് ബയോളജി പഠിപ്പിക്കുന്ന ടീച്ചർ എന്ത് ട്യൂഷനാണ്‌ എടുക്കുന്നതെന്നാണ്. അതോർത്ത് ഉറക്കം പോയ നാട്ടുകാരെ തക്കം പാർത്തിരുന്ന സതീശന്‍ ഒരു രാത്രിയില്‍ അംബികയുടെ വീടിന് ചുറ്റും വിളിച്ചുകൂട്ടി.

“ ഇങ്ങോട്ട് ഇറക്കിവിടെടീ അവനെ… രാത്രി 10 മണി കഴിഞ്ഞിട്ടും അവന്റെ ‘ബയോളജി’ നീ തീർത്തുകൊടുത്തില്ലേ? ഇത്രേം സ്റ്റാമിനയോ?”

“ സംഗതി ജോറായി കേട്ടോ. ഇതിപ്പൊ കുറെ വർഷമായി സ്പെഷ്യൽ ക്ലാസെന്നും പറഞ്ഞ് ഈ ചെക്കൻ രാത്രി സമയങ്ങളിൽ ഈ വീട്ടിൽ കേറിയിറങ്ങുന്നു. അന്നേ സംശയമുണ്ടായിരുന്നു. ഇപ്പൊ വ്യക്തമായല്ലോ.” ആരോ വിളിച്ച് പറഞ്ഞു.

“എന്നാലും ടീച്ചറാള് പുലിയാണ് കേട്ടോ. ഗൾഫിലുള്ള ആ പാവം കെട്ട്യോൻ ഇതറിയുമ്പോ കേറി വല്ല കടുംകയ്യും ചെയ്യുമോന്നാ.”

ആൾക്കൂട്ടത്തിൽ കമന്റുകൾ കേൾക്കെ കതക് അടച്ച് ഉള്ളിലിരുന്ന അംബിക ആകെ പരിഭ്രാന്തയായിപ്പോയിരുന്നു. വേച്ച് വീഴാൻ തുടങ്ങിയ അവളെ താങ്ങിപ്പിടിച്ച് നിൽക്കുകയായിരുന്നു കണ്ണൻ.

ആളുകൾ കൂവിവിളിച്ചുകൊണ്ടിരിക്കുമ്പോഴേക്കും പുറത്ത് പോലീസ് ജീപ്പ് വന്നുനിന്നു. അതുകണ്ടതും സതീശന്റെ മിഴികൾ ഒന്ന് തിളങ്ങി. ആൾക്കൂട്ടത്തിനിടയിലൂടെ എസ് ഐയും മറ്റ് പോലീസുകാരും വീടിന് മുന്നിലേക്ക് എത്തുമ്പോൾ അയാൾ അരികിലേക്ക് ഓടിച്ചെന്നു.

“ സാറേ… ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പരിപാടിയല്ല. കൊല്ലം കുറെയായി ആ ചെക്കന് ബയോളജി പറഞ്ഞുകൊടുക്കാനാണെന്ന് പറഞ്ഞ് രാത്രി മൊത്തം അവനെ വീട്ടിൽ വിളിച്ചുകേറ്റുന്നു. അന്ന് പിന്നെ പറഞ്ഞാൽ സദാചാരമായിപ്പോകും. ഗുരുശിഷ്യബന്ധം എന്നൊക്കെ പറഞ്ഞ് നമ്മളെ ഊമ്പനാക്കും. പക്ഷേ ഇപ്പൊ കോളേജിൽ ബി.എയ്ക്ക് പഠിക്കുന്ന ഇവൻ എന്തുണ്ടാക്കാനാ രാത്രി ട്യൂഷനെടുക്കുന്നത്? ചെന്ന് ചോദിക്ക് സാറെ.”

സതീശന്റെ വാക്കുകൾ കേട്ടുകൊണ്ട് എസ്ഐ ചുറ്റുമൊന്ന് കണ്ണോടിച്ചു.

“ അതിരിക്കട്ടെ, ഇവരെ പൂട്ടിയിടാൻ നിങ്ങൾക്കാരാ അനുവാദം തന്നത്?”

“ അവരെയാരും പൂട്ടി ഇട്ടിട്ടൊന്നുമില്ല.. ആൾക്കാര് കൂടിയപ്പോ അകത്തുനിന്നും ഡോർ ലോക്കാക്കിയേക്കുവാ. നാണംകെട്ട കൂട്ടം.” സതീശന്‍ അറപ്പോടെ പറഞ്ഞു.

“ ഓക്കെ, താനൊന്ന് മാറിക്കേ… ടീച്ചറേ, ഒന്ന് പുറത്തേക്ക് വന്നേ.. ബാക്കി കാര്യങ്ങൾ നമുക്ക് അതുകഴിഞ്ഞ് സംസാരിക്കാം.” എസ് ഐ കതകിൽ മുട്ടി.

അത് പറഞ്ഞപ്പോഴേക്കും കണ്ണൻ വീടിന്റെ മുൻവാതിൽ തുറന്നു. എല്ലാവരും ആർത്തിയോടെ എത്തിയൊളിഞ്ഞു ഉള്ളിലേക്ക് നോക്കവേ അംബികയുമായി അവൻ പതിയെ പുറത്തേക്ക് വന്നു. അതുകണ്ട് ചുറ്റും കൂടിയവർ കൂകിവിളിക്കുമ്പോൾ ആരൊക്കെയോ ആ രംഗങ്ങൾ മൊബൈലിൽ പകർത്താനുള്ള തിരക്കിലായിരുന്നു.

“ അകത്തൂന്ന് പൂട്ടിയോണ്ട് തുണിയും കോണാനുമൊക്കെ ഉടുക്കാൻ ആവശ്യത്തിന് സമയം കിട്ടി. അല്ലേ ടീച്ചറേ…” വഷളൻ ചിരിയുയോടെ സതീശന്‍ ചോദിച്ചു.

“ അംബികേ… പയ്യന്മാർക്ക് മാത്രേ അവസരമുള്ളോ… ഞങ്ങളെ കൂടി പരിഗണിക്കണേ…” വയസ്സൻ വറീതേട്ടൻ കമന്റടിക്കുമ്പോൾ അംബിക ഭയന്ന് കണ്ണന്റെ തോളില്‍ അള്ളിപ്പിടിച്ച് നിന്നു. കണ്ണന്റെ മുഖം കോപം കൊണ്ട് ചുവന്നു. അവൻ എസ് ഐയോട് ചോദിച്ചു.