ഡോക്ടർ തിരക്കിലാണ് – 1 3

“ശ്രീക്കുട്ടീ……!”
അവളുടെ കൂട്ടുകാരികൾ ആരുടെയോ നീട്ടിയുള്ള വിളി കേട്ടതും

“ഇത്ത ഇവിടെ നിക്ക് ഞാനിപ്പ വരാം”
എന്നും പറഞ്ഞ് അവൾ ഓടി!

തനിച്ചായപ്പോൾ ഞങ്ങൾ ഇരുവരുടെയും മുഖങ്ങൾ ചുവന്ന് തുടുത്തു!
എന്നെ ഒരുതരം വിറയൽ ബാധിച്ചു! അങ്ങേരിലും ഒരു അങ്കലാപ്പ് പ്രകടമായി!

“ഫോട്ടോ മമ്മൂട്ടിക്കാനെ ഏപ്പിച്ചാപ്പോരേ?”

അങ്ങേര് വിക്കി വിക്കി ചോദിച്ചു!

“ന്റള്ളോ! ഉപ്പാന്റേ കൊടുത്തേക്കല്ലേ! എന്റേൽ തന്നാമതി”

ഞാൻ തിടുക്കപ്പെട്ട് പറഞ്ഞിട്ട് ചുറ്റുപാടും ഒന്ന് നോക്കിയിട്ട് ശബ്ദം താഴ്ത്തി പറഞ്ഞു:

“എന്റിക്കാ…! ഇങ്ങളെയൊന്ന് ഒറ്റയ്ക് കാണാൻ ഞാനെത്ര മാസായി കാത്തുകാത്തിരിക്കുവാ! ഒറ്റയ്കൊള്ള ഫോട്ടോ എനിക്ക് വേണ്ട ങ്ങളെടുത്തോ എനിക്കിങ്ങടെ ഒരു കുഞ്ഞുഫോട്ടോ തന്നാമതി പാസ്പോർട്ട് സൈസ്! മെഡിക്കൽ കോളജിന്റവിടെ ഈയാഴ്ച എന്നേലുവൊന്ന് വൈകുന്നേരം വരണം എനിക്ക് പേടിയ്കാണ്ടൊന്ന് കാണണം!”

ക്ളാസ് കഴിഞ്ഞിറങ്ങുന്ന സമയവും ഒറ്റ ശ്വാസത്തിൽ കരച്ചിലിന്റെ ശബ്ദത്തിൽ ഞാൻ പറഞ്ഞ് കഴിഞ്ഞതും ശ്രീക്കുട്ടി ഓടിയെത്തി!

ഞെട്ടിത്തരിച്ച ആ മുഖത്ത് നിന്നും അതുകൊണ്ട് മറുപടി ഒന്നും വന്നില്ല!

“എന്റെ ദൈവമേ! അവനിങ്ങോട്ട് വരട്ടെ ഒന്ന് ചോദിച്ചിട്ടേയൊള്ളു!
ചുമ്മാതൊന്ന് കണ്ണിറുക്കിക്കാട്ടിയാ പോലും കടിച്ചുകീറാൻ വരുന്നവനാ! എന്നാലുമെന്റെ മിണ്ടാപ്പൂച്ചേ നിനക്കെവിടുന്ന് കിട്ടിയെടീ ഇത്ര ധൈര്യം!”

ഇടയ്ക് കയറിയ ശാലിനി അമ്പരന്ന് താടിയ്ക് കൈയും കൊടുത്തിരുന്ന് തിരക്കി!

റസിയ ചിരിച്ചു:

“സ്നേഹം ഒരു ഭ്രാന്തായി മാറുമ്പോൾ ഇല്ലാത്ത ധൈര്യമൊക്കെ താനേ വരുമെടീ..!”

“നീ നിന്റെ വിശേഷങ്ങൾ ഒന്നും പറഞ്ഞില്ലല്ലോടീ! കല്യാണോം കഴിഞ്ഞ് ഉടൻ ഗൾഫിന് പറന്ന നിന്നെപ്പറ്റി പിന്നീട് യാതൊരു വിവരവുമില്ല!”

“ഓ…! അതെന്നാ പ്രത്യേകിച്ചറിയാൻ ഒരുഡസൻ തികയ്കാനാ നിന്റെ കെട്ടിയോന്റെ പിന്നാലെ നടന്നത് അത് ചീറ്റിപ്പോയി അവനെന്നെ ഓടിച്ചു! പിന്നൊരുത്തനെ തപ്പാനൊള്ള നേരോം കിട്ടിയില്ല! പതിനൊന്ന് കോലുകളുടെ രുചീമായി കല്യാണമങ്ങ് നടന്നു! അതിയാനെക്കൊണ്ടൊന്നും എനിക്കൊന്നുമാകില്ലാരുന്നു! എന്തായാലും ഭാഗ്യത്തിന് അങ്ങേരുടനിയൻ ഒരുവർഷം കഴിഞ്ഞപ്പ അങ്ങ് വന്നു! അവനാള് മിടുക്കനാ! ഇനീ കൊച്ചിനെ എവിടേലും പഠിയ്കാനാക്കീട്ട് നല്ലൊരു കൊച്ച് പയ്യനെ കറക്കിയെടുക്കുന്ന വരെ ഞാൻ നിനക്കൊരു ശല്യായിട്ടിവിടെ കാണും പതിയെ പറയാലോ കഥകൾ!”

“ശ്ശോ..! നിന്റൊരു കാര്യം! എന്റേടീ വയസുമുപ്പത്തേഴായില്ലേ! അവള് പിന്നേം കൊച്ചുപിള്ളാരെ തപ്പുന്നു!”

റസിയ സ്വയം തലയ്കടിച്ചു!

“ഓ… പിന്നേ! മുപ്പത്തേഴ്! അത് നിനക്കാ! എനിക്ക് വയസ്സ് മുപ്പത്തെട്ടായി! ഇതിനങ്ങനെ പ്രായവൊന്നുവില്ലടീ! നിന്നേം കെട്ടിയോനേം പോലത്ത വിചിത്രജീവികളാണോ എല്ലാരും!
ആട്ടെ വിശ്വാമിത്രൻ പിറ്റേന്ന് മെഡിക്കൽ കോളജി വന്നോ നീയതുപറ!”

“എന്റെ ശാലൂ! നിനക്കിനിയേലും അടങ്ങിയൊതുങ്ങി കഴിയാമ്മേലേ…?”

“എന്റേടീ ഞാഞ്ചുമ്മാ തമാശ പറഞ്ഞതല്ലേ! പിള്ളാര് അറിവായേപ്പിന്നെ ഒരു ചുറ്റിക്കളീമില്ല! കല്യാണം കഴിഞ്ഞ് ആകെ അനിയനുമായാ! അതത്ര സേഫാരുന്ന കൊണ്ട് മാത്രം!അതും ആറേഴ് വർഷം മുന്നേ നിർത്തി! ഇപ്പ ഞാനാള് ഭയങ്കര ഡീസന്റാ! വെല്ലവനേം കറക്കിയെടുത്താ അവൻ വല്ല വീഡിയോയുമെടുത്ത് വാട്സാപ്പിലിട്ടാലോ! നമ്മടെ ചെറുപ്പം പോലല്ലല്ലോ ഇപ്പ! സത്യത്തി പേടിച്ചിട്ടാ ഒതുങ്ങിയേ!”
രണ്ട് പേരും ഒരേപോലെ ചിരിച്ച് പോയി! റസിയ വീണ്ടും തുടർന്നു…..

“എവിടെ പിറ്റേന്ന്! തിങ്കൾ ചൊവ്വ ബുധൻ നോക്കി നോക്കി എന്റെ കണ്ണ് കഴച്ചത് മിച്ചം! പഠനത്തിൽ പോലും എനിക്ക് ശ്രദ്ധിയ്കാൻ പറ്റാണ്ടായി! രാത്രി കിടന്ന് കരഞ്ഞ് കരഞ്ഞ് മടുത്തു! നീ പറഞ്ഞപോലെ പെണ്ണുങ്ങളോടൊള്ള സമീപനം ഞാനും തിരക്കിയറിഞ്ഞാരുന്നു! ഏതായാലും നേരെ ചെന്ന് ഉപ്പാന്റടുത്ത് പറഞ്ഞില്ലല്ലോ അതുതന്നെ വല്യകാര്യം! ഒടുവിൽ വ്യാഴാഴ്ച വൈകുന്നേരം ആളെത്തി!

ദൂരെ നിന്നേ കണ്ടു ബൈക്കിൽ നിന്നിറങ്ങാതെ പോകുന്ന കുട്ടികളിൽ എന്നെ പരതുന്നത്!

Leave a Reply

Your email address will not be published. Required fields are marked *