ഡോക്ടർ തിരക്കിലാണ് – 1 3

ഞാൻ ഇട്ടിരുന്ന കോട്ട് ഊരി സ്റ്റെത്തും കൂടി കൊടുത്തിട്ട് അൽപ്പം ഷോപ്പിംഗ് ഉണ്ട് എന്ന് വാർഡനോട് പറയാൻ കൂട്ടുകാരികളെ പറഞ്ഞ് ഏൽപ്പിച്ച് നേരേ ചെന്ന് ബൈക്കിന്റെ പിന്നിൽ കയറിയങ്ങ് ഇരുന്നു!

ശ്രീയേട്ടൻ എന്നെ കണ്ടു എന്നത് മനസ്സിലായതും ഞാൻ അങ്ങോട്ട് നടന്ന് കൊണ്ട് അങ്ങേര് കാൺകെ തലയിൽ തട്ടമായി ഇട്ടിരുന്ന ചുരിദാറിന്റെ ഷാൾ എടുത്ത് സാധാരണ പോലെ ഇരു തോളിലൂടെയും പിന്നോട്ട് ഇട്ടിരുന്നു!”

“ഭയങ്കരീ….! തീർച്ചേം തീരുമാനോം ഒന്നുവായില്ല അപ്ളേ തട്ടം മാറ്റിക്കളഞ്ഞല്ലോടീ നീയ്..! അവന്റെ വണ്ടിയേ അത്ര ധൈര്യത്തി കേറാനൊരുങ്ങിയ ആദ്യ പെണ്ണ് നീ തന്നാ! എന്നിട്ടെന്താ അവനിറക്കിയോടിച്ചോ..?”

ആകാംഷ സഹിയ്കാൻ വയ്യാഞ്ഞ് ശാലിനി ഇടയ്ക് കയറി…!

“ഓടിയ്കാനോ…? എന്നെയോ…! ഇച്ചിരെ പുളിയ്കും! അത് നിന്റടുത്തൊക്കയല്ലേ? എന്റിക്ക വെറും പാവാടീ…!”

റസിയ വീണ്ടും ചിരിച്ച് തുടർന്നു!

“ആളങ്ങമ്പരന്ന് പോയി! ഞടുങ്ങിയ ആ മുഖം ഞാൻ ബൈക്കിന്റെ കണ്ണാടിയിൽ കണ്ടു!
‘ന്റെ റസിയാ..! നീയിതെന്താ കാട്ടിയെ നീയെന്തിനാ തട്ടമെടുത്തെ..???’

‘എന്റിക്കാ ങ്ങള് വണ്ടി വിട്! ഇവടെ നിന്നാ ന്റെ കൂട്ടുകാരികള് കാണും’

ഒന്നും പറയാതെ അങ്ങേര് ബൈക്ക് സ്റ്റാർട്ടാക്കി മുന്നോട്ട് പോയി!
ഒരു വശത്തേയ്ക് കാലിട്ടിരുന്ന ഞാൻ വലം കൈ അങ്ങേരുടെ വയറിലൂടെ ഇട്ട് പിടിച്ച് നന്നായി ചേർന്നിരുന്നു!
എന്റെ നിറമാറ് ആ പുറത്ത് നന്നായമർന്നു!
ഞാനമർത്തി എന്ന് പറയുന്നതാകും ശരി!
ഞാനാ തോളിലേയ്ക് താടി വച്ചുകൊണ്ട് പറഞ്ഞു:

‘എന്റിക്കാ നമ്മടവിടന്ന് അറുപത് കിലോമീറ്റർ ദൂരമാ ഇവിടം! ഇവിടെങ്ങും നമ്മളെ അറിയുന്ന ആരുമില്ല! തട്ടമില്ലേ ഇനി ആരേലുമൊണ്ടേ തന്നെ ശ്രദ്ധിക്കുവേമില്ല! ഇക്ക ടൌണിലോട്ട് വണ്ടിവിട്!’

വിജനമായ വഴിയിലൂടെ പന്ത്രണ്ട് കിലോമീറ്റർ സഞ്ചരിയ്കണം ഒരു കൊച്ചു പട്ടണത്തിലെത്താൻ! ആള് യാതൊന്നും മിണ്ടുന്നില്ല! കല്ലിച്ച മുഖഭാവം ഞാൻ കണ്ണാടിയിൽ കണ്ടു! എന്നാ തോളീന്ന് മുഖമെടുക്കാനോ പുറത്ത് അമർത്താതെന്നോ ഒട്ട് പറഞ്ഞുമില്ല! എനിക്കാശ്വാസമായി ഞാൻ ഇത്തിരി പിന്നിലേയ്ക് നിരങ്ങി മര്യാദയ്കിരുന്നു! വട്ടം പിടിച്ച കൈ ഒട്ട് മാറ്റിയതുമില്ല!

‘ഇക്ക.. വലത്തോട്ടൊള്ള ആ ചെറിയ മൺവഴിയേ കേറിപ്പോണേ…’

ഞാൻ പറഞ്ഞത് പോലെ കാടിനുള്ളിലേയ്ക് വണ്ടി കയറി….

‘ദാണ്ടാ സൈഡിലേയ്ക് നിർത്തിയാ മതി….’
ബൈക്ക് നിർത്തി ഞാനിറങ്ങിയതും ചുറ്റുപാടും നോക്കി അമ്പരന്ന ആള് പരിഭ്രമത്തോടെ ചോദിച്ചു:

‘ഇതെന്താ ഇവിടെ…’

ഒരു മനുഷ്യജീവി പോലുമില്ലാത്ത വിജനമായ കാട് പിടിച്ച് കിടക്കുന്ന സ്ഥലം!
ഞങ്ങളുടെ കോളജിന്റെ സ്ഥലമാണ്!
വല്ലപ്പോഴും ഒന്നും ഒറ്റയും ആയി വണ്ടികൾ കടന്ന് പോകുന്ന വഴിയിൽ നിന്നും ഒരുപാട് ഉള്ളിലേയ്ക് കയറിയാണ് ഞങ്ങൾ നിൽക്കുന്നത്…!

‘ടൌണിലൊക്കെ പോയാ എനിക്കാറിന് മുന്നേ ഹോസ്റ്റലി കേറണം! ഇവിടാവുമ്പ ആരുമൊട്ട് വരില്ലതാനും ഇക്ക വണ്ടിവച്ചിട്ടിറങ്ങ്..!’
വണ്ടി വച്ചിറങ്ങിയതും ഞാനാ മാറിലേയ്ക് വീണ് വട്ടം പിടിച്ച് പറഞ്ഞു!

‘ഇങ്ങളില്ലാണ്ടെനിക്ക് പറ്റൂലിക്കാ… പറ്റൂല’

പറഞ്ഞതും ഞാൻ പൊട്ടിക്കരഞ്ഞ് പോയി! അഭിനയമല്ല സത്യമായും കരഞ്ഞ് പോയത് തന്നാ!

ഒന്നും മിണ്ടാതെ എന്നെ വട്ടം പിടിച്ച് എന്റെ പുറത്ത് തടവി ആശ്വസിപ്പിച്ചുകൊണ്ട് അങ്ങേര് നിന്നു!

എന്റെ പൊട്ടിക്കരച്ചിലിന്റെ അലകൾ ഒന്നടങ്ങി അത് ഒരു നേർത്ത തേങ്ങൽ ആകുന്നത് വരെയും ഇക്ക അതേ നിൽപ്പ് എന്റെ പുറവും തടവിക്കൊണ്ട് നിന്നു….

എന്റെ കരച്ചിൽ അടങ്ങിയതും എന്നെ പതിയെ അടർത്തി മാറ്റിയിട്ട് എന്നെയും ചേർത്ത് പിടിച്ച് അടുത്ത് കണ്ട പാറയിൽ ചെന്നിരുന്നു. ഇരുന്നതും ഞാനാ മടിയിലേയ്ക് തല ചായ്ച്ച് കിടന്നു!

എന്റെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ച് കൊണ്ട് ഇക്ക പതിയെ വിളിച്ചു:

‘മോളേ…..’

ഞാൻ അതേ കിടപ്പിൽ ചെറുതായി മൂളി.

‘എന്റെ മോള് ശരിക്കാലോചിച്ചോ? എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന്! രണ്ട് വിഭാഗങ്ങൾ ആയിരുന്നേൽ സാരമില്ലായിരുന്നു! ഇത് രണ്ട് മതങ്ങൾ! എന്തെല്ലാം ഭൂകമ്പങ്ങൾ നടക്കും! നീയത്ര വിവരമില്ലാത്ത പെണ്ണൊന്നുമല്ലല്ലോ?’

Leave a Reply

Your email address will not be published. Required fields are marked *