തിരികെ പോണ വഴി ഞാൻ വിളിച്ചു:
“ശ്രീയേട്ടാ….”
‘ഊം……’
“സാറ്റർഡേ എന്നെ കൊണ്ടുപോരാൻ വരുവോ..?”
‘ഇനിയിപ്പ അതാണോ! ഇപ്പ ഒടനെ തന്നേ നാട്ടാരെ മൊത്തം അറീക്കണോ?’
“പിന്നെ! നാട്ടാരെങ്ങനറിയാൻ! ശ്രുതീടെ കാറിലാ ഞാൻ മിക്കവാറും പോരാറ് അവിടുന്നാ ഉപ്പ കാറുമായി വരുവോ അല്ലേ ബസ്സിനോ പോരുന്നേ! അതുപോലെ മതി വീട്ടി ഉപ്പയോട് വരണ്ട ബസിൽ പോന്നോളാന്ന് പറഞ്ഞാ മതിയല്ലോ!”
‘അതൊന്നും വേണ്ട നീ വരുന്നതും പോകുന്നതും പോലൊക്കെ അങ്ങ് ചെയ്താമതി!’
ഞാൻ പിന്നൊന്നും പറഞ്ഞില്ല! ചെന്നിറങ്ങിയതും ഒന്നും മിണ്ടാതെ മുഖോം വീർപ്പിച്ച് ഒന്ന് നോക്കീട്ട് ഹോസ്റ്റലിലേയ്ക് പോയി! പിന്നിൽ ശ്രീയേട്ടന്റെ ചിരിയുടെ ശബ്ദം കേൾക്കാമായിരുന്നു…!
റസിയ ഇത് പറഞ്ഞ് നിർത്തിയതും ബെറ്റി ചായയുമായി കയറി വന്നു. മൂവരും ചായ കുടിച്ചിരിയ്കുമ്പോൾ വാവക്കുട്ടിയുടെ വിസിലടിശബ്ദം കേട്ടു! അവൾ മിറ്റത്തേയ്ക് ഇറങ്ങി ഓടുന്നു.
“അച്ച വന്നു…!”
പറഞ്ഞ് കൊണ്ട് റസിയ എണീറ്റു. ഒപ്പം ശാലിനിയും ബെറ്റിയും. മൂവരും കൂടി താഴേയ്കിറങ്ങുമ്പോൾ കേട്ടു വാവക്കുട്ടിയുടെ ഉച്ചത്തിലുള്ള സംസാരം….
“അച്ചേ ഉമ്മച്ചീടെ കൂട്ടാരി വന്നിട്ടൊണ്ട് ഒരാന്റിയാ….!”
കൈകളിൽ കോരിപ്പിടിച്ചത് പോലെ എടുത്ത വാവക്കുട്ടിയുമായി കയറി വരുന്ന കറുത്ത പാന്റിൽ ഇൻ ചെയ്ത വെള്ളയും നീലയും ചെറിയ ലൈനുകളുള്ള ഷർട്ടും ധരിച്ച സുമുഖന്റെ മുഖത്തേയ്ക് ശാലിനി സകൌതുകം നോക്കി!
മുഖത്ത് ഒരു കണ്ണട ഉണ്ട് എന്നത് ഒഴിച്ചാൽ ശ്രീകാന്തിന് യാതൊരു മാറ്റവുമില്ല!
ശാലിനിയുടെ മുഖത്തേയ്ക് നോക്കിയ ശ്രീകാന്തിന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി! ഓർമ്മയിൽ എന്തോ പരതും പോലെ വാവക്കുട്ടിയെ താഴെ നിർത്തി വിരൽ ചൂണ്ടി സംശയം നിറഞ്ഞ ശബ്ദത്തിൽ മടിച്ച് മടിച്ച് ചോദിച്ചു:
“ശാലിനി…..?”
റസിയയും ശാലിനിയും കൂടി പരസ്പരം നോക്കി ചിരിച്ചു!
“ആ….! ചിരിച്ച് കണ്ടപ്പ സംശയം മാറി ശാലിനി തന്നെ! നീയങ്ങ് വല്യ അമ്മച്ചിയായിപ്പോയല്ലോടീ”
ഞാൻ ഉറക്കെ ചിരിച്ചു!
“ഇവള് ശ്രീയേട്ടന്റെ ഫോട്ടോ കണ്ട് പറഞ്ഞേയൊള്ളു! പഴേ കാര്യങ്ങൾ”
റസിയ ചിരിച്ചു!
“നീ ഗൾഫിലല്ലേ ഇപ്പഴും അവിടെന്താ അങ്ങ് സ്ഥിരമാക്കിയോ…?”
“ഇല്ലടാ…. ഇനി പോണില്ല! ഇടയ്കിടെ നിങ്ങക്ക് അവധിയുള്ളപ്പ വരാം. നേരമൊരുപാടായി നീയിപ്പ എന്നെ ഒന്ന് വീട്ടി കൊണ്ടെ വിട്! വാടീ റസിയേ എന്റെ മോനേം വീടും ഒക്കെ ഒന്ന് കാണാം! നിങ്ങളെ പോലെ പൊടിക്കുഞ്ഞുങ്ങളല്ല രണ്ട് കടാമുട്ടന്മാരാ എനിക്ക്! ഇളയവന്റേം പ്ളസ്സ്ടൂ കഴിഞ്ഞു. ഇനി ഇവിടെ പഠിപ്പിയ്കാനാ!
ഞാൻ റസിയയോടും വാവക്കുട്ടിയോടും ഒപ്പം ചെന്ന് ശാലിനിയെ അവളുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി…..
ശാലിനി അങ്ങ് വല്ലാതെ തടിവച്ച് ആളാകെ മാറിപ്പോയി! അവളുടെ കോളജിലെ ലീലാവിലാസങ്ങൾ ഒന്നൊന്നായി എന്റെ കൺമുന്നിൽ തെളിഞ്ഞ് വന്നു….
ഈ ലക്കത്തിൽ കന്പി തിരുകാൻ നോക്കിയിട്ട് നടന്നില്ല! സാരമില്ല ആ കുറവ് നമുക്ക് അടുത്ത ലക്കം ശാലിനിയിലൂടെ പരിഹരിയ്കാം…
സുനിൽ
