തണൽ – 1

ഞാൻ അവളെ നോക്കി ചിരിക്കുക മാത്രം ചെയ്തു.

പിന്നീടാങ്ങോട്ട് ഓരോരുത്തരായി കയറി വന്ന് അവരവരുടെ സീറ്റിൽ ഇരുന്നു. ചിലർ അവിടെനിന്നും കൊണ്ട് തന്നെ ചിരിച്ച് കാണിച്ചു. ചിലർക്ക് അതിനും സമയമില്ലായിരുന്നു.

പത്ത് മണി ആയതും ഒരു നാല്പത് നാൽപതി അഞ്ചിനോട്‌ അടുത്ത് പ്രായം വരുന്ന ഒരു സ്ത്രീ ഉള്ളിലേക്ക് കയറി വന്നു. അവർ നേരെ മാനേജറുടെ കേബിനിലേക്ക് പോയി.

ആഹാ.. അപ്പോ ഇതാണ് മാനേജർ. ഞാൻ ചെയറിൽ നിന്നും എഴുനേറ്റ് നേരെ അവരുടെ അടുത്തേക്ക് നടന്നു.
മെ ഐ കമിങ്..

യെസ്..

ഞാൻ ക്യാബിനിൽ കടന്നതും അവരെ നോക്കി ചിരിച്ചു. അതിന്റെ പ്രതിഫലനം എന്നോണം തിരിച്ച് അവരുടെ മന്ദസ്മിതം എനിക്കുനേരെ നീണ്ടു.

കിഷോർ അല്ലെ…

അതെ മാഡം. എന്റെ കയ്യിലെ ഫയലും എക്സിക്യൂട്ടീവ് ലുക്കും കണ്ടതിനാലാവണം അവർ എന്നെ തിരിച്ചറിഞ്ഞു.

പിന്നിട് അവർ എനിക്ക് വേണ്ട നിർദേശങ്ങൾ നൽകി. തൽകാലം ലോൺ സെക്ഷൻ നോക്കാൻ പറഞ്ഞു.

വരു.. അവർ എനിക്ക് മുന്നിൽ കേബിനിൽ നിന്നും പുറത്തിറങ്ങി.

ദാ.. ആ കാണുന്ന സിറ്റ് കിഷോറിന്റെയാണ്. അവർ ഒരു സീറ്റ് ചൂണ്ടിക്കൊണ്ട് എന്നോട് പറഞ്ഞു.

Ok മാഡം. ഞാൻ അവർ ചൂണ്ടി കാണിച്ച സീറ്റിൽ പോയിരുന്നു.

എന്റെ തോട്ട അപ്പുറത്തെ സീറ്റിൽ ഇരിക്കുന്നുണ്ട് ഒരുത്തൻ. ഞാൻ വന്നപ്പോൾ മൈന്റ് ചെയ്യാതിരുന്ന തെണ്ടി. അപ്പോഴാണ് അവന്റെ മുന്നിൽ ഇരിക്കുന്ന ബോർഡ് ഞാൻ ശ്രദ്ധിച്ചത്. മെ ഐ ഹെല്പ് യൂ .

ഒ… അപ്പോ അതാണ്. ഇതിനാണോടാ തെണ്ടി നിനക്കിത്ര ജാഡ. എനിയിപ്പോ എന്തായാലും ഞാൻ അങ്ങോട്ട് കയറി സംസാരിക്കാൻ പോവുന്നില്ല. ജാഡ തെണ്ടി.

എന്റെ അടുത്തേക്ക് പ്രത്യകിച്ച് ആളുകൾ ഒന്നും വരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ വെറുതെ ഇരിക്കുനത് കണ്ടതുകൊണ്ടാവണം. ആളുകൾ ഓരോ സംശയവും ചോദിച്ച് എന്റെയടുക്കൽ വന്നുകൊണ്ടിരുന്നു. അങ്ങനെ അവന്റെ പണികൂടി ഞാൻ ചെയേണ്ടിവന്നു.

അപ്പോഴാണ് ഞാനത് ശ്രദ്ധിക്കുന്നത്. രമ്യ ഇടക്കിടക്ക് ഇങ്ങോട്ട് നോക്കുന്നുണ്ട്. ആ ബ്രാഞ്ചിൽ ആകെയുള്ള രണ്ട് പെൺ തരികളിൽ ഒന്ന്. ആളൊരു ആവറേജ് ആണെങ്കിലും ഇവിടതെ അവസ്ഥ വച്ച് നോക്കുബോൾ അത് ഒരു മരുഭൂമിയിലെ മഴ തന്നെയാണ്.

നമ്മുടെ നാട്ടിലെ ബാങ്കുകളിലെ സ്റ്റാഫുകളെ കണ്ടാൽ അവിടെ നിന്നും ഇറങ്ങാൻ തോന്നില്ല. പക്ഷേ ഇവിടത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കൊച്ചി പോലുള്ള നഗരത്തിലും കുട്ടികൾക്ക് ഇത്രക്ക് ക്ഷമമോ… ഞാൻ ചിന്തിച്ചു.

അപ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്. മാനേജർ മാഡം അസിസ്റ്റന്റ് മാനേജറുടെ ചെയറിൽ ഇരുന്നുകൊണ്ട് ജോലി ചെയുന്നു.

അപ്പോ ശരിക്കും ഇവർ ആരാണ്. മാനേജരോ അതോ അസിസ്റ്റന്റ് മാനേജരോ.. ചെറിയ ഒരു സംശയം എനിക്ക് തോന്നി.
ലഞ്ച് ടൈം ആയപ്പോൾ എല്ലാവരും അവരവർ കൊണ്ടുവന്ന ഫുഡും കൊണ്ട് ഡൈനിങ് ഏരിയയിലേക്ക് പോയി. രമ്യ മാത്രം എന്റെ അടുത്തേക്കാണ് വന്നത്.

കിഷോർ.. ഫുഡ്‌ കൊണ്ടുവന്നിട്ടുണ്ടോ…

ഇല്ല രമ്യ. ഹോട്ടലിൽ പോവണം. ഞാൻ പറഞ്ഞു.

മ്മ്.. ശരി. അവൾ അതും പറഞ്ഞ് ഫുഡ്‌ കഴിക്കാൻ പോയി.

സത്യം പറഞ്ഞാൽ അവളുടെ ആ ഒരു പ്രവർത്തിയിൽ നിന്ന് എനിക്ക് അവളോട് അല്പം ബഹുമാനം തോന്നി. കാരണം മറ്റാരും എന്നോട് ഇതുവരെ സംസാരിക്കാൻ പോലും വന്നിട്ടില്ല എന്നത് തന്നെ.

നമ്മൾ ആദ്യമായി ഒരു ജോലിക്ക് കയറുബോൾ അഭിമുഖീകരിക്കേണ്ടിവരുന്ന വലിയൊരു പ്രശ്നം.

പുറത്ത് പോയി തരക്കേടില്ലാത്ത ഒരു ഹോട്ടൽ കണ്ടുപിടിച്ച് അവിടെ നിന്നും നാടൻ ഫുഡ്‌ കഴിച്ചു.

അത് കഴിഞ്ഞ് ഞാൻ വീണ്ടും ബാങ്കിലേക്ക് നടന്നു. എനി രണ്ട് മണിക്ക് ശേഷം മാത്രമേ ബാങ്ക് പ്രവർത്തിക്കുകയൊള്ളു. അതുവരെ ഫ്രീയാണ്.

ഞാൻ എന്റെ ചെയറിൽ പോയി ഇരുന്നതും ഓരോരുത്തരായി എന്റെ അടുത്ത് വന്ന് പരിജയപെട്ടു.

അവസാനം ആ ജാഡ തെണ്ടിയും എന്റെ അടുത്തുവന്നു.

ഹായ്.. ഞാൻ രാഹുൽ.

ഹായ്… ഞാൻ കിഷോർ.

പിന്നീട് മറ്റ് കാര്യങ്ങൾ എല്ലാം ഞങ്ങൾ ഫ്രീയായി സംസാരിക്കുവാൻ തുടങ്ങി. അതിൽനിന്നും ഒരു കാര്യം എനിക്ക് വ്യക്തമായി. ഒന്നുകിൽ ഇവിടെ എന്റെ ഏറ്റവും അടുത്ത സുഹൃത്താവാൻ പോകുന്നവൻ. അല്ലങ്കിൽ ഇവനാവും എനിക്ക് ഏറ്റവും വലിയ പാരയവൻ പോവുന്നത്.

മൂന്ന് മണി കഴിഞ്ഞപ്പോൾ പിന്നെ ബാങ്കിൽ ഞങ്ങൾ സ്റ്റാഫുകൾ മാത്രമായി. പിന്നീടങ്ങോട്ട് നാല് മണിവരെ ഓരോ സെക്കൻഡുകളും തള്ളി നീക്കുകയായിരുന്നു.

ഇതിനിടയിലും രമ്യ ഇടക്ക് എന്റെ അടുത്ത് വന്ന് ഓരോന്ന് സംസാരികാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ അത് മറ്റുള്ളവർ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായപ്പോൾ ഞാൻ അല്പം അകലം പാലിച്ചു. എന്റെ പണികൾ കഴിഞ്ഞപ്പോൾ ഞാൻ നേരെ ഹോസ്റ്റലിലേക്ക് തിരിച്ചു.

വഴിമദ്യ ഒരു ചായ കുടിച്ചതിനുശേഷം ഹോസ്റ്റലിലേക്ക് പ്രയാണം ആരംഭിച്ചു.

സായാഹ്ന രശ്മിയിൽ പൊതിഞ്ഞ കൊച്ചിക്ക് ഒരു പ്രത്യേക ഭംഗിയാണ്. മെട്രോ പലതിനടിയിലൂടെ തണൽ പറ്റി കലപില കൂട്ടി പോവുന്ന സ്കൂൾ കുട്ടികളും.
മോഡേൺ രീതിയിൽ ആരെയും ആകർഷികാൻ പോന്ന വസ്ത്രങ്ങളണിഞ്ഞ് ഫുഡ്‌ പാതിലൂടെ അന്നനട നടന്നുകൊണ്ട് വരുന്ന തരുണി മണികളും.

കൈ വിട്ടാൽ അകന്ന് പോവും എന്ന ഭയത്തോടെ കരുതലോടെ കോർത്ത് പിടിച്ച കൈകളാൽ നടന്നുവരുന്ന ഇണ പ്രാവുകളും.

വെയിലേറ്റ് വാടിയ മുഖത്ത് വാടത്തെ സൂക്ഷിച്ച പുഞ്ചിരിയുമായി കയ്യിൽ അന്നന്നത്തെക്കുള്ള അരിയുമായി വീട്ടിലേക്ക് മടങ്ങുന്ന പാവങ്ങളും.

ലുലുമാളിന്റെ ശീതളിമയിൽ ഷോപ്പിങ് കഴിഞ്ഞ് ആഡംബര കറുകളിൽ കോടികളുടെ അപർട്ട്മെൻഡിലേക്ക് പോവുന്ന ധനികരും.

കൊച്ചിയുടെ കാഴ്ചകൾ എനിയും അനവതി. അവ വർണിക്കാൻ നമ്മുക്ക് ദിവസങ്ങൾ എടുത്തേക്കം. ഞാൻ ഹോസ്റ്റലിൽ എത്തി.

ബോയ്സ് ഹോസ്റ്റൽ എന്ന് പറയുമ്പോൾ പല മേഖലയിലുള്ളവരുമുണ്ട്.

പഠിക്കുന്നവരുണ്ട് ജോലി ചെയുന്നവരുണ്ട്. ഒറ്റക്ക് താമസിക്കുന്നവർക് ബഡ്ജറ്റ് ഫ്രണ്ട്ലിയായി താമസിക്കാൻ പറ്റിയ ഒരിടം.

ഡ്രസ്സ്‌ എല്ലാം നമ്മൾ തന്നെ കഴുകണം എന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല. ഹോസ്റ്റൽ ലൈഫിലെ ഏതൊരു ആളെയും മടുപ്പിക്കുന്ന ഒരു പണിയും അതാണലോ.

ഒരു ദിവസം മടി പിടിച്ചിരുന്നാൽ അടുത്ത ദിവസതെക്ക് ഇരട്ടി പണിയായി മാറുകയ്യും ചെയ്യും.

ഞാൻ ഇന്നലെ ഇങ്ങോട്ട് വരുബോൾ ഇട്ടതും. ഇന്ന് ബാങ്കിലേക്ക് പോവുബോൾ ഇട്ടതുമായ രണ്ട് ജോഡി ഡ്രസ്സ്‌ കഴുകി.

ആ പണി കഴിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ അമ്മ എന്റെ മുന്നിൽ ഉണ്ടെങ്കിൽ ഒന്ന് തൊഴണം എന്ന് തോന്നിപോയി.

############################

പിറ്റേന്ന് പതിവ് പോലെ ബാങ്കിലേക്ക് വിട്ടു. പോകുന്ന വഴിക്ക് ഒരുപാട് സുന്ദരികളായ പെൺകുട്ടികളെ കാണം. ചിലർ നമ്മളിലൂടെയും ഒന്ന് നോട്ടം പായിക്കും. നല്ല സുഖകരമായ കാഴ്ചത്താനെയാണത്.

പത്തുമണിക്ക് പത്ത് മിനിറ്റ് ഉള്ളപ്പോൾ ഞാൻ ബാങ്കിലെത്തി. ഇന്ന് സെക്യൂരിറ്റി ചേട്ടനോട് അങ്ങോട്ട് ചിരിക്കുന്നതിനുമുൻപ് അയാൾ ഇങ്ങോട്ട് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *