തണൽ – 1 3

കൊച്ചിയുടെ കാഴ്ചകൾ എനിയും അനവതി. അവ വർണിക്കാൻ നമ്മുക്ക് ദിവസങ്ങൾ എടുത്തേക്കം. ഞാൻ ഹോസ്റ്റലിൽ എത്തി.

ബോയ്സ് ഹോസ്റ്റൽ എന്ന് പറയുമ്പോൾ പല മേഖലയിലുള്ളവരുമുണ്ട്.

പഠിക്കുന്നവരുണ്ട് ജോലി ചെയുന്നവരുണ്ട്. ഒറ്റക്ക് താമസിക്കുന്നവർക് ബഡ്ജറ്റ് ഫ്രണ്ട്ലിയായി താമസിക്കാൻ പറ്റിയ ഒരിടം.

ഡ്രസ്സ്‌ എല്ലാം നമ്മൾ തന്നെ കഴുകണം എന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല. ഹോസ്റ്റൽ ലൈഫിലെ ഏതൊരു ആളെയും മടുപ്പിക്കുന്ന ഒരു പണിയും അതാണലോ.

ഒരു ദിവസം മടി പിടിച്ചിരുന്നാൽ അടുത്ത ദിവസതെക്ക് ഇരട്ടി പണിയായി മാറുകയ്യും ചെയ്യും.

ഞാൻ ഇന്നലെ ഇങ്ങോട്ട് വരുബോൾ ഇട്ടതും. ഇന്ന് ബാങ്കിലേക്ക് പോവുബോൾ ഇട്ടതുമായ രണ്ട് ജോഡി ഡ്രസ്സ്‌ കഴുകി.

ആ പണി കഴിഞ്ഞപ്പോൾ സത്യം പറഞ്ഞാൽ അമ്മ എന്റെ മുന്നിൽ ഉണ്ടെങ്കിൽ ഒന്ന് തൊഴണം എന്ന് തോന്നിപോയി.

############################

പിറ്റേന്ന് പതിവ് പോലെ ബാങ്കിലേക്ക് വിട്ടു. പോകുന്ന വഴിക്ക് ഒരുപാട് സുന്ദരികളായ പെൺകുട്ടികളെ കാണം. ചിലർ നമ്മളിലൂടെയും ഒന്ന് നോട്ടം പായിക്കും. നല്ല സുഖകരമായ കാഴ്ചത്താനെയാണത്.

പത്തുമണിക്ക് പത്ത് മിനിറ്റ് ഉള്ളപ്പോൾ ഞാൻ ബാങ്കിലെത്തി. ഇന്ന് സെക്യൂരിറ്റി ചേട്ടനോട് അങ്ങോട്ട് ചിരിക്കുന്നതിനുമുൻപ് അയാൾ ഇങ്ങോട്ട് ചിരിച്ചു.

അങ്ങനെ ഞാൻ എന്റെ ചെയറിൽ പോയിരുന്നു. രാഹുൽ എനിക്ക് നേരെ കൈ ഉയർത്തികാണിച്ചു. ഞാനും അവന് നേരെ കൈവീശി കാണിച്ചു.

പിന്നിട് അങ്ങോട്ട് ഓരോരുത്തരായി കയറിവന്നു. അതിനിടയിൽ രമ്യയും കയറി വന്നു. അവരെല്ലാം എനിക്കും ഒരു ചിരി തരാൻ മടിച്ചില്ല. സത്യം പറഞ്ഞാൽ ആ ഒരു പ്രവർത്തി എനിക്കല്പം സന്തോഷം പകരുകയും ചെയ്തു.
പത്ത് മണിക്ക് ബാങ്കിംഗ് ടൈം തുടങ്ങുന്നതിന് സെക്കൻഡുകൾ മാത്രം ശേഷിക്കെ ബാങ്കിന്റെ വാതിലും തള്ളി തുറന്നു കൊണ്ട് ഒരു സ്ത്രീ രൂപം ഉള്ളിലേക്ക് പ്രേവേശിച്ചു.

വാടമാലി കളർ ചുരിതാറിനുള്ളിൽ നിറഞ്ഞ് നിൽക്കുന്ന സൗന്ദര്യം എന്നെ അവളിലേക്ക് ആകർഷിച്ചു.

അഞ്ചരയടിക്ക് മുകളിൽ ഉയരമുണ്ട്. അതിനൊത്ത താടിയും കൂടി ആയപ്പോൾ ഒരു മോഡലിനെപോലെ തോന്നി. ഈ.. രണ്ട് ദിവസം കൊണ്ട് ഞാൻ കൊച്ചിയിൽ കണ്ടതിൽ വച്ച് ഏറ്റവും സൗന്ദര്യമുള്ള സ്ത്രീ രൂപം അതാണെന്ന് തോന്നി.

പാലക്കാടൻ നടൻ സൗന്ദര്യവും കൊച്ചിയുടെ ആധുനിക സൗന്ദര്യവും ചേർന്ന പെണ്ണ്. ഒറ്റ നോട്ടത്തിൽ നിന്നുതന്നെ സൗന്ദര്യം അതീവ ശ്രദ്ധയോടെ പരിപാലിക്കുന്ന ആളാണെന്ന് മനസ്സിലായി.

ഞാൻ വെറുതെയൊന്ന് രാഹുലിനെ നോക്കി. സ്ത്രീകൾക്ക് നേരെയുള്ള കഴുകാൻ കണ്ണ് എന്ന് പറയുന്നത് ഇതിനെയാണ് എന്നെനിക്ക് തോന്നി പോയി.

അവനിൽ നിന്നും ഞാൻ കണ്ണ് അവിടെ ഇരിക്കുന്ന മറ്റ് പുരുഷൻമാരിലേക്ക് പായിച്ചു.

സത്യം പറഞ്ഞാൽ ഞാൻ ഒരു പുരുഷനയത്തിൽ ഒരല്പം അഭാമാനം തോന്നിയ നിമിഷം.

ആരാണ് തമ്മിൽ ഭേദം എന്ന് തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥ. പിന്നീട് കണ്ണ് നീണ്ടത് രമ്യയുടെ നേർക്കായിരുന്നു. പക്ഷേ ആ കണ്ണുകൾ മാത്രം എനിക്ക് നേരെ ആയിരുന്നു.

അവർ വന്ന് അസിസ്റ്റന്റ് മാനേജറുടെ സീറ്റിൽ ഇരുന്നപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്.

ഒരല്പം നേരം കൂടിക്കഴിഞ്ഞപ്പോഴാണ് മറ്റുള്ളവരുടെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലാവാൻ തുടങ്ങിയത്.

എത്രയൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും എന്റെ കണ്ണുകളും അവർക്ക് നേരെ നീണ്ട് പോവുന്നതുപോലെ.

ഞാൻ കുറച്ച് പാട്പെട്ട് എന്റെ കണ്ണുകളെ നിയാത്രിച്ച് നിർത്തി.

ഉച്ചത്തെ ഫുഡ്‌ കഴിക്കാൻ പതിവ് പോലെ ഹോട്ടലിലേക്ക് പോയി. തിരിച്ച് വരുബോൾ എല്ലാവരും ഫുഡ്‌ കഴിക്കുന്ന തിരക്കിലായിരുന്നു. ഞാൻ എന്റെ ഫോണിൽ തോണ്ടികൊണ്ടിരിക്കുബോൾ രമ്യ എന്റെ അടുത്തേക് വന്നു. വരവ് കണ്ടപ്പോൾ തന്നെ കൊഞ്ചനുള്ള വരവാണ് എന്ന് മനസ്സിലായി.

കുറച്ച് നേരം അവൾ എന്തൊക്കെയോ ചോദിച്ചു. ഞാൻ അതിന് വെറും മൂളലോടെ മറുപടി കൊടുത്തുകൊണ്ടിരുന്നു. പെട്ടനാണ് ഫുഡ്‌ കഴിക്കല് കഴിഞ്ഞ് അസിസ്റ്റന്റ് മാനേജർ അത് വഴി പോവുന്നത് കണ്ടത്.
രമ്യ… അതാണോ നമ്മുടെ അസിസ്റ്റന്റ് മാനേജർ.. ഞാൻ അവൾ മാത്രം കേൾക്കാൻ പാകത്തിന് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *