തണൽ – 1

അത് കണ്ട് എന്റെ മാത്രമല്ല അഭിരാമിയുടെയും രമ്യയുടെയും കിളി പോയിരുന്നു.

ഞാൻ ആ കേക്ക് കഷ്ണത്തിനായി അല്പം കുനിഞ്ഞ് വാ തുറന്ന് കാണിച്ചു.

നീനു അതെന്റെ വായിലേക്ക് വച്ചുതന്നു. പെട്ടെന്ന് ഞാനാ കുഞ്ഞിനെ എന്റെ നെഞ്ചോട് ചേർത്ത് ആ കുഞ്ഞി കവിളിൽ ഒരുമ്മ കൊടുത്തു. അങ്ങനെ ചെയ്യാനാണ് എനിക്ക് തോന്നിയത്.

അവൾ എന്നെ നോക്കി കുഞ്ഞി പല്ലുകൾ കട്ടി ചിരിച്ച ശേഷം അവൾ അഭിരാമിയുടെ പുറകിലേക്ക് വലിഞ്ഞു.

ഞാൻ നേരെ നിന്ന് നോക്കിയത് അഭിരാമിയുടെ കണ്ണുകളിലേക്കാണ്. ആ കണ്ണുകൾ എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. ആ മുഖത്ത് പലവിധ ഭാവങ്ങളുമുണ്ട്. ആ കണ്ണുകളിൽ കണ്ണുനീർ തീർത്ത ഒരു തിളക്കവുമുണ്ട്.

ഇതിനിടയിൽ രമ്യ നീനുവിനോട് എന്തൊക്കയെ പറയുന്നുണ്ട്. പക്ഷേ അതൊന്നും ഞങ്ങൾ കേൾക്കുന്നുണ്ടായിരുന്നില്ല. ആ കുറച്ച് നേരത്തെ നോട്ടം അവസാനിക്കാൻ അഭിരാമി തന്നെ മുൻകൈയെടുത്തു.

നമ്മുക്ക് ഫുഡ്‌ കഴിച്ചാലോ… അവൾ നോട്ടം മാറ്റി രമ്യയെ നോക്കി ചോദിച്ചു.

മ്മ്… രമ്യ മൂളി ക്കൊണ്ട് മറുപടി പറഞ്ഞു.

അമ്മേ.. ആന്റിക്ക് കേക്ക് കൊടുക്ക്.. അഭിരാമി മറന്നുപോയത് നീനു ചെറു കൊഞ്ചലോടെ ഓർമ്മിപ്പിച്ചു.

അയ്യോ.. സോറി… ഇതാ.. എടുക്ക്. അവൾ രമ്യക്ക് നേരെ ഒരുകഷ്ണം കേക്ക് നീട്ടി.

രമ്യ അത് വാങ്ങി കഴിക്കുന്നതിനിടയിൽ ഫുഡ്‌ വിളമ്പിക്കോളാൻ പറഞ്ഞു.

ഇവളി പെൻസില് പോലെ ഇരിക്കുന്നത് വെറുതെയാണ്. നല്ല തീറ്റയാണെന്ന് തോന്നുന്നു. ഞാൻ ചിന്തിച്ചു.

ഞാനും രമ്യയും കുഞ്ഞും കൂടി കൈ കഴുകി ഡൈനിങ് ടേബിളിൽ പോയിരുന്നു. എന്റെ ഇരു വശത്തുമായാണ് അവർ രണ്ട് പേരും ഇരുന്നത്.
അഭിരാമി ഞങ്ങൾക്കുള്ള പ്ലേറ്റുമായി വന്നു. അവൾ തന്നെയാണ് ഞങ്ങൾക്ക് വിളമ്പി തന്നതും.

ചേച്ചി ഇരിക്കുന്നിലെ… രമ്യ ചോദിച്ചു.

ഇല്ല നിങ്ങള് കഴിക്ക് ഞാൻ പിന്നെ ഇരുന്നോളാം.

അതുവേണ്ട. ചേച്ചി ഇരിക്ക്. രമ്യ വീണ്ടും പറഞ്ഞു.

അഭിരാമി എന്റെ മുഖത്തേക്കൊന്ന് നോക്കി.

ഞാൻ കണ്ണുകൾ കൊണ്ട് ഇരിക്കാൻ പറഞ്ഞു. ഞാൻ എന്താണ് പറഞ്ഞത്. എന്തിനാണ് പറഞ്ഞത്. എന്നൊന്നും എനിക്കപ്പോൾ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.

അഭിരാമി എനിക്ക് എതിർവശത്തുള്ള ചെയറിൽ ഇരുന്നു.

രമ്യ അവൾക്ക് വിളമ്പി കൊടുത്തു. ഞങ്ങൾ എല്ലാരും ഒപ്പമിരുന്ന് ഫുഡ്‌ കഴിച്ചു. കഴിക്കുന്നതിനിടയിൽ പലപ്പോഴും എന്റെയും അഭിരാമിയുടെയും കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.

ഫുഡ്‌ കഴിച്ച് കഴിഞ്ഞ് അൽപനേരം കഴിഞ്ഞാണ് ഞങ്ങൾ ഇറങ്ങിയത്. അതുവരെ രമ്യയും അഭിരാമിയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു. അപ്പോഴും എനിക്ക് അവളോട് സംസാരിക്കാൻ ഒരു മടി പോലെ.

നീനുവാണെങ്കിൽ എന്റെ അടുത്ത് നിന്നും മാറിയതേയില്ല. ആ കുറച്ച് നേരം കൊണ്ടുതന്നെ നീനുവിനോട് എനിക്ക് വല്ലാതോരു ആത്മബന്ധം ഉള്ളത് പോലെ തോന്നി.

രമ്യയുമായി സംസാരിക്കുകയാണെങ്കിലും അഭിരാമിയുടെ ശ്രദ്ധ മുഴുവൻ എന്റെയും മോളുടെയും അടുത്തായിരുന്നു.

കുറച്ച് കഴിഞ്ഞ് ഞാനും രമ്യയും അവരോട് യാത്രപറഞ്ഞ് ഇറങ്ങി. ഇറങ്ങാൻ നേരം നീനു മോൾ എനിക്കൊരു ഉമ്മയും തന്നു.

അഭിരാമിയോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞ ശേഷം ഞങ്ങൾ വണ്ടികടുത്തേക് നടന്നു.

രമ്യ എന്തൊക്കയെ പറയുന്നുണ്ട് പക്ഷേ അതിനൊന്നിനും ചെവികൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ മനസ്സ് ഇപ്പോഴും അഭിരാമിക്കും നീനുവിനും ഒപ്പമാണ്.

ഡാ… നീയേനെ വീട്ടിലേക്ക് ആക്കി തരില്ലേ….

ആടി…

പിന്നിടവൾ പറഞ്ഞുതന്ന വഴിയിലൂടെ ഞാൻ വണ്ടിയൊടിച്ചു.

ആ.. ഇവിടെ നിക്കട്ടെ.. അവൾ എന്റെ ഷോൾഡറിൽ തട്ടിക്കൊണ്ട് പറഞ്ഞു.

ഞാൻ ഒരു രണ്ട് നില വീടിന്റെ മുന്നിൽ ബൈക്ക് നിർത്തി.

രണ്ട്നില ആണെങ്കിലും ചെറിയ വീടാണ്. അവൾ ബൈക്കിൽ നിന്നും ഇറങ്ങി.

ഡാ… വാ.. കയറിട്ട് പോവാം. അവളെന്നെ ഉള്ളിലേക്ക് ക്ഷണിച്ചു.

ഇല്ലടി.. പിന്നീട് ആവട്ടെ. ഞാൻ ആ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു.

എന്ന ശരി നാളെ കാണാം. ഞാൻ അതുപറഞ്ഞ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാൻ നോക്കിയതും.
കിഷോർ…

ഞാനവളുടെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ഒരു പരിഭ്രാമം നിഴലിച്ചിരുന്നു.

ഡാ… എനിക്ക് ഒരു കല്യാണആലോചന വന്നിട്ടുണ്ട്. മിക്കവാറും വീട്ടുകാര് അത് ഉറപ്പിക്കും. അവളൊരു വോൾട്ടേജ് കുറഞ്ഞ ചിരിയോടെ പറഞ്ഞു.

ഞാൻ അവൾ പറയുന്നത് കേൾക്കുവാനായി കാതുകൂർപ്പിച്ചു.

ഡാ…. നിനക്ക് എന്നോട് അങ്ങനെ വല്ല ഇഷ്ടവും ഉണ്ടോ… അവൾ ചെറിയ വിക്കലോടെ പറഞ്ഞൊപ്പിച്ചു.

അവളുടെ ആ ചോദ്യം എന്നെ ശരിക്കും ഞെട്ടിച്ചു.

ഹേയ്… രമ്യ. എനിക്ക് നിന്നോട് അങ്ങനൊന്നും.

ഇല്ല എന്നല്ലേ.. അത് പറയുബോൾ അവളുടെ മുഖത്ത് ചെറിയൊരു വാട്ടം ഉണ്ടായിരുന്നു.

എനിക്കറിയാം. പക്ഷേ ഒന്ന് ചോദിക്കണം എന്ന് തോന്നി. അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

ഞാനും അവളെ നോക്കി ചിരിച്ചു. രമ്യ അവളുടെ വീട്ടിലേക്ക് തിരിഞ്ഞതും ഞാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.

ഡാ… ഞാൻ വിളി കേട്ടിടത്തേക്ക് നോക്കി.

അഭിചേച്ചി ഒരു പാവണ്. മറ്റുള്ളവർ നോക്കുന്ന അതെ കണ്ണോടെ നീയും അവരെ നോക്കരുത്. ഒരുപാട് അനുഭവിച്ചതാണവർ. അതും പറഞ്ഞ് അവൾ ഉള്ളിലേക്ക് കയറി പോയി.

രമ്യ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല. പക്ഷേ അഭിരാമിയുടെ ജീവിതത്തിൽ എന്തൊക്കെയോ ട്രാജഡികൾ നടന്നിട്ടുണ്ട് എന്നെനിക്ക് ഇന്നവിടെ ചെന്നപ്പോൾ തന്നെ മനസ്സിലായിരുന്നു.

ഞാൻ നേരെ ഹോസ്റ്റലിലേക്ക് പൊന്നു.

പിറ്റേന്ന് ബാങ്കിൽ ചെന്നപ്പോൾ അഭിരാമിയെ കുറിച്ച് രമ്യയോട് ഒരുപാട് ചോദിച്ചു. മറ്റാരോടും പറയരുത് എന്ന് അഭിരാമി പറഞ്ഞിട്ടുണ്ട് എന്നുപറഞ്ഞ് അവൾ ഒഴിഞ്ഞു.

നിനക്ക് എന്തെങ്കിലും അറിയണമെങ്കിൽ ചേച്ചിയോട് നേരിട്ട് ചോദിച്ചോ എന്നവൾ പറഞ്ഞു.

അഭിരാമിയോട് നേരിട്ട് ചോദിക്കാനുള്ള ധൈര്യവും എനിക്കുണ്ടായിരുന്നില്ല.

#####################

അങ്ങനെ പിന്നെയും ദിവസങ്ങൾ കടന്നുപോയി. നാളെ രമ്യയുടെ എൻഗേജ്മെന്റ് ആണ്. എനിക്കും അഭിരാമിക്കും മാത്രമേ ക്ഷണം ഉണ്ടായിരുന്നുള്ളൂ. ബാങ്ക് ഉള്ള ദിവസം ആയതിനാൽ തലേന്നാളാണ് ക്ഷണം.

രാവിലെതന്നെ അഭിരാമി വിളിച്ച് എന്നോട് കാറ് ഓടിക്കാൻ അറിയുമോ എന്ന് ചോദിച്ചു. അറിയാം എന്ന് പറഞ്ഞപ്പോൾ അവൾ ഒരു പ്ലാൻ പറഞ്ഞു. എനിക്കും അത് ok ആയിരുന്നു.

അങ്ങനെ അന്ന് ബാങ്ക് കഴിഞ്ഞ് ഞാൻ ഹോസ്റ്റലിലേക്ക് പോയി. അവിടന്ന് കുളിയൊക്കെ കഴിഞ്ഞ് കൂട്ടുകാരന്റെ v3യും എടുത്ത് നേരെ അഭിരാമിയുടെ ഫ്ലാറ്റിലേക്ക് വിട്ടു.
എനിക്ക് മുകളിലേക്ക് കയറിചെല്ലാൻ ഒരു മടി. അതുകൊണ്ട് ഞാൻ താഴെനിന്നും അവളുടെ ഫോണിലേക്ക് വിളിച്ചു.

എവിടെ…. അഭിരാമിയുടെ ചോദ്യമെത്തി.

ഞാൻ താഴെയുണ്ട്.

എന്ന ഇങ്ങോട്ട് കയറി വാ…

അത് വേണ്ട. കഴിഞ്ഞാൽ ഇങ്ങോട്ട് പോരെ. സമയം കളയണ്ട. ഞാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *