തണൽ – 1

എന്തായാലും രമ്യയോട് വിളിച്ച് ചോദിക്കാം .

ഫാസ്റ്റ് റിങിൽ തന്നെ അവൾ കാൾ എടുത്തു. എടുത്ത വഴിക്ക് ചോദ്യമെത്തി.

നീ കൊടുത്തോ…

അത് കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്.

അതിന് ഇത് എന്റെ കയ്യിൽ ഇല്ല. വാങ്ങിട്ട് വേണം.

എന്ന വേഗം ചെല്ലടാ.

മ്മ്.. ശരി… പിന്നേയ്..

മ്മ്… എനി എന്താടാ..

ഇതിന് സൈസ് വല്ലതും ഉണ്ടോ…

അതൊന്നും ഇല്ല. നീ whisper എന്ന് പറഞ്ഞാൽ മതി അവര് തരും.

ആ ok ഞാൻ കാൾ കട്ട്‌ ചെയ്തു.

ചേട്ടാ.. ഒരു whisper. ഞാൻ മടിച്ചുമടിച്ച് പറഞ്ഞൊപ്പിച്ചു.

അയാൾ ഒരു പാക്കറ്റ് whisper എടുത്ത് അത് ഒരു ന്യൂസ്‌ പേപ്പറിൽ പൊതിഞ്ഞ് എനിക്ക് നേരെ നീട്ടി. ഞാൻ അത് വാങ്ങി ക്യാഷ് കൊടുത്ത് അതുകൊണ്ട് നേരെ ബാങ്കിലേക്ക് പൊന്നു.
അഭിരാമി ബാത്‌റൂമിന്റെ അടുത്ത് ഉണ്ടാവും എന്നെനിക്ക് തോന്നി. ഞാൻ അതും കൊണ്ട് നേരെ ബാത്‌റൂമിന്റെ സൈഡിലേക്ക് ചെന്നു.

അവൾ എന്നെയും കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു. എന്റെ കണ്ണ് ഒന്ന് അവളുടെ മുഖത്തേക് പാളി.

അവൾ എന്നെയും നോക്കി നിൽക്കുകയായിരുന്നു. എന്റെ നോട്ടം കണ്ടതും അവൾ പെട്ടന്ന് നോട്ടം തിരിച്ച് കളഞ്ഞു.

അവളുടെ മുഖത്ത് അന്നേരം എനിക്ക് മനസിലാക്കാൻ കഴിയാത്ത എന്തൊക്കെയോ ഭാവങ്ങൾ ഉണ്ടായിരുന്നു.

ഞാൻ ആ whisper പാക്കറ്റ് അവൾക്ക് നേരെ നീട്ടി.

അവൾ അത് വാങ്ങി എന്റെ മുഖത്തേക്ക് ഒന്ന് നോക്കുക കൂടി ചെയ്യാതെ ശര വേഗത്തിൽ ബാത്‌റൂമിലേക്ക് കയറി പോയി.

അഭിരാമിയുടെ ആ ഒരു പ്രവർത്തിയിൽ എനിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു. മുൻപ് ഒരു ലഡ്ഡു കൊടുക്കാൻ നോക്കിയതിന്റെ ക്ഷീണം ഇതുവരെ മാറിട്ടില്ല. അതിന്റെ കൂടെ ഇതുകൂടി ആയപ്പോൾ ശരിക്ക് ദേഷ്യം വന്നു.

ഞാൻ എന്റെ ദേഷ്യം പല്ലുകൾ തമ്മിൽ ഞെരിച്ചുകൊണ്ട് കടിച്ചമർത്തി.

അതുകൊണ്ടും രോഷം തീരത്തെ വന്നപ്പോൾ രമ്യയെ വിളിച്ച് രണ്ട് തെറി പറയണമെന്ന് തോന്നി.

ഒരു നന്ദി വാക്ക് പ്രദീക്ഷിച്ചിരുന്ന എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പോയപ്പോൾ എനിക്കത് വല്ലാത്ത അഭാമാനമായി തോന്നി.

ഞാൻ ബാത്‌റൂമിന്റെ അടുത്ത് നിന്നും എന്റെ ചെയറിലേക്ക് നടക്കുന്നതിനിടയിൽ ഞാൻ രമ്യയെ വിളിച്ചു. കുറച്ച് നേരം റിങ് ചെയ്തപ്പോൾ രമ്യ ഫോൺ എടുത്തു.

ആട.. എന്തായി. അവളുടെ ചോദ്യമെത്തി.

നാണം കേട്ടു മനുഷ്യൻ. ഞാൻ ഇർഷ്യ കൊണ്ട് പല്ലിറുമികൊണ്ട് പറഞ്ഞു.

എന്തുപറ്റി…

ഞാനത് കൊണ്ടുപോയി കൊടുത്തപ്പോ ഒരു താങ്ക്സ് പോയിട്ട് ഒന്ന് നോക പോലും ചെയ്യാതെപോയി. ഞാൻ എന്റെ ആത്മരോഷം നിയത്രച്ചുകൊണ്ട് അവളോട് പറഞ്ഞു.

ഓ… അതാണോകാര്യം. ടാ… കാലം എത്ര പുരോകമിചെന്ന് പറഞ്ഞാലും ചില പെണ്ണുങ്ങൾക്ക് ഇപ്പോഴും ഇങ്ങാതെ കാര്യങ്ങൾ പുരുഷന്മാർ അറിയുന്നത് വലിയ നാണക്കേട് പോലെയാണ്.

എന്നാപിന്നെ എന്തിനാടി പുല്ലേ ഇത് എന്നോട് പറഞ്ഞത്.

ടാ.. അവർക്ക് ഡേറ്റ് ആവുന്നതെയൊള്ളു. അതുകൊണ്ട് തന്നെ അവര് പാഡോന്നും എടുത്തിരുന്നില്ല.

അല്ല.. നിനക്ക് ഡേറ്റ് എന്ന് പറഞ്ഞാൽ എന്താന്ന് അറിയോ… അവൾ ഒരു മൂഞ്ചിയ ചിരിയോടെ ചോദിച്ചു.
പോടി.. അതൊക്കെ എനിക്കറിയാം.

അപ്പോഴേക്കും ഞാൻ എന്റെ ചെയറിനടുത്തെത്തിയിരുന്നു. ഞാൻ കുറച്ച് നേരം അവിടന്ന് വിട്ടുനിന്നത് മൂലം എന്റെ കേബിനാടുത് കുറച്ചുപേർ എന്നെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

ഞാനെന്റെ പണികളിലേക്ക് കടന്നു.

കുറച്ച് കഴിഞ്ഞതും എന്റെ പുറകിലൂടെ അഭിരാമി അവളുടെ ചെയറിലേക്ക് പോയിരുന്നു. എന്റെ പുറകിലൂടെ പോവുന്നത് അഭിരാമിയാണ് എന്ന് അറിഞ്ഞിട്ടും അവളെ ഒന്ന് തിരിഞ്ഞ് നോക്കാൻ എനിക്ക് തോന്നിയില്ല.

എന്റെ മുന്നിൽ ഇരിക്കുന്ന ഓരോരുത്തരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനിടയിലും എന്റെ ശ്രദ്ധ അഭിരാമിയുടെ അടുത്തായിരുന്നു . അവൾ ഇടകിടക്ക് ഇങ്ങോട്ട് നോക്കുന്നുണ്ട്. രമ്യ പറഞ്ഞ കാര്യം കൊണ്ടാവാം എന്തുകൊണ്ടോ എനിക്കവളെ നോക്കാൻ തോന്നിയില്ല.

രമ്യ പറഞ്ഞത് ശരിയാണെങ്കിൽ അഭിരാമിയും ആ കൂട്ടത്തിൽ പെട്ടതായിരിക്കണം.

ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ ഹോട്ടലിലേക്ക് പോകുന്ന വഴി ഞാൻ രമ്യയെ വിളിച്ചു. കുറച്ച് നേരം കുശാലാനേഷണം നടത്തിയതിനുശേഷം അഭിരാമിയുടെ കാര്യം ചോദിക്കാൻ തീരുമാനിച്ചു.

രമ്യ…. മാഡം പറഞ്ഞിട്ടാണോ നീ എന്നോട് പാഡ് വാങ്ങാൻ പറഞ്ഞത്.

അതെ… ഞാൻ പറഞ്ഞു രാഹുലിനോട് വാങ്ങിത്തരാൻ പറയാന്. അപ്പോ ചേച്ചിയ പറഞ്ഞത് വേണ്ട നിന്നോട് പറഞ്ഞാൽ മതിന്ന്.

ടാ.. ഞാൻ നിന്നോട് പറഞ്ഞില്ലെ ചില സ്ത്രീകൾക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ പുരുഷന്മാർ അറിയുന്നത് ഇഷ്ടല്ലന്ന്.

ങേ… അപ്പോ നീ പറഞ്ഞുവരുന്നത് ഞാൻ പുരുഷൻ അല്ല എന്നാണോ…

അതല്ലടാ മണ്ട. നീ ശ്രദ്ധിച്ചിട്ടുണ്ടോ.. ബാങ്കിലുള്ള എല്ലാവരും അഭിചേച്ചിയെ നോക്കുന്നത്. ഒരു വൃത്തികേട്ട നോട്ടമാണ് എല്ലാരും. അവൾ വെറുപ്പ് കലർന്ന സ്വാരത്തോടെ പറഞ്ഞു.

ഞാനും…. ഞാൻ അതിശയത്തോടെ ചോദിച്ചു.

ഹ.. ഹ.. ഹാ… നീ ഇല്ല ഉണ്ടങ്കിൽ നിന്നോട് വാങ്ങാൻ പറയുമോടാ മണ്ട. അവളത് പറഞ്ഞപ്പോൾ എനിക്ക് എന്നോട് തന്നെ ഒരല്പം റെസ്‌പെക്ട് തോന്നി പോയി.

മ്മ്…. പിന്നെ നീ അത്രക്ക് ഡീസെന്റ് ഒന്നും അല്ല എന്നെനിക്കറിയാം. അവൾ അർത്ഥം വെച്ച മൂളലോടെ പറഞ്ഞു.

ഞാനോ…

ടാ.. നീ ഇടക്ക് അഭിചേച്ചിയെ നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ആ പാവം അത് കാണുന്നില്ല. അതുകൊണ്ടല്ലെടാ നിന്നോട് വാങ്ങിത്തരാൻ പറഞ്ഞത്. അവൾ ഒര് ആക്കിയ പോലെ പറഞ്ഞു.
Ok ശരീടി ഞാൻ വിളിക്കാം. ഹോട്ടലിലേക്ക് കയറുബോൾ ഞാനവളുടെ കാൾ കട്ട്‌ ചെയ്തു.

എന്നാലും അവൾ എന്നോട് വാങ്ങാൻ പറഞ്ഞത് എനിക്കങ്ങോട്ട് വിശ്വാസിക്കാൻ പറ്റുന്നില്ല. ഊണ് കഴിക്കുന്നതിനിടയിലും എന്റെ ചിന്ത അതുതന്നെയായിരുന്നു.

ഊണ് കഴിഞ്ഞ് ഞാൻ ബാങ്കിലേക്ക് ചെന്നു. ഉള്ളിൽ കയറിയതും മറ്റ് സീറ്റുകൾ മുഴുവൻ ഒഴിഞ്ഞു കിടക്കുന്നത് കണ്ടു. എന്നാൽ അഭിരാമിയുടെ ചെയറിൽ അവൾ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ കയറി ചെല്ലുന്ന സൗണ്ട് കേട്ടതും അവൾ എന്റെ മുഖത്തേക് നോക്കി. ഒരു സെക്കന്റെ അതിന് ആയുസ്സുണ്ടയിരുന്നുള്ളൂ. ഞാൻ പെട്ടൊന്ന് തന്നെ നോട്ടം മാറ്റിയ ശേഷം എന്റെ ചെയറിൽ പോയിരുന്നു.

വെറുതെയിരുന്നാൽ വീണ്ടും നോട്ടം അങ്ങോട്ട് പോവും എന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ എന്റെ ഫോണിലേക്ക് കണ്ണുകൾ പൂഴ്ത്തി.

അന്ന് പിന്നെ പ്രത്യകിച്ച് ഒന്നും നടന്നില്ല. ബാങ്കിൽ നിന്നും ഞാൻ ഹോസ്റ്റലിലേക്ക് പോരുകയും ചെയ്തു.

###########################

പിറ്റേന്ന് പതിവ് പോലെ ഞാൻ ബാങ്കിലേക്ക് പോയി. പതിവ് തെറ്റിക്കാതെ സെക്യൂരിറ്റി ചേട്ടന്റെ ഗുഡ്മോർണിംഗ് കിട്ടി. രമ്യയുടെ പതിവ് വാജക കസർത്ത് നടക്കുന്നതിനിടയിലാണ് അഭിരാമി കയറി വന്നത്. പക്ഷേ അവിടെ എനിക്ക് പതിവ് തെറ്റിക്കേണ്ടിവന്നു. ഞാൻ അവളെ നോക്കാൻ പോയില്ല.

Leave a Reply

Your email address will not be published. Required fields are marked *