വെറുതെയിരുന്നാൽ വീണ്ടും നോട്ടം അങ്ങോട്ട് പോവും എന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ എന്റെ ഫോണിലേക്ക് കണ്ണുകൾ പൂഴ്ത്തി.
അന്ന് പിന്നെ പ്രത്യകിച്ച് ഒന്നും നടന്നില്ല. ബാങ്കിൽ നിന്നും ഞാൻ ഹോസ്റ്റലിലേക്ക് പോരുകയും ചെയ്തു.
###########################
പിറ്റേന്ന് പതിവ് പോലെ ഞാൻ ബാങ്കിലേക്ക് പോയി. പതിവ് തെറ്റിക്കാതെ സെക്യൂരിറ്റി ചേട്ടന്റെ ഗുഡ്മോർണിംഗ് കിട്ടി. രമ്യയുടെ പതിവ് വാജക കസർത്ത് നടക്കുന്നതിനിടയിലാണ് അഭിരാമി കയറി വന്നത്. പക്ഷേ അവിടെ എനിക്ക് പതിവ് തെറ്റിക്കേണ്ടിവന്നു. ഞാൻ അവളെ നോക്കാൻ പോയില്ല.
നീയെന്തടാ അഭിചേച്ചിയെ മൈറ്റ് ചെയ്യാതിരുന്നത്. അഭിരാമി പോയി കഴിഞ്ഞതും രമ്യ എന്നെ തൊണ്ടികൊണ്ട് ചോദിച്ചു.
ആ.. ഞാൻ കണ്ടില്ല. ഞാൻ ഒരു താൽപര്യമില്ലാത്ത മട്ടിൽ മറുപടി കൊടുത്തു.
ചേച്ചി നിന്നെ നോക്കുന്നുണ്ടായിരുന്നു. അവൾ പറഞ്ഞു.
ഞാനത്തിന് ചെവികൊടുക്കാൻ പോയില്ല.
അപ്പോഴേക്കും ഓരോരുത്തരായി ബാങ്കിനുള്ളിലേക്ക് കയറി വരുവാൻ തുടങ്ങി.
രമ്യ അവളുടെ സീറ്റിലേക്ക് പോയിരുന്ന് അവളുടെ ജോലിയിൽ മുഴുകി.
ഉച്ചക്ക് ഫുഡ് കഴിച്ച് വരുബോൾ രമ്യയും അഭിരാമിയും കൂടി എന്തോ സംസാരിക്കുന്നത് കണ്ടു. ഞാൻ പിന്നെ അങ്ങോട്ട് ശ്രദ്ധിക്കാൻ പോയില്ല. കുറച്ച് കഴിഞ്ഞതും രമ്യ എന്റെ അടുത്തേക്ക് വന്നു.
ടാ… ഇതാ.. അവൾ കുറച്ച് നോട്ടുകൾ എനിക്ക് നേരെ നീട്ടി.
എന്താ ഇത്…. കാര്യം എനിക്ക് ഏറെക്കുറെ മനസ്സിലായിരുന്നു. എന്നാലും അത് തീർച്ചപെടുത്തുവാൻ വേണ്ടി ചോദിച്ചു.
ഇത് അഭിചേച്ചി തന്നതാണ്.
മ്മ് ഹും… എനിക്കിത് വേണ്ട. തൽകാലം അതെന്റെ ഫസ്റ്റ് സാലറിയുടെ ചിലവായിട്ട് കൂട്ടിക്കോളാൻ പറ. ഞാൻ രമ്യയോട് പറഞ്ഞു. ( jk : എന്താല്ലേ ഫസ്റ്റ് സാലറിയുടെ ചെലവ് വിസ്പർ 😊)
രമ്യ അതുകൊണ്ട് അഭിരാമിയുടെ അടുത്തേക്ക് പോയി. അവൾ എനിയും അതുകൊണ്ട് തിരിച്ചു വരും എന്നാണ് ഞാൻ കരുതിയത് എന്നാൽ അതുണ്ടായില്ല.
#########################
പിന്നീടാങ്ങോട്ടുള്ള ദിവസങ്ങളിൽ ചിലപ്പോഴൊക്കെ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടി മുട്ടാനിടയായി. പക്ഷേ അതിനപ്പുറം അത് മറ്റൊനിലേക്കും നീണ്ടില്ല.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ഞാൻ ബാങ്കിൽ നിന്നും തിരിച്ച് വന്നതിനുശേഷം അലക്കുവാനുള്ള തുണികൾ വെള്ളത്തിലിടുകയായിരുന്നു. പെട്ടന്ന് ഫോൺ റിങ് ചെയ്തത് . ഞാൻ കയ്യിൽ പറ്റിപ്പിടിച്ച വെള്ളവും സോപ്പ് പതയും തുടച്ച ശേഷം ഫോണെടുതു നോക്കി. പരിചയമില്ലാത്ത നമ്പറാണ്.
ഞാൻ കാൾ എടുത്തു.
ഹലോ…
പക്ഷേ അപ്പുറത്തുനിന്നും റെസ്പോണ്ട്സ് ഒന്നും വന്നില്ല.
ഹലോ.. ഇതാരാ…
രണ്ട് സെക്കൻഡ് കഴിഞ്ഞതും അപ്പുറത്തുനിന്നും മറുപടിയെത്തി.
ഹലോ.. ഞാൻ അഭിരാമിയാണ്.
ആ പേര് കേട്ടതും നെഞ്ചിനുള്ളിൽ ഒരു വെള്ളിടി വെട്ടി.
ആ പറയു… മനസ്സിൽ ഉരുത്തിരിഞ്ഞ വികാരങ്ങളെ അടക്കിപ്പിടിച്ച് കൊണ്ട് ഞാൻ പറഞ്ഞു.
നാളെ എന്റെ മോളുടെ പിറന്നാളാണ്. വൈകീട്ടാണ് പരുപാടി. അധികം ആളുകളൊന്നും ഉണ്ടാവില്ല. രമ്യയോടും കിഷോറിനോടും മാത്രമേ പറയുന്നുള്ളു. വരില്ലേ… അവൾ ഒറ്റ ശ്വാസത്തിൽ അതെല്ലാം പറഞ്ഞുതീർത്തു.
ആ… വരാം. ഞാനും ഒറ്റ വാക്കിൽ തന്നെ മറുപടി കൊടുത്തു.
പിന്നീട് കുറച്ച് നേരം അവിടെനിന്നും സംസാരം ഒന്നും കേട്ടില്ല. ഞാൻ അങ്ങോട്ടും ഒന്നും പറയാൻ പോയില്ല.
എന്ന ശരി. ആ നിമിഷ നേരത്തെ മൗനത്തിനോടുവിൽ അഭിരാമിയിൽനിന്നും പ്രതികരണമുണ്ടായി.
മ്മ്… ഞാൻ എന്റെ മറുപടി ഒരു മൂളലിൽ ഒതുക്കി.
കാൾ കട്ടായ ശേഷം ഞാൻ ആകെ വണ്ടറാടിച്ച അവസ്ഥയിലായിരുന്നു. ഒട്ടും പ്രദീക്ഷിക്കാത്ത കാര്യമാണ് നടന്നത്. അവൾക്ക് ഇങ്ങനെ പറയാൻ തോന്നിയെങ്കിൽ അതിനർത്ഥം എന്നോട് അടുപ്പം തോന്നുന്നു എന്നല്ലേ…
രമ്യയെയും എന്നെയും മാത്രമേ വിളിക്കുന്നേള്ളൂ എന്ന് പറയുബോൾ അവൾക്ക് രമ്യയെ പോലെ എന്നോടും അടുപ്പം തോനുന്നു എന്നാലേ… എന്തുകൊണ്ടോ എന്റെ മനസ്സിന്റെ ആഹ്ലാദത്തെ തടയിടാൻ എനിക്ക് കഴിയുനില്ല.
പിറ്റേന്ന് ബാങ്കിൽ എത്തിയപ്പോൾ രമ്യ എത്തിയിട്ടുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞതും അവൾ കയറിവന്നു.
