തമ്പുരാട്ടി – 3 22അടിപൊളി  

തമ്പുരാട്ടി 3

Thamburatti Part 3 | Author : Raman

[ Previous Part ] [ www.kambi.pw ]


ഒന്ന് രണ്ട് മണിക്കൂര്‍ അങ്ങനെ ഇഴഞ്ഞു നീങ്ങി.പെട്ടന്ന് പുറത്തെ വാതിലില്‍ രണ്ട് മൂന്ന് മുട്ട് തുടങ്ങി വന്ന ഉറക്കത്തിനിടയില്‍ പെട്ടന്നു കേട്ടു. ഞാന്‍ ലൈറ്റിട്ടു വാതില്‍ തുറന്നന്നു.കരഞ്ഞു കൊണ്ട് നില്‍ക്കുന്ന ചേച്ചി.


നേരിയ ഒരു ശങ്ക എന്റെയുള്ളിൽ ചേച്ചിയെ കണ്ടപ്പോ പൊന്തി. ചേച്ചി കരയുന്നത് ഇങ്ങനെയൊന്നും ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ചേച്ചിയുടെ ഉള്ളിൽ പറയാതെ കിടക്കുന്ന വിഷമം എന്റെയുള്ളിലും പുകയുന്ന നോവ് പോലെ എനിക്ക് പെട്ടന്നനുഭവപ്പെട്ടു. മഞ്ഞ ബൾബിന്റെ വെട്ടം ചേച്ചിയുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീരും,മുഖത്തെ മൂടിവെക്കാൻ നോക്കുന്ന വിഷമവും എടുത്തു കാണിക്കുന്നുണ്ട്.എന്നാലും കണ്ണ് നല്ലപോലെയൊപ്പി ചേച്ചി എന്നോട് മെല്ലെ ചിരിക്കാൻ നോക്കി.

“നോക്കണ്ട….സങ്കടം വന്നിട്ടാ “മുഖം ചുളുക്കി,ചെറിയ കുട്ടികളെപ്പോലെ അനുഷേച്ചിയാ കുറുമ്പ് പുറത്തെടുക്കാൻ നോക്കിയെങ്കിലും, ഉള്ളിലെ വിഷമം ചേച്ചിയെ തോൽപ്പിച്ചു കളഞ്ഞു. ആ മുഖം മെല്ലെ കരച്ചിലിലേക്ക്  കൂപ്പു കുത്തി.ചേച്ചി മുഖം പൊത്തിക്കരഞ്ഞു.ഞാൻ വേഗം ചേച്ചിയെ എന്നോട് ചേർത്ത് നിർത്തി.

“അനുഷേച്ചീ….? “

“മ്….. “എന്നെ വാരി പുണർന്നു ചേച്ചി മൂളി.

“കരയല്ലേച്ചീ…”നുരപൊന്തുന്ന വിഷമം ഇത്തിരിയെങ്കിലും കുറക്കാന്‍ ഞാന്‍ ചേച്ചിയെ മെല്ലെ തഴുകി. ഇത്രേം ദിവസവും ചേച്ചി കരഞ്ഞു കൊണ്ടാവില്ലേ കിടന്നത്? സഹിക്കാൻ കഴിയാഞ്ഞിട്ടാവില്ലേ എന്റെയടുത്തേക്ക് ഓടിവന്നത്. ചേച്ചിയൊന്നു കൂടെ വിക്കിക്കൊണ്ട് കരഞ്ഞു. ആ കരച്ചിലിന്റെ ശക്തി എന്നെയാകെ തളർത്തുന്നുണ്ട്.ആശ്വസിപ്പിക്കാനൊന്നും എനിക്കറിഞ്ഞു കൂടാ. ചേച്ചിയെന്നെ പണ്ടൊക്കെയെത്ര ആശ്വസിപ്പിച്ചിട്ടുണ്ട്. ആ എന്റെ ചേച്ചി മുന്നിൽ നിന്ന് കരയുമ്പോ തകർന്നു പോവാണ് ഞാൻ.

“ഞാമ്പണ്ടേ പറഞ്ഞില്ലായിരുന്നോ അനുഷേച്ചീ……ചേച്ചീടെ ഹൃദയത്തിന്റെ പാതിയാണ് എന്റേയീ നെഞ്ചിനുള്ളിലെന്ന് .അപ്പോ അനുഷേച്ചിയെന്താ പറയൽ,നമുക്ക് ഒറ്റ ഹൃദയെ ഉള്ളൂന്നല്ലേ..?” അമ്മിഞ്ഞപ്പാലിന്റെ നേരിയ മണമുള്ള ചേച്ചിയെ ഞാൻ കൂടുതൽ എന്നോട് ചേർത്തെടുത്തു. കരയുന്ന മുഖം എന്റെ കയ്യിലാക്കി,ആ നിറയുന്ന കുഞ്ഞിക്കണ്ണിലേക്ക് നോക്കി ഞാൻ ചിരിച്ചു.

“ശെരിയാട്ടോ…നമുക്ക് ഒന്നേയുള്ളൂന്ന് എനിക്കും തോന്നുന്നുണ്ട്.അനുഷേച്ചിയുടെ ഉള്ളിലുള്ള വിഷമം എനിക്കതേ പോലെ എന്റെ നെഞ്ചിലറിയുന്നുണ്ടല്ലോ…കാന്താരി മുളക് തേച്ചപോലെ. ശെരിക്കും നമുക്ക് ഒരു ഹൃദയമാണോ ചേച്ചീ…?.” ചെറിയ കുട്ടിയെ പോലെ ചിരിച്ചു കൊണ്ട് ഞാൻ സംശയം കാട്ടി . ചേച്ചിയുടെ മുഖത്തു ചെറിയ മുള പൊട്ടിയ ചിരി പരന്നു. ഹാവ്വൂ ആശ്വാസം.ആ മുഖമൊന്ന് മാറിയല്ലോ.

“അനുഷേച്ചിയിപ്പോ കരച്ചിലു നിർത്തീല്ലേൽ…ഞാന്നാളെത്തന്നെ പോയി ഓപ്പറേഷൻ ചെയ്ത് വേറെ ഹൃദയം വാങ്ങി വെക്കുട്ടോ .അനുഷേച്ചിയെക്കാൾ നല്ല സുന്ദരിയുടെ ഹൃദയം. എന്നാലിങ്ങനെ ചേച്ചി കരയുമ്പോ എനിക്കിങ്ങനെ നീറ്റലും സഹിച്ചു നിൽക്കണ്ടല്ലോ?.എന്താ ചെയ്യണോ ഞാന്‍?….”എന്റെ കയ്യിൽ നിറഞ്ഞു നിൽക്കുന്ന  ചേച്ചിയുടെ വാടിത്തളര്‍ന്ന മുഖത്തേക്ക് എന്റെ മുഖം ചേർത്ത് നിർത്തി,ചേച്ചിയുടെ മൂഡ് മെല്ലെ ഞാന്‍ മാറ്റാൻ നോക്കി.ഏറ്റു ഏറ്റു.

എന്റെ കൊഞ്ചുന്ന വാക്കുകളിൽ പെട്ടുപോയ ചേച്ചി,പെട്ടന്ന് തന്നെ കുറുമ്പ് വീണ്ടെടുത്ത് എന്റെ നീണ്ട മൂക്ക് കടിക്കാൻ ചാടി. അമ്മേ!!! ജസ്റ്റ്‌ മിസ്സ്‌. ആ കീരിപ്പല്ലും,ചുണ്ടുകളും എന്റെ മൂക്കിൻറെ തുമ്പിൽ പിടുത്ത മിട്ടിപ്പോ കടിച്ചു തിന്നേനെ. കയ്യിൽ പൊതിഞ്ഞു പിടിച്ച ചേച്ചിയുടെ മുഖം കുറുമ്പും, പൊടിയുന്ന ദേഷ്യവും കൊണ്ട് പെട്ടന്ന് നിറഞ്ഞു. നേർത്ത കരച്ചിൽ പോലും ഇല്ലാതെയായി!.എന്റെ വയറിൽ ചേച്ചിയുടെ വിരലമർന്നു. നഖം മെല്ലെയെന്റെ തൊലിയിൽ അമർത്തി ചേച്ചി പല്ല് കടിച്ചു.

“ഡ്യൂപ്ലിക്കേറ്റ് ഹൃദയം വാങ്ങാമ്പോയാ കൊല്ലും ഞാൻ. എന്റെ മോനൂസിന് ചേച്ചിയുടെ ഹൃദയം ഇല്ലാതെ ജീവിക്കാൻ പറ്റോ?.. “  നീട്ടിയ മുഖത്തോടെ ചേച്ചി എന്റെ മനസ്സറിയാൻ ചോദിച്ചു.കൊടുങ്കാറ്റിന് മുന്നേയുള്ള ശാന്തതയാണോ ആ മുഖത്ത് ?. ഏയ് വെറുതെയാവും!

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *