തമ്പുരാട്ടി – 3 25അടിപൊളി  

“അമ്മയെ മാത്രമേ നീയൊക്കെ കണ്ടുള്ളു…എന്നെനീയൊക്കെ കാണാൻ കിടക്കുന്നേയുള്ളൂ ചന്ദ്രാ…” ദേഷ്യം തീരാതെ ഞാൻ ആയാൾക്കിട്ട് വീണ്ടും കൊട്ടി. മുന്നിൽ നിറഞ്ഞു നിൽക്കുന്ന ആളുകളുടെ നോട്ടവും ഭാവവും അമ്മയെ കാണുന്ന പോലെയായിരുന്നു. ഏട്ടത്തിയുടെ കയ്യും പിടിച്ചു ഞാൻ മുകളിലേക്ക് കേറി. ഇത്രയൊക്കെ വലിയ വാക്കുകൾ ഞാൻ പുറത്തേക്ക് ഇട്ട് പൊട്ടിച്ചെങ്കിലും. കരയാൻ തൊണ്ട വരെ നിറഞ്ഞു നിൽക്കുന്നുണ്ട്. അത് എന്റെ കയ്യിൽ മുറികെപ്പിടിച്ചു എന്നോടുള്ള വിശ്വാസത്തിൽ കൂടെ വരുന്ന പെണ്ണിനോടുള്ള ക്ഷമപറച്ചിലിന് വേണ്ടിയാണ്.

എന്റെ കുടുംബമല്ലേ ഏട്ടത്തിയെ ഇങ്ങനെ കണ്ണീരിൽ ആഴ്ത്തുന്നത്. ആദ്യം ചേട്ടൻ, ഇപ്പോ ഞാനടങ്ങുന്ന എന്റെ കുടുംബം. ഒരു ദാക്ഷണ്യമില്ലാതല്ലേ.. ഇറങ്ങിപ്പോവാൻ പറയുന്നത്. എങ്ങട്ട് പോവാൻ? അന്യമതത്തിൽ പെട്ട കാമുകന്റെ കൂടെ കുടുംബത്തെ വിട്ട് പോന്ന പെണ്ണിന് തിരിച്ചാ വീട്ടിലേക്ക് ചെല്ലാൻ പറ്റുവോ?പുരോഗമനം പറഞ്ഞാലും ആളുകളുടെ നെഞ്ച് പൊളിച്ചു നോക്കിയാൽ കാണാം വെറുപ്പിന്റെയും വേർതിരിവിന്റെയും മാറാലകൾ.ചേട്ടന്റെയും അമ്മയുടെയും ഈ പ്രവർത്തിക്കൊക്കെ ഞാനങ്ങനെ ഏട്ടത്തിയോട് മാപ്പ് പറയും.

നെഞ്ചിൽ കിടക്കുന്ന വാവ..അതിന്റെ കുഞ്ഞിക്കൈ വെച്ചെന്റെ മുഖത്തു തഴുകി. എന്റെ മുഖത്തേക്ക് നോക്കി ചിരിക്കാണ്.. ഞാനാ കുഞ്ഞിക്കവിളിലേക്ക് മുഖം അമർത്തി.എന്റെ താടിയിലും കവിളിലും എന്തോ കണ്ടപോലെ പെണ്ണ് പിടിച്ചു വലിച്ചു.

സ്റ്റെപ്പ് കേറി മുകളിൽ എത്തിയപ്പോ.. സെന്തിൽ താക്കോലും കൊണ്ട് എന്റെ പുറകിലുണ്ടായിരുന്നു. കണ്ണ് തുടക്കുന്ന ഏട്ടത്തിയെ ഒരുനോക്ക് ഞാൻ നോക്കി. എന്റെ കൈയ്യിൽ പിടിച്ചു നിൽക്കുന്നത് വെറും കൈ മാത്രമല്ല ആ പെണ്ണിന്റെ മുഴുവൻ വിശ്വാസവും, തണലുമാണെന്ന തോന്നൽ. എന്ത് വന്നാലും ഏട്ടത്തിയെ ഇനി കരയിക്കരുത് എന്ന പ്രതിക്ഞ എന്റെയുള്ളിൽ നിറച്ചു.

സെന്തിൽ വാതിൽ തുറന്നു തന്നു.ഞാനും ഏട്ടത്തിയും ഉള്ളിൽ കേറി. ആ മുറിയുടെ കോലം പോലും ദയനീയമായിരുന്നു. ഒരു ഫാൻ പോലുമില്ലാതെ ഈ ചൂടിൽ ചെറിയ കുട്ടിയേയും വെച്ച് ഏട്ടത്തിക്ക് കഴിയേണ്ടി വന്നല്ലോ… മുറിയിൽ കേറി ചുറ്റും നോക്കുന്ന എന്റെ കണ്ണിലൂടെ,പിടിച്ചു വെച്ച കണ്ണുനീർ ഒലിച്ചിറങ്ങി. നെഞ്ചിൽ കുസൃതി കളിക്കുന്ന വാവയെ ചേർത്ത് പിടിച്ചു ഞാൻ വിതുമ്പിപ്പോയി.

എന്റെ കരച്ചിൽ സെന്തിൽ കണ്ടു.അവൻ തോളിൽ രണ്ടു തട്ട് തട്ടി പുറത്തേക്ക് ഇറങ്ങി തന്നു.

സൈഡിലുള്ള ചുമരിൽ ചാരി നിന്ന ഏട്ടത്തി എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നത് കണ്ടു ഞെട്ടി. അവരുടെ കണ്ണിൽ എന്നെയശ്വസിപ്പിക്കാൻ പോലുമുള്ള വാക്കുകളില്ല. വേണം എന്ന് വിചാരിച്ചാലും അവർക്ക് കഴിയില്ലായിരുന്നു.അത്രക്ക് തളർന്നിരുന്നു പാവം. ആകെ ആശ്വാസമായ ഞാനും കൂടെ കരഞ്ഞാ അവരെന്ത് ചെയ്യും. ഞാൻ ഏട്ടത്തിയുടെ മുന്നിലേക്ക് നടന്നു.വാവയെ ഒന്ന് കൂടെ ഉമ്മവെച്ചു ഞാൻ അവർക്ക് കൊടുത്തു.

“ഏട്ടത്തി…പേടിക്കണ്ട… ആരും ഇനി ഇറക്കിവിടാൻ ഒന്നും പോണില്ല. ന്നെ വിളിച്ചാ മതി.. ഇല്ലേൽ അവനെ കണ്ടാ മതി….” എന്നെ വിട്ട് പോവാൻ മടി കാണിച്ച വാവയെ എങ്ങനെയൊക്കെയോ എടുത്തു ഏട്ടത്തി എന്നോട് തലയാട്ടി കാണിച്ചു.

നേരത്തെ രണ്ടു വട്ടം മുരണ്ട ഫോൺ കീശയിൽ നിന്ന് വീണ്ടും മുരണ്ടു.എടുത്ത് നോക്കിയപ്പോ അമ്മയാണ്. കിണ്ടി. ചന്ദ്രന്റെ വിളി അവിടെ എത്തിക്കാണും. കുറേ പൈസയുടെയും, തറവാടിത്വത്തിന്റെയും കാര്യം മാത്രം നോക്കിയാൽ പോരാ നല്ല മനസ്സും വേണം..എന്തേലും കാണിക്കട്ടെ ഞാനെടുക്കാൻ നിന്നില്ല.ഏട്ടത്തിയോട് ഞാൻ എന്തോ പറയാൻ വന്നിരുന്നു അതും മറന്നു പോയി. ഫോൺ വീണ്ടുമടിച്ചു.

ഇത്തവണ ഞാനെടുത്തു..

“വീട്ടിലേക്ക് വാ….” അമ്മയുടെ പതിഞ്ഞ ശബ്‌ദം.. ഓഹ് തൊടങ്ങി.

“അമ്മേ അത്….” എന്തൊക്കെയാണ് വീട്ടില്‍ ചെന്നാൽ നടക്കാൻ പോവുന്നേന്നുള്ള ഊഹം കൊണ്ട് ഞാൻ ഒഴിഞ്ഞു മാറി.

“നീയിപ്പോ വീട്ടിലെത്തണം…!!” അമ്മയുടെ ഉറച്ച വാക്കുകൾ. എനിക്ക് പിന്നെ ഒന്നും മിണ്ടാൻ ആയില്ല. ഫോൺ കട്ടായി.  ഏട്ടത്തി എന്റെ മുഖമാറ്റം മനസ്സിലാക്കി നോക്കി. അമ്മയാണെന്ന് ഏട്ടത്തിക്കും തോന്നിക്കാണും. ഒന്നുമില്ലാന്ന് കാണിക്കാൻ ഞാൻ ചിരിച്ചു കാട്ടി.

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *