“ഓ… ഞാനിതിന്റെ അകം ഇതുവരെ കണ്ടില്ലായിരുന്നു… വെറുതെ ഒന്നു കേറി കാണാമല്ലോ എന്നോർത്തു വന്നതാ…”
ഞാൻ മുഖത്തു വിരിഞ്ഞ കള്ള ചിരി മറച്ചുകൊണ്ടു പറഞ്ഞു…
“കണ്ടില്ലാരുന്നോ… ബാ..”
എന്റെ തോളിൽ പിടിച്ചു കൊണ്ടു സുധി വേറെ ഒരു റൂമിലേക്കു കൊണ്ടുപോയി… അതു മീനാക്ഷിക്കു അവിടെ നിന്നും രക്ഷപെടാനുള്ള അവസരമുണ്ടാക്കാനാണെന്നു എനിക്കു അറിയാമായിരുന്നു, പക്ഷെ ഞാൻ അവന്റെ കൂടെ നടന്നു..
“ഇവിടെ നാലു മുറിയാ ഉള്ളതു…. പണ്ടു തോട്ടത്തിലെ പണിക്കാർ ഇവിടെ താമസിച്ചു പണിയുമാരുന്നു… ഇപ്പോളതൊക്കെ മാറി..”
സുധി എന്നെ വിടാതെ പിടിച്ചു നടത്തി പറഞ്ഞു.. ഞാനവരുടെ ലീലാവിലാസം കണ്ടില്ലന്നോർത്തു അവന്റെ മുഖത്തൊരു ആശ്വാസം കാണാമായിരുന്നു..
അവന്റെ കൂടെ കുറച്ചു നേരം നടന്നിട്ടു ഞാൻ തിരികെ മുറിയിൽ പോയി… മര്യാദക്കു ഒന്നും കാണാനും പറ്റിയില്ല, സിഗരറ്റും വലിക്കാൻ പറ്റിയില്ലാ… എനിക്കു നല്ല നിരാശ തോന്നി. ഇടക്കു ഒന്ന് അതു മീരയാണെന്നു തോന്നിയപ്പോൾ എനിക്കു എന്താ ഇത്ര വിഷമവും പരവേശവും തോന്നിയതു… എന്റെ മനസ്സിൽ പെണ്ണു നല്ല പോലെ കേറി കുടിയിട്ടുണ്ടെന്നു ഉറപ്പാണ്. അവളുടെ സ്വാഭാവം വെച്ചു വളയാൻ നല്ല പാടും… മൊത്തത്തിൽ ഞാൻ വെള്ളം കുടിക്കുമെന്നു ഉറപ്പ്.
കുറച്ചു നേരം ഓരോന്നു ആലോചിച്ചു കിടന്നപ്പോൾ മുറിയിലേക്കു ഉഷാമ്മ കയറി വന്നു…
“മോൻ കിടക്കുവാരുന്നോ…”
എന്റെ കട്ടിലിന്റെ ഒരു അരികിൽ ഇരിക്കുമ്പോളവർ തിരക്കി…
“ചുമ്മാ കിടനെന്നെ ഉള്ളു… എന്താ ഉഷാമ്മേ…”
“കുറച്ചു ദിവസമായി മോനെ താഴ്പ്പോട്ടു കാണുന്നില്ലല്ലോ… സന്ധ്യെച്ചിയുമായി നടന്ന വഴക്കു കാരണമാണോ മോനിവിടെ തന്നെ ഇരിക്കുന്നത്… അതൊക്കെ ചേച്ചി മറന്നു കാണും…”
“അതൊന്നുമല്ലാ…. വെറുതെ ഇരുനെന്നെയൊള്ളു…”
“മോൻ ചോറും കൂട്ടാനും കഴിച്ചു മടുത്തോ…”
“മടുത്തോനൊക്കെ ചോദിച്ചാൽ… ചെറുതായിട്ട് മടുത്തു…”
ഞാൻ മനസ്സു മടുത്തിരുന്നു ചോറു തിന്നു… പിന്നെ അടുത്തുള്ള കട എവിടെയാണെന്നും എനിക്കു അറിയണമായിരുന്നു… വീട്ടിൽ നിന്നും വന്നപ്പോൾ എടുത്തു ബാഗിലിട്ട സിഗരറ്റ് പെട്ടി തീരാറായിരുന്നു..
“ഇവിടെ അടുത്തു ആ നാലു മുക്കിൽ മാത്രമേ കടയൊള്ളോ…”
“അല്ല മോനേ… നമ്മുടെ വീടിനു പുറകിലെ വഴി കൂടെ കുറച്ചു നടന്നാൽ ഒരു നദിയുണ്ട്, അതു താണ്ടിയാൽ തൊട്ടടുത്തു ഒരു ഗ്രാമമുണ്ടു… അവിടെ രണ്ടു മൂന്നു കടയുണ്ട്… അതിൽ ഒരെണ്ണം ചായ കടയാ.. മോന് എന്താ കഴിക്കാൻ വേണ്ടതു എന്നു പറഞ്ഞാൽ ഞാനുണ്ടാക്കി തരാം…”
“പൊറോട്ട കഴിക്കാൻ തോനുന്നു… ”
“അവിടെ പൊറോട്ടയൊന്നും കാണില്ല മോനേ… ഇവിടെ ആർക്കുമുണ്ടാക്കാനും അറിയില്ലാ…”
“മൈദയുണ്ടേൽ ഞാനൊണ്ടാക്കാം… ഉഷാമ്മ ഒന്നു സഹായിച്ചാൽ മതി…”
“പോടാ ചെക്കാ… അതെങ്ങനെയാ ശരിയാവുക… ആൺകുട്ടികൾ അടുക്കളയിൽ കേറി ജോലി ചെയ്യുകയോ… മോൻ പറഞ്ഞു തന്നാൽ മതി, അതുപോലെ ഞാനുണ്ടാക്കാം..“
”അതെന്താ ഉഷാമേ… ആണുങ്ങൾ അടുക്കളയിൽ കയറിയാൽ അതു ഇടിഞ്ഞു വീഴുമോ… ഞാൻ കൊച്ചിയിൽ വെച്ച് അമ്മയെ സഹായിക്കാറുണ്ടായിരുന്നു…“
അടുക്കളയിൽ കുറച്ചു സമയം ചിലവഴിക്കാൻ കിട്ടിയാൽ മീരയെ ഒന്നു കാണാൻ പറ്റുമെന്നു മനസ്സു പറഞ്ഞു..
”മോന്റെ ഇഷ്ട്ടം പോലെ ചെയ്…“
ഉഷാമ്മയുടെ പകുതി സമ്മതത്തിന്റെ ബലത്തിൽ, അവരുടെ കൂടെ ഞാൻ അടുക്കളയിൽ ചെന്നു…
അവിടെ ലളിത ചേച്ചി എന്തോ കറിക്കു അരിയുന്നുണ്ടായിരുന്നു…
“മതി ലളിതെ…. ശ്രീ പൊറോട്ട ഉണ്ടാക്കാമെന്നാ പറഞ്ഞത്, പിള്ളേര് എല്ലാം ആതാവും കഴിക്കുക… തോരൻ ഇത്ര മതി ഇന്ന്…“
ഉഷാമ്മ ലളിത ചേച്ചിയെ തോണ്ടി വിളിച്ചു തിരിച്ചു കൊണ്ടു പറഞ്ഞു, ഉഷാമ്മ പറഞ്ഞതു ചുണ്ടിന്റെ അനക്കം കൊണ്ടാണ് ലളിത ചേച്ചി മനസ്സിലാക്കുന്നത് എന്നു എനിക്കു തോന്നി.. അവരെന്നെ ഒന്നു നോക്കി അരിഞ്ഞു വെച്ച പച്ചക്കറി എടുത്തു കൊണ്ടു കഴുകാൻ പോയി..
“മോന് എന്തെക്കയാ വേണ്ടേ…”
ഉഷാമ്മ ഒരു ചെരുവത്തിൽ കുറച്ചു മൈദ കുടഞ്ഞിട്ടു എനിക്കു നേരെ നീട്ടി..
“എണ്ണ കൂടെ വേണം..”
“മീനാക്ഷി…. മോളെ മീനാക്ഷി..”

Ithinte full story orumich tharan patuoo
Ith serikkum vere ethelum novel eduth Kambi aakkiyath aanenkil original ethanenn paranjj tharamo