“നിന്റെ കട്ടിങ്ങും കളറിങ്ങും ഒക്കെ എന്നാ സൂപ്പറാ … സുഖിപ്പിക്കാൻ പറയുന്നതല്ല ചെക്കാ …സ്റ്റേറ്റ്സിൽ കണ്ടിന്യൂ ചെയ്താരുന്നേൽ നിനക്ക് ഒരു സ്പീൽബെർഗൊക്കെ ആകാനുള്ള വകുപ്പുണ്ട്…”
“മതി..നല്ല ആക്കൽ !””’കറിയാച്ചൻ പറഞ്ഞു.
മെയിൽ വന്നതിന്റെ ഡെസ്ക്ടോപ്പ് നോട്ടിഫിക്കേഷൻ വന്നപ്പോൾ കറിയാച്ചൻ മെയിൽ ബോക്സ് തുറന്നു.
“ഏഹ്..” അവൻ അദ്‌ഭുതപ്പെട്ടു.
“എന്താടാ?”
“മമ്മൂന്റെ മെയിലാണല്ലോ…ത്രീ മിനിറ്റ്സ് ബിഫോർ…”
“തൊറക്കെടാ തൊറക്ക്…”
ആനി വെപ്രാളപ്പെട്ട് പറഞ്ഞു.
കറിയാച്ചൻ ക്ലിക്ക് ചെയ്തു.
മെയിലിലെ അക്ഷരങ്ങളിലൂടെ സഞ്ചരിക്കവേ അവന്റെ കണ്ണുകൾ വിസ്മയം കൊണ്ട് വെളിയിൽ ചാടുമെന്ന് തോന്നി.
ആനി അവനോട് ചേർന്ന് ഉരുമ്മിയിരുന്ന് മോണിറ്ററിലേക്ക് നോക്കി.
“ദ വീഡിയോ ഈസ് അപ്പ്രൂവ്ഡ് ബൈ ദ ക്രിയേറ്റിവ് ഡയറക്റ്റർ. റിന്യൂമറേഷൻ ആൻഡ് ദ അഡ്വാൻസ് ഫോർ ദ നെക്സ്റ്റ് ഹോട്ടെർ വീഡിയോ ഹാവ് ബീന ട്രാൻസ്ഫെഡ് റ്റു യുവർ അക്കൗണ്ട്…”
ആഹ്ലാദം കൊണ്ട് ആനി അവനെ വരിഞ്ഞുമുറുക്കി. അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
“എടാ എത്ര കിട്ടിയെന്ന് നോക്കിക്കേ …ഈശോയെ ഒരഞ്ചു ലക്ഷമെങ്കിലും ഉണ്ടായിരിക്കണേ!”
“പിന്നെ അഞ്ചോ? ഒന്ന് പോ ആന്റ്റി! കൂടി പോയാ ഒരു അമ്പതിനായിരം ആദ്യത്തേതിന് …എടുത്തതിന്റെ അഡ്വാൻസ് എം ജി പറയുന്നപോലെ ഒരു പൈനായിരം.. ഇത് പത്തുമിനിറ്റ് പോലുമില്ലല്ലോ . .”
മൊബൈൽ എടുത്തുകൊണ്ട് അവൻ പറഞ്ഞു.
“നീപോടാ..അവന്റെ ഒരു പൈനായിരം നീ മേസേജ് വന്നോ നോക്ക് ചെക്കാ,”
അവൻ മെസേജ് തുറന്നു.
കറിയാച്ചന്റെ ശ്വാസം നിലച്ചത് പോലെ ആനിയെ നോക്കി. അവൻ മൊബൈൽ അവളുടെ കണ്ണുകൾക്ക് നേരെ പിടിച്ചു.
എസ് ബി ഐ ..അക്കൗണ്ട് നമ്പർ ***********3219 ഡേറ്റഡ് 6 / 04 / 2020 ത്രൂ റുപ്പീസ് ഫോർട്ടി ലാക്ക്സ് ഹാസ് ബിൻ ക്രെഡിറ്റഡ്…
എന്താണ് പറയേണ്ടത് എന്നറിയാതെ അവർ പരസ്പ്പരം നോക്കി.
“ആന്റി..ഇത് വല്ല തട്ടിപ്പുമാരിക്കുവോ?”
“ഇല്ലെടാ..ഞാൻ പറഞ്ഞില്ലേ..പോസ്റ്റ് പ്രൊഡക്ഷൻ വർക്ക് മൊത്തം നീയല്ലേ ചെയ്തേ …എന്ന ക്വാളിറ്റി ഫ്രയിമുകളാ ഓരോന്നും …പുതിയ ഒരാൾ ചെയ്തതാണ് എന്ന് പറയില്ല …അതാ പൊളി കളറിങ്ങും ലൈറ്റിങ്ങും ഒക്കെയല്ലേ ..ബാക്ക് ഗ്രൗണ്ട് സ്‌ക്കോറോ …അത് അതിലും ടോപ്പ് ..അതിന് അന്നമ്മയ്ക്കാ താങ്ക്സ് പറയേണ്ടേ ..അവളുടെ നൊട്ടേഷനൊക്കെ ചൂണ്ടിയെടുത്തല്ലേ നീ അതൊക്കെ ചെയ്തേ…”
“ആന്റി ഒരുമിനിറ്റ് …”
അവൻ മൊബൈലിൽ ഒരു നമ്പറെടുത്ത് വിളിച്ചു.
“ആർക്കാ?”
“മമ്മുവിന്…”
“ഓക്കേ”
“ആ മമ്മു…”
ലൈനിൽ വന്നപ്പോൾ കറിയാച്ചൻ സംസാരിക്കാൻ തുടങ്ങി.
“എടാ…ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുവാരുന്നു…” മമ്മു പറഞ്ഞു.
“ഓഫീസിൽ വെച്ച് ഫോൺ ചെയ്യാൻ പറ്റില്ല ..അതാ ആദ്യം നിനക്ക് മെയിൽ ചെയ്യാന്ന് വെച്ചേ …”
“എടാ മെയിലിലെ കാര്യം ..പിന്നെ അകൗണ്ടിലേക്ക് പൈസ വന്നതും…?”
“ആ ..അതെ ..നീ ഹാപ്പിയല്ലേ..? അതിൽ ഇരുപത് ആദ്യത്തെ വീഡിയോയ്ക്കുള്ള ഋമ്യൂണറേഷൻ …പിന്നെ ഒരിരുപത് അടുത്ത വീഡിയോയ്ക്കുള്ള അഡ്വാൻസ്…”
എന്താണ് പറയേണ്ടതെന്ന് കറിയാച്ചന് മനസിലായില്ല. ആനി അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുപ്പാണ്.
അപ്പുറത്ത് ഫോൺ കട്ടായത് കറിയാച്ചന് അറിഞ്ഞു.
അവൻ ഫോൺ മേശപ്പുറത്ത് വെച്ച് ആനിയെ നോക്കി.
“എന്നടാ?”
“അത് ..അത് ഉള്ളതാ ആന്റ്റി…അത്രേം പൈസാ ഉള്ളത് തന്നെയാ…ഇരുപത് നമ്മുടെ വീഡിയോയ്ക്ക് ..പ്രതിഫലം ..ഇരുപത് അടുത്തതിനുള്ള അഡ്വാൻസ്…”
“എടാ മെയിലെടുത്തെ..അതിൽ ഒരു വേഡ് എനിക്ക് ഓർമ്മ വന്നു …ആഹ് അടുത്ത ഹോട്ടർ ആയ വീഡിയോയ്ക്ക് ആണ് ഇരുപത് ലക്ഷം അഡ്വാൻസ് എന്ന് …”
“എന്റെ ആന്റി…!”
അവൻ ഒന്നും മനസ്സിലാകാത്തത് പോലെ ആനിയെ നോക്കി.
“ഇപ്പം എടുത്തത് തന്നെ എക്സ്ട്രീം ഹോട്ടാ …ഇതിലും ഹോട്ടെങ്ങനെയാ?”
“മോനെ അഡ്വാൻസ് തന്നെ ഇരുപത് ലക്ഷമാ! അപ്പോൾ വീഡിയോ എടുത്ത് കഴിഞ്ഞ് കിട്ടാൻ പോകുന്നതോ?”
ആ ചോദ്യം അവനെ കുഴക്കി. ശരിയാണ്.സ്വപ്നംകാണാൻ കൂടി സാധിക്കാത്തത്ര വലിയ ഒരു തുകയാണ് കിട്ടാൻ പോകുന്നത്.
