താഴ് വാരത്തിലെ പനിനീർപൂവ് – 11 Like

“ലെച്ചു നീ വാതിൽ തുറക്ക്, അവിവേകം ഒന്നും കാണിക്കല്ലേ “

ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു.

അകത്തു നിന്നും ഒരു റെസ്പോൺസും കേൾക്കാണ്ട് ആയപ്പോൾ ഞാൻ ഡോർ തളി നോക്കി അതു അനങ്ങുന്നില്ല. ഞാൻ വേഗം ജനൽ പാളി യുടെ അടുത്തേക്ക് ഓടി ചെന്നു . ഒരു പാളി കൈ കൊണ്ട് വലിച്ചു തുറന്നു.

ഞാൻ അകത്തു കണ്ട കാഴ്ച വളരെ ഭീകരം ആയിരുന്നു.
അവൾ തലവഴി മണ്ണെണ്ണ ഒഴിച്ച് അതിൽ കുളിച്ചു നിൽക്കുന്നു.

“ലെച്ചു വേണ്ട ,.. ഞാൻ പറയുന്നത് കേൾക്കു പ്ലീസ് ലെച്ചു, നീ അവിവേകം ഒന്നും കാണിക്കല്ലേ,, മോളെ വേണ്ടാ “

ഞാൻ കരഞ്ഞു പറഞ്ഞു.
എന്റെ ഒപ്പം ജോളി ചേച്ചിയും പറഞ്ഞു കൊണ്ടിരുന്നു.

എന്നാൽ അതൊന്നും വക വെക്കാതെ അവൾ തീപ്പെട്ടി എടുത്തു.

“ഇനിയും ഒരു പൊട്ടി ആയി ജീവിക്കാൻ ഞാൻ ഒരുക്കം അല്ല “

അവൾ അതും പറഞ്ഞു തീപ്പെട്ടി ഉരച്ചു. അതിൽ നിന്നും വന്ന അഗ്നി അവളുടെ മേലെ പടർന്നു കയറി.

“ലെച്ചു……….. “

ഞാൻ ഉറക്കെ വിളിച്ചു.

അവൾ ഒരു തീഗോളം ആവുന്നത് കണ്ട് ഞാൻ വേഗം വാതിലിന്റെ അടുത്ത് ചെന്നു ആഞ്ഞു ചവിട്ടി,
അത്രയും ശക്തിയിൽ ചവിട്ടിയത് കൊണ്ടാകാം ആ വാതിൽ രണ്ടു വശത്തേക്ക് ആയി മലർന്നു തുറന്നു.

അകത്തേക്ക് കടന്ന ഞാൻ കാണുന്നത് നിലവിളിച്ചു കൊണ്ട് തീയിൽ കുളിച്ചു നിൽക്കുന്ന എന്റെ ലെച്ചുവിനെ ആണു,

ഞാൻ അവളുടെ അടുത്തേക്ക് ഓടാൻ ശ്രമിച്ചതും എന്നെ ആരൊക്കെ യോ പുറകിൽ നിന്നും വലിച്ചു മാറ്റി.

ഞാൻ ആർത്തു നിലവിളിച്ചിട്ടും ആരും എന്നെ അവളുടെ അടുത്തേക്ക് വിട്ടില്ല , അവൾ വെന്തു വെണ്ണീർ ആകുന്നത് കണ്ട് നിൽക്കാനേ എനിക്ക് കഴിഞ്ഞോളു,

“ലെച്ചു അവൾ എന്നെ വിട്ടു എന്നെന്നേക്കുമായി മായി പോയിരിക്കുന്നു “

അവൾ കത്തിക്കരിഞ്ഞ നിലയിൽ എന്റെ മുൻപിൽ വന്നു വീഴുബോഴും ഞാൻ ഒരു പ്രതിമ കണക്കെ നോക്കി നിന്നു,
അവളുടെ കത്തിക്കരിഞ്ഞ ആ ശരീരം എന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നു, പതിയെ ആ കാഴ്ച എന്റെ കണ്ണുകളിൽ മങ്ങി തുടങ്ങി ഞാൻ തളർന്നു താഴേക്കു പതിയെ വീണു പോയി…

“ലെച്ചു…………. “
എന്ന് ഉറക്കെ നിലവിളിച്ചു കൊണ്ട് ഞാൻ കട്ടിലിൽ നിന്നും ചാടി എഴുനേറ്റു,

എന്റെ നെഞ്ച് ഒക്കെ പട പടാന് ഇടിക്കുന്നു, അതിന്റെ സൗണ്ട് ഒരു മുഴക്കത്തോടെ റൂമിൽ അലയടിക്കുന്നു
മുറിയിൽ ആകെ ഇരുട്ട് എനിക്ക് ഒന്നും കാണാൻ സാധിക്കുന്നുണ്ടായില്ല, ഞാൻ വേഗം ബെഡ് ലാംപ് ഓൺ ചെയ്തു, മുറിയിൽ ആകെ പ്രകാശാപൂരിതം ആയി.

“ഓഹ്,സ്വപ്നം ആയിരുന്നലെ, “

എനിക്ക് അപ്പോഴാണ് സമാധാനം ആയതു, ഞാൻ ആ ഏസി യുടെ തണുപ്പിലും വിയർത്തു കുളിച്ചിരുന്നു.
ആ ഭീകരമായ സ്വപ്നം എന്നെ വല്ലാതെ ഭയപെടുത്തിയിരുന്നു, ലെച്ചു അവൾക്കു എന്തെങ്കിലും സംഭവിച്ചു കാണുമോ എന്ന ഭയം എന്നെ വല്ലാതെ തളർത്തി.
അവളെ നഷ്ടപെടുന്നത് ഓർക്കാൻ കൂടെ വയ്യ, ഞാൻ ചെയ്ത തെറ്റുകൾക്ക് അവളെ ശിക്ഷിക്കരുത് എന്നു ദൈവത്തോട് പാർത്ഥിച്ചു,

“ട്രങ്ങ്.. ട്രങ്ങ്.. ട്രങ്ങ്… “

പെട്ടന്ന് ആണ് ഫോണിന്റെ ബെൽ കേട്ടു ഞാൻ ഞെട്ടിയത്.

എടുത്തു നോക്കിയപ്പോൾ നാലു മണിയുടെ അലാം ആയിരുന്നു,

സമയം നാല് മണി ആയതു കണ്ട ഞാൻ വേഗം തന്നെ കട്ടിലിൽ നിന്നും എഴുനേറ്റു, എത്രയും വേഗം താഴ് വാരത്ത് എത്തി ലെച്ചുനെ കാണണം എന്ന ചിന്ത മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നോള്ളൂ, അതുകൊണ്ട് പല്ലുതേപ്പും കുളിയുംഎല്ലാം വളരെ വേഗത്തിൽ കഴിഞ്ഞു എല്ലാം കഴിഞ്ഞു ഡ്രസ്സ്‌ ഒക്കെ മാറി കഴിഞ്ഞു ഞാൻ കീർത്തി യെ വിളിച്ചു നോക്കി, അവൾ റെഡി ആയി നില്കുന്നുണ്ടെന്നു പറഞ്ഞ കാരണം , ഞാൻ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു കാറും എടുത്തു പുറത്തേക്കു ഇറങ്ങി, അമലിന്റെ ഗേറ്റ് ന്റെ അടുത്ത് കാർ നിർത്തി.
കീർത്തി ഉമ്മറത്തു തന്നെ നില്പുണ്ടായിരുന്നു എന്നെയും കാത്ത്,
എന്റെ കാർ കണ്ടപ്പോൾ അവൾ , എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി ,

“എന്താ കീർത്തി ഇത് “

അവൾ കാറിൽ കയറിയ ഉടനെ ഞാൻ ചോദിച്ചു.

“എന്താ ഏട്ടാ ?..”

“ഹേയ് നിന്നെ ആദ്യം ആയാണ് സാരി ഉടുത്തു കാണുന്നത് “

“എന്താ.. വല്ല കുഴപ്പവും ഉണ്ടാ.ഏട്ടാ? “

Leave a Reply

Your email address will not be published. Required fields are marked *