താഴ് വാരത്തിലെ പനിനീർപൂവ് – 11 Like

ഞാൻ അമ്മയോട് ചോദിച്ചു.

“എല്ലാം വിധി ആണെന്ന് കരുതി സമാധാനിക്കാം, അതെ അമ്മക്കും അറിയുള്ളു മോനെ “

,,അമ്മ പറഞ്ഞു.
അന്നാണ് അവളുടെ ശബ്ദം ഞാൻ അവസാനം ആയി കേട്ടത് അത് കഴിഞ്ഞു അവൾ വിളിച്ചും ഇല്ല, പിന്നെ ഞങ്ങൾ അവളെ കോൺടാക്ടും ചെയ്തില്ല, അവർ ചോദിക്കുമ്പോൾ നീ വന്നിട്ടില്ല എന്നു എങ്ങനെയാ എപ്പോഴും പറയാ അതോർത്തു ഞങ്ങൾ അങ്ങോട്ടും വിളിച്ചില്ല. പിന്നെ അച്ചായൻ മൂന്നാലു പ്രാവിശ്യം വിളിച്ചിരുന്നു നീ വന്നോന്നു അറിയാൻ മാത്രം ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോൾ അതും നിന്നു എപ്പോഴും എപ്പോഴും വിളിച്ചു ഞങ്ങളെ വിഷമിപ്പിക്കേണ്ട എന്ന് കരുതി ആകും പിന്നിട് അവർ വിളിക്കാതിരുന്നത്,”

അമ്മ പറഞ്ഞു നിർത്തി.

“അപ്പോൾ അമ്മേ അവൾ എനിക്ക് വേണ്ടി ഇപ്പോഴും കാത്തിരിക്കുന്നുണ്ടാകും അല്ലെ “

ഞാൻ അമ്മയോട് ചോദിച്ചു.

“ഉം അതേടാ നീ പോയി അവളെ കൂട്ടികൊണ്ട് വാ “

അമ്മ എന്റെ തലയിൽ തഴുകി കൊണ്ട് പറഞ്ഞു.

“ഉം, പോണം, ഞാൻ ഇത്രയും നാൾ മാറി നിന്നില്ലായിരുന്നു എങ്കിൽ എത്രയോ നേരത്തെ ഞങ്ങൾ തമ്മിൽ ഒന്നായാന്നെ അല്ലെ അമ്മേ ഞാൻ ഞാൻ ആണ് എല്ലാത്തിനും കാരണം എത്ര പേരെയാ ഞാൻ ഇത്ര നാളും കണ്ണീരുകുടിപ്പിച്ചത് “

“അതൊക്കെ കഴിഞ്ഞു പോയില്ലേ മോനെ ഇനി അതോർത്തു വിഷമിക്കേണ്ട , നീ പോയി കിടന്നോളു നാളെ നേരത്തെ പോകേണ്ടത് അല്ലെ “

“ഉം ശെരി അമ്മേ “

ഞാൻ പിന്നെ എഴുന്നേറ്റു എനിക്ക് ആയി ഒരുക്കി ഇരുന്ന മുറിയിൽ പോയി കിടന്നു.

കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരുന്നുണ്ടായില്ല..
ലെച്ചു ആയിരുന്നു മനസ്സിൽ മുഴുവനും, അവൾ എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടോ, അതോ അവൾ എന്നെ കാണാതായപ്പോൾഅവൾ കാരണം ആണ് ഞാൻ നാടുവിട്ടത് എന്നൊക്കെ ഓർത്തു വല്ല അവിവേകവും കാണിച്ചിട്ടുണ്ടാകുമോ ?എന്റെ മനസ്സിൽ ഭയം ആയിരുന്നു, സത്യയെ കാണാതെ ആയപ്പോൾ സെലിൻ ചെയ്ത മാതിരി ലെച്ചു എങ്ങാനും ?..ഏയ്‌ ഇല്ല എന്റെ ലെച്ചുനു ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല, അവൾ എന്റെ ജീവൻ അല്ലെ, അവൾ നല്ല കുട്ടി ആയി എന്നെ കാത്തിരിക്കുന്നുണ്ടാകും, നാളെ പോയി അവളെ എന്റേത് മാത്രം ആക്കണം ഞാൻ നെഗറ്റീവ് മൈൻഡ് ഒക്കെ മാറ്റി വെച്ച് പോസറ്റീവ് മൈൻഡ് ഓടെ അവളെയും ഓർത്ത് കൊണ്ട് പതിയെ മയക്കത്തിലേക്ക് വീണു……

“കടന്നു പോ പുറത്ത് എനിക്ക് ഇനി കാണേണ്ട.”

ലെച്ചുവിന്റെ ദേഷ്യം കലർന്ന ശബ്‍ദം,

“ലെച്ചു എനിക്ക് ഒരു അബദ്ധം പറ്റിപ്പോയി നീ ക്ഷമിക്കു ഞാൻ ഓർത്തില്ല നീ ഇത്ര നാൾ എന്നെ കാത്തിരിക്കും എന്നു, “

ഞാൻ അവളുടെ തോളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.

“തൊടരുത് എന്നെ. എന്നെ ചതിച്ചവർക്കു തൊടാൻ ഉള്ളതല്ല എന്റെ ശരീരം, നാലുവർഷം നിങ്ങളെ മാത്രം മനസ്സിൽ കൊണ്ടു നടന്ന എനിക്ക് ഇതു തന്നെ വേണം, ഒരുപാടു സുന്ദരിക്കളെ കണ്ടപ്പോൾ നിങ്ങൾ പഴയതൊക്കെ മറന്നു, ഷാർജയിൽ അഴിഞ്ഞാടി നടക്കുക ആയിരുന്നില്ലേ ഇനിയും അതുപോലെ നടന്നോ,ഇനി ലെച്ചുനു വിളിച്ചോണ്ട് എന്റെ അടുത്ത് വന്നേക്കരുത്, ഇറങ്ങി പോ “

ലെച്ചു ദേഷ്യത്തോട് എന്റെ മുഖത്തു നോക്കി പറഞ്ഞു.

എന്റെ മനസ്സ് നീറുക ആയിരുന്നു.എന്നെ മാത്രം ആലോചിച്ചു എനിക്ക് വേണ്ടി ജീവിച്ച അവളെ മറന്നുകൊണ്ട് ഞാൻ ഷാർജയിൽ എന്തൊക്കെ ആണു കാണിച്ചു കൂട്ടിയത്, അവൾ പറഞ്ഞത് ഒക്കെ ശെരിയാ ഞാൻ അവളോട്‌ ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റ് ആണു.

ഞാൻ നിറ മിഴികളോടെ ലെച്ചുവിന്റെ അടുത്ത് നിൽക്കുന്ന ജോളി ചേച്ചിയുടെ മുഖത്തു നോക്കി, ചേച്ചി നിസഹായാവസ്ഥയിൽ നിൽക്കുക ആണു .
ഞാൻ പതിയെ ആ വീട്ടിൽ നിന്നും ഇറങ്ങി . കാറിൽ കയറാൻ തുടങ്ങവേ

“അജി മോനെ ഓടിവായോ.. “

എന്ന ജോളി ചേച്ചിയുടെ ശബ്ദം എന്റെ കാതുകളിൽ പതിച്ചു.

ഞാൻ വേഗം അകത്തേക്ക് ചെന്നപ്പോൾ

“ലെച്ചു വാതിൽ തുറക്ക് “

ചേച്ചി മുറിക്കു പുറത്തു നിന്നുകൊണ്ട് ലെച്ചുവിനെ വിളിക്കുന്നു.

“എടാ അവൾ മണ്ണെണ്ണ ടിനും എടുത്തു അകത്തേക്ക് കയറി,എങ്ങെനെ എങ്കിലും രക്ഷിക്കടാ എന്റെ മോളെ “

ജോളി ചേച്ചി കരഞ്ഞു കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *