ശരണ്യയ്ക്ക് അവനോട് എന്തു മറുപടി പറയണം എന്നറിയില്ലായിരുന്നു…
“” അതുകൊണ്ട് ശരണ്യ അവളെ കാണുമ്പോൾ പറഞ്ഞേക്കണം… എനിക്കവളെ ഇഷ്ടമല്ലായിരുന്നു എന്ന്… ഇഷ്ടം പറയാത്ത സ്ഥിതിക്ക് ആ പാവം അത് വിശ്വസിച്ചോളും………. “
മിഴികൾ നിറഞ്ഞില്ല എങ്കിലും മുരളിയുടെ ഹൃദയം കരയുന്നത് ശരണ്യ കേൾക്കുന്നുണ്ടായിരുന്നു…
എന്ത് പറയാൻ… ….?
എന്തൊക്കെയോ വെട്ടിത്തുറന്നു പറഞ്ഞ് മുരളിയെ എതിരിടാൻ വന്ന താൻ ആയുധമില്ലാതെ കീഴടങ്ങിയതായി ശരണ്യയ്ക്ക് മനസ്സിലായി…
കയ്യിലിരുന്ന നോട്ട്ബുക്കടക്കം ഇരു കൈകളും വായുവിൽ കുടഞ്ഞ്, ശ്വാസമയച്ച് മുരളി മന്ദഹസിച്ചു……
“” ഒന്നുകിൽ പണം വേണം… അല്ലെങ്കിൽ ധൈര്യം വേണം… ഇതു രണ്ടും ഇല്ലാത്തവന് പറഞ്ഞിരിക്കുന്ന പണിയല്ല പ്രേമം……””
സ്റ്റാൻഡിലേക്ക് ഒരു ബസ്സ് കയറി വരുന്നതു കണ്ടു കൊണ്ട് മുരളി ശരണ്യയെ നോക്കി…
“” പോട്ടെ………. ഇന്നൊരു പ്രോഗ്രാമുണ്ട്………”
ശരണ്യ അതിന് മറുപടി പറയാൻ മറന്ന മട്ടിൽ നിന്നു…
തന്നെ ചുറ്റിയിരിക്കുന്ന ജയയുടെ കൈകളും വിരലുകളും വിറയ്ക്കുന്നത് ശരണ്യ അറിയുന്നുണ്ടായിരുന്നു…
അടക്കിപ്പിടിച്ച ജയയുടെ എങ്ങലടി കേട്ടതും ശരണ്യ കയ്യെടുത്ത് അവളുടെ മൂർദ്ധാവിൽ തലോടി…
“” ഫോണിൽ ഇതൊന്നും പറഞ്ഞാൽ ശരിയാവില്ല…… അതു തന്നെയാണ് ഞാൻ നീ ചോദിക്കുമ്പോഴൊക്കെ വരുമ്പോൾ പറയാമെന്ന് പറഞ്ഞതും…”
ജയ അവളെ കൂട്ടിപ്പിടിച്ചു നിന്നതല്ലാതെ ശബ്ദിച്ചില്ല… ….
“” എനിക്കും നിനക്കും പക്വതയും പ്രായവുമൊക്കെയായി… നീയും ഞാനും ഭാര്യമാരുമായി… നീ അമ്മയുമായി… വെറുതെ കുറച്ചു കാലത്തെ ഓർമ്മകൾ മാത്രം വെച്ച് ഒരു പൈങ്കിളി നായികയുടെ കോലത്തിൽ നിന്നെ കാണുമ്പോൾ എനിക്ക് വല്ലാത്ത വിഷമമുണ്ട് മഞ്ജൂസേ………. “
ശരണ്യ അവളെ ആശ്വസിപ്പിച്ചു തുടങ്ങുകയായിരുന്നു…
“” ജീവിതത്തിൽ നമുക്ക് വേണ്ടപ്പെട്ട ഒന്നു തന്നെയാണ് മറവി…… ഞാൻ ചിലതൊക്കെ മനപ്പൂർവ്വം വിസ്മരിക്കാൻ പഠിച്ചു , അല്ലെങ്കിൽ അങ്ങനെയുള്ള കാര്യങ്ങൾ ഒഴിവാക്കാൻ പഠിച്ചു… നീയോ… ? ഒരു ചെറിയ ഓർമ്മയെ നീ വളർത്തി വലുതാക്കിക്കൊണ്ടിരിക്കുന്നു… അതുകൊണ്ട് നിനക്ക് നഷ്ടം മാത്രമേ ഉണ്ടാകൂ… അത് നീ തിരിച്ചറിഞ്ഞേ പറ്റൂ… ….””
ജയ അനങ്ങിയില്ല…
“” കൃഷ്ണനെ നീ കിച്ചാ എന്നു വിളിച്ചു ശീലിക്ക്…… അതവനും സന്തോഷമാകും…… ഇപ്പോൾ നീ അവനു വേണ്ടിയല്ലേ ജീവിക്കുന്നത്… ?””
ഒരു നേരിയ മൂളൽ ജയയിൽ നിന്നുണ്ടായി……
“” പ്രേമവും പരാജയവുമൊക്കെ എല്ലാവരുടെയും ലൈഫിൽ ഉള്ളതാണ്… അതു തന്നെ ആലോചിച്ചിരുന്നാൽ അതിനേ സമയം കാണൂ…… ഒന്നുമില്ലെങ്കിലും ജീവിതത്തിൽ നിന്നേക്കാൾ അനുഭവം എനിക്കില്ലേ… ….?””
ജയ മറുപടി പറഞ്ഞില്ല…
“” എനിക്കു നല്ല ക്ഷീണമുണ്ട്…… ഉറക്കം വരുന്നു…….”
പറഞ്ഞിട്ട് ശരണ്യ അവളെ അടർത്തിമാറ്റി…
ഉലഞ്ഞു പോയ ജയയുടെ വസ്ത്രം ശരണ്യ നേരെ പിടിച്ചിട്ടു…
“” പോയി മുഖം കഴുകി വാ… …. കിടക്കാം… “
ജയ മുഖം കഴുകി വന്നതും ശരണ്യ കിടന്നിരുന്നു…
ലൈറ്റ് ഓഫാക്കി ശരണ്യയ്ക്കരുകിലേക്ക് ജയ നീങ്ങിക്കിടന്നു…
“” ശാരൂ… …. “
“” എന്താടാ………. ?””
ഒരു നിമിഷം ആലോചിച്ചാണ് ജയ തുടങ്ങിയത്……
“” എനിക്ക് മുരളിയെ ഇഷ്ടമായിരുന്നു… അവൻ എന്നെയും സ്നേഹിച്ചിരുന്നു… ഒരു പ്രേമം അതിനു മുൻപോ ശേഷമോ എനിക്കില്ലാത്തതിനാൽ ആയിരിക്കും അല്ലേടാ അതിങ്ങനെ ഫീൽ ചെയ്യുന്നത്……?””
“” നീയാ കാര്യം വിട്………. “
ഉറക്കം വരുന്നതഭിനയിച്ച്, ശരണ്യ പറഞ്ഞു……
“” എനിക്ക് ഫാമിലിയുണ്ട്…… നിനക്കതില്ല.. എന്നാലും നമ്മൾ സെയിം ആണ്… “
“” തെളിച്ചു പറ………. “
ശരണ്യ കോട്ടുവായിട്ടു…
“” നിനക്ക് ഉറക്കം വരുന്നില്ലേ… എന്നാൽ പിന്നെ പറയാം… …. “
“”ങ് ഹാ………. “
എ.സി യുടെ മുരൾച്ചയ്ക്കൊപ്പം കുറച്ചു നിമിഷങ്ങളും കടന്നു പോയി… ….
“” ശാരൂ………. “
നിശബ്ദം……….
“” ടീ…….. ശാരൂ… …. “
“” നീ പറഞ്ഞോ… ഞാൻ കേൾക്കുന്നുണ്ട്……………”
“” എനിക്കൊരാഗ്രഹം………. “
“” പറ………. “
“” ചുമ്മാതാ ട്ടോ………. “”
“” പറയെന്ന്………. “
“” നീയും ഞാനും മാത്രം അറിഞ്ഞാൽ മതി… “
