“”ങ് ഹാ……….””
“ നമുക്ക്………..””
“ആന്ന്……….””
“” ഒന്ന് പോയി നോക്കിയാലോ…… ? “”
“” എവ്ടെ……….?””
ഉറക്കച്ചടവിൽ ശരണ്യ ചോദിച്ചു…
“” ഒന്നു കാണാനെ………..””
“” ആരെ………..?””
ഒരു നിമിഷം കഴിഞ്ഞാണ് മറുപടി വന്നത്…
“” മുരളിയെ……………..””
മുരളിയെ…………….!!!
മുരളിയെ……….!!
മുരളിയെ… ….!
കിടയ്ക്കയ്ക്ക് തീ പിടിച്ചതു പോലെ ശരണ്യ പിടഞ്ഞെഴുന്നേറ്റു…
നടുങ്ങിപ്പിടഞ്ഞ് ജയയും എഴുന്നേറ്റു പോയി…
ഉഷ്ണം വമിക്കുന്ന ഹൃദയവും ശരീരവുമായി ശരണ്യ കത്തിയമർന്നു…
അവൾ അത് അറിഞ്ഞില്ലേ… ?
ശരണ്യയുടെ ഹൃദയം കീറിമുറിച്ചു കൊണ്ട് ഒരു ട്രെയിൻ ഇരമ്പിയാർത്തു കടന്നുപോയിക്കൊണ്ടിരുന്നു………..
## ## ## ##
പിറ്റേന്ന്……….
‘തില്ലാന’യുടെ ഈരടികൾ കേൾക്കാതിരുന്നപ്പോൾ മുരളി പതിയെ കൺ തുറന്നു…
അമ്മ എഴുന്നേറ്റില്ലേ ഇന്ന്…?
ഒരിക്കലും മുടക്കം വരാത്ത കാര്യമാണല്ലോ… ?
കിടക്കയിൽ കിടന്ന് അവൻ ചിന്തിച്ചു…
ശരണ്യാന്റി വന്നതു കൊണ്ടാകും…
കുറച്ചു നേരം കൂടി അവൻ കിടന്നുറങ്ങാൻ ശ്രമിച്ചെങ്കിലും ബോധമനസ്സ് ഉണർന്നിരിക്കാൻ അവനെ ഉദ്ദീപിപ്പിച്ചു കൊണ്ടിരുന്നു…
കാരണം അവന്റെ ദിനചര്യയും അതായിരുന്നുവല്ലോ…….
എന്തോ, അമ്മയുടെ സ്നേഹസമൃണമായ കുലുക്കിയുണർത്തലും ഇക്കിളിയിട്ട് എഴുന്നേൽപ്പിക്കലും ഓർത്തപ്പോൾ അവനു ചിരി വന്നു…
തന്റെ എൻട്രൻസ് റിസൾട്ടിനായി കാത്തിരിക്കുന്ന അമ്മ……
അതിനായി തന്നേക്കാളേറെ ബുദ്ധിമുട്ട് അനുഭവിച്ചത് അമ്മ തന്നെയാണ് എന്ന കാര്യത്തിൽ അവന് സംശയമൊന്നുമില്ലായിരുന്നു…
അടുത്ത നിമിഷം അവന്റെ മുഖത്തെ ചിരി മാഞ്ഞു…
ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ റിസൾട്ട് വന്നാൽ അധികം താമസിയാതെ തനിക്കു പോകേണ്ടി വന്നേക്കാം…
അമ്മയെ പിരിഞ്ഞിരിക്കേണ്ടി വരും…
വന്നാൽ ഒരു മാസത്തോളം അച്ഛൻ വീട്ടിലുണ്ടാകും… ഉണ്ടായാൽ തന്നെ ഏതെങ്കിലും പരീക്ഷണ നിരീക്ഷണങ്ങളിലോ റഫറൻസുകളിലോ ആയിരിക്കും……
അച്ഛൻ വന്നാൽ വീട് ശാന്തമാവുകയാണ് പതിവ്…
ആവശ്യത്തിന് മാത്രം സംസാരം……
ആവശ്യപ്പെടുന്നത് വാങ്ങിത്തരാറുണ്ട്……
സ്നേഹക്കുറവുള്ളതായി തോന്നിയിട്ടില്ല……
ഇനി അഥവാ സ്നേഹം കുറഞ്ഞാൽ തന്നെ അമ്മ അതിനിരട്ടി തരുന്നുമുണ്ടല്ലോ…
അച്ഛൻ തിരിച്ചു പോയാലും കുറഞ്ഞത് ഒരു മാസം പുറത്തുമായിരിക്കും…
താനും കൂടി പോയാൽ അമ്മ തനിച്ചാകും എന്നത് മുരളീകൃഷ്ണനെ ചെറുതായി വേദനിപ്പിച്ചിരുന്നു…
അവൻ പതിയെ എഴുന്നേറ്റ് മുകൾ നിലയിലെ ഹാളിലേക്കു വന്നു…
ആരുടെയും ശബ്ദമൊന്നും കേൾക്കാനില്ല…
നൃത്തമുറി അടച്ചിട്ടിരിക്കുന്നു…
അതിനു ശേഷം അവൻ രവിപ്രസാദ് ഇല്ലാത്തപ്പോൾ അമ്മ കിടക്കാറുള്ള മുകൾ നിലയിലെ മുറിയ്ക്കു മുൻപിലേക്കു വന്നു…
വാതിൽ ശരിക്കടച്ചിട്ടില്ല……
അവനത് പതിയെ തള്ളിനോക്കി…
കിടക്കയിൽ ശരണ്യാന്റിയും അമ്മയും കിടക്കുന്നതവൻ കണ്ടു…
വാതിൽപ്പാളി ഞരങ്ങിയതും ശരണ്യ തലയുയർത്തി നോക്കി..
“ങ്ങാ… കിച്ചനെഴുന്നേറ്റോ……….?””
“” ഉം… അമ്മയുടെ ഡാൻസ് പ്രാക്ടീസിന്റെ ശബ്ദമൊന്നും കേട്ടില്ല……””
മുരളീകൃഷ്ണന്റെ ശബ്ദം കേട്ടതും ജയയും തലയുയർത്തി…
“” രണ്ടാളും ഉറക്കമൊന്നുമല്ലായിരുന്നു , ല്ലേ……….?”
മുരളി ചിരിയോടെ ആരാഞ്ഞു……
“” അതിന് ആരുറങ്ങി……? ഞങ്ങളോരോന്ന് സംസാരിച്ച് കിടക്കുകയായിരുന്നു………..””
ശരണ്യയാണ് ചിരിയോടെ അവന് മറുപടി കൊടുത്തത്……
അഴിഞ്ഞ മുടി വാരിച്ചുറ്റിക്കൊണ്ട് ജയ കട്ടിലിൽ എഴുന്നേറ്റിരുന്നു…
ശരണ്യയെ ഒന്നു നോക്കിയ ശേഷം ജയ നിലത്തേക്കിറങ്ങി…
“ ഞാൻ കുറച്ചു നേരം കിടക്കട്ടെ…””
ശരണ്യ വീണ്ടും കിടക്കയിലേക്കു ചാഞ്ഞു…
ജയ വാതിൽക്കലേക്കു വന്നു……
അമ്മയുടെ മുഖം വല്ലാതിരിക്കുന്നതും കവിളുകളിൽ കണ്ണീരുണങ്ങിയ പാടും മുരളി ശ്രദ്ധിച്ചു……
“” അമ്മ കരഞ്ഞോ……….?””
അവളുടെ പിന്നാലെ ചെന്നു കൊണ്ട് മുരളി ചോദിച്ചു……
ജയ പിന്തിരിഞ്ഞില്ല…
“” പറയമ്മേ… ….””
മുരളി അവളുടെ ചുമലിൽ പിടിച്ചു തിരിച്ചു നിർത്തി…
ജയ മുഖം കുനിച്ചു……
“” ശരണ്യാന്റി അമ്മയെ കരയിക്കാൻ വന്നതാണോ……….?””
“ ഒന്നു പോടാ… …. അവളുടെ ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ അറിയാതെ………. “
