തില്ലാന – 2 3

ജയ കാര്യം നിസ്സാരവൽക്കരിച്ചെങ്കിലും അവന്റെ മുഖത്തു നോക്കാതെയാണ് പറഞ്ഞത്…

മുരളി പിന്നീടൊന്നും ചോദിച്ചില്ല…

കാരണം ശരണ്യാന്റിയുടെ ലൈഫിൽ ചില പ്രശ്നങ്ങളുണ്ട് എന്ന് അവനു തന്നെ അറിയാമായിരുന്നു…

അന്നത്തെ ദിവസം പൊതുവേ പ്രസന്നമല്ലായിരുന്നു…

അത് മുരളീകൃഷ്ണൻ ഇരുവരോടും നേരിട്ടു ചോദിക്കുകയും ചെയ്തു……

“ വന്നപ്പോഴുള്ള പോലെയല്ലല്ലോ രണ്ടാളും… എന്താ പിണങ്ങിയോ… ?””

“” പിണങ്ങാനാണോടാ ഞാനവിടെ നിന്ന് ഇങ്ങോട്ടു വന്നത്…… ? “”

ചോദിച്ചത് ശരണ്യയായിരുന്നു…

“” പിന്നെ രണ്ടാളും മുഖം വീർപ്പിച്ചിരിക്കുന്നത്……?””

“” നീ നിന്റെ അമ്മയോട് ചോദിക്ക്…”

മുരളി അമ്മയെ നോക്കി…

“” ഞാൻ നിന്നോട് രാവിലെ പറഞ്ഞില്ലേ കൃഷ്ണാ… …. അല്ല കിച്ചാ……….”

ഒരു നിമിഷം കഴിഞ്ഞാണ് ജയ മറുപടി കൊടുത്തത്……

“” ദൈവമേ… എന്തായിത് കേൾക്കുന്നെ… ….?”

വിശ്വസിക്കാനാവാത്ത മട്ടിൽ മുരളി എഴുന്നേറ്റു…

കസേരയിലിരുന്ന ജയയുടെ പിന്നിൽ ചെന്ന് മുരളി അവളുടെ മൂർദ്ധാവിൽ ഒരുമ്മ കൊടുത്തു…

“” താങ്ക് ഗോഡ്………. “

ശേഷം മുരളി, ശരണ്യയുടെ കൈ പിടിച്ച് കുലുക്കിക്കൊണ്ട് തിരുത്തി…

“” താങ്ക്യൂ ആന്റീ………. “

ശരണ്യ ഒന്നു മന്ദഹസിച്ചു…

“ ആന്റി കുറച്ചു കാലം കൂടി ഇവിടെയങ്ങു കൂടിക്കോ… ഈ അമ്മയെ കുറച്ചു നല്ല ശീലങ്ങൾ കൂടി പഠിപ്പിക്കാനുണ്ട്………….”

“” നമുക്ക് നോക്കാമെടാ കിച്ചാ………. “

ശരണ്യ പുഞ്ചിരി കൈവിട്ടില്ല…

“” എന്നാലും ഇതെങ്ങനെ സംഭവിച്ചൂന്നാ………….””

മുരളി ആശ്ചര്യത്തോടെ നിന്നു…

“” ചിലർ വരുമ്പോൾ അങ്ങനെയൊക്കെയുണ്ടാകും…””

ശരണ്യ പറഞ്ഞു.

“” ചിലർ വരുമ്പോൾ ചരിത്രം വഴിമാറുമെന്നല്ലേ……………”

മുരളി സംശയിച്ചു……

“അങ്ങനെയും പറയാം…””

ശരണ്യ ശരിവെച്ചു…

അന്ന് പിന്നീട് അന്തരീക്ഷം ആ സംസാരത്തോടെ അയഞ്ഞു..

വൈകുന്നേരമായപ്പോൾ മുരളി കളിക്കുവാനായി പോയി…

ശരണ്യയും ജയയും ഡാൻസ് മുറിയിലായിരുന്നു…

“” ഇതായിരിക്കും നിന്റെ സ്ട്രക്ച്ചറിന്റെ രഹസ്യം…… അല്ലേ… ? “

ശരണ്യ പുഞ്ചിരിയോടെ ചോദിച്ചു……

ജയ സ്വയം , ശരീരം ഒന്നു വിലയിരുത്തുന്ന പോലെ നോക്കി…

“” എന്ത് സ്ട്രക്ചർ…… ? ചെറുപ്പത്തിൽ ചെയ്തു പോരുന്നത് തുടരുന്നു… ഞാനെന്റെ ശരീരമൊന്നും നോക്കാറില്ല…””

ജയ സാരിയുടെ മുന്താണി ഒന്നു പിടിച്ചിട്ടു കൊണ്ടു പറഞ്ഞു……

“” നിനക്കിപ്പോഴും ആ പഴയ ഫിഗർ തന്നെ… രവി അതൊന്നും പറയാറില്ലേ..?””

ജയ അതിനു മറുപടി പറഞ്ഞില്ല…

“” അതോ അയാൾക്ക് പുരാവസ്തുക്കളോടാണോ താല്പര്യം…?””

പാതി തമാശയായി ചിരിയോടെയാണ് ശരണ്യ ചോദിച്ചത്……

ജയ ചോദ്യം കേട്ടതായി നടിച്ചില്ല…

അവൾ ചുവരിലെ അലമാര തുറന്നു , ഒരു ചിലങ്ക കൈയ്യിലെടുത്തു…

“ നിനക്കോർമ്മയുണ്ടോ ഇത്… ? നമ്മൾ രാധാമാധവ സംഭവമാടിയതാണിത്……””

കോളേജിലെ നൃത്തസന്ധ്യ ഒരു നൊടിയിൽ ശരണ്യയ്ക്ക് ഓർമ്മയിൽ മിന്നി…

ജയ രാധയായിരുന്നു…

തില്ലാനകളുടെ അകമ്പടിയിൽ സംഗീത ശിൽപ്പം കെട്ടിയാടുമ്പോൾ തന്നിലേക്ക് അവൾ പതിവിലധികം ഇഴുകിച്ചേർന്നത് ശരണ്യയ്ക്ക് ഓർമ്മ വന്നു…

ആ നൃത്തം വീക്ഷിക്കുവാൻ അവളുടെ കൃഷ്ണൻ സ്റ്റേജിനു മുന്നിലുണ്ടായിരുന്നു എന്നത് പിന്നീടാണ് അറിഞ്ഞത്…

ജയ ഇപ്പോഴും അവന്റെ ഓർമ്മകളിൽ തന്നെയാണ്…

ശരണ്യയ്ക്ക് നേരിയ ഭയം തോന്നിത്തുടങ്ങി…

തന്റെ വരവ് അപകടമായി ഭവിക്കുമോ എന്ന് ഒരു നൊടി അവൾ ശങ്കിച്ചു…

താൻ വരുന്നതിനു മുൻപ് ജയയ്ക്ക് നിലവിൽ പ്രശ്നങ്ങളൊന്നും ഇല്ലായിരിക്കാം…

താൻ തിരിച്ചു പോകുമ്പോഴും അതങ്ങനെ തന്നെ ആയിരിക്കുകയും വേണം…

കുറച്ചു വർഷങ്ങൾ കൊണ്ട് ഒരുപാട് അടുത്തു പോയ ഒരു കൂട്ടുകാരി…

താൻ ഒന്നും പറയാതെ ഒരു ദിവസം വിട്ടു പോയത് എന്താണെന്ന് അറിയിക്കുവാനും തന്റെ നിരപരാധിത്വം തെളിയിക്കുവാനും തന്നിലുണ്ടായ തെറ്റിദ്ധാരണ വൈകിയെങ്കിലും തിരുത്തുവാനുമാണ് , ജൻമനാട്ടിലേക്കുള്ള അപ്രതീക്ഷിത സന്ദർശന സമയേ , അവളെയും കാണുവാൻ തീരുമാനിച്ചത്……

അതേ…… !

അതിന് മാറ്റമില്ല…

ശരണ്യ മനസ്സ് അമർത്തി ഉറപ്പിച്ചതും ചില്ലുടഞ്ഞതു പോലെ വിമ്മിപ്പൊട്ടിക്കൊണ്ട് ജയ അവളിലേക്ക് ചാഞ്ഞു…

Updated: November 26, 2025 — 6:37 pm

Leave a Reply

Your email address will not be published. Required fields are marked *