തില്ലാന – 2 3

“” അതു കഴിഞ്ഞ് ആന്റി ഇങ്ങോട്ടു വരുമോ… ?”

“” അത് അവിടെ ചെല്ലുന്ന മൂഡ്‌ പോലിരിക്കും…… ചിലപ്പോൾ ലീവ് ക്യാൻസൽ ചെയ്ത് സ്ഥലം വിടാനും മതി…””

ശരണ്യ ചിരിച്ചു……

അത്താഴത്തിനു ശേഷം മുരളി അവന്റെ മുറിയിലേക്കു പോയി..

കിച്ചണിലെ ജോലികളിൽ ശരണ്യ ജയയെ സഹായിച്ചു……

ആ സമയങ്ങളിലൊക്കെ ജയയുടെ സംസാരം മുരളിയിലേക്കെത്താതിരിക്കാൻ ശരണ്യ ശ്രദ്ധിക്കുകയും ഏറെക്കുറെ വിജയിക്കുകയും ചെയ്തു…

ശേഷം ഇരുവരും കിടപ്പുമുറിയിലേക്കു വന്നു…

“” അല്ല മഞ്ജൂസേ… രണ്ടു ദിവസമായി ഞാൻ വന്നിട്ട്… രവി വിളിക്കുന്നതൊന്നും കണ്ടില്ല………..””

കിടക്കയിലേക്ക് ചായുന്നതിനിടയിൽ ശരണ്യ ചോദിച്ചു…

ജയ ഒരു നനഞ്ഞ ചിരി പാസ്സാക്കി…

“” തൊലിക്കാതെ കാര്യം പറയെടീ…………”

“” അതങ്ങനെയാണ്……….?””

ജയ ശബ്ദമമർത്തി പറഞ്ഞു……

മനസ്സിലുണ്ടായിരുന്ന ഒരു സംശയം ബലം വെച്ചു തുടങ്ങുന്നത് ശരണ്യ അറിഞ്ഞു..

“”യു മീൻ……….?””

“” നീ ഉച്ചയ്ക്ക് ചോദിച്ചില്ലേ… അയാൾക്ക് പുരാവസ്തുക്കളോടാണോ താല്പര്യം എന്ന്… അതു തന്നെ………. “

പുതപ്പു കുടഞ്ഞു കൊണ്ട് ശരണ്യയുടെ മുഖത്തു നോക്കാതെ ജയ പറഞ്ഞു……

ഒരു മിന്നൽ ഹൃദയത്തിലുണ്ടായത് ശരണ്യ അവളറിയാതിരിക്കാൻ പണിപ്പെട്ടു……

“” ചുമ്മാ………. “

“” ചുമ്മാതൊന്നുമല്ലടോ………. “

ജയ കിടക്കയിലേക്ക് കയറി…

“” നീ കിടന്നുറങ്ങാൻ നോക്ക്… …. “

ജയ പുതപ്പെടുത്ത് ദേഹത്തിട്ടു…

“” നീ അത് പറഞ്ഞിട്ട് കിടന്നാൽ മതി… “

ശരണ്യ പുതപ്പു വലിച്ചു നീക്കി…

“” എന്ത് പറയാൻ…? അയാൾ ഇതിനൊക്കെ തന്നെയാണ് പോകുന്നത്…”

ജയ നിസ്സാരമട്ടിൽ പറഞ്ഞു…….

“” നീ കണ്ടോ… …. ?””

“” കണ്ടിട്ടില്ല…… പക്ഷേ തെളിവു കിട്ടി…””

“” എന്തു തെളിവ്… ….?””

“” നീ കിടന്ന് ഉറങ്ങാൻ നോക്ക് പെണ്ണേ… …. “

“” നീയിത് പറയാൻ നോക്ക്‌ പെണ്ണേ… “”

ശരണ്യ ജയയെ വലിച്ചു പൊക്കി…

“” അടങ്ങിയിരിയെടീ………. “

ജയ കുതറി…

“” എന്തു തെളിവാന്ന് പറ………. “

“” ഒന്നു രണ്ടു വീഡിയോസ്… പിന്നെ കുറേ വോയ്സ്……….””

“” സെക്ഷ്വലി………..?””

ശരണ്യ അത്ഭുതം കൂറി……

“” അല്ലാതെ പിന്നെ……….””

ജയ വീണ്ടും പുതപ്പെടുത്തു……

“” എന്നിട്ട് നീ ഒന്നും ചോദിച്ചില്ലേ… ….?””

“” നോ………..””

“” വൈ……….?””

“” നമ്മളെ ആവശ്യമില്ലാത്തവരുടെ പെരുമാറ്റം നമുക്ക് എല്ലാം മനസ്സിലാക്കിത്തരും… “

ജയ കിടക്കയിലേക്ക് ചാഞ്ഞു…

“” ഈ ഫോർട്ടി ഒക്കെ ആസ്വദിക്കേണ്ട പ്രായമല്ലേ മഞ്ജൂസേ………. “

ശരണ്യ ജയയുടെ താടിയിൽ പിടിച്ച് ഒന്നു വലിച്ചു വിട്ടു…

ജയ , ഒരു ദീർഘനിശ്വാസം പൊഴിക്കുക മാത്രം ചെയ്തു…

“” നീയും ഒരാളെ സെറ്റാക്കാൻ നോക്കടീ……….””

ശരണ്യ ചിരിയോടെ പറഞ്ഞു……

“” പോടീ… പന്നത്തരം പറയാതെ… “

ജയ , ശരണ്യയുടെ കൈത്തണ്ടയിൽ ഒരു തല്ലു കൊടുത്തു…

“” വേണമെങ്കിൽ മതി……………””

“” എനിക്കു വേണ്ടായേ……….””

അതാകും മറുപടിയെന്ന് ശരണ്യയ്ക്ക് ഉറപ്പായിരുന്നു…

കാരണം അതാണ് ജയമഞ്ജുഷ……….!

അവളുടെ മനസ്സും ഹൃദയവും അങ്ങനെയാണ്…

ശരീരത്തിന്റെ ദാഹം അവൾക്ക് പ്രശ്നമല്ലല്ലോ…

അവളുടെ മനസ്സിനാണ് ദാഹം……

പ്രണയം കുടിച്ചു വറ്റിക്കുവാനുള്ള ദാഹം……

“” നമ്മളെ ചീറ്റ് ചെയ്യുന്നവരെ നമുക്കും ചീറ്റ് ചെയ്തു കൂടെ……….?””

അവളുടെ മറുപടി അറിയാമെങ്കിലും ശരണ്യ വെറുതെ ചോദിച്ചു…

“” അപ്പോൾ അവരും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം… ….?””

ജയയുടെ മറുപടി പെട്ടെന്നായിരുന്നു…

ശരണ്യ ഒരു നിമിഷം വാക്കുകൾ കിട്ടാതെയിരുന്നു…

“” നീ കിടന്നുറങ്ങാൻ നോക്ക്… “

ജയ ശാന്തയായി പറഞ്ഞു……

ശരണ്യ ജയയെക്കുറിച്ച് ഓർക്കുകയായിരുന്നു…

പ്രണയം ഉള്ളിലടക്കിയവൾ…

ഇപ്പോഴിതാ ചതിയും ഉള്ളിലടക്കുന്നു…

ഈ കാലഘട്ടത്തിൽ ദാമ്പത്യേതര ബന്ധവും കാമവും പുതുമയുള്ള ഒരു കാര്യമല്ല.

പക്ഷേ…….?

ജയ വ്യത്യസ്തയാണ്… ….

“” പക്ഷേ ഞാൻ അങ്ങനെയല്ല ട്ടോ മഞ്ജൂസേ……………”

തന്റെ മൗനം അവളുടെ ചിന്തകളെ വഴി തെറ്റിക്കും എന്നറിയാവുന്നതിനാൽ, കുസൃതിയോടെ ചിരിയോടെ ശരണ്യ പറഞ്ഞു……

“” എനിക്കറിയാം………. “

ജയയുടെ മറുപടി പെട്ടെന്നായിരുന്നു…

“” എ……ങ്ങ്നെ… …. ?””

ശരണ്യ ഒന്നു വിക്കി…

Updated: November 26, 2025 — 6:37 pm

Leave a Reply

Your email address will not be published. Required fields are marked *