തുളസിദളം – 6അടിപൊളി  

രുദ്ര് അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു ആട്ടിക്കൊണ്ട് പറഞ്ഞു, അവന്റെ കണ്ണിലെ ദേഷ്യം കണ്ട അയാൾ ആലില പോലെ വിറച്ചു, കയ്യിലിരുന്ന ഫോൺ രുദ്ര് തറയിലെക്കെറിഞ്ഞു പൊട്ടിച്ചു, പിറകെ വന്ന ഭൈരവ് അവന്റെ ഭാവം കണ്ട് അവനെ പിടിച്ച് മാറ്റി കൊണ്ട് പോയി, ഒരു ചുവരിനപ്പുറം അതെല്ലാം കേട്ടുനിന്ന വൃന്ദ സന്തോഷം കൊണ്ട് കണ്ണുനീർ വാർത്തു,

കിച്ച നോക്കുമ്പോൾ ഭൈരവ് ഒരു മൂലയിൽ രണ്ട് പെൺകുട്ടികളുമായി നിന്ന് കുറുകുന്നു, ഒരുത്തി അവന്റെ തോളിൽ അടിച്ചുകൊണ്ട് അവന്റെ തമാശക്ക് ചിരിക്കുന്നു, കിച്ചയ്ക്ക് കുശുമ്പ് കുത്തി, അവൾ കത്തുന്ന കണ്ണുകളോടെ അവർക്കരികിലേക്ക് ചവിട്ടിതുള്ളി ചെന്നു, അവരുടെ അടുത്തെത്തിയതും ശൃംഗാരഭാവത്തോടെ ഭൈരവിന്റെ അടുത്തേക്ക് ചെന്നു

“ചേട്ടനെ എവിടെയെല്ലാം അന്വേഷിച്ചു, ഇവിടെ വന്ന് നിക്കുകയായിരുന്നോ… ചേട്ടന്റെ വയറിന് സുഖമില്ലായിരുന്നല്ലോ… ഇപ്പൊ എങ്ങനൊണ്ട്…?”

അവൾ അവന്റെ കയ്യുടെ ഇടയിലൂടെ കൈ കടത്തി ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു, ഭൈരവ് അന്തംവിട്ട് നില്കുകയായിരുന്നു

“ചേട്ടന് രാവിലെ മുതൽ വയറിന് സുഖമില്ല, ലൂസ് മോഷൻ… ഇപ്പൊത്തന്നെ അഞ്ചാറു പ്രാവശ്യമായി… അയ്യേ… ബ്വാ…”

കിച്ച മുഖം ചുളിച്ച്, മൂക്ക് പൊത്തി അവിടുണ്ടായിരുന്ന പെൺകുട്ടികളെ നോക്കി പറഞ്ഞു, അതുകേട്ട പെൺകുട്ടികളുടെ മുഖം ചുളിഞ്ഞു,

“അപ്പൊ ശരി ചേട്ടാ, ഞങ്ങൾ പൊയ്ക്കോട്ടേ…??”

അവർ സ്കൂട്ടാവാൻ നോക്കി,

“അയ്യേ… എനിക്കൊരു കൊഴപ്പമില്ല… ഇവൾ ചുമ്മാ പറയുന്നതാ…”

ഭൈരവ് അവരോട് പറഞ്ഞിട്ട് കലിപ്പിച്ചു കിച്ചയെ നോക്കി

“ചുമ്മാതൊന്നുമല്ല… ലൂസ്മോഷൻ കാരണം നേരത്തെ വയറും പൊത്തി നടന്നതാരാ…?”

കിച്ച വീണ്ടും പറഞ്ഞു

“നിന്റച്ഛനാടി ലൂസ്മോഷൻ…”

ഭൈരവ് കിച്ചയെ കലിപ്പോടെ പറഞ്ഞു

“ഓഹോ… എന്റച്ഛനെവിളിച്ചല്ലേ… ഇനി ഒരു നിമിഷം ഞാൻ നിങ്ങളോടൊപ്പം ജീവിക്കില്ല… നമ്മുടെ അഞ്ചു മക്കളെയും കൊണ്ട് ഞാനിന്ന് എന്റെ വീട്ടിപോകും… നിങ്ങൾ ബാത്‌റൂമിൽ പോയി പോയി അവിടിരുന്ന് ചാവും നോക്കിക്കോ…”

അതും പറഞ്ഞ് ചാടിത്തുള്ളി പോയി,

‘ഇത്രക്ക് ചീപ്പാണോ ആര്ടിസ്റ് ബേബി…’ എന്ന ഭാവത്തിൽ അവൾ പോയ വഴിയേ നോക്കി നിന്നു

‘ഹോ… എന്തൊരാശ്വാസം…’

കിച്ച ആത്മഗതിച്ചുകൊണ്ട് പതിയെ നടന്നു, പെട്ടെന്ന് ആരോ അവളുടെ കയ്യിൽ പിടിച്ച് അടുത്തുള്ള ട്രയൽ റൂമിൽ കയറ്റിയിരുന്നു, അവൾ ഞെട്ടി നോക്കി, ഭൈരവ് അവളെ നോക്കി കലിപ്പിൽ മീശ ചുരുട്ടുന്നുണ്ടായിരുന്നു,

അവൻ പതിയെ അവളോടടുത്തു,

“നിന്നെ നോക്കി നടക്കുകയായിരുന്നു, നീയെന്താ പറഞ്ഞേ… നീയെന്റെ ഭാര്യയാണെന്നോ…? ശരി… അപ്പൊ ഭർത്താവിന് ഭാര്യയെ ഒന്ന് സ്നേഹിക്കലോ…?”

അവൾക്ക് ഇരു വശത്തും കൈകൾ ഊന്നിക്കൊണ്ട് ഒരു വഷളൻ ചിരി മുഖത്ത് വരുത്തി പറഞ്ഞു, കിച്ച അവനെത്തന്നെ കൂസലില്ലാതെ നോക്കി കൈ കെട്ടി നിന്നു, അത് കണ്ട് അവൻ ഒന്ന് പതറി,

“എന്താ ഏട്ടാ… സ്നേഹിക്കുന്നില്ലേ…? പ്ലീസ് ഏട്ടാ… എന്നെ സ്നേഹിക്കേട്ടാ…”

അവൾ അവന്റെ ഷർട്ടിൽ പിടിച്ചുകൊണ്ടു ചിണുങ്ങി

അത്രേം നേരം ഉണ്ടാക്കിക്കൊണ്ടുവന്ന ബിൽഡ്അപ്പ്‌ ഒരു നിമിഷം കൊണ്ട് കാറ്റുപോയ ബലൂൺ പോലായി

“അയ്യേ… ഇതെന്താ ഇങ്ങനെ…??”

എന്ന് മനസ്സിൽ പറഞ്ഞ് ഭൈരവ് പിന്നിലേക്ക് മാറി,

“എന്നാപ്പിന്നെ ഞാൻ സ്നേഹിക്കട്ടെ…?”

ഒരു വല്ലാത്ത ഭാവത്തോടെ അവനോട് ചോദിച്ചു,

അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു,

അവൾ മുഖത്ത് അവനോടുള്ള പ്രണയം നിറഞ്ഞു… അവൾ അവന് നേർക്ക് നടന്നു… പിറകിലേക്ക് പോയി ചുമരിൽ ഇടിച്ചു നിന്ന ഭൈരവിന്റെ ദേഹത്തേക്ക് അവൾ പതിയെ ചാരി, ഭൈരവ് വല്ലാത്ത ഭാവത്തോടെ അവളുടെ കണ്ണുകളിൽ നോക്കി ഉമിനീരിറക്കി, അവളുടെ മാറിടം അവന്റെ നെഞ്ചിന് തൊട്ടു താഴയായി അമർന്നു, അവൻ ആ ഒരു സുഖത്തിൽ പതിയെ കണ്ണുകളടച്ചു, കിച്ച വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ഇടത് കൈ കൊണ്ട് അവന്റെ നെഞ്ചിലുഴിഞ്ഞു മുകളിലത്തെ രണ്ട് ബട്ടനുകൾ വേർപെടുത്തി, അവൾ തന്റെ ചുണ്ടുകൾ ആ നെഞ്ചിലേക്ക് ചേർക്കാനൊരുങ്ങി, അവളുടെ ചുടുനിശ്വാസം അവന്റെ ദേഹത്ത് തട്ടി, അവൻ കണ്ണടച്ചുകൊണ്ട് ഉമിനീരിറക്കി, കിച്ച തന്റെ വലതുകൈകൊണ്ട് കൊണ്ട് അവന്റെ മുഖമൊന്നുഴിഞ്ഞു, ആ കൈകൾ അവന്റെ മീശയിൽ തഴുകി അവന്റെ ചുണ്ടുകളിൽ എത്തി നിന്നു, പെട്ടെന്ന് അവൾ അവന്റെ വായ ഇറുകെ പൊത്തിപ്പിടിച്ചതും അവന്റെ നെഞ്ചിലേക്ക് ആഞ്ഞു കടിച്ചതും നിമിഷ നേരം കൊണ്ടായിരുന്നു, അതിന്റെ വേദനയിൽ അവൻ തുള്ളിപ്പോയി, വായ പൊത്തിപ്പിടിച്ചിരിക്കുന്നതിനാൽ ഒരു അമറൽ മാത്രമേ പുറത്തു വന്നുള്ളൂ, അവൻ അവളെ തള്ളി മാറ്റാൻ ശ്രമിച്ചപ്പോൾ അവൾ കൂടുതൽ അവനിൽ ചേർന്ന് കടിച്ചു, എങ്ങനെയോ അവൻ അവളെ തള്ളിമാറ്റി,

“എടി… പുല്ലേ… എന്റെ നെഞ്ച് കടിച്ച് പറിച്ചല്ലോടി…”

അവൻ തന്റെ നെഞ്ചിലേക്ക് നോക്കികൊണ്ട് പറഞ്ഞു, അവളുടെ ഉമിനീരിന്റെ പാട് അവന്റെ നെഞ്ചിൽ നനഞ്ഞു തെളിഞ്ഞു കിടന്നിരുന്നു,

“ഇനിയും സ്നേഹം വേണോ ചേട്ടാ…? വേണേ പറയണേ…”

കിച്ച പറഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങിപ്പോയി

“എന്റെ ഭൈരവസാമി… ഇത് ഭൂലൻദേവിയല്ല ആറ്റം ബോംബാണ്…”

പിന്നീട് കിച്ച ട്രയൽറൂമിന്റെ വാതിലിൽ നിന്ന് തല ഉള്ളിലേക്കിട്ട് പറഞ്ഞു

“ദേ… കണ്ട പെൺപിള്ളേരെടുത്ത് കൊഞ്ചിക്കുഴയാൻ പോയാ… ഇപ്പൊ കിട്ടിയത് പോലാകില്ല, പറഞ്ഞേക്കാം…”

അത് കേട്ട ഭൈരവിന്റെ തലയിലെ കിളികൾ tolet ബോർഡ് തൂക്കി പെട്ടിയും പ്രമാണവും എടുത്ത് നാട് വിട്ടു

അവൻ നെഞ്ചിൽ തിണർത്ത് കിടന്ന ആ പല്ലുകളുടെ പാടിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു പിന്നെ പതിയെ പുഞ്ചിരിച്ചു.

••❀••

വൃന്ദ അവിടെ ഓരോന്നും കൗതുകത്തോടെ നോക്കി ചുറ്റി നടന്നു, അവിടെ ഡിസ്പ്ലേ വച്ചിരുന്ന ഒരു പർപ്പിൾ കളർ പാർട്ടി വെയർ സാരി അവളെ ആകർഷിച്ചു, അവൾ അതിൽ തൊട്ടും തടവിയുമൊക്കെ നിന്നു, പിന്നീട് മറ്റുള്ളവരുടെ അടുത്തേക്ക് പോയി,

വൃന്ദയ്ക്കും കണ്ണനും വേണ്ടി വലിയൊരു ഷോപ്പിംഗ് തന്നെ നടത്തിയിരുന്നു, വൃന്ദ ഒന്നും വേണ്ടായെന്ന് പറഞ്ഞു നടന്നെങ്കിലും സീതാലക്ഷ്മി പിടിച്ച പിടിയാലേ അവർക്കുള്ള തുണികളെല്ലാം എടുത്തു, കുഞ്ഞിയാണ് കണ്ണന് വേണ്ട ഡ്രെസ്സെല്ലാം സെലക്ട്‌ ചെയ്തത്,

ഭൈരവ് പിന്നീട് കിച്ചയോട് സംസാരിക്കാൻ നോക്കിയെങ്കിലും അവൾ അവനെ ഒഴുവാക്കി നടന്നു,

ഫുഡ്‌ കോർട്ടിൽ നിന്നും ഭക്ഷണം കഴിച്ച്, വൃന്ദയ്ക്ക് അത്യാവശ്യം വേണ്ട ആഭരണങ്ങൾ അടുത്തുള്ള ജ്വലറിയിൽനിന്നും വാങ്ങിയ ശേഷമാണ് അവർ ദേവടത്തേക്ക് വന്നത്.

(കഥ തുടരും…)

Leave a Reply

Your email address will not be published. Required fields are marked *