അയാള് ഇത്തവണ പറയുമ്പോൾ ഒന്ന് ചിരിക്കാനും മറന്നില്ല…
” ഓകെ സാർ അത് അറിയാൻ വേണ്ടി വന്നതായിരുന്നു…. ”
നന്ദു ഒടുക്കം നാടകത്തിന് തിര ശീല ഇടാൻ എന്നോണം പറഞ്ഞു…വന്ന ഉദ്ദേശം ഏതായാലും നടന്നല്ലോ…
” ഓ ആയിക്കോട്ടെ…അല്ല നിങ്ങളുടെ വീട് എവിടെയാ… ”
ഇവനാര് വില്ലേജ് തഹസീൽദാറോ വീട് ഇരിക്കുന്ന സ്ഥലം ചോദിച്ചറിയാൻ…
” തലശ്ശേരിക്ക് അടുത്താ സാർ… ”
നന്ദു തന്നെ അതിന് മറുപടിയും കൊടുത്തു…
” ഓ ഗുഡ്…അല്ല ഇയാളും ഇതിന് വേണ്ടി വന്നതാണോ… ”
ഇത്തവണ ആദ്യമായി അയാളുടെ ചോദ്യം എൻ്റെ നേർക്ക് വന്നു…
” ഹേയ് അല്ല ഞാനിവന് കൂട്ട് വന്നതാ… “
ഞാൻ ഉള്ളിലുള്ളതൊക്കെ അവിടെ വെച്ച് നല്ല ഒരു ചിരിയും മുഖത്ത് ഫിറ്റാക്കി ഞാൻ മറുപടി പറഞ്ഞു…
” ഓ നിങ്ങളെന്ത് ചെയ്യുന്നു…ഐ മീൻ ജൊബ് എന്തേലും ചെയ്യുന്നുണ്ടോന്ന്… ”
അയാളുടെ അടുത്തെ ചോദ്യം എത്തിയതും ഈ മൈരനെന്താ വല്ല കരിയർ ഗൈഡൻസും നടത്തുന്നുണ്ടോ എന്ന് മനസ്സിൽ ചിന്തിച്ചു പോയി…
” ഞാനൊരു അക്കാദമിയിൽ ഫുഡ്ബോൾ കോച്ചാ…സാർ… ”
ഞാൻ അയാളെ നോക്കി നേരത്തെ പോലൊരു ആർട്ടിഫിഷ്യൽ ചിരിയും വരുത്തി ഒരു കള്ള മറുപടി നൽകി…
” ഹോ.. ഗുഡ്… ”
” യെസ്സ്…ചിലപ്പൊ പിള്ളാരെ വെച്ച് കളിക്കും.. വേണ്ടി വന്നാ ഡയറക്റ്റ് കളത്തിലും ഇറങ്ങും…അപ്പൊ വരട്ടെ സാർ… “
ഇത്തവണ പറഞ്ഞ വാക്കുകൾ ഇത്തിരി കനത്തിലാണ് ഞാൻ പറഞ്ഞത്… അതോടൊപ്പം ഇരിപ്പിടത്തിൽ നിന്നും എഴുന്നേൽക്കുകയും ചെയ്യ്തു…അത് കണ്ടതും നന്ദുവും എനിക്ക് പിന്നാലെ എഴുന്നേറ്റു…
” അപ്പൊ താങ്ക്യൂ സാർ…കണ്ടതിൽ സന്തോഷം… ”
ഇത്തവണ നന്ദുവാണ് സംസാരിച്ചത്…
” യൂ ആർ വെൽകം… ”
അതിന് അയാളുടെ മറുപടി വന്നതും ഒരിക്കൽ കൂടെ അവനെ ഉള്ളിൽ ഉള്ള കാര്യങ്ങൾ മറച്ച് വെച്ച് കഴുകൻ്റെ കണ്ണുകളിലുള്ള തിളക്കത്തോടെ നോക്കി ചിരിച്ച ശേഷം ഞാനും നന്ദുവും പുറത്തിറങ്ങി…
” പോരേ…കണ്ട് ബോധിച്ചല്ലോ… ”
കംപനിക്ക് വെളിയിൽ ഇറങ്ങിയതും നന്ദു എന്നോട് പറഞ്ഞു
” പിന്നേ വെടിപ്പായി ആ മൊതലിനെ ഒന്ന് കണ്ടല്ലോ…സപർശനേ പാപം ദർശനേ പുണ്യം എന്നാണല്ലോ ഉണ്ണീ… ”
ഞാൻ അവനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞ ശേഷം വണ്ടിയിൽ കയറി…
” അത് ശരിയാ… തൽക്കാലം ആ ലൈനാ നല്ലത്…സമയം ആകട്ടെ അവന് നമ്മുക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊടുക്കാം…നീ വണ്ടി എടുക്കളിയാ… ”
ബൈക്കിൻ്റെ പുറകിലേക്ക് കയറിയ ശേഷം നന്ദുവും ഒരു ചിരിയോടെ മറുപടി പറഞ്ഞു…അതോടെ ഞങ്ങൾ രണ്ടും അവിടുന്ന് കോളേജിലേക്ക് തിരിച്ചു….
തുടരും…..
