ദിവ്യാനുരാഗം – 15 1അടിപൊളി  

 

” അത് നിനക്ക് മനസ്സിലായില്ലേ…ഇതു പോലൊരു നായിൻ്റെ മോനോട് അത് എനി ഒരു നാടകത്തിനാണേൽ പോലും എൻ്റെ പട്ടി ഇരക്കും…അതിനാ നിന്നെ കൂടെ കൂട്ടിയത്… ”

ഞാൻ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞതും നീട്ടി ഒരു ആട്ടായിരുന്നു മറുപടി…അത് വക വയ്ക്കാതെ ഞാൻ ചിരിച്ചുകൊണ്ട് വേഗം വണ്ടി എടുത്തു…അങ്ങനെ കുറച്ചു നേരത്തിനൊടുവിൽ ഞങ്ങൾ അവിടെ എത്തി…മുന്നിൽ തന്നെ കമ്പനിയുടെ വലിയ ഒരു ബോർഡ് ഉണ്ടായിരുന്നു…R K Technologies…

 

” അളിയാ പറഞ്ഞത് ഓർമ്മയുണ്ടല്ലോ കട്ടയ്ക്ക് സംശയം വരാത്ത രീതിയിൽ എൻ്റെ കുട്ടൻ പെർഫോം ചെയ്യ്തോളണം… “

കംപനിക്കുള്ളിലേക്ക് കയറുമ്പോൾ ഞാൻ നന്ദുവെ നോക്കി അവസാനമായി ഒന്നുകൂടെ ഓർമിപ്പിച്ചു… അതിനവൻ എന്നെ നോക്കി ഇരുത്തിയൊന്ന് മൂളി…അത് കണ്ട് എനിക്ക് ചെറുതായി ചിരി വന്നു…

 

” ഹലോ ഹൗ കാൻ ഐ ഹെൽപ്പ് യൂ… ”

റിസപ്ഷനിൽ എത്തിയതും ഒരു പെണ്ണ്കൊച്ച് ഞങ്ങളോട് ചോദിച്ചു…

 

” രാജ് കുമാർ സാറെ ഒന്ന് മീറ്റ് ചെയ്യാൻ വന്നതായിരുന്നു…ക്യാൻ വീ മീറ്റ് ഹിം നൗ… ”

അവളുടെ ചോദ്യത്തിന് ഞാൻ തന്നെ ആയിരുന്നു മറുപടി നൽകിയത്…

 

” വെയിറ്റ് എ സെക്കൻ്റ്… ”

അവൾ ഞങ്ങടെ ആവശ്യം കേട്ടതും അകത്ത് ആ മൈരനെ വിളിച്ച് സമ്മതം വാങ്ങുന്നത് കേട്ടു…

 

” യെസ്സ്…അങ്ങോട്ടാണ് സാറിൻ്റെ ക്യാമ്പിൻ…പ്ലീസ് കം… ”

ഒടുവിൽ ഫോണിൽ കൂടെ അവൻ സമ്മതം അറിയിച്ചതും പെണ്ണ് ചിരിയോടെ ഞങ്ങൾക്ക് മറുപടി തന്ന ശേഷം മുന്നിൽ നടന്നു…അതോടെ ഞാനും നന്ദുവും അവൾക്ക് പിന്നാലെ നടന്നു…ഒടുക്കം ഞങ്ങളെ ക്യാമ്പിൻ്റെ മുന്നിൽ എത്തിച്ചതും അവൾ തിരികെ റിസപ്ഷനിലേക്ക് നടന്നു…അതോടെ ഞാൻ നന്ദുവിനോട് കയറാൻ പറഞ്ഞു…

 

” മെ ഐ കമിൻ സാർ… ”

നന്ദു ഡോറ് തുറക്കുന്നതിനോടൊപ്പം ചോദിച്ചു…അതിന് ഉള്ളിൽ നിന്നും യെസ്സ് എന്ന് മറുപടി കിട്ടിയതും അവൻ ഉള്ളിലേക്ക് കയറി പിന്നാലെ ഞാനും…അതോടെ കാണേണ്ട ആളെ എൻ്റെ കണ്ണ് മുന്നിൽ കിട്ടി…കോട്ടും സ്യൂട്ടും ധരിച്ച അത്യാവശ്യം പൊക്കവും അതിനൊത്ത ശരീരവുമുള്ള ഏതാണ്ട് നമ്മുടെ അച്ഛൻ്റെ ഒക്കെ പ്രായമുള്ള ഒരു മധ്യവയസ്കൻ…അയാൾക്ക് മുന്നിൽ ഒരു ബോർഡിൽ M D : Rajkumar എന്ന് എഴുതിയ ചെറിയ നെയിം ബോർഡും ഉണ്ട്….അപ്പൊ ഇതാണ് ആ തന്തയില്ലാത്തവൻ….

 

” വരൂ ഇരിക്കൂ… ”

ഉള്ളിൽ കയറിയ ഞങ്ങളെ നോക്കി അയാൾ ഇരിപ്പിടം ചൂണ്ടിക്കാട്ടി പറഞ്ഞു…അതോടെ അയാൾക്ക് മുന്നിലായി ഞങ്ങളിരിന്നു…

 

” സാർ എൻ്റെ പേര് നന്ദു…ഞാൻ ഒരു Bsc Computer Science ഗ്രാജുവേറ്റ് ആണ്…ഇതെന്റെ ഫ്രണ്ട് അർജ്ജുൻ…ഞാനിവിടെ ജോലിക്ക് വല്ല വേക്കൻസിയും ഉണ്ടോ എന്ന് അറിയാൻ വന്നതാണ്… “

നന്ദു ഉടൻ തന്നെ ക്യാരക്ടറിലേക്ക് കടന്നതും ഞാൻ അവൻ്റെ കള്ളം പറയാനുള്ള കഴിവിൽ അഭിമാനിച്ചു…ഉഫ് സ്മാർട്ട് ബോയ്…

 

” ഹോ അതായിരുന്നോ…ഒക്കെ..തനിക്ക് വർക്കിംഗ് എക്സ്പീരിയൻസ്സുണ്ടോ… ”

വന്ന ആവശ്യം പറഞ്ഞതും അയാളും ഓഫിഷ്യലായി സംസാരിക്കാൻ തുടങ്ങി…

 

” ഇല്ല സാർ ഇതുവരെ ജോബിൽ പ്രവേശിച്ചിട്ടില്ല… ”

നന്ദു ഉടൻ തന്നെ അതിന് മറുപടി നൽകുകയും ചെയ്തു…പക്ഷെ ഈ സമയം മുഴുവനും ഞാൻ മുന്നിലിരിക്കുന്ന തന്തയിലാത്തവനെ തന്നെ നോക്കി നിൽക്കുവാർന്നു…ഒരെണ്ണം ഇപ്പോഴേ കൊടുക്കാൻ കൈ തരിക്കുന്നുണ്ടെങ്കിലും ചുമ്മാ ആരേം അടിക്കരുതല്ലോ ഒരു കാരണം വേണ്ടേ…

 

” ഓ സോറി ഞങ്ങൾ അങ്ങനെ ഫ്രഷേർസിനെ എടുക്കാറില്ല… എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉള്ളവരയേ അപ്പോയിൻ്റ് ചെയ്യുകയുള്ളൂ… ”

പിന്നേ ഇവനാര് സുക്കർബർഗോ… ഫേസ്ബുക്ക് കംപനി ആന്നാ അവൻ്റെ വിചാരം… എക്സ്പീരിയൻസ് ഉള്ളവനയെ അവൻ ഊമ്പത്തുള്ളു…

 

” സാർ അപ്പൊ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടേലേ ചാൻസ് ഉള്ളൂ അല്ലേ… ”

കാര്യം നാടകം ആണേലും നന്ദു കുട്ടൻ നന്നായി ചെയ്യുന്നുണ്ട്..ഇനി ഈ നാറി ഇത് പോലെ വല്ല ഇൻ്റർവ്യൂസിനും നമ്മളോട് പറയാതെ പോകുന്നുണ്ടാവുമോ…

 

” അതെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് മസ്റ്റാണ് അതുണ്ടെങ്കിൽ വ്യാകൻസി വന്നാൽ ഫിൽ ചെയ്യും… ”

Leave a Reply

Your email address will not be published. Required fields are marked *