” നാറി ഒരുപാടങ്ങൂതല്ലേ… ”
ഞാൻ അവനെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു… അതിന് അവൻ ഒന്നടക്കി ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല
” അവൾടെ ഒരു പൊട്ടക്കണ്ണൻ… ആ ശൂർപ്പണഖയെ ഉണ്ടല്ലോ അവളെയെങ്ങാനും എൻ്റെ കയ്യിൽ കി…. ”
പറഞ്ഞ് തീരുമുമ്പേ അവനെ നോക്കി റൂമിൽ കയറാൻ നോക്കിയ ഞാനും ആ സാധനവും വീണ്ടും കൂട്ടിമുട്ടി… പക്ഷേ ഇത്തവണ ഞാനാണ് നോക്കാതെ കയറിച്ചെന്നിടിച്ചത്…
” ഡോ തനിക്ക് എന്നെ തട്ടിയിട്ട് കൊന്നോളാന്നുള്ള വല്ല നേർച്ചയും ഉണ്ടോ… ”
നെറ്റിയും തടവിക്കൊണ്ട് എന്നെ നോക്കി ദേഷ്യത്തിൽ പല്ലിറുമികൊണ്ടവൾ പറഞ്ഞു
” തനിക്കും എന്നെ തട്ടിയിട്ട് കൊല്ലാന്നുള്ള വല്ല നേർച്ചയും ഉണ്ടോ… ”
അവള് പറഞ്ഞ അതേ ഡയലോഗ് ഞാൻ തിരിച്ചും പറഞ്ഞു
” താൻ എന്താടോ ഞാൻ പറഞ്ഞത് തന്നെ തിരിച്ച് പറയുന്നേ… ”
അവൾ എന്നെ നോക്കി സ്വരം കടുപ്പിച്ച് ചോദിച്ചു
” പിന്നെ ഞാൻ പറയേണ്ടതൊക്കെ താൻ പറഞ്ഞാൽ പിന്നെ ഞാനെന്ത് പറയും… ”
ഞാനും വിട്ടു കൊടുത്തില്ല
” എടാ പൊട്ടകണ്ണാ അതിനു താനല്ലേ എന്നെവന്നൊടിച്ചേ… ”
ദേഷ്യത്തോടെ അവൾ എൻ്റടുത്തേക്ക് ചീറി
” ദേ വേണ്ടേ….എന്നെ ആവശ്യമില്ലാത്ത ഒരോന്ന് വിളിക്കാൻ നിൽക്കണ്ട…. ”
ഞാൻ അവളെ നോക്കി ദേഷ്യത്തോടെ പറഞ്ഞു
” വിളിച്ചാൽ ഇയാളെ എന്ത് ചെയ്യും… ”
അതിനു സ്പോട്ടിനവളുടെ മറുപടിയും വന്നു
” പെണ്ണായിപോയി അല്ലേ ഒന്നങ്ങ് തരുമായിരുന്നു ശൂർപ്പണഖേ…. ”
ഞാൻ അവളെ അടിക്കും പോലെ ഒന്ന് കയ്യോങ്ങി കനത്തിൽ പറഞ്ഞു…
ഇതൊക്കെ കണ്ട്കൊണ്ട് അകത്ത് ശ്രീയും അഭിയും അതുവും വാപൊളിച്ച് നിൽക്കുന്നുണ്ട് പുറത്ത് നന്ദുവും
” ശൂർപ്പണഖ നിൻ്റെ…എന്നാ അടിക്കടാ കാണലോ… ”
അവൾ അതും പറഞ്ഞ് ദേഷ്യത്തിൽ എൻ്റടുത്തേക്ക് വന്നു…
” ഒന്നു നിർത്തുവോ രണ്ടാളും… ”
അപ്പോഴേക്കും ഇതൊക്കെ കണ്ടു കൊണ്ടിരുന്ന നന്ദു ഞങ്ങളുടെ ഇടയിലേക്ക് കേറി പറഞ്ഞു…
” സിസ്റ്ററെ ഇവനോ ബുദ്ധിയില്ലാന്ന് വെക്കാം.. നിങ്ങളൊരു പ്രൊഫഷണൽ അല്ലേ… ഇവിടെ കിടന്നു ഇങ്ങനെ തല്ലുകൂടുവാണോ… ”
അവൻ അവളെ നോക്കി കനത്തിൽ പറഞ്ഞു
” ഞാനെന്ത് ചെയ്യാനാണ് ഇയാള് പറയുന്നത് കേൾക്കുന്നില്ല… ”
എന്നെ ദഹിപ്പിക്കുന്ന നോട്ടത്തോടെ നന്ദുവിനോട് അവൾ പറഞ്ഞു…അതിന് തിരിച്ച് ഞാനും അവളെ കടുപ്പത്തിൽ ഒന്ന് നോക്കി…
” എന്തിനാടോ ഇതുപോലെയുള്ളതിനെയൊക്കെ ഇവിടെ കൊണ്ടുവന്ന് ഞങ്ങളെ ബുദ്ധിമുട്ടിക്കുന്നേ… ”
അവൾ എന്നെ നോക്കി പല്ലിറുമ്മികൊണ്ടവനോട് പറഞ്ഞു
” ഞാനെവിടെ പോണം എന്ന് ഞാനാ തീരുമാനിക്കുന്നെ… അതു പറയാൻ താനാരാ… തനിക്ക് തൻ്റെ ജോലി നോക്കി പോയാൽ പോരേ… ”
അവളുടെ ആ വർത്താനത്തിന് ദേഷ്യത്തിൽ ഞാൻ മറുപടി കൊടുത്തു
” അജ്ജു നീയൊന്ന് മിണ്ടാതിരിക്വോ… ”
“നന്ദു ചുറ്റുപാടും നോക്കി എന്നോട് പറഞ്ഞു… പിന്നെ ഞാനൊന്നും പറയാൻ പോയില്ല… ”
” ഇങ്ങോട്ടുവന്ന് ഇടിച്ചത് പോരാ…അല്ലേലും തന്നോട് ഒന്നും സംസാരിച്ചിട്ട് കാര്യമില്ല… ”
അതും പറഞ്ഞ് എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവള് നടക്കാൻ തുടങ്ങി… അതോടെ ഞാനും നന്ദുവും റൂമിലേക്ക് കയറി…
” ആർക്കാടാ നാറി ബുദ്ധിയില്ലാത്തേ… ”
അവള് പോയതിനുശേഷം നന്ദുവിനെ റൂമിൻ്റെ ഭിത്തിയോട് ചേർത്തുപിടിച്ച് ഞാൻ ചോദിച്ചു
” എടാ നാറി വിടടാ…. പിന്നെ ഞാനെന്താ പറയേണ്ടേ രംഗം തണുപ്പിക്കാൻ… എനിക്ക് അവളെ വല്ലതും പറയാൻ പറ്റുമോ… നിന്നെ അല്ലേ പറയാൻ പറ്റൂ നീ അല്ലേ എൻ്റെ കൂട്ടുകാരൻ… ”
അവൻ എന്റെ കൈകുള്ളിൽ നിന്ന് കുതറികൊണ്ട് പറഞ്ഞു
” ഡാ അവൻ പറഞ്ഞതിലും കാര്യമുണ്ട്… നീയാണ് ശ്രദ്ധിക്കാതെ അവളെ കയറി തട്ടിയത്… ”
നന്ദുവിന് പുറമേ ശ്രീയും എന്നോടത് പറഞ്ഞു
” ശരിയാണ് എന്നാലും… അവളെന്നെ ഓരോന്ന് വിളിച്ച് ദേഷ്യം പിടിപ്പിക്കുന്നതല്ലേ… ”
ഞനവന്മരെ നോക്കി പറഞ്ഞു
” ഒരു എന്നാലും ഇല്ല മോനേ… അവളെ കേറി തട്ടിയിട്ട് അവളോട് ചൂടായാൽ അങ്ങനെ വിളിച്ചില്ലേലെ അത്ഭുതമുള്ളൂ… അതുകൊണ്ട് നീ അവളെ ഇനി കണ്ടാൽ ഒരു സോറി പറഞ്ഞേക്ക്… ”
ശ്രീ എന്നെ നോക്കി പറഞ്ഞു
