” പഫാ….. എൻ്റെ പട്ടി പറയും നീ പോടാ നാറി… ”
ഞാനവനെ ആട്ടികൊണ്ട് ദേഷ്യത്തിൽ പറഞ്ഞു
” ഡാ അവൻ പറഞ്ഞതിലും കാര്യമുണ്ട്… അവരൊക്കെ ഒരുപാട് വർക്ക് പ്രഷർ അനുഭവിച്ചാ ജോലി ചെയ്യുന്നത്… അതുകൊണ്ടായിരിക്കും ചൂടായത് പിന്നെ തെറ്റ് നിൻ്റെ ഭാഗത്ത് അല്ലേ… അതുകൊണ്ടവൻ പറഞ്ഞപോലെ നീ ഒരു സോറി പറഞ്ഞേക്ക്… ”
ശ്രീക്ക് കൊടുത്ത മറുപടി കേട്ട് അഭി എന്നോട് പറഞ്ഞു
” നിനക്കൊക്കെ എന്താടാ… പോയി പണി നോക്ക്… ഞാൻ പറയത്തില്ല… അവന്മാര് കുറെ നന്മമരങ്ങൾ… ”
ഒരു ഒഴുക്കൻ മട്ടിൽ അവന്മാരെ നോക്കിയതും പറഞ്ഞ് ഞാൻ ബാത്റൂമിലേക്ക് കയറി…
തിരിച്ചിറങ്ങിയതിന് ശേഷം പിന്നെ അതിനെപ്പറ്റി ഞങ്ങൾ സംസാരിച്ചില്ല… വേറെന്തൊക്കെയോ സംസാരിച്ചതിനുശേഷം കലാപരിപാടികളിലേക്ക് കടക്കാൻ തുടങ്ങി നന്ദു ഭക്ഷണവും സാധനവും എടുത്ത് നിലത്തിരുന്നു. അപ്പോളായിരുന്നു അമ്മയുടെ ഫോൺ വരുന്നത്
” അമ്മ വിളിക്കുന്നുണ്ട് ഞാൻ ഇപ്പൊ വരാം… ”
അതും പറഞ്ഞ് ഞാൻ ഫോൺ ചെവിടോടുപ്പിച്ച് ഡോർ തുറന്നു പുറത്തിറങ്ങി..
” എന്താ മാഡം പറയൂ… ”
ഞാൻ വരാന്തയിലൂടെ നടന്നു കൊണ്ട് അമ്മയോട് ചോദിച്ചു
” ഒന്നൂല്യ… ഭക്ഷണം ഒക്കെ കഴിച്ചോന്ന് ചോദിക്കാൻ വിളിച്ചതാണ്… ”
അമ്മേ എനിക്ക് മറുതലക്കൽ മറുപടി നൽകി
” ആണോ… എന്നാ ഇതാ കഴിക്കാൻ ഇരിക്കുമ്പോളായിരുന്നു അമ്മ വിളിച്ചത്…പിന്നെ അമ്മയും അച്ഛനും കഴിച്ചോ… ”
ഞാൻ അമ്മയ്ക്ക് മറുപടി നൽകി
” ആ ഞങ്ങള് കഴിച്ചു.. പിന്നെ നിന്നെ വിളിച്ചു കിട്ടിയില്ല എന്നു പറഞ്ഞ് കോളേജിൽ നിന്ന് നിൻ്റെ സാറ് വിളിച്ചായിരുന്നു… ”
” ആണോ എന്നിട്ട് പുള്ളി എന്നതാ പറഞ്ഞേ… ”
ഞാൻ അമ്മയോട് വിവരം തിരക്കി
” ഒന്നും പറഞ്ഞില്ല… നിന്നോട് അങ്ങേരെ ഒന്നു വിളിക്കാൻ മാത്രം പറഞ്ഞു… ”
അമ്മ എനിക്ക് മറുപടി നൽകി
” ആണോ എന്നാ ഞാൻ വിളിച്ചോളാം… വേറെ വിശേഷം ഒന്നും ഇല്ലല്ലോ…അപ്പൊ ശരി ഗുഡ് നൈറ്റ്…ഉമ്മ…”
അമ്മയ്ക്ക് മറുപടി നൽകിയ ശേഷം ഞാൻ ഫോണിലൂടെ ഒരു സ്നേഹ ചുംബനം നൽകി
” ആ ഗുഡ് നൈറ്റ് പിന്നെ നാളെ കോളേജിൽ പോണേ… ”
ഫോണ് കട്ട് ആകും മുമ്പേ അമ്മയെന്നെ ഓർമ്മിപ്പിക്കുമെന്നോണം പറഞ്ഞു. അതിന് ചിരിച്ചുകൊണ്ട് പോകാം എന്ന് മറുപടി നൽകി… ഫോൺ കട്ടാക്കി ഞാൻ റൂമിനടുത്തേക്ക് തിരിച്ച് നടക്കാൻ തുടങ്ങി.. അപ്പോഴായിരുന്നു ഞങ്ങടെ റൂമിൻ്റെ തൊട്ടു മുൻപിലുള്ള നഴ്സിങ് കൺസൾട്ടൻസിയിൽ നമ്മുടെ കഥാ നായികയെ കണ്ടത്…
” പോയൊരു സോറി പറഞ്ഞാലോ…?? ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു… അല്ലെങ്കി വേണ്ട കൂടെ വേറൊരു നേഴ്സുണ്ട്… അതും മനസ്സിൽ ആലോചിച്ച് ഞാൻ മെല്ലെ മെല്ലെ നടക്കാൻ തുടങ്ങിയതും കൂടെയുണ്ടായിരുന്ന നേഴ്സ് പെട്ടെന്ന് അവിടെ നിന്നും പോയി ഇപ്പോൾ അവളുമാത്രമായി അവിടെ
” മറ്റവള് പോയോ എന്നാപ്പിന്നെ എന്തായാലും ഒരു സോറി പറഞ്ഞേക്കാം തെറ്റെൻ്റെ ഭാഗത്തല്ലേ…?? അല്ലെങ്കിൽ പറയണോ അവൾക്ക് ഇതിരി ജാഡ ഇല്ലേ… ”
ഞാൻ എന്നോട് തന്നെ ഓരോന്നൊക്കെ പറഞ്ഞു തുടങ്ങി…
” അല്ലെങ്കിൽ പറഞ്ഞാലോ… ലവന്മാർ പറഞ്ഞത് വച്ച് നോക്കുമ്പോ ന്വാമിൻ്റെ ഭാഗത്താണല്ലോ തെറ്റ്… ”
വീണ്ടും അവിടെ നിന്ന് കുറേ ആലോചിച്ചു…അവസാനം മടിച്ചുമടിച്ചാണെങ്കിലും ഒടുക്കം പറയാം എന്ന രീതിയിൽ ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി… ഞാൻ വരുന്നത് കണ്ടിട്ടായിരിക്കണം അതുവരെ ഫോണിൽ എന്തോ നോക്കിക്കൊണ്ടിരുന്നവൾ പെട്ടെന്ന് അടുത്തുള്ള ഏതോ പേപ്പറുകളിലേക്ക് ശ്രദ്ധതിരിച്ചു
” ഹലോ…അതേ… ”
അവളുടെ അടുത്തെത്തിയതും ഞാൻ സ്വരം താഴ്ത്തിയവളെ വിളിച്ചു… പക്ഷേ അവൾക്ക് കേട്ട ഭാവമില്ല…
” എടോ…. ”
ഞാൻ ഒന്നുകൂടി ശബ്ദമുയർത്തി വിളിച്ചു…
“എന്നതാടോ… തനിക്ക് വേണ്ടത്… വീണ്ടും ഇടിച്ചു കൊല്ലാനാണോ… ”
പേപ്പറിൽ നിന്നും മുഖമുയര്ത്തി കൊണ്ട് അവളെന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു…
” അതുപിന്നെ ഒരു സോറി പറയാൻ വന്നതാ… നേരത്തെ തെറ്റ് എൻ്റെ ഭാഗത്തായിരുന്നു… ഞാനാ ആവശ്യമില്ലാതെ വഴക്ക് ഉണ്ടാക്കിയേ… സോറി… ”
ഒറ്റയടിക്കതും പറഞ്ഞ് ഞാനവളുടെ പ്രതികരണം നോക്കിനിന്നു…
